രണ്ടാംഭാവം – 6

 

സത്യം പറഞ്ഞാൽ അച്ചായനെ വിഷമിപ്പിക്കുന്നത് എനിക്കൊരു ഹരമായി മാറിയിരുന്നു… അതിനി ചേട്ടായിയോടുള്ള ഇഷ്ടം കൊണ്ടാണോ അതോ എന്നോടും ചേച്ചിയോടും ചെയ്ത ദ്രോഹത്തെ ഓർത്തിട്ടാണോ എന്നറിയില്ല….

 

മരുന്ന് കൊടുത്തപ്പോൾ കുടിക്കാൻ കൂട്ടാക്കിയില്ല… ഞാനും പിന്നെ നിർബന്ധിക്കാൻ പോയില്ല…. മുറിയിൽ നിന്നും എൻറെ സാധനങ്ങളെല്ലാം എടുത്ത് പുറത്തിറങ്ങി… കുഞ്ഞിനെ അപ്പൻ കുറച്ചു മുന്നേ എടുത്തു കൊണ്ട് പോയത് കൊണ്ട് അവന്റെ ഡ്രെസ്സുകളും ഞാൻ എടുത്തിരുന്നു…

 

അച്ചായൻ ആ മുറിയിൽ ഇന്ന് മുതൽ ഒറ്റയ്ക്കാണ്….

 

എടുത്ത എല്ലാ ബാഗുകളും ചേട്ടായിയുടെ മുറിയിൽ വെച്ച്

മോനെ എടുക്കാനായി ഞാൻ അപ്പന്റെ അടുത്തേക്ക് ചെന്നു…. മുറിയിൽ അപ്പനും ചേട്ടായിയും എന്തൊക്കെയോ സംസാരിച്ചു നിൽക്കുവാരുന്നു…

എന്നെ കണ്ടതും മോനെ ആൻസി കൊണ്ട് പോയെന്നു പറഞ്ഞു…

 

ഞാൻ അവരെ നോക്കിയൊന്നു ചിരിച്ചിട്ട് നിമ്മിച്ചേച്ചിയുടെ മുറിയിലേക്ക് ചെന്നു…. ചേച്ചി എന്തോ നിമ്മിച്ചേച്ചിക്ക് കാര്യമായി വായിച്ചു കൊടുക്കുന്നുണ്ട്…..ബേസിൽ ആൻസി ചേച്ചിയുടെ മടിയിൽ ഇരുന്നു കഥ കേൾക്കുന്നു…

 

ചേച്ചി…

 

ആഹാ… വാ കല്യാണ പെണ്ണേ… വീട്ടീന്ന് വിളിച്ചാരുന്നോ….

 

വിളിച്ചു ചേച്ചി അവർ അങ്ങ് എത്താറായെന്നു പറഞ്ഞു….

 

ശെരി…. ദാ മോനെ പിടിച്ചോ… അവന് പാൽ കൊടുക്ക്… വിശക്കുന്നെന്നു തോന്നുന്നു…

 

നിമ്മി ചേച്ചി കണ്ണടച്ചു കിടക്കുവായിരുന്നു…

 

എന്താ നിമ്മി ചേച്ചി ഉറങ്ങിയോ….

 

ഉറങ്ങിയെന്നു തോന്നുന്നു… നല്ല ക്ഷീണം കാണും.. ഇന്ന് മുഴുവൻ എല്ലാരോടും ചിരിച്ചു കളിച്ചു നടന്നതല്ലേ.. അതിന്റെയാ…

 

ഉറങ്ങിക്കോട്ടെ.. പാവം…

 

നീ പാൽ കൊടുത്തിട്ട് കൊച്ചിനെ ഇങ്ങു തരണം കേട്ടോ…. ഇന്നെന്റെ അടുത്ത് കിടക്കട്ടെ…

 

അയ്യോ ചേച്ചി അത് ബുദ്ധിമുട്ടാവില്ലേ…

 

ഇല്ലെന്നേ… നീ എന്നെ ഏൽപ്പിച്ചിട്ട് സന്തോഷായിട്ട് മുറിയിലേക്ക് ചെല്ല്….

 

ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നു കുഞ്ഞിനെ വാങ്ങി അവിടെ ഇരുന്നു തന്നെ അവന് പാൽ കൊടുത്തു…. ചേച്ചിയുടെ കയ്യിൽ അവനെ ഏൽപ്പിച്ചിട്ട് ഞാൻ മുറിക്ക് പുറത്തിറങ്ങി…

 

നിമ്മി ചേച്ചിയോട് എന്തേലും പറയാൻ എന്ന് കരുതി വന്നതാണ്… പക്ഷേ അപ്പോഴേക്കും ചേച്ചി ഉറങ്ങിയിരുന്നു…… സാരമില്ല… രാവിലേ കാണാം….

 

ചേട്ടായിയും അപ്പനും അപ്പോഴും മുറിയിൽ തന്നെ ആയിരുന്നു ഞാൻ എല്ലാ ദിവസത്തെയും പോലെ തന്നെ അടുക്കളയിൽ പോയി നാളത്തേക്കുള്ള ദോശയ്ക്ക് മാവ് അരച്ച് വെച്ചിട്ട് മുറിയിലേക്ക് ചെന്നു… ചേട്ടായി കുളിക്കുവാണെന്ന് മനസ്സിലായി…. മുൻപൊന്നും ഇല്ലാതിരുന്ന ഒരു പേടി ഉള്ളിൽ തോന്നി …. ഇന്നലെ വരെ ആരോ ഒരാൾ ആയിരുന്ന ചേട്ടായി ഇന്ന് മുതൽ എന്റെ ഭർത്താവാണ്…. എന്റെ മേൽ അധികാരം ഉള്ളയാൾ…..

 

ഞാൻ ഉള്ളാലെ ഒന്ന് ചിരിച്ചു … മുറിയുടെ വാതിൽ അടച്ചു ഞാൻ ഇട്ടിരുന്ന സാരീ അഴിച്ചു മാറ്റി ബാഗിൽ നിന്നും ഇതുവരെ ഇടാത്ത ഒരു പുതിയ ടോപ് എടുത്തു…. എന്തായാലും ഈ മനുഷ്യൻ ഇന്നിത് ഊരി എറിയും എന്നുറപ്പാ… അമ്മാതിരി കൊതിയാണ് ആ ഉള്ളിലുള്ളത് എന്നറിയാം… അതൊക്കെ ഓർത്തപ്പോൾ ചെറിയൊരു തരിപ്പ് ദേഹത്തൂടെ കടന്ന് പോയി…

 

ചേട്ടായി ബാത്‌റൂമിൽ നിന്നു പുറത്തിറങ്ങിയപ്പോ കണ്ടത് ബ്രായും പാന്റീസുമിട്ട് ടോപ്പും പിടിച്ചു നിൽക്കുന്ന എന്നെയായിരുന്നു…

 

എടി പെണ്ണെ…. നീയെന്താ സ്വപ്നം കാണുവാണോ….

 

അയ്യോ അല്ല… ഞാൻ ഞെട്ടി കയ്യിലിരുന്ന ടോപ് കൊണ്ട് ശരീരം മറച്ചു…

 

എന്തിനാ ഇനി മറയ്ക്കുന്നെ…. എല്ലാം ഞാൻ കണ്ടല്ലോ….കുളിക്കുന്നോ നീ …

 

കുളിക്കണം എന്നുണ്ട്…

 

എന്നാൽ കേറി കുളിച്ചിട്ട് വാ… എനിക്ക് അത്യാവശ്യമായി രണ്ട് മൂന്നു പേരെ വിളിക്കാനുണ്ട്….

 

ചേട്ടായിയുടെ അരക്കെട്ടിലെ മുഴുപ്പ് ഒന്ന് പാളി നോക്കികൊണ്ട് ഞാൻ കുളിക്കാനുള്ളതും എടുത്ത് അകത്തേക്ക് കേറി….

 

അയ്യേ…. മോശം… ആദ്യ രാത്രി തന്നെ നാണം കേട്ടല്ലോ കർത്താവേ….. ഇനി പറഞ്ഞിട്ട് കാര്യമില്ല….

 

ഞാൻ പെട്ടെന്ന് തന്നെ എല്ലായിടവും വൃത്തിയാക്കി കുളിച്ചിറങ്ങി…. താഴെയും കക്ഷത്തും കുറച്ചു രോമം ഉണ്ടായിരുന്നു.. അത് കളയാൻ നിന്നില്ല …

 

ഞാൻ കുളിച്ചിറങ്ങിയപ്പോഴും ചേട്ടായി കോളിൽ ആയിരുന്നു… ഞാൻ വരുന്നത് കണ്ടിട്ടാവണം കാൾ വെച്ചു….

 

വെഡിങ് സെന്റർ അടുത്ത ആഴ്ച തുറക്കാം എന്നാണ് തോന്നുന്നത് റീനേ… അതിന്റെ തിരക്കുണ്ട് എനിക്ക്… അതാ കേട്ടോ…

 

ഞാൻ തലയാട്ടി…

 

ചേട്ടായിയുടെ കണ്ണുകൾ എന്റെ നഗ്നമായ കാലുകളിലേക്ക് വരുന്നത് ഞാൻ കണ്ടു…

 

എന്താ കാലിലേക്ക് നോക്കുന്നെ..

 

ഈ കാലിൽ ഒരു സ്വർണ കൊലുസ് വാങ്ങിയിട്ടാലോ എന്നാലോചിക്കുവാ…..

 

ആണോ… ഇപ്പോ വേണ്ട… എന്നാലും ഞാൻ പരിഗണിക്കാം….എന്റെ ഈ ടോപ് എങ്ങനെയുണ്ട്… കൊള്ളാവോ…

 

കൊള്ളാം…. ആര് വാങ്ങി തന്നതാ….

 

റാണിമോൾ കഴിഞ്ഞ ഓണത്തിന് വാങ്ങി തന്നതാ….

 

ചേട്ടായി കട്ടിലിൽ നിന്നും എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു.. ഞാൻ ഒരൽപ്പം പുറകോട്ട് മാറി..

 

എടി പെണ്ണേ… നീ എങ്ങോട്ട് പോകുവാ… ഇപ്പോ നീയെന്റെ ഭാര്യയാ… മറക്കണ്ട…

 

ചേട്ടായി വന്നെന്റെ കയ്യിൽ പിടിച്ചു…. ഞാൻ വിറച്ചു പോയി…

എന്താ ഒരു ഞെട്ടൽ… ഞാൻ ആദ്യായിട്ട് തൊടുന്നത് പോലെ…

 

ഒന്നുല്ല…. എന്റെ മുടിയിൽ നിന്നും വെള്ളത്തിന്റെ തുള്ളികൾ തറയിൽ വീഴുന്നുണ്ടായിരുന്നു…. തണുപ്പ് കൊണ്ട് എന്റെ ചുണ്ടുകൾ വിറച്ചു……എന്റെ കയ്യിൽ പിടിച്ച് തന്റെനേരെ തിരിച്ചു നിർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി… ആ നോട്ടം സഹിക്കാൻ വയ്യാതെ ഞാൻ തല താഴ്ത്തി…

 

ചേട്ടായി മെല്ലെ എന്റെ താടി പിടിച്ചുയർത്തി.

 

മോളെ…..

 

മ്മ്മ്….

 

എന്നോട് പറ… എന്നെ ഇഷ്ടാണോ നിനക്ക്…

 

… പിന്നെ എനിക്ക് വേറെ ആരെയാ ഇഷ്ടം…. ഞാൻ മുഖത്തു നോക്കി പറഞ്ഞു .

 

ഇതൊന്നു കേൾക്കാൻ ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നു അറിയ്യോ….

 

അതും പറഞ്ഞു കൊണ്ട് മെല്ലെ ചേട്ടായിടെ മുഖം താണു വന്നു. എന്റെ വിറകൊള്ളുന്ന ചെഞ്ചുണ്ടുകളിൽ ആ ചുണ്ടുകൾ അമർന്നു.

 

ഒരുതരത്തിലും എനിക്ക് പിടിച്ചു നിൽക്കാൻ ഇനി പറ്റില്ലെന്ന് മനസ്സിലായി… ഞാനെന്റെ കൈ കൊണ്ട് ചേട്ടായിയെ ചുറ്റിപ്പുണർന്നു.

 

തേൻ നുകരുന്ന വണ്ടിനെപ്പോലെ എന്റെ ചുണ്ടുകൾ ചപ്പിയെടുക്കുന്ന ചേട്ടായിയെ ഞാൻ കണ്ണ് തുറന്നൊന്നു നോക്കി.. അപ്പോഴും ചേട്ടായി കണ്ണടച്ച് പിടിച്ചേക്കുവാരുന്നു…. നന്നായി ആസ്വദിക്കുന്നു എന്നെനിക്ക് മനസ്സിലായി… ഞാനും തിരിച്ചത് പോലെ ചേട്ടായിയുടെ കീഴ്ച്ചുണ്ടിനെ വായിലാക്കി നുണഞ്ഞു. ഉമിനീര് കലർന്ന നാവ് ചേട്ടായി എന്റെ വായിലേക്ക് വെച്ചു തന്നു… ഒരു മടിയും കൂടാതെ ഞാൻ അതിനെ എന്റെ നാവ് കൊണ്ട് തഴുകി…. എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല…

Leave a Reply

Your email address will not be published. Required fields are marked *