വധു is a ദേവത 17
Vadhu Is Devatha Part 17 | Author : Doli
[ Previous Part ]
പോയിട്ട് എപ്പോ വരും
കല്യാണം കഴിഞ്ഞ് അടുത്ത ദിവസം തന്നെ വരാം ……
ശെരി പോയിട്ട് അടിച്ച് പൊളിച്ചിട്ട് വാ……
എന്ത് അടിച്ച് പൊളി മോനെ ……
അതെന്താ മുഖത്ത് അവശ്യം ഇല്ലാത്ത ഒരു വെയിറ്റ് ഹേ ഇങ്ങ് വന്നെ ഞാൻ അവളെ പിടിച്ചു എൻ്റെ അടുത്തേക്ക് വലിച്ചു……
ഇവിടെ ഈ വീട് ഈ റൂം ആൻ്റി അങ്കിൾ അമർ പിന്നെ
പിന്നെ
പിന്നെ എൻ്റെ കള്ള കുട്ടനെ എല്ലാരെയും വല്ലാതെ മിസ്സ് ചെയ്യും…….
എനിട്ട് ഇത്ര ദിവസം ഇതൊന്നും കണ്ടില്ലല്ലോ മോളുടെ ഭാവത്തിൽ ഹേ……
അത് പിന്നെ പെണ്ണായി പോയില്ലേ കാലുപിടിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട് എന്ന് കൂട്ടിക്കോ ……
നിങ്ങൾക്ക് ഇഷ്ടം ഉള്ളവരെ ചുറ്റിക്കുമ്പോ ഒരു സുഖം കിട്ടും അല്ലേ…..
അതെ അത് ഞങ്ങൾക്ക് ഗൂസ് ബംമ്പസ് തരും …… അത് ഒരു ഒടുക്കത്തെ ഫീൽ ആണ്……
അതെ അതെ നല്ല മൂഞ്ചിയ ഫീൽ തന്നെ ……
ശെരി ശെരി ഒന്ന് വെളിയിൽ പോ ഞാൻ ഡ്രസ്സ് മാറട്ടെ ……
ഹേ അതൊന്നും പറ്റില്ല വേണെങ്കിൽ നീ ഇവിടുന്ന് മാറിക്കൊ ഞാൻ കണ്ണടക്കാത്തെ നോക്കി ഇരുന്നോളാം …..
ദേ കളിക്കാതെ പോവാൻ നോക്ക് ഇന്ദ്ര ……
ഇല്ല പോവില്ല……
എന്ന നീ പോയിട്ടെ ഞാൻ ഡ്രസ്സ് മാറുന്നുള്ളു……
ആണോ ….. അഴിക്കടി ഞാൻ വല്ലാത്ത ഒരു മുഖത്തോടെ അവളുടെ അടുത്തേക്ക് പോയി…..
എന്ത്
അഴിക്കാൻ ……
അയ്യ നമ്പർ എടുക്കല്ലെ ……
ശെരി ഞാൻ അങ്ങ് പോയേക്കാം എന്നോട് ഇനി നീ സംസാരിക്കാൻ വരല്ലെ കേട്ടല്ലോ….
ശെരി വരില്ല …..
വാക്കാണെ……
അതെന്ന് നീ പോ …….
അപ്പോ ശെരി നിന്നെ എൻ്റെ കൈയ്യിൽ കിട്ടും കെട്ടൊടി…….
ശെരി പോണം മിസ്റ്റർ…….
ഞാൻ താഴേക്ക് ഇറങ്ങി പോയി……
എന്താണ് മോളിൽ പരുപാടി…… അമർ ചിരിച്ചോണ്ട് താഴെ നിന്ന് ചോദിച്ചു ……
മോളിൽ നിൻ്റെ &#&-#_₹”;₹ക്കു മതിയോ
മതി മതി
നീ വരുന്നുണ്ടോ എൻ്റെ കൂടേ……അപ്പോ മഹയേയും കണ്ടിട്ട് വരാം
ഞാനും അതിനാ ഇവിടെ നിന്നത് എടാ എന്തായിരിക്കും അവള് വിളിച്ചത്…..
അറിയില്ല ചെലപ്പോ കല്യാണം വിളിക്കാൻ ആയിരിക്കും…….
എന്ന ഞാൻ സ്പോട്ടിൽ ചാവും …..അവൻ കൈ നെഞ്ചത്ത് വച്ച് പറഞ്ഞു…..
എടാ കാട്ട് കോഴി നീ ഇതിലൊന്നും നിൽക്കാൻ പോവുന്നില്ല എന്ന് എനിക്കറിയാം……
കോഴി നിൻ്റെ
പിന്നെ സ്നേഹിച്ച പെണ്ണ് റിജെക്റ്റ് ചെയ്ത ഉടനെ അടുതത്തിനെ സെലക്റ്റ് ചെത നീ കോഴി അല്ലാതെ ആടാണോ…….
എടാ പിന്നെ ഞാൻ എന്ത് ചെയ്യണം പിന്നെ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ആ അദുവിൻ്റെ പിന്നാലെ നടന്നു സമയം കളഞ്ഞു എന്നതാണ്……
എനിക്ക് അവൾ ഒട്ടും മാച്ച് അല്ല അളിയാ എൻ്റെ ആള് മഹാലക്ഷ്മി ആണ്…..
ആണോ എന്ന പോയി കാർ എടുക്ക് …….. ഞാൻ ചാവി അവന് നേരെ എറിഞ്ഞു…..
കുറച്ച് നേരം കഴിഞ്ഞതും അവർ എറങ്ങി വന്നു……
അമ്മയോട് യാത്ര പറഞ്ഞ് പരസ്പരം ഉമ്മയും കൊടുത്ത് അവർ ഇറങ്ങി വന്നു…..
ഇവൻ ആണോ സാരഥി ആൻ്റി അമറിനെ നോക്കി പറഞ്ഞു…..
അതെ ആൻ്റി…… ടാ പൈയ്യെ പോ ഞാൻ സിറ്റ് ബാക്കിലേക്ക് ഇട്ട് കണ്ണടച്ച് ഇരുന്നു…..
ടാ നിൻ്റെ എക്സാം എപ്പോഴാ ഞാൻ കണ്ണടച്ചിരുന്ന ഇരിപ്പിൽ ചോദിച്ചു …..
അറിയില്ല ഡേറ്റ് വന്നാ പറയും…..
നിനക്ക് ഇനിയും പേപ്പർ കിട്ടാൻ ഉണ്ടല്ലേ മോനെ ആൻ്റി ചോദിച്ചു….
അതെ ആൻ്റി…..അവൻ മറുപടി പറഞ്ഞു…..
അതൊന്നും കാര്യം ഇല്ല മോനെ വലിയ പഠിപ്പ് ഉണ്ടായിട്ടു ഒക്കെ എന്ത് കാര്യം ഇല്ല കുരുത്തം കെട്ട പിള്ളേർ ആയാ പിന്നെ കാര്യം ഒന്നും ഇല്ല അത് നോക്കുമ്പോ നീ നല്ല കൊച്ചല്ലേ……
എന്ന പിന്നെ മോളെ കെട്ടിച്ചു കൊടുക്കായിരുന്നില്ലെ ഞാൻ അതെ കിടപ്പിൽ ചോദിച്ചു …..
അയ്യോ ഒന്ന് നിർത്താമോ രണ്ടാളും അമ്മു തുടക്കത്തിൽ തന്നെ ഫുൾ സ്റ്റോപ് ഇട്ടു……
അങ്ങനെ ഞങൾ കല്യാണ വീട്ടിൽ എത്തി….. അവർ എല്ലാരും ഇറങ്ങി ടാ ഒന്ന് ബാഗ് എടുത്ത് കൊടുക്ക് ഞാൻ അമറിനോട് പറഞ്ഞു……
മോനെ ഇറങ്ങി വാ ഒന്ന് കെറിയിട്ട് പോവാം ആൻ്റി എന്നെ വിളിചു …..
ഇല്ല ആൻ്റി നിങൾ വിട്ടോ ഞാ ഞങൾ പോവാ……
വാ എൻ്റെ കൂട്ടുകാരെ ഒക്കെ പരിച്ചയ പെടാം……അമ്മു എന്നെ ക്ഷണിച്ചു…..
