പപ്പ ആൻ്റി ഉണ്ടോ അവിടെ . ആ മഹി ആൻ്റി….. . ഒന്ന് കൊടുത്തേ…. . ഹലോ ആൻ്റി അതെ ഞാനും അമ്മുവും കൂടെ പൊറ ത്ത് പോക്കൊട്ടെ എന്ന് ചോദിക്കാൻ വിളിച്ചതാ ….. . ഒന്നുമില്ല ചുമ്മാ ഒരു സ്പിൻ പോവാൻ ആണ്… . ഇല്ല വൈകില്ല . ശെരി …… . പപ്പക്ക് ഒന്ന് ഫോൺ കൊടുത്തേ….. . ഹലോ പപ്പ ഞങൾ ഒന്ന് പൊറത് പോവാ നിങൾ ഇത്ര നേരം കാണും ഇവിടെ …. .. അതിനുള്ളിൽ വരാം…. .. താങ്ക്സ്…. .. വാ പോവാം . എന്ത് പറഞ്ഞു
ഒന്നും പറഞ്ഞില്ല പൊക്കൊ എന്ന്
സാധാരണ അമ്മ അങ്ങനെ പറയാറില്ല അവൾ അൽഭുതം പോലെ പറഞ്ഞു….
ഞാൻ ചോദിച്ചാ ആർക്കും നോ പറയാൻ പറ്റില്ല ….
അതെ എല്ലാരെയും കൈയ്യിൽ എടുത്ത് വച്ചിരിക്കുവാ….. വണ്ടി പറ പറന്നു….
എന്തിനാ ഇത്ര സ്പീഡ് …..
കുറച്ച് സമയം ഒരുപാട് കാര്യം അങ്ങനെ അല്ലേ…..ഞാൻ അവളെ നോക്കി പറഞ്ഞു…..
അമർ ഇല്ലെ
ഇല്ല അവൻ എന്തൊക്കെയോ സാധനം വാങ്ങാൻ പോയി ദീപു കൂടെ ഉണ്ട് ഇനി രണ്ടും അടിച്ച് എവിടെ എങ്കിലും കെടക്കുന്നുണ്ടോ എന്തോ….
അവളുടെ ഫോൺ അടിച്ചു…..
ഹലോ വിഷ്ണു പറയടാ
ഇല്ല ഞാൻ അവിടെ ഇല്ല ഞാനും ഇന്ദ്രനും പൊറത്ത് പോവാ..,.. .. അതൊന്നും അല്ല അവന് ഒരേ നിർബന്ധം അതാണ് ഇല്ല പറയാം … .. കൊടുക്കാനോ…. .. ഇന്നാ വിഷ്ണു അവൾ എനിക്ക് നേരെ ഫോൺ നീട്ടി….
ആരാ ഇത് ഞാൻ അവളോട് ചോദിച്ചു…..
എടാ ഇത് എൻ്റെ വലിയമ്മയുടെ മോൻ….. ഹലോ ബ്രോ പറ….
ഇന്ദ്രൻ ല്ലേ
അതെ
ഞാൻ ആരാണ് എന്ന് മനസ്സിലായോ….
അവൾ പറഞ്ഞു….
അപ്പോ നാളെ വരണം കല്യാണത്തിന് കേട്ടല്ലോ നമ്മൾക്ക് പൊളിക്കാം …
നോക്കാം ബ്രോ…
നോക്കിയ പോരാ ….
നീ വരണം കേട്ടോ….
ശെരി ബ്രോ ഞാൻ ഫോൺ അവൾക്ക് കൊടുക്കാം ….
അവൾ ഫോൺ വാങ്ങി….
ശെരി ഞാൻ വിളിക്കാം ….
ഫോൺ കട്ടായി….
ആരാ ഇത്…..
ഇതാണ് ഞാൻ പറഞ്ഞില്ലേ എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അത് പോലെ എൻ്റെ വലിയമ്മയുടെ മകനും ആണ്….എന്താ ചെക്കൻ നല്ല പോളി അല്ലേ….
കൂറ വെറും കൂറ….മാനേഴ്സ് എന്ന സാധനം ഇല്ല…..
ഇയാള് വലിയ ആള് തന്നെ നമ്മള് ഒന്നും അത് പോലെ വരില്ല അവൾ ദേഹയം വന്ന പോലെ പറഞ്ഞു
എന്ത് സംസാരം ആണ് ഇങ്ങനെ ആണോ ഒരു പരിചയവും ഇല്ലാത്ത ആളോട് സംസാരിക്കുന്നത്…..
എടാ അവന് നിന്നെ നല്ല പോലെ അറിയാം കണ്ടിട്ടില്ല എന്നെ ഉള്ളൂ…. നീ ഒന്ന് കമ്പനി ആയി നോക്ക് …..
ശെരി ശെരി അത് വിട് സ്ഥലം എത്തി ഇറങ്ങി വാ. …
എന്താ എനിക്ക് വാങ്ങി തരാൻ പോവുന്നത്
അതൊക്കെ വാങ്ങി തരാം …..നീ വാ
അങ്ങനെ അവിടെ ഉള്ള കടയിൽ പോയി ഫുഡ് ഒക്കെ കഴിച്ച് ഇറങ്ങി…..
വാ കൊറച്ച് കഴിഞ്ഞ് പോയ പോരെ ഞാൻ ചോദിച്ചു…..
ശെരി…..
ഞങ്ങൽ വണ്ടിയിൽ പോയി ഇരുന്നു…..
വാ ഇങ്ങോട്ട് ഞാൻ പിന്നിൽ പോയി ഇരുന്നു….
എന്തിന്…. അവൾ സംശയം പോലേ ചോദിച്ചു…..
ഒന്നും ഇല്ല അവിടെ സ്ഥലം കുറവാ…..വാ …..
ശെരി അങ്ങ് നീങ്ങി ഇരി…..
അമ്മോ ഇത്തിരി കടുപ്പം തന്നെ …..ഇനി ഞാൻ അടുതിരുന്നിട്ട് നിൻ്റെ സമാധാനം പോണ്ട…..ഞാൻ അങ്ങ് മാറി ഇരുന്നോളാം ……
എന്താ ഫീൽ ആയോ മോന്……
ചെറുതായിട്ട് ….
എന്നാ സാരം ഇല്ല നിന്നെ വിശ്വസിക്കാൻ പറ്റില്ല …
ഇപ്പൊ ഞാൻ പറഞ്ഞത് ശെരി അല്ലെ ഇപ്പോഴും നിനക്ക് ഒരു ഇഷ്ട്ടകുറവുള്ള പോലേ…..
നീ ഒരുകാലത്തും നന്നാവില്ല ഇന്ദ്ര…..
അത് വിട് ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയണം …..
എന്താ …. അവൾ തല കുലുക്കി എന്തെന്ന് ചോദിച്ചു….
നീ എൻ്റെ കൂടെ ഹാപ്പി ആണോ …..ഞാൻ അവളെ നോക്കി ചോദിച്ചു…
അങ്ങനെ ചോദിച്ചാ എനിക്കില്ല ചെറുപ്പം തൊട്ട് ഒരു ചെക്കനെ വല്ലാതെ ഇഷ്ടം ആയിരുന്നു അവൻ ആണെങ്കിൽ ഒരു തെണ്ടി ചെക്കൻ പിന്നെ അവനെ എൻ്റെ കൈക്കൽ ആക്കാൻ പെട്ട പാട്….. ഒരുപാട് കഷ്ടപ്പെട്ടു……
ഇപ്പോഴും ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല …..
അതെ ഒരുപാട് ഒരുപാട് എന്ന് പറഞ്ഞാ ഇനി എനിക്ക് ഒന്നും വേണ്ട …..
അല്ല നിനക്ക് എങ്ങനെ ആണ്……
അങ്ങനെ ചോദിച്ചാ കുറച്ച് കാലം മുന്നേ ഞാൻ വിചാരിച്ചത് നീ ആണ് ഈ ലോകത്ത് എന്നെ എറ്റവും വെറുക്കുന്നത് എന്നാ ….
അങ്ങനെ വിചാരിക്കാൻ ഉണ്ടായ കാര്യം എന്താണാവോ…..
ഒരുപാട് ഉണ്ടല്ലോ ഞാൻ വെളിയിലേക്ക് ഇറങ്ങി
