വധു is a ദേവത – 17 Like

അളിയാ ഇത് ഒന്ന് പറഞ്ഞു താ അതിനാ വന്നത്

ഇപ്പൊ എന്താണ് പഠിക്കാൻ ഒക്കെ ഒരു വെശ…..

അത് പിന്നെ പഠിച്ച് വല്ല ജോലിയും എടുക്കണം എന്നാലല്ലേ കല്യാണം കഴിച്ച് സെറ്റിൽ ആവാൻ പറ്റുള്ളൂ…..

നിൻ്റെ ഡാഡിയുടെ വല്ല ബിസിനെസ്സ് എടുത്ത് നടത്തികൂടെ

അയ്യേ എനിക്ക് അതൊന്നും വേണ്ട സ്വന്തം ആയി വല്ലതും ചെയ്യണം അതാണ് എൻ്റെ പ്ളാൻ……

നിനക്ക് താൽപര്യം ഇല്ല എന്നാണോ അതോ നിൻ്റെ വീട്ടുകാർക്ക് താൽപര്യം ഇല്ല എന്നതാണോ ഏതാ ശെരി……

എനിക്ക് തന്നെ ……

അതെ അതെ

നീ ഇപ്പൊ ഇത് പറഞ്ഞു താ

എന്ത് പറയാൻ

സത്യം പറയാമല്ലോ എനിക്ക് ഇതൊന്നും അറിയില്ല ഇതൊക്കെ ഞാൻ മായയുടെ ഹെൽപ് കൊണ്ട് ആണ് എഴുതിയത്……

നിനക്ക് അങ്ങനെ ഒരു ഗുണം ഉണ്ടായി ….. എനിക്ക് അതും ഇല്ല……

എടാ നീ ഇതൊക്കെ എടുത്ത് വക്ക്

എനിട്ട് എന്ത് ചെയ്യാൻ ആണ്…..

സമയം എത്ര ആയി

പന്ത്രണ്ട് ആവുന്നു…..

നീ പോയി ഫ്രിഡ്ജിൽ എന്തെങ്കിലും എന്തോ നോക്ക് നമ്മക്ക് കളി കാണാം ഇന്ന് സിറ്റിയുടെ കളി ഉണ്ട് ……

ആണോ ഏതാ എതിർ ടീം

മാഡ്രിഡ്

ആണോ എന്ന പിന്നെ കളി കാണാം അല്ലേ……

അതാ നല്ലത്…..

അല്ലാ പി എസ് ജി ഔട്ട് ആയില്ലേ

അതെ മറ്റെ ബയൺ അടിച്ചിട്ടു…..

എന്തൊക്കെ ആയിരുന്നു മെസ്സി കപ്പ് അടിക്കും എന്നൊക്കെ അവൻ എന്ന്നെ കളിയാക്കി….. അവൻ സൂയി ആണ് …….

നീ വേണേൽ എഴുതി വച്ചോ അണ്ണൻ അടുത്ത സീസൺ ബാർസയിൽ എത്തും ഞങൾ കപ്പ് പോക്കും……

ഉണ്ട ആണ് പിന്നെ 400 കോടിയുടെ ഡീൽ വന്നിട്ടുണ്ട് എന്ന് കേട്ടല്ലോ ……. അവൻ ഒന്ന് ആക്കിയ പോലെ പറഞ്ഞു…..

വരും മെസ്സി പവർ അടാ…… അതെ അതെ

ശെരി പ്രെടിക്ഷൻ പറയാം കെവിൻ 1 ഗോൾ 1 അസിസ്റ്റ് ഹാലണ്ട് 1 ഗോൾ ബെൻസിമ 1 മൊത്തം 2 – 1 സിറ്റി ജയിക്കും ഞാൻ ബെറ്റ് ഇട്ടു……

ശെരി എന്ന മാഡ്രിഡ് 2-0 വിൻ

നോക്കാം …..

അങ്ങനെ കളി തുടങ്ങി സിറ്റി ഡോമിനെറ്റ് ചെയ്തു അവസാനം 1-1 സീൻ

അങ്ങനെ 3 മണി ആയപ്പോ പോയി കിടന്നു…

ഇനി എന്തിനാ കെടക്കുന്നത് ശെരി ഒരു ചെറിയ നാപ്പ് എടുക്കാം ഞാൻ റൂമിൽ പോയി കിടന്നു പക്ഷേ ആ നാപ്പിന് നീളം കൂടി പോയി ……..

എൻ്റെ തലയിൽ നല്ല തണുപ്പ് അനുഭവ പെട്ടു ആരോ നനവാർന്ന ചുണ്ടുകളാൽ നെറ്റിയിൽ തഴുകും പോൽ ഒരു ഫീലിങ്…..

പതിയെ കണ്ണ് തുറന്നതും ആരും ഇല്ല പണ്ടാരം ചൂട് എടുത്ത് ആകെ വിയത്തിട്ടാണ് ……. എസി ആരാ ഓഫ് ചെയ്തത് അമ്മ തന്നെ ആയിരിക്കുള്ളു …….

അയ്യോ ഇതുനെട്ട നേരം ആയി എന്താ ഇത്ര വെളിച്ചം …..

ഫോൺ എടുത്ത് നോക്കി അടിപൊളി ഒരു മണി …….

വേഗം കുളിച്ച്. താഴേക്ക് പോയി അമ്മയും അമറും ഒന്തോ കാര്യം ആയി ഉള്ള സംസാരം ആണ്…..

വന്നോ കുമ്പകർണൻ്റെ അനിയൻ ……കഴിക്കാൻ എടുക്കട്ടെ

എടുത്തോ അമ്മ ചോറ് മതി …..

ടാ നിനക്ക് വേണോ അവനോട് അമ്മ ചോദിച്ചു…..

വേണ്ട ആൻ്റി…….

ടാ എന്നെ ഒന്ന് സ്കൂളിൽ കൊണ്ടാക്ക് അമ്മ അമറിനോട് പറഞ്ഞു…..

ഇന്നെന്താ കാര്യം സെക്കൻ്റ് സാറ്റർഡേ അല്ലേ…..

അത് എന്തോ മീറ്റിംഗ് ഉണ്ട് മിക്കവാറും ഞാൻ ആയിരിക്കും അടുത്ത പ്രിൻസിപ്പാൾ…..

ശേ പോളി …..

ഫോൺ റിങ് ചെയ്തു അമ്മു ആയിരിക്കും അല്ല അച്ചു ആണ്…..

പിന്നെ അവനോട് സംസാരിച്ച് നിന്ന സമയം കൊണ്ട് അമ്മ ഇറങ്ങാൻ റെഡി ആയി …..

ടാ അമറെ വേഗം പോയിട്ട് വാ കാർ എടുതാമതി …..

വേണ്ട ബൈക് മതി അമ്മ കെട്ടോണ്ട് വന്നപ്പോ പറഞ്ഞു….

വേണ്ട ബൈക് ശെരി ആവില്ല …..

എന്തെങ്കിലും ചെയ്യ് എന്നെ ഒന്ന് കൊണ്ടാക്ക് പ്ളീസ്……

അവർ പോയതും ഞാൻ അമ്മുവിനെ വിളിച്ച് നോക്കി എടുക്കുന്നില്ല ചേച്ചി ബിസി ആണ് തോന്നുന്നു…..

വീട്ടിൽ ഒറ്റക്ക് ഇരുന്ന് ആലോചിച്ചപ്പോ ആണ് മഹ എന്നോട് വിളിക്കാൻ പറഞ്ഞ കാര്യം ഓർമ്മ വന്നത്. ….

അവളെ വിളിച്ചു ….

ഹലോ ഇന്ദ്ര

എന്താടി വിളിക്കാൻ പറഞ്ഞത് …..

അത് ഇന്ദ്ര ഞാൻ വെറുതെ പറഞ്ഞതാണ് ….

അപ്പോ നീ അവനെ എന്തിനാ കാണണം എന്ന് പറഞ്ഞത് ….എന്താ മോളെ ലൗസ്സ് അടിച്ചോ

അത് ശെരി ആവില്ല ടാ….

എനിക്ക് കേൾക്കാൻ ഇഷ്ടം അല്ലാത്ത കാര്യം അവൾ പറഞ്ഞു….

എടി എന്താ നീ പറയുന്നത്

എടാ എനിക്ക് ഇപ്പോഴും അങ്ങനെ ഒരു ഫീലിങ് വരുന്നില്ല അവനോട്…ഒരുപക്ഷേ നിന്നെ അത്രമാത്രം സ്നേഹിച്ചത് കൊണ്ടാവും എനിക്ക് മറ്റൊരു റിലേഷൻ അക്സപ്റ്റ് ചെയ്യാൻ പറ്റാത് …..

Leave a Reply

Your email address will not be published. Required fields are marked *