വധു is a ദേവത – 17 Like

കളിക്കാൻ പോയാലോ പോവാം……

അമ്മ ഞാൻ കളിക്കാൻ പോയിട്ട് വരാമേ …….

വരുമ്പോ മുട്ടയും ഉള്ളിയും വാങ്ങിയിട്ട് വാ ……

ഇല്ലാ……

എന്നാ കഞ്ഞിയും ചമ്മന്തിയും മാത്രമേ ഉള്ളൂ ……

എന്ന വാങ്ങാം ….

അയ്യോ ബൈക്ക് പഠിപ്പി കൊണ്ട് പോയല്ലോ …….

ശെരി കടക്ക് മാത്രം നടന്നു പോയിട്ട് വരാം കളി ഒക്കെ ഇനി പിന്നെ ……

പണ്ടത്തെ ഒരു കാലം ഉണ്ടായിരുന്നു വീട്ടിൽ നിന്നും എന്തെങ്കിലും സാധനം വാങ്ങാൻ പറഞ്ഞു വിട്ടാ ബാക്കി പൈസ തേൻ മുട്ടായി അല്ലെങ്കിൽ പൊപ്പിൻസ് .. ഇന്നലെ നടന്ന പോലെ ഉണ്ട് തേൻ മുട്ടയിയും പൊപ്പിൻസും ഒക്കെ ഇപ്പൊ ഉണ്ടോ എന്തോ…..

ഞാൻ പഴയ കാലം അയവിറക്കി കൊണ്ട് ഇങ്ങനെ നടന്നു……

അങ്ങനെ കടയ്യിൽ നിന്നും സാധനം ഒക്കെ വാങ്ങി ….

ചേട്ടാ തേൻ മുട്ടായി ഉണ്ടോ….

ഉണ്ടല്ലോ എത്ര വേണം

ഭാഗ്യം ഉണ്ട് ഒരു പാക്കറ്റ് തന്നെക്ക് ചേട്ടാ….. പിന്നെ കടല ഭരിപ്പി ഉണ്ടോ….

അതില്ല …..

ശെരി ചേട്ടാ മതി പൈസ കൊടുത്ത് ഞാൻ ഇറങ്ങി നടന്ന് വന്നു…..

പപ്പയുടെ കാർ ഉള്ളിലേക്ക് പോവുന്നത് കണ്ടു …..

നീ എങ്ങോട്ട് പോയി…..

ഞാൻ സാധനം വാങ്ങാൻ കടക്ക് പോയതാ…….

നടന്നാണോ പോയത്

യെസ്……

ഇതെന്താ

തേൻ മുട്ടായി വേണോ

താ

ഞാൻ ഒരെണ്ണം പപ്പക്ക് കൊടുത്തു…..

കൊള്ളാമോ

കൊള്ളാം ഒന്ന് കൂടെ താ

വേണ്ട വേണ്ട ഇത് ഷുഗർ ആണ്

അതിന് എനിക്ക് ഷുഗർ ഇല്ലല്ലോ

ഇല്ല ഇനി വരാതെ ഇരിക്കാൻ വേണ്ടി ആണ് പറഞ്ഞത്…..

ഹൊ…..

കൃഷ്ണാ കൃഷ്ണാ

എന്തന്നെ നിങ്ങൾക്ക് ഞാൻ ഇവിടെ ഉണ്ട് …

നമക്കെ കല്യാണ വീട് വരെ ഒന്ന് പോയാലോ പപ്പ ചോദിച്ചു…..

ഞാനും അത് ആലോചിച്ചു മാഹിയുടെ അങ്ങള പിന്നെ ഇപ്പൊ മഹി മാത്രം അല്ലല്ലോ അമ്മ പപ്പയോട് പറഞ്ഞു….

മാത്രവും അല്ലാ മോളെ നമ്മൾ നോക്കണ്ടേ

അതെ എന്നാ ഒന്ന് പോയിട്ട് വരാം ലെ

അതാ നല്ലത് മോനെ താൻ തന്നെ വിളിക്ക് ഞാൻ ഇല്ല ……പപ്പ അമ്മയോട് പറഞ്ഞു….

ഞാൻ വരാം ഇനി അതിന് ഒരു തർക്കം വേണ്ട ……ഒരു മിനിറ്റ് ഡ്രസ്സ് ഒന്ന് മാറിയിട്ട് വരാം

ഇവന് എന്തോ കാര്യം ആയി സംഭവിച്ചിട്ടുണ്ട് അല്ലേ കൃഷ്ണെ

ഏയ് അവൻ വളർന്നില്ലേ കാര്യ ഗൗരവം വന്നു കാണും ….

അവന് കാര്യ ഗൗരവം കാർ മാറണം എന്നും പറഞ്ഞ് ഇന്നലെയും വന്നിരുന്നു….

അതൊന്നും വേണ്ട ദേ അതിനെങ്ങാനും സമ്മതിച്ചാ ഉണ്ടല്ലോ നോക്കിക്കോ നിങ്ങളെ ഞാൻ ……

ഞാൻ അത്ര മണ്ടൻ ഒന്നും അല്ല ഒരുപ്രാവശ്യം അവൻ്റെ വലയിൽ പെട്ടത്തിൻ്റെ ഞാൻ അനുഭവിച്ചതല്ലെ. …… ഇനിയും അവൻ്റെ വലയിൽ ഞാൻ വീഴില്ല…..

നിങൾ അവന് ഈസി ടാർഗറ്റ് ആണ് അത് മനസ്സിലാക്കി വേണം നീങ്ങാൻ എന്തെങ്കിലും പറഞ്ഞ് കാര്യം നേടാൻ വല്ലാത്ത മിടുക്ക് ആണ് ചെക്കന് അമ്മ നല്ല രീതിക്ക് പുകഴ്ത്തി…….

അതൊക്കെ പണ്ട് ഇനി അവൻ്റെ വേല ഒന്നും നടക്കില്ല ദേ വരുന്നുണ്ട്…..

പോവാം ഞാൻ താഴേക്ക് വന്നു ചോദിച്ചു…..അമ്മ ഡ്രസ്സ് മാറുന്നില്ലേ

നിക്ക് രണ്ട് മിനിറ്റ് ദേ വരുന്നു…..

പപ്പ പപ്പടെ കാർ മതിയെ അവിടെ വലിയ സ്ഥലം ഒന്നും ഇല്ല ഇന്നലെ പോയി പെട്ടതാ പോരാത്തതിന് രാത്രി……

ആണോ എന്നാ അത് തന്നെ മതി……

പോവാം അമ്മ വന്നു

എന്നാ ഇറങ്ങാം

അവൻ എന്ത് ചെയ്യും

അമർ വരാൻ വൈകും എന്തോ വാങ്ങാൻ പോയിരിക്കുവാ ഞാൻ പറഞ്ഞു…..

ആണോ എന്നാ പോവാം ….

ഞങ്ങൽ കല്യാണ വീട്ടിലേക്ക് തിരിച്ചു….

അങ്ങനെ അവിടെ എത്തിയ ഉടനെ ഒരു വീട്ടിന് മുന്നിൽ അങ്കിളും ആൻ്റിയും നിക്കുന്ന കണ്ടു ….

എന്താ ഇവിടെ നിർത്തിയത്

ദേ അങ്കിളും ആൻ്റിയും …..

ദേ അവിടെ ഉണ്ട് ….. നീ വണ്ടി ഒതുക്കി ഇട് ഇന്ദ്ര പപ്പ പറഞ്ഞു…..

ശെരി പപ്പ ഞാൻ അങ്ങോട്ട് ഇടാം ……

വണ്ടി ഒതുക്കി ഇട്ട് ഞാൻ അങ്ങോട്ട് പോയി…..

എന്താ ടാ ഒരു ഗൗരവം മഹി മാഡം ചോദിച്ചു

ഒന്നുമില്ല എൻ്റെ അമ്മായിയമ്മയെ കാണാത്തത് കൊണ്ടാണ്…..

നീ ഇങ്ങു വന്നെ എന്നെ പിടിച്ച് അവിടെ ചെയറിൽ ഇരുത്തി കൂടെ ഇരുന്നു…..

ആൻ്റി അമ്മു എവിടെ

അവൾ അവിടെ ഉണ്ട്

നിങൾ എന്താ ഇവിടെ ഇത് ആരുടെ വീടാണ്…..

അവിടെ അതികം സ്ഥലം ഇല്ലാത്തത് കൊണ്ടാ ഇവിടെ ഇത് എൻ്റെ ഒരു ചേച്ചിയുടെ വീട് തന്നെ ആണ്……

ആണോ

നീ വല്ലതും കഴിചോ

ഇല്ല ആൻ്റി

Leave a Reply

Your email address will not be published. Required fields are marked *