വധു is a ദേവത – 17 Like

ശെരി …..എന്താ ഉണ്ടാക്കാൻ പോവുന്നത്

അതൊക്കെ അമ്മക്ക് ഇഷ്ടപെട്ടത് തന്നെ ഞാൻ പറഞ്ഞു…..

സർപ്രൈസ്സാ…..

അതെ……

അര മണിക്കൂർ കഴിഞ്ഞതും പപ്പയും കുറച്ച് കഴിഞ്ഞ് അവനും വന്നു…..

അമ്മയെ വെളിയിൽ കണ്ട പപ്പ താൻ ഒറ്റക്കെ ഉള്ളോ…..

അല്ലാ അവൻ അടുക്കളയിൽ ഉണ്ട്…..

ആണോ

ഇന്ന് അവനാണോ കുക്കർ…..

അതെ എന്ന ഞാൻ പോയി കുളിച്ചിട്ട് വരാം…..

അങ്ങനെ കുറച്ച് സമയത്തിന് ശേഷം വല്ലതും കിട്ടുമോ അമർ ടേബിളിൽ തട്ടി പറഞ്ഞു…..

വന്നു…..

എന്താ സ്പെഷ്യൽ

കഞ്ഞി + ചുട്ട മുളക് ചമ്മന്തി+ പപ്പടം + ഫിഷ് കറി…… പ്ലീസ് ഹാവ് യുർ ഡിന്നർ……

ഐവ….. അത് കലക്കി പപ്പ ഹാപ്പി

അയ്യേ കഞ്ഞി എനിക്ക് വേണ്ട അമർ കരിങ്കൊടി കാട്ടി…..

വേണ്ടെങ്കിൽ എറങ്ങി പോടാ

ടാ എടുത്ത് കഴിക്ക് ഞാൻ അമ്മയോട് പറഞ്ഞു…..

അങ്ങനെ എല്ലാരും കൂടെ കഴിച്ചു……

ഞാൻ ഫോൺ എടുക്കാൻ റൂമിലേക്ക് പോയപ്പോ ആണ് എൻ്റെ ഡയറി ഇന്നലെ അവൾ തൂകി എറിഞ്ഞത് ആണ് മൊക്കിൽ പോയി കിടക്കുന്നു….

ഞാൻ അതു പോയി എടുത്ത് നോക്കി…..

“കരഞ്ഞു കൊണ്ട് കട്ടിലിൽ ഇരിക്കുന്ന അമൃത തൊട്ട് താഴേ എന്ത് ചെയ്യണം എന്ന് അറിയാതെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഇരിക്കുന്ന ഇന്ദ്രൻ……”

അവളുടെ കാലിൽ പതിയെ പിടിച്ച് അമർത്തി ഇന്ദ്രൻ അവളെ നോക്കി കാലിൽ അവൻ്റെ പിടിത്തം വന്നതും അവൾ തല ഉയർത്തി അവനെ നോക്കി”

ക്ഷമിക്കില്ലെ എന്നോട് നീ അവൻ്റെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു…. അവൻ്റെ കണ്ണുകൾ നിറയുന്നത് കണ്ട അവളിൽ സങ്കടം വീണ്ടും അല അടിച്ച് കേറി……

ഒരു നിമിഷം പോലും അവൾക്ക് താമസിക്കാൻ തോന്നിയില്ല അവനിൽ അലിഞ്ഞു ചേരാൻ അവൾ ആഗ്രഹിച്ചിരുന്നു……

… .

.

വെയിറ്റ് വെയിറ്റ്….. ഇപ്പൊ എന്തിനാ ഇത് ആലോചിക്കുന്നത് ഇനി ഒരിക്കലും കഴിഞ്ഞ കര്യങ്ങൾ ആലോചിക്കാൻ പാടില്ല വിഷമം ഉണ്ടാവുന്ന ഒന്നും ഇനി ചെയ്യാനും പാടില്ല എന്ന് ഞാൻ ഉറപ്പിച്ചതല്ലെ പിന്നെ എന്തിനാ ഇപ്പൊ ഇത് ആലോചിക്കുന്നത് ……

ഇനി ഒന്ന് മാത്രം തൻ്റെ കുടുംമ്പത്തോട് ഒപ്പം സന്തോഷത്തോടെ ഇനി ഉള്ള കാലം ജീവിക്കുക അത്ര തന്നെ……

എന്നാലും കള്ളിക്ക് എന്നെ ഇഷ്ടം ആയിരുന്നു അല്ലേ…… {നിങ്ങൾക്ക് ആരെ എങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അത് പറയാൻ ശ്രമിക്കുക പോയ ഒരു വാക്ക് ചിലപ്പോ അവർക്കും തിരിച് അങ്ങനെ ആണെങ്കിൽ ലോട്ടറി അല്ലേ (പേഴ്സണൽ എക്സ്പീരിയൻസ്)}….

ഞാൻ ഫോൺ എടുത്ത് നോക്കി സമയം പത്തര ആയി ……

ഒന്ന് വിളിച്ചാലോ വേണ്ട ഉറങ്ങി കാണും ……

നൂറായുസ്സ് ദേ വിളി വന്നു…..

ഹലോ

എന്ത് എടുക്കുവാ ചോദ്യം വന്നു…..

ഒന്നുമില്ല ഇന്നല്ലേ നടന്നത് ഒക്കെ ഇങ്ങനെ ആലോചിചൊണ്ട് ഇരിക്കുവായിരുന്നു

ഞാനും അത് തന്നെ ആയിരുന്നു അല്ലോചിചോണ്ടിരുന്നത്

ആണോ .. ശേ മേഡ് ഫോർ ഈച്ച് അദർ എന്ന് പറയുന്നത് ഇതാ ……

ആയിരിക്കും ആവോ…… അവൾ ഒരു ഉഷാറില്ലാത്ത പോലെ പറഞ്ഞു…..

എന്താ ഒറക്കം വരുന്നുണ്ടോ എൻ്റെ കുട്ടിക്ക്…..

ഇല്ലാ

കഴിച്ചോ… നീ

ഓ കഴിചു എട്ടനോ

എന്ത്

എട്ടനോ എന്ന്

അയ്യടാ ……. എന്താ കഴിച്ചത്

ഇവിടെ ബിരിയാണി ആണ് …… അവിടെയോ

ഇവിടെ കഞ്ഞി ചമ്മന്തി മീൻകറി

ഇന്ദ്രൻ സ്പെഷലാ

അതെ …..

ശെരി നീ കെടന്നോ നാളെ ഒക്കെ നല്ല തിരക്ക് ആയിരിക്കില്ലേ നീ പോയി കിടന്നോ…..

വക്കല്ലെ ……

എന്താ

നാളെ എന്നെ കാണാൻ വരോ……

എന്തിന്

വെറുതെ

അങ്ങോട്ടേക്ക് ഞാൻ ഒന്നും ഇല്ല അത് മാത്രവും അല്ലാ അവിടെ അത്ര ആൾക്കാർ ഉള്ളപ്പോ ഞാൻ അങ്ങോട്ട് വന്നാ അവർ എന്ത് വിചാരിക്കും നമ്മളെ പറ്റി…..

അതും ശെരി ആണ്…. നീ ഒരു കാര്യം ചെയ്യ് കല്യാണം ഒക്കെ അടിച്ച് പൊളിച്ചിട്ട് ഇങ്ങോട്ട് വാ ഒക്കെ ……

ശെരി ഞാൻ നാളെ വിളിക്കാം കേട്ടോ ……

പിന്നെ “ഇഷ് ലിബ ഡിഹ് “…..

എന്ന് വച്ചാ അവൾ എന്താന്ന് എന്ന് അറിയാതെ ചോദിച്ചു….

കണ്ടുപിടി….. ഞാൻ ഫോൺ കട്ട് ആക്കി…..

അയ്യോ എന്തൊക്കെ ആണ് നടക്കുന്നത് എനിക്ക് വൈയ്യ ……

പെട്ടന്ന് ആണ് അമർ അങ്ങോട്ട് കേറി വന്നത് ….

എന്താടാ ഒറ്റക്ക് ഇരുന്ന് ചിരിക്കുന്നെ അവൻ എന്നെ നോക്കി ചോദിച്ചു…..

നീ എന്തിനാ വന്നെ…..

Leave a Reply

Your email address will not be published. Required fields are marked *