വേണ്ട അതൊക്കെ പിന്നെ ആവാം ഇപ്പൊ പോട്ടെ ……
ഇം ശെരി ……
ഇങ്ങനെ മുഖം വച്ച് എല്ലാം നേടാൻ നോകല്ലെ വൃത്തികെട്ട സ്വഭാവം ആണ് കേട്ടോ അമ്മു….. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി…..
ടാ രണ്ട് മിനിറ്റ്……
അങ്ങനെ ഉള്ളിൽ പോയി ആരെയൊക്കെയോ പരിചയ പെട്ടു പിന്നെ അവൾ എന്നെ കല്യാണപെണ്ണിനെ പരിചയ പെടുത്തി……
ശ്രീകല ചേച്ചി ……ഹായ് ഇന്ദ്ര അറിയോ എന്നെ
ചേച്ചിയെ ഒക്കെ അറിയാം എന്താ അറിയാത്തത് …….
പെട്ടന്ന് ഒരു പെണ്ണ് വന്നു എന്നെ ഇടിച്ചു പിന്നിൽ നിന്ന്…..
സോറി ചേട്ടാ…… അവൾ എന്നോട് പറഞ്ഞു…..
അത് കുഴപ്പം ഇല്ല …..
പിന്നെ കല്യാണ ചെക്കനെ പറ്റി ഒക്കെ സംസാരിച്ച് ഞങൾ അങ്ങനെ നിന്നു…..
ഒരുത്തി എന്നെ ഇങ്ങനെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു……
ഹലോ എന്താ ….
ഒന്നുമില്ല ചേട്ടാ……
ഇന്ദ്ര ഇത് ആരാ എന്ന് മനസ്സിലായോ ഇതാണ് എൻ്റെ അനിയത്തി ശ്രീജയ……
ആണോ ഞാൻ കണ്ടിട്ടുണ്ടോ ഇല്ല ചാൻസ് ഇല്ല …….ഞാൻ പറഞ്ഞു….
ഇവൾ ഇവിടെ അല്ല ടാ അതാ ചാൻസ് ഇല്ല കാണാൻ നിങ്ങളുടെ കല്യാണത്തിന് വന്നിട്ടില്ല അതാണ് പരിചയ കുറവ്…….
ആണോ , ശെരി ചേച്ചി ഞാൻ എന്നാ പതുക്കെ ഇറങ്ങുവാ…..
അപ്പോ ശെരി ശ്രീ
ജയ ശ്രീജയ
ആ ശ്രീജയ തന്നെ …… അപ്പോ ശെരി പാക്കലാം……
എവിടെ എൻ്റെ കൂടെ വന്ന സാധനം ഞാൻ ചുറ്റും നോക്കി…..
അവൾ പുറത്ത് ഉണ്ട്…… ചേച്ചി പറഞ്ഞു……
ശെരി അപ്പോ …..
ഞാൻ വെളിയിലേക്ക് ഇറങ്ങി … ആ പെണ്ണ് എന്തിനാ എന്നെ ഇങ്ങനെ നോക്കിയത്….. മറ്റവൾ കാണാത്തത് നന്നായി ഇല്ലെങ്കിൽ സീൻ ആയേനെ……
ഹലോ ഞാൻ ഇറങ്ങുവാ പോട്ടേ……
പോവാ…..ശെരി നോക്കി പോണേ കേട്ടോ…..
ശെരി ഞാൻ അവളുടെ മുഖത്ത് തന്നെ നോക്കി പറഞ്ഞു……
ആൻ്റിയോട് പറ കേട്ടോ……
ശെരി
അപ്പോ ബൈ……
അവൾ എൻ്റെ പിന്നാലെ വന്നു ……ഞാൻ ഡോർ തുറന്ന് ഉളളിൽ കേറി ബൈ……
ശെരി
ടാ വണ്ടി വിട്ടോ……
അമ്മു ബൈ അമർ അവളോട് പറഞ്ഞു…..
ബൈ മോനെ ഓൾ ദി ബെസ്റ്റ് അവൾ അവനോട് പറഞ്ഞു…..
എന്തിന് …..
ഒന്നുമില്ല വെറുതേ….
ടാ തെണ്ടി നീ പറഞ്ഞു അല്ലേ
അതോന്നും ഇല്ല നീ വണ്ടി വിട് അമ്മ വിട്ടിൽ ഒറ്റക്കാണ്……
ശെരി ശെരി അവൾ വിളിചിരുന്നു നിന്നോട് സമയം കിട്ടുമ്പോ വിളിക്കാൻ പറഞ്ഞു…..
ശെരി ഞാൻ വിളിച്ചോളാം നീ വണ്ടി വിട്……
ആ പിന്നെ ഡീസൽ അടിക്കണം കേട്ടോ…..
ആ പോവുന്ന വഴി മറ്റെ പമ്പിൽ കേറ്റിക്കോ…..ഞാൻ പറഞ്ഞു….
പമ്പിൽ കേറിയപ്പോ ആണ് അമർ മറ്റവനെ കാണിച്ച് തന്നത്…..
എടാ മറ്റെ പമ്പിൽ വച്ച് കണ്ട ഗുണ്ട.പുണ്ട ചള്ളു ചെക്കൻ ……. അവൻ എന്നെ തൊണ്ടിക്കൊണ്ട് പറഞ്ഞു……
ഇവൻ എന്താ ഇവിടെ…..
യൂണിഫോം കണ്ടില്ലേ ഇവിടെ ആണ് സെട്ടൻ്റെ ജോലി……
നീ ഇരിക്ക് ഞാൻ ഇപ്പൊ വരാം ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി…..
ടാ ഏട്ടാ ഞാൻ അവനെ വിളിച്ചു……
എന്നെ മനസ്സിലായോ തിരിഞ്ഞ് നോക്കിയ അവനെ ഞാൻ ചോദിച്ചു…..
മുഖം കണ്ട അറിയാം ആൾക്ക് മനസ്സിലായി…… ഇല്ലാ……
മനസ്സിലായില്ലേ …….അതെന്താ
അന്ന് നീ കഴപ്പ് കാട്ടി എന്നിട്ട് ഒരു വണ്ടിക്കിട്ട് ഒരചില്ലെ ഒരു ബ്ലാക്ക് ജീപ്പ് കോമ്പസ് തീയേറ്ററിൽ ഇപ്പൊ മനസ്സിലായി കാണുമല്ലോ……
അപ്പോഴേക്കും അമർ കാറും ആയി അങ്ങോട്ട് വന്നു……
അങ്ങോട്ട് അവിടുത്തെ മാനേജർ വന്നു …..
മോനെ എന്താ പ്രശ്നം ചെക്കൻ വല്ലതും മോശം ആയി ചെയ്തോ……
ഇല്ല ചേട്ടാ …… ഞങൾ തമ്മിൽ പരിചയം ഉണ്ട് അവനെ ഒന്ന് കാണാൻ വേണ്ടി വന്നതാ അപ്പോ ആൾക്ക് എന്നെ ഓർമ ഇല്ല അതാണ്……ഞാൻ അപ്പോ പഴയ കാര്യങ്ങളിൽ ചിലത് പറയുവായിരുന്നു
പറ ചേട്ടാ എനിക്ക് ഓർമ വന്നു…..
കണ്ടോ എനിക്കറിയാം ചേട്ടാ ഇവൻ നല്ല ചെക്കൻ ആണ് നല്ല ആത്മാർഥത ഉണ്ടാവും ചേട്ടൻ വിട്ടോ….
അച്ഛനെ ചോദിച്ചു എന്ന് പറയണേ മോനെ….. അയൽ എന്നോട് പറഞ്ഞു…..
പറയാ ചേട്ടാ…..ശെരി…..
അയാൾ പോയതും ഞാൻ അവനെ ഒന്ന് നോക്കി…. ടാ ചെക്കാ നിനക്ക് എൻ്റെ ഒരു നല്ല കൂട്ടുകാരൻ അല്ലെങ്കിൽ ഒരു അനിയൻ ആവാൻ ഉള്ള പ്രായമെ ഉള്ളൂ ….. നീ ഇങ്ങ് വാ ഞാൻ അവനെ തോളിൽ കൈ ഇട്ട് വിളിച്ചു…..
എന്താ ചേട്ടാ. ……
അത് ഒന്നുമില്ല അന്ന് നടന്നത് നീ കള എന്താന്ന് വച്ച എന്ന് നീയും കഴപ്പ് കാട്ടി ഞാനും പക്ഷേ ന്യായം എൻ്റെ ഭാഗത്ത് ആണെങ്കിൽ പോലും എന്ന് നിന്നെ ഞാൻ തല്ലാൻ പാടില്ലായിരുന്നു ….. സോറി….
