എടി ഞാൻ അന്നെ പറഞ്ഞതല്ലേ എല്ലാം…..
അതെ നീ എന്താ എൻ്റെ അവസ്ഥ മനസില്ലാക്കത്ത് പുതിയ ഒരു റിലേഷൻ തുടങ്ങാൻ എനിക്ക് ഇപ്പൊ കുറച്ച് ബുദ്ധിമുട്ട് ഉണ്ട് പിന്നെ ആമ്പിളെർക്ക് മാത്രമേ ലൗ ഫെയിലിയർ അടിച്ച് ഇരിക്കാൻ പറ്റുള്ളൂ…..
എന്ന് ഞാൻ പറഞ്ഞോ
എനിക്ക് ഇപ്പൊ ഇത്രയേ പറയാൻ ഉള്ളു ഞാൻ അദ്യം അവനെ വിളിച്ച് കാര്യം പറയാം എന്ന വിചാരിച്ചത് പക്ഷേ ഞാൻ അത് അവനോട് പറഞ്ഞാ ഞാൻ അനുഭവിക്കുന്നത് അവനും കൂടെ അതെ അവസ്ഥയിൽ എത്തും അത് വേണ്ട….. നമ്മൾ ഇഷ്ടപ്പെടുന്നവർ നോ പറയുമ്പോ ചിലപ്പോ നമ്മൾ ആ നിമിഷത്തിൽ ഇല്ലാതെ ആവും …..
മഹ നീ എന്താടാ ഇങ്ങനെ നീ അല്ലേ പറഞ്ഞത് നിനക്ക് എപ്പോഴും ഞങ്ങളുടെ കൂടെ ഒരു വേറെ ലെവൽ ലെവൽ ഫീൽ ആണ് എന്ന് …..
അതൊക്കെ സത്യം തന്നെ എനിക്ക് നിങ്ങളുടെ കൂടെ ഉള്ള ഓരോ നിമിഷവും സ്വപ്ന തുല്യമായ ഓർമ തന്നെ ആണ്…..
ആണല്ലോ അപ്പോ ട്രസ്റ്റ് മീ നിൻ്റെ ഈ ഡിപ്രഷൻ മാറ്റാൻ ബെസ്റ്റ് ആണ് ഇത് …..
ഹൗ കാൻ യു ബീ സോ ക്രുവൽ ഇന്ദ്ര……
ശെരി അങ്ങനെ ആണല്ലോ എന്ന ശെരി ഇനി നിന്നേ ഞാൻ ശല്യം ചെയ്യുന്നില്ല …..
നീ അന്ന് പറഞ്ഞ ഫിലോസഫി എവിടെ പോയി നമ്മൾ ഇഷ്ടപ്പെടുന്നവരെക്കാൾ നമ്മളെ ഇഷ്ടപ്പെടുന്നവരെ ആണ് നമ്മൾ സ്നേഹിക്കണ്ടത് എന്ന് …. മറ്റുള്ളവരെ ഉപദേശിക്കും പോലെ എളുപ്പം അല്ലാ മഹാലക്ഷ്മി ജീവിതത്തിൽ ഇതൊക്കെ ഇമപ്ളിമെൻ്റ് ചെയ്യാൻ ശെരി ബൈ….. സോറി ഫോർ ദി ട്രബിൾ ബൈ അവൾക്ക് പറയാൻ ഉള്ളത് കെക്കാതെ ഞാൻ ബൈ പറഞ്ഞ് കട്ട് ചെയ്തു……
2 മണി കഴിഞ്ഞു
ഇന്ദ്രൻ ഒരേ ചിന്തയിൽ ആണ്…..
ശേ ആവശ്യമില്ലാത്ത ഒരു ട്വിസ്റ്റ് ആയി പോയല്ലോ അവനോട് ഇനി എന്ത് പറയും…..
നീ എന്താടാ ആലോചിക്കുന്നത് പെട്ടന്ന് ഒരു ശബ്ദം കേട്ട് ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി അച്ചു…..
വാ ഇരി …..ആ ജാനകി വാടൊ ഇരിക്ക്…..അല്ലാ നിങൾ എന്താ ഈ വഴിക്ക്
ഒന്നുമില്ല ചുമ്മാ വെറുതെ ഇരുന്നപ്പോ വന്നെന്നെ ഉള്ളൂ ഇവിടെ നീ മാത്രമേ ഉള്ളോ…. അച്ചു ചോദിച്ചു…..
അതെ ഞാൻ മാത്രമേ ഉള്ളൂ അമ്മയും അമറും സ്കൂൾ വരെ പോയതാ പിന്നെ അമ്മു അവൾടെ കസിൻ്റെ കല്യാണം ആണ് അടുത്ത ആഴ്ച അവിടെ പോയിരിക്കുവാ ……
നിങൾ ഇരി ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം……
ഇല്ല വേണ്ട ടാ
അത് എന്തോന്ന് അളിയാ ജാനു അദ്യം ആയി അല്ലേ വീട്ടിലേക്ക് വരുന്നത് നിങൾ ഇരി …..
ഞാൻ അടുക്കളയിലേക്ക് പോയി അവർ വീട് ചുട്ടികണ്ടൊണ്ട് നിന്നു…..
കുറച്ച് കഴിഞ്ഞ് ഞാൻ ജ്യൂസ് കൊണ്ട് കൊടുത്തു…..
ഇന്ദ്രന് നല്ല ഫിലിം ക്രേസ് ആണല്ലേ ജാനു ചോദിച്ചു…..
അതെ
എനിക്കും അതെ .. ഏതാ ഇഷ്ടപെട്ട ജാണർ …..
അങ്ങനെ ഒന്നും ഇല്ലടോ
എന്നാലും എനിക്ക് അഡ്വഞ്ചർ ആണ് ഇഷ്ടം
എനിക്ക് ലൗ സ്റ്റോറി ആണ് അവൾ പറഞ്ഞു…..അല്ല അച്ചുന് ഏതാ ഇഷ്ടം അവൾ ചോദിച്ചു….
അവന് ടൈറ്റാനിക് ആണ് ഇഷ്ടം പണ്ട് തൊട്ടേ ഞാൻ പറഞ്ഞു…..
ഞങ്ങൽ ഒരുമിച്ച് ചിരിച്ചു…..
ഇന്ദ്രന് ഇഷ്ടപെട്ട റൊമാൻ്റിക് പിക്ചർ ഏതാ 365 ആണോ അതോ ഘോസ്റ്റ് ആണോ അതോ ഇപ്പൊ പുതിയതായി വന്നില്ലേ അഫ്റ്റർ ഏതാണ്. ….
എനിക്ക് ഇതൊന്നും അല്ല
പിന്നെ
” ഫൈ ഫീറ്റ് അപാർട്” അതിന് വളരെ മുഖ്യമായ ഒരു ത്രെഡ് ഉണ്ട് പറയാൻ……
അങ്ങനെ ഒരു പടം ഉണ്ടോ…..
ജാനു അത് കണ്ട് നോക്ക് ചിലപ്പോ മാത്രമേ ഇഷ്ടപ്പെടണം എന്ന് ഉള്ളൂ ഇപ്പോഴത്തെ പിള്ളേർക്ക് ഒട്ടും ഡൈജ്സ്റ്റ് ആവാത്ത ഒരു പടം ആയിരിക്കും അത് ചിലപ്പോ…..
ഓക്കേ ഞാൻ കണ്ടിട്ട് റിവ്യൂ പറയാം…..
ഓകെ…..
ഇത് ആരൊക്കെ ആണ് അമ്മ ഉള്ളിലേക്ക് വന്നു…..
കഴിഞ്ഞോ മീറ്റിംഗ് ഞാൻ അമ്മയോട് ചോദിച്ചു…..
ആ കഴിഞ്ഞു ഒരു സന്തോഷ വാർത്ത ഉണ്ട് ……
എന്താ അത്….
രാധിക കൃഷ്ണ ദി ന്യൂ ഹെഡ് മിസ്സ് ഓഫ് ദി സ്കൂൾ അമർ പിന്നിൽ നിന്ന് പറഞ്ഞോണ്ട് വന്നു……
കൊള്ളാല്ലോ അത് പോളി അമ്മ അമ്മ മാസ്സ് ….. ഞാൻ അമ്മയുടെ തോളിൽ കൈയ്യിട്ട് പറഞ്ഞു…..
താങ്ക് യു
അത് പോളിച്ചല്ലോ ആൻ്റി ചെലവ് വേണേ അച്ചു ചിരിച്ചോണ്ട് പറഞ്ഞു…..
ഒറപ്പായിട്ടും അമ്മ പറഞ്ഞു……
പപ്പയെ വിളിച്ച് പറഞ്ഞോ
ആ പറഞ്ഞു…..
നിങൾ ഇരിക്ക് ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം അമ്മ ഉള്ളിലേക്ക് പോയി…..
