വധു is a ദേവത – 17 Like

അറിയില്ല അത് തന്നെ നീ വന്നു ചോദിക്ക് ……

ഞാൻ വന്നാ സംസാരം ആയിരിക്കില്ല നിൻ്റെ കസിൻസ്സിനെ ഒക്കെ എടുത്ത് അങ്ങ് പെരുമാറും അത്ര തന്നെ ….

അയ്യോ വേണ്ടായെ ……

ഞങ്ങൾ രണ്ടുപേരും ചിരിച്ചു…..

എൻ്റെ അളിയൻ എവിടെ അവിടെ ഉണ്ടോ …..

അവൻ എൻ്റെ വലിയമ്മയുടെ മോൻ ഉണ്ട് വിഷ്ണു അവൻ്റെ കൂടെ കടക്ക് പോയി…..

ആണോ അല്ല നമ്മടെ കല്യാണത്തിന് ഉള്ള അത്ര ആൾകാർ ഉണ്ടാവുമോ

കൊള്ളാം അതിന് നമ്മടെ കല്യാണത്തിന് ഞാനും നീയും മാത്രമല്ലേ ഉണ്ടായിരുന്നത്…..

ആണോ ഞൻ ഒരുപാട് പേരെ കണ്ടല്ലോ …..

അത് ഒന്നും അല്ലാ അതിനെ കാൾ ആൾകാർ ഇവിടെ കല്യാണ വീട്ടിൽ തന്നെ ഉണ്ട് ……

ശേ എങ്ങനെ ……

അതാണ് ഞങ്ങടെ കുടുംബത്തിൽ ഒരുപാട് ആൾകാർ ഉള്ളത് കൊണ്ടാ…..

വല്ലാത്ത കുടുംബം തന്നെ …..

നമ്മുടെ കല്യാണത്തിന് ഒരുപാട് പേരെ വിളിക്കാൻ പറ്റിയില്ലല്ലോ എല്ലാരും ചോദിച്ചു എൻ്റെ കെട്ടിയോനേ കാണണം എന്ന് ……

അവരോട് പറ ഞങൾ ഇപ്പോഴും ഫ്രണ്ട്സ് ആണ് …..

ഫ്രണ്ട് ആകാൻ ആണെങ്കിൽ നല്ലതിനെ വല്ലതിനേയും ആക്കികൂടെ നിന്നെക്കാൾ നല്ലത്….

നിനക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും ബെസ്റ്റ് ആണ് മോളെ നിനക്ക് കിട്ടിയത് എന്നിട്ട് നീ പുചിക്കുന്നോ….

അയ്യ നീ ആണോ ബെസ്റ്റ്……

സംശയം എന്താ….

അത് എനിക്കും കൂടെ തോന്നണ്ടേ കുട്ടാ ….

തോന്നില്ല നിനക്ക് തോന്നില്ല എന്താ വച്ചാ നിനക്ക് വെറുതെ കിട്ടിയതല്ലെ ….. അപ്പോ വില കാണില്ല…..

എന്ത് വെറുതെ കിട്ടിയത് ……

അല്ലാ കുറ്റം എൻ്റെ തന്നെ മായ അല്ലെങ്കിൽ വേറെ ഇത്ര നല്ലത് ഉണ്ടായിരുന്നു എന്നിട്ട് എൻ്റെ മണ്ടക്ക് ദൈവം എടുത്ത് വച്ച കുരിശ് അമൃത …….

വേണ്ട ഇന്ദ്ര …….

ആ പിന്നെ എന്താ ഒരു സമധാനം എന്ന് വച്ചാ…..എനിക്ക് ഇഷ്ടപെട്ട സാധനം ആയത് കൊണ്ട് കുഴപ്പം ഇല്ല ……..

അങ്ങനെ പറ എൻ്റെ മോൻ അങ്ങനെ പറ ….. അപ്പോ സമ്മതിച്ചല്ലോ …..

ശെരി സമ്മതിച്ചെടെയ്……

നാളെ കല്യാണത്തിന് വരില്ലേ …..

ഇല്ലാ…..

അതെന്താ …..

അത് നിൻ്റെ അമ്മയുടെ വീട്ടുകാർ ആല്ലേ അപ്പോ ചൊറിച്ചിൽ അവർക്കും പാരമ്പര്യം ആയി ഉണ്ടാവും…… നീ ഒന്ന് വാ പ്ലീസ് എല്ലാരും ഇപ്പോതന്നെ ചോദിക്കുന്നു……

എന്ത്

അമ്മുൻ്റെ ചെക്കനെ കണ്ടില്ലല്ലോ എന്ന്…..വാ നല്ല കുട്ടൻ അല്ലേ ……

എന്നെ എന്തിനാ ചോദിക്കുന്നത് ……

എടാ എന്നെ ആരാ കെട്ടിയത് നീ അല്ലേ അപ്പോ എൻ്റെ ചേച്ചിയുടെ കല്യാണത്തിന് നീ വരണ്ടെ

അതൊന്നും സാരം ഇല്ല …… നീ അത് വിട് പിന്നെ അമ്മക്ക് പ്രൊമോഷൻ ആയി …..

ആണോ ….. കൊള്ളാം

ഇന്നാണ് അമ്മയും അമറും കൂടെ സ്കൂളിൽ പോയപ്പോ ആണ് അറിഞ്ഞത് ….

എന്തായാലും അത് കലക്കി ആൻറിയോട് എൻ്റെ വിഷ് പറഞ്ഞേക്ക്….

ഓ പറയാലോ….

അച്ചു വന്നിരുന്നു ലെ

ആ എങ്ങനെ അറിഞ്ഞു …

ജാനു എന്നെ വിളിച്ചിരുന്നു

ആണോ

എന്ത് പറഞ്ഞു കൂട്ടുകാരൻ …..

കൂട്ടുകാരൻ ഒരു ടൂറിൻ്റെ കാര്യം പറഞ്ഞു ….

ആണോ

എന്നിട്ട് നീ എന്ത് പറഞ്ഞു…..

ഞാൻ പറഞ്ഞു എൻ്റെ ഭാര്യ അവളുടെ ചേച്ചിയുടെ കല്യാണത്തിന് പോയിരിക്കുവാ വന്നിട്ട് പറയാം എന്ന് ……നേരെ വേഗം വാ അപ്പോ വേഗം പ്ളാൻ ഇടാം….

അതെ എനിക്കും വേഗം എല്ലാം കഴിഞ്ഞാ മതി എന്നായി …..

എന്ത് മടുത്താ…..

അങ്ങനെ അല്ല എന്നാലും ഒരു ചെറിയ മടുപ്പ് ഉണ്ട്…..

ആണോ എന്താ പരിപാടി

ഇനി ഒന്നും ഇല്ല ചേച്ചിയുടെ കൂടെ അമ്പലത്തിൽ പോണം അത്ര തന്നെ

അങ്കിൾ ഉണ്ടോ അവിടെ

ഇല്ല അച്ഛ ആരെയോ കാണാൻ പോയി…..

പിന്നെ അങ്കിളിൻ്റെ കാർ ഏതാണ്ട് ശെരി ആയി ഇനി അങ്കിൾ കൂടെ ഒക്കെ പറഞ്ഞ എടുക്കാം……

ആണോ ; എത്ര രൂപ ആവും കാറിന്

പത്തമ്പത് ലക്ഷം വരും …..

എൻ്റമ്മോ നീ എൻ്റെ അച്ചയെ മുടിപ്പികോ

അതൊക്കെ ഞങൾ നോക്കിക്കോളാം നീ അത് വിട്…..

ഉവ്വ്…..

വേറെ എന്താണ് മോളെ പരുപാടി

നീ എപ്പൊ നാളെ ആണോ വരുന്നേ

നാളെ അല്ല മറ്റന്നാൾ

ആണോ അപ്പോ നാളെ വരില്ല

ഇല്ല……

ശെരി അപ്പോ ബൈ……

ബൈ……..

ചെ എന്ത് കഷ്ടം ആണ് വീട്ടിൽ ഇരുന്ന് ബോർ അടിക്കാനും തുടങ്ങി

ഒടക്കായിരുന്നപ്പോ എപ്പോഴും കൺ മുന്നിൽ തന്നെ ഉണ്ടായിരുന്നു ഇപ്പൊ ഒന്ന് സെറ്റ് ആയി വന്നപ്പോ കാണാൻ പോലും കിട്ടാതെ ആയി ഹമ്മ്……

Leave a Reply

Your email address will not be published. Required fields are marked *