പത്മിനി : കള്ളം പച്ച കള്ളം… ആനി കള്ളം പറയരുത് ആനി… 😡🥹
സി ഐ : ഏയ് ശ്…
ആനി : സ്വയം ഒരു victim drama പോലെ കളിച്ച് രണ്ട് പേരേം കുടുക്കാൻ
പത്മിനി : ആനി 😡
സി ഐ : shut up… 😡
സി ഐ : നിക്ക് നിക്കേ ഈ സംഭവം
ഞാൻ : സാറേ ഇത് അന്ന്
സി ഐ : 👀
ഞാൻ : 🙏
സി ഐ : അപ്പൊ ഇതൊക്കെ ആ വിഷ്ണു പറഞ്ഞവൻ അല്ലാ എന്നാണോ
ആനി : അതേ
സി ഐ : തെളിവ് എന്താ
ആനി : അത്
സി ഐ : പറ കുട്ടി
ആനി : അത് drugs എടുത്ത് high ആയപ്പോ ഹരി എന്നോട് പറഞ്ഞതാ
പത്മിനി : ആനി ചെയ്യല്ലേ ആനി… 🥹
വൃന്ദ : വെറുതെ പറഞ്ഞാ പോരാ സാറേ ഇവള് കള്ളം പറയാ തോന്നുന്നു
പത്മിനി : അതേ അതേ…
വൃന്ദ : ആനി 😡
സി ഐ : വൃന്ദ ഇത് പറ ആ ഫോണിന്റെ ആൾക്കാർ എവടെ
വൃന്ദ ശരൺന്റെ നേരെ പോയി വടി കറക്കി അവനെ നോക്കി
വൃന്ദ : അവൻ miss ആയ ദിവസം നീ ആണ് അവനെ കാണാൻ പോയത്
ശരൺ : അയ്യോ എനിക്ക് അതൊന്നും അറിയില്ല
വൃന്ദ : നീർത്തടാ നീ എന്തിനാ അത്ര ദിവസം ഇല്ലാതെ അന്ന് തന്നേ അങ്ങോട്ട് പോയത് സത്യം പറഞ്ഞോ അല്ലേ ഇവന് പകരം നീ അകത്ത് പോവും
ശരൺ : അത് ഫോൺ കൊടുക്കാൻ ആണ്
വൃന്ദ : അത് മനസിലായി പക്ഷെ എന്തിനാ അന്ന് തന്നേ അങ്ങോട്ട് പോയത്
ശരൺ : അയ്യോ അത് അവന്റെ ഫോണ് എന്റെ കൈയ്യിൽ ആയിരുന്നു
വൃന്ദ : അതെങ്ങനെ നിന്റെ കൈയ്യി വന്നു
ശരൺ : അത് ഇവൻ ചവിട്ടിയപ്പോ 😐
അവൻ എന്നെ നോക്കി പറഞ്ഞു
വൃന്ദ : ഇവൻ ചവിട്ടിയപ്പോ 😃 ബാക്കി പറ
ഞാൻ : അതാണോ
എല്ലാരും എന്റെ നേരെ തിരിഞ്ഞു
വൃന്ദ : പറയാൻ റെഡി ആണോ
ഞാൻ : ആഹ് ഇവൻ പറയുന്ന ചവിട്ടാണെ ശെരിയാ അന്ന് ഇവർടെ factory or mill or something അവടെ എന്നെ യേശുക്രിസ്തുനെ പോലെ കെട്ടി ഇട്ട് എന്റെ
സി ഐ : വെള്ളം വേണോ
ഞാൻ : വേണ്ടാ
സി ഐ : സാറേ കാര്യം എനിക്ക് പറയാൻ പറ്റില്ല, അവന്റെ bolt നോക്കി ഒരു ചവിട്ട് കൊടുത്തു സാറേ അവൻ തെറിച്ച് പോയി വീണതാ
വൃന്ദ : അതെന്താ പറയാൻ പറ്റാത്തത്
സി ഐ : ഏയ് വൃന്ദ വേണ്ടാ ആ കാര്യം വിട് ഫോൺ എങ്ങനെ വന്നു എന്നല്ലല്ലോ ഇവര് തമ്മിൽ ഉള്ള link അത് എന്താ നോക്ക്
വൃന്ദ : പറ ശരണേ നീ ഇത്ര ദിവസം ഇല്ലാതെ എന്താ അന്ന് തന്നേ പോയത്
ASI എന്നെ നോക്കി ദേഷ്യത്തോടെ ചോദിച്ച ശേഷം അവന്റെ നേരെ തിരിഞ്ഞു
ശരൺ : പേടിച്ചിട്ടാ പിന്നെ ആനിടെ case വച്ചിട്ട് അവന്റെ ഫോൺ വഴി എന്റെ വീട്ടി പോലീസ് വന്നാ അച്ഛൻ എന്നെ കൊല്ലും
വൃന്ദ : ശെരി നീ എന്താ അവനോട് പറഞ്ഞത്
ശരൺ : ഞാൻ ഒന്നും പറഞ്ഞില്ല ഫോൺ കൊടുത്തു അവൻ അളിയാ വിളിച്ച് വന്നപ്പോ ഞാൻ ഫോൺ കൊടുത്തിട്ട് എന്നെ കാണാൻ വരണ്ടാ ഇനി ഒരു ബന്ധവും വേണ്ടാന്ന് അച്ഛൻ പറഞ്ഞുന്ന് ഞാൻ തള്ളി
സി ഐ : അതേ തള്ളണ്ട മര്യാദക്ക് പറഞ്ഞാ മതി
ശരൺ : സോറി കള്ളം പറഞ്ഞു…
ഞാൻ : ഇവനെ അവര് വീട്ടി വിളിച്ചതാ
സി ഐ : അത് നിന്നോട് ആര് പറഞ്ഞു
ഞാൻ : ഈ കുട്ടിടെ husband
ശരൺ : സാറേ ഞാൻ അവനോട് വെളിയിൽ വന്ന് വാങ്ങാൻ പറയാനാ ആന്റിക്ക് വിളിച്ചത് ആന്റി ആണ് വീട്ടി കൊണ്ട് വരാൻ പറഞ്ഞെ
വൃന്ദ : 😡 ശെരി നീ എന്താ സംസാരിച്ചത്
ശരൺ : അതന്നെ അവൻ എന്നെ അളിയാ വിളിച്ച് പിടിക്കാൻ വന്നു ഞാൻ പറഞ്ഞു നീ ആയിട്ട് കമ്പനി വേണ്ടാന്ന് അച്ഛൻ പറഞ്ഞുന്ന് ത 😣 കള്ളം പറഞ്ഞു
സി ഐ : 😐
ഷിബു സാർ : അവര് വന്നിണ്ട് സാറേ
സി ഐ : വിളിക്ക്, ഡാ നിന്റെ ഫോൺ തന്നേ
ഞാൻ : അത്
സി ഐ : ഏഹ് ഫോണില്ലേ
ഞാൻ : മാഡത്തിന്റെ കൈയ്യിലാ വന്നപ്പോ പിടിച്ച് വച്ചു
സി ഐ : ആഹ് വൃന്ദ ഉം ഫോൺ തന്നേ
ഇപ്പൊ തരാ സാറേ
അവരെന്നെ കൊല്ലുന്ന നോട്ടം നോക്കി തിരിഞ്ഞ് പോയി
ഷിബു സാർ : സാർ
സി ഐ : ഉം
ഷിബു സാർ : ഇങ്ങോട്ട് വാങ്ക
ഒരു കൊറച്ച് തടിച്ച ഒരാളും ഒരു കൊച്ച് പൈയ്യനും കേറി വന്നു…
വൃന്ദ ഫോൺ ആയിട്ട് തിരിച്ച് വന്നു
സി ഐ : പേര്
മൈൽ സാമി സാർ 🙏
സി ഐ : ഏഹ്
മൈൽ സാമി : സാർ മാടോം സൊല്ലിച്ച് ഇത് ഒറ് സെത്തവൻ ഫോൺന്ന്
സി ഐ : ഏയ് എടോ മരിച്ചതല്ല case ഉള്ള ഫോൺ ഡോ പറയടോ ഇയാളോട്
മൈൽ സാമി : പുരിഞ്ച്ത് സാർ ഇത്ക്കും എങ്കൾക്കും എന്ത സമ്മന്തവും കെടയാത് ണാൻ വന്ത് പൈയ്യൻ പബ്‌ജി വെളയാട ഇറോത്തി ഒറായിറം കുടുത്ത് വാങ്ക്ണ ഫോണ്…
