വധു is a ദേവത – 6 1

എന്തടി ചിരിക്കുന്നെ .. കഴുതേ…. ഞാൻ അവളെ നോക്കി പറഞ്ഞു…

 

ടാ ഇന്ദ്ര ഓവർ അവല്ലെ അമ്മ ഇതും കേട്ടൊണ്ട് വന്നു…

സോറി പറയടാ…അമ്മ ഉത്തരവിട്ടു…

പിന്നെ അതും ഇതിനോട്… നെവർ…

പറയട അമ്മ ചെവിയിൽ പിടിച്ചു…

ശെരി ശെരി സോറി…

മഹാ വന്നു അപ്പോഴേക്കും ….

ടാ വാ പോവാം

എങ്ങോട്ട് ഞാൻ ചോദിച്ചു..

വെളിയിൽ ….

ആൻ്റി ഞങൾ ഒന്ന് വെളിയിൽ പോക്കോട്ടെ… അവൾ അമ്മയോട് ചോദിച്ചു..

ഇനി ഇപ്പൊ എങ്ങോട്ടും പൊണ്ട പോയി കെടന്ന് ഉറങ്ങു പെണ്ണേ….

 

അമ്മ ഓടിച്ച് വിട്ടു…

അപ്പോഴേക്കും അമർ വന്നു പിന്നെ കാർ ഷെഡ്ഡിൽ കയറ്റി കവർ ഒക്കെ ഇട്ട്..

ടാ ഇത് സെറാമിക്കിന് കേറ്റണ്ടെ… ഞാൻ അമറിനോട് ചോദിച്ചു .

ഈ ട്രിപ്പ് കഴിയട്ടെ കേറ്റാം….

 

പിന്നെ അതിൻ്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞ് റൂമിൽ പോയി …

എപ്പഴോ കിടന്ന് ഉറങ്ങി ..

പിറ്റേന്ന് പിന്നെ രാവിലെ തന്നെ എണീറ്റ്… നേരെ താഴേ പോയി…അമ്മയെ പോറകിൽ കൂടെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു…

ഗുഡ് മോണിംഗ് അമ്മ പറഞ്ഞു…

ഞാനും തിരിച്ച് പറഞ്ഞു..

ഹൗ വാസ് യുവർ സ്ലീപ്…

ഗുഡ്…

രാവിലത്തെ കുശലം കഴിഞ്ഞതും…

അയ്യോ

എന്താടാ അമ്മ ഭേജറായി…

 

നമ്മൾ ഇന്നലെ രാത്രി പേണങ്ങിയില്ലെ…ഞാൻ പറഞ്ഞൂ…

 

അയ്യടാ സോപ്പ് ഇട്ട് എന്നെ വന്ന് കെട്ടിപിടിചാൽ ഞാൻ മിണ്ടും എന്ന് കരുതിയോ ഞാൻ പറഞ്ഞു…

അല്ലാ നീ അല്ലേ എന്നെ വന്നു ..അമ്മ മൊത്തത്തിൽ കൺഫ്യൂഷൻ അടിച്ചു…

 

ഞാൻ ഇതും പറഞ്ഞ് നേരെ പോയി…

 

ഗുഡ് മോണിംഗ് ഇന്ദ്ര മഹ ഇരിപ്പുണ്ട്… കൂടെ അമൃതയും….

 

എവിടേക്കാണ് ..

ഒന്നുമില്ല ടാ സലൂൺ വരെ ഗ്രൂമിങ് ആണ് മെയിൻ പിന്നെ ഒന്ന് രണ്ട് സാദനങ്ങൾ

ഞാനും വരാം മഹ പറഞ്ഞു…

എടി വന്നാ പോസ്റ്റ് ആവും പറഞ്ഞേക്കാം…

അതൊന്നും സീൻ ഇല്ല… അവൾ പറഞ്ഞു….

എന്നാ വാ പോവാം

 

ഇത് വേണം കാർ ഒർ ബയിക്ക്..

അതെന്ത് ചോദ്യം ബയിക്ക്…

 

വാ പോവാം ഞാൻ പറഞ്ഞു…

അവൾ അമ്മയോട് പോയി പറഞ്ഞിട്ട് വന്ന് വണ്ടിയിൽ കയറി…

 

ഞാൻ വണ്ടി ഒന്ന് എടുത്തിട്ട് പിന്നെ നിർത്തി തിരിഞ്ഞ് നോക്കി അമൃത ഞങൾ പോയിട്ട് വരാം എന്ന് പറഞ്ഞ് ഒന്ന് ചിരിച്ചു….

 

നേരെ സ്ഥിരം സലൂണിൽ പോയി ഇപ്രാവശ്യം മഹയാണ് ഹെയർ സ്റ്റൈൽ ഒക്കെ ചൂസ് ചെയ്തത്…

പിന്നെ എല്ലാം കഴിഞ്ഞ് അവളും എന്തൊക്കെയോ ചെയ്യുന്നുണ്ട്… കളറിംഗ് ഫേസ്‌പാക്ക് അങ്ങനെ എന്തൊക്കെയോ…..

 

പിന്നെ എല്ലാം കഴിഞ്ഞ് എനിക്കും അവൾക്കും ഒരേ പോലെ ഹെയർ കളർ ചെയ്യാൻ പറഞ്ഞു…

വേണ്ട പപ്പ വഴക്ക് പറയും ഞാൻ പറഞ്ഞു…..

ഇല്ല അങ്കിൾനോട് ഞാൻ പറയാം … അവൾ പറഞ്ഞു…

ഉറപ്പാണോ ഞാൻ ചോദിച്ചു

ഉറപ്പ് …

എന്ന അടിച്ചോ ഹൈലൈറ്റ് മതി ….

..

പിന്നെ നേരെ പോയി കുറച്ച് ഡ്രസ്സ് വാങ്ങി പിന്നെ എല്ലാം കഴിഞ്ഞ് നേരെ വീട്ടിൽ എത്തി…

ഉമ്മറത്ത് തന്നെ അമർ ഉണ്ട് എന്നെ കണ്ടതും ഒരു പുച്ഛം….

ഞാൻ നേരെ ഉല്ലിലോട്ട് പോയി… പപ്പ പോയിരുന്നു….

പിന്നെ നേരെ കുളിക്കാൻ പോയി…

കുളികഴിഞ്ഞ് വന്നതും എല്ലാരും വന്നിരുന്നു….

 

പപ്പ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. കൂടെ അങ്കിളും ഉണ്ട്… ഞാൻ പപ്പയെ കണ്ടതും തിരിഞ്ഞ് നടക്കാൻ തുടങ്ങി …

ഇന്ദ്ര ഇവിടെ വാ…..

ഓ തീർന്ന്…

മുടി വെട്ടിയോ .

ആ വെട്ടിയല്ലോ…..

ഇതെന്താ കളർ ഒക്കെ…

ഞാൻ ചുറ്റും ഒന്ന് നോക്കി…

പപ്പ ദയവു ചെയ്ത് നാണം കെടുത്തല്ലെ… ഞാൻ പറഞ്ഞു..

അങ്കിൾ ഒന്ന് പറ…

ടാ രാമ വിട്ടേക്ക്…

ശെരി ശെരി പോവാൻ നോക്ക്… അമ്മയുടെ മുന്നിൽ ഒന്നും പോയി പെടണ്ട ….പപ്പ പറഞ്ഞു…

താങ്ക്യൂ …

ആ പിന്നെ പപ്പ ഞാനേ

നീയേ

ഞാനും മഹയും ബയിക്കിന് പൊക്കോട്ടെ…അവൾക്ക് ബയങ്കര ആഗ്രഹം ബയിക്കിന് ട്രാവൽ ചെയ്യാൻ… പാവം അല്ലേ പപ്പ അവൾക്ക് അങ്ങനെ പൊറത്ത് കൊണ്ട് പോവാൻ ഒന്നും ആരും ഇല്ലല്ലോ ..

ബയിക്കിനോ അതും ഇത്ര ദൂരം

എത്ര ദൂരം കൂടി പോയ ഒരു 50 കിലോമീറ്റർ അല്ലേ ഉള്ളൂ… എന്താ പപ്പ കഷ്ടം ഉണ്ട് ..ഫോണും വാങ്ങി തന്നില്ല ഇതെങ്കിലും ഒന്ന്..

 

എനിക്കൊന്നും അറിയില്ല അമ്മ എന്ത് പറയുന്നോ അങ്ങനെ ചെയ്തോ….

ഞാൻ അമ്മയെ കാണാൻ പോയി…

Leave a Reply

Your email address will not be published. Required fields are marked *