വധു is a ദേവത – 6 Like

പറയടാ നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഇങ്ങനെ വളച്ച് കെട്ടണ്ട അവശ്യം ഉണ്ടോ നീ പറ.. ഞാൻ പറഞ്ഞു

..

അത് എങ്ങനെ ആണ് പറയാ …

നീ ചുമ്മാ കളിക്കാതെ കാര്യം പറ

എടാ ഇന്ദ്ര എനിക്ക് നിന്നെ ഇഷ്ടം ആണ്… അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു…

ഇത് കെട്ട് ഇന്ദ്രൻ്റെ മുഖം മാറി …

എന്താടാ ഒന്നും മിണ്ടാത്തത്… അവൾ എൻ്റെ മറുപടിക്കായി കാത്ത് നിന്നു…

മഹാലക്ഷ്മി ഒരു നല്ല കുട്ടി ആണ് പക്ഷേ നിന്നെ ഞാൻ ഒരിക്കൽ പോലും അങ്ങനെ കണ്ടിട്ടില്ല ഇനി ഒരുപക്ഷേ കാണാനും കഴിയില്ല …

എടാ നീ പെട്ടന്ന് പറയണം എന്നില്ല പിന്നെ ആലോചിച്ചു പറഞ്ഞാ മതി.. അവൾ എന്നെ കംഫർട്ട് ആക്കാൻ നോക്കി…

എത്ര ആലോച്ചിച്ചാലും എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റില്ല….

അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി… എല്ലാം നഷ്ട്ടപ്പെട്ടവളെ പോലെ ഒരു നിമിഷം അവൾക്ക് തോന്നി…

 

ഏയ് കരയുവാണോ… കരയല്ലേ മഹാ എന്താടാ നീ ഞാൻ അവളെ കെട്ടിപ്പിടിച്ചു..

എനിക്ക് നീ എൻ്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ് അതിൽ കൂടുതൽ ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്…

 

ഞങ്ങൽ കുറച്ച് നേരം ഒന്നും മിണ്ടാതെ അവിടെ നിന്നു…

ആരാണ് ആ കുട്ടി അവൾ മൗനം വെടിഞ്ഞ് എന്നോട് ചോദിച്ചു…

അമൃത ആണോ… അവൾ ചോദിച്ചു…

 

ഞാൻ അതിന് തല ആട്ടുക മാത്രം ചെയ്തു….

ഇത്ര കാലം ആയി

അറിയില്ല…

 

എന്നോ കൂടെ ഉണ്ടായിരുന്ന കളികൂടുകാരി പിന്നിട് അവൾ എപ്പോഴാണ് എൻ്റെ പ്രണയിനി ആയത് എന്ന് എനിക്കറിയില്ല

 

പക്ഷേ ഇതിൽ ഹൈലൈറ്റ് ഇതൊന്നും അല്ല.. ഞൻ പറഞു…

പിന്നെ…

അവൾക്ക് എന്നെ കണ്ണെടുതാ കണ്ടുകൂടാ ഞാൻ സാഹചര്യത്തിന് വിരുദ്ധമായി ഒരു കോമഡി അടിച്ചു…

അപ്പോ രാവിലെ അമൃത പറഞ്ഞ വാചകം ( അവൻ്റെ സ്വഭാവത്തിന് അവനെ ആര് നോക്കാൻ) അവൾക്ക് ഓർമ വന്നു..

പിന്നെ എന്തിനാ ഇന്ദ്ര നീ അവൾടെ പിന്നാലെ നടക്കുന്നത്… അവൾ ചോദിച്ചു….

ഇന്ദ്രൻ *************************

 

നീ ഇനി എന്നെ ഓർക്കരുത് ഒരിക്കലും എനിക്ക് വേണ്ടി കണ്ണീർ ഒഴുക്കരുത്.. എന്നോടുള്ള സ്നേഹം സത്യം ആണെകിൽ എനിക്ക് നീ വാക് തരണം….

ഇന്ദ്ര ഞാൻ നിനക്ക് വാക്ക് തരുവാണ്.. പക്ഷേ ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്യും ടാ… അവൾ തേങ്ങി കരയാൻ തുടങ്ങി….

എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം നീ ആണ് സ്വന്തം പപയും അമ്മെയും ഇത്രയും സ്നേഹിക്കുന്ന മകൻ വേറെ ഉണ്ടാവുമോ…

ഞാൻ എങ്ങനെ ആണ് ഇന്ദ്ര നിന്നെ മറക്കുക …

മറക്കണം നിനക്ക് വേറെ ജീവിതം ഉണ്ട്..

അടുത്ത ജന്മം എന്ന് ഒന്നുണ്ടെങ്കിൽ ഇന്ദ്രൻ എൻ്റെ മഹാലക്ഷ്മി തമ്പുരാട്ടിയുടെ കാൽക്കൽ സ്വന്തം ജീവിതം സമർപ്പിക്കും….

 

ഞാനും അതിന് വേണ്ടി കാത്തിരിക്കാം അടുത്ത ജന്മത്തിൽ എന്നെ പറ്റിച്ച നിന്നെ ഞാൻ കൊല്ലും …

 

ഇപ്പൊ എൻ്റെ മഹകുട്ടി ഒന്ന് ചിരിച്ചേക്ക്..

 

എൻ്റെ കുട്ടിക്ക് എന്നെ കാൾ നല്ലൊരു ആളെ കിട്ടും …

അപ്പോ നീ തന്നെ വിചാരിക്കും അയ്യേ ഇന്ദ്രനോക്കെ എന്ത് എന്ന്…ഞാൻ പറഞ്ഞു.

 

മതി മതി സുഗിപ്പിച്ചത്…

 

വാ നമ്മക്ക് പോവാം … ഞാൻ അവളെയും വിളിച്ചോണ്ട് വീട്ടിലേക്ക് പോയി….

 

എല്ലാവരും ഒരേ വട്ട മേശ സമ്മേളനത്തിൽ ആണ്….

ചെറിയച്ഛൻ എന്നെ കണ്ടതും ഇവനെ ഇങ്ങനെ നിർത്തിയ മതിയോ ഏട്ടാ..ആ ബിസ്നസ് ഒക്കെ അങ്ങ് എൽപ്പിക്ക് ചേട്ടാ പിന്നെ ഒരു കല്യാണം …

 

കല്ല്യാണം വേണമെങ്കിൽ കഴിപ്പിക്കാൻ ഞാൻ റെഡി ആണ് …പപ്പ പറഞ്ഞു..

 

അതിൻ്റെ ഇടയിൽ മഹ എന്നോട് നാളെ ഉത്സവത്തിന് ഇടാൻ എന്തോ വാങ്ങി വരാം എന്നും പറഞ്ഞ് അമറിനെയും കൊണ്ട് വണ്ടി എടുത്ത് പോയി..

 

അതിന് പെണ്ണ് എവിടെ ചേറിയച്ചൻ ചോദിച്ചു..

പെണ്ണ് ഇവിടെ തന്നെ ഉണ്ടല്ലോ…നമ്മടെ ദാസൻ്റെ മോൾ അമൃത …

പപ്പ ഒന്ന് ചുമ്മാതിരി പപ്പ ഞാൻ പറഞ്ഞു..

ചുമ്മതിരിക്കനോ നിൻ്റെയും അവൾടെയും നിശ്ചയം നടത്താൻ ആണ് ഞാൻ പ്ളാൻ ചെയ്തിരിക്കുന്നത് അതിന നമ്മൾ ഇപ്പൊ ഇങ്ങോട്ട് വന്നത്..

 

ആ ബെസ്റ്റ് പിന്നെ ഒന്ന് പോയെ പപ്പ

എന്ത് ഞങൾ അതങ്ങ് ഉറപ്പിക്കാൻ പോവ… പപ്പ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *