അങ്ങനെ വൈകുന്നേരം ആയപ്പോ അവൾ വിളിച്ച് വിഷ് ചെയ്തു….
താങ്ക്യൂ എന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ആക്കി ….
അവൾക്ക് നല്ലപോലെ വിഷമം ആയെങ്കിലും അവൾ അത് വലിയ സീൻ ആക്കിയില്ല ….
പിന്നെയും ദിവസങ്ങൾ പോയി അങ്ങനെ ഇന്ദ്രൻ അമൃതയുടെ ബർത്ത്ഡേ യ്ക്ക് വൻ സർപ്രൈസ് കൊടുത്ത് എല്ലാ പ്രശനങ്ങളും തീർക്കാൻ തീരുമാനിച്ചു …
രാത്രി 12 മണിക്ക് വേണ്ടി ഇന്ദ്രൻ കാത്തിരുന്നു.. അങ്ങനെ ഇന്ദ്രൻ 12 മണിക്ക് തന്നെ അമ്മുവിനെ വിളിച്ചു ഫോൺ ബിസി… ശേ എന്താണിത് .
പിന്നെയും വിളിച്ചു എപ്പോഴും ബിസി മൂന്നാമത് വിലിച്ചപ്പോ ഫോൺ എടുത്തു ഹാപ്പി ബർത്ത്ഡേ പറയാൻ പോയ ഇന്ദ്രനൊട് അവൾ ചൂടായി എന്താ ഇന്ദ്ര നിനക്ക് ഒരാൽ ഫോണിൽ ബിസി ആണെന്ന് അറിഞ്ഞ പിന്നെയും വിളിച്ചു സഖ്യം ചെയ്യുന്നത് ആണോ മാനേഴ്സ് അവൽ അവനോട് ഷൗട്ട് ചെയ്തു… അപ്പോഴേക്കും അപ്പുറത്ത് നിന്ന് അമലിൻ്റെ വക എന്താ ഇന്ദ്ര നീ അമൃതക്ക് കൊറച്ച് സ്വസ്ഥത കൊടുത്തൂകൂടെ നിനക്ക് കഷ്ടം തന്നെ…
എല്ലാം കേട്ട ഇന്ദ്രൻ വല്ലാതെ വിഷമിച്ചു സോറി റിയലി സോറി അവൻ ഫോണ് കട്ട് ചെയ്തു…
ഇന്ദ്രൻ മൊത്തത്തിൽ ഡസ്പ് ആയിരുന്നൂ എന്ന് വൈകീട്ട് അവൻ പ്ളാൻ ചെയ്ത പ്രകാരം അമറിനോട് പറഞ്ഞു അവളെ വിളിച്ചോണ്ട് വരാൻ …
ടാ എന്തായി അവള് എവിടെ അവൾ വരാം പറഞ്ഞു…
ആ ഒക്കെ സർപ്രൈസ് ഒക്കെ സെറ്റ് ആകി വച്ച് ഇന്ദ്രൻ വെയിറ്റ് ചെയ്തു…
കൊറേ നേരം കഴിഞ്ഞിട്ടും അവൾ വന്നില്ല പെട്ടെന്ന് ഫോൺ വന്നു അമർ ഫോൺ എടുത്തു നോക്കി ശെരി ശെരി .. അവൻ ഫോൺ വച്ചു .
എന്താടാ ആരാ വിളിച്ചത്..
അമ്മുവാണ് എടാ അവള് വരില്ലെന്ന് അവള് അമലിൻ്റെ കൂടെ എവിടെയോ പോവന്ന് …
ഭാവിയിലെ ഇന്ദ്രനിലേക്ക്
ആരോ കുലുക്കി വിളിക്കുന്നു
ദാസ് അങ്കിൾ ആണ്
എടാ മോനെ ഇന്ദ്ര നീ എന്തിനാ കരയുന്നെ ഡാ മോനെ….
ഇല്ല അങ്കിൾ കണ്ണിൽ പൊടി പോയതാണ്.. അല്ല അങ്കിൾ ഇന്ന് വരില്ല എന്ന് പറഞ്ഞു…
അവിടെ ഒരുപാട് ദിവസം ചടങ്ങ് ഉണ്ട് അപ്പോ ഞാൻ ഇങ്ങ് പോന്നു…
ആ അത് നന്നായി…
അങ്കിൾ ചായ കുടിച്ചോ…
ആ കുടിച്ചചു
അവൻ എവിടെ രാജ്…ഞാൻ ചോദിച്ചു
അവനെ ഞാൻ മഹിയുടെ ചേട്ടൻ്റെ വീട്ടിൽ ആക്കി… വെക്കേഷൻ ഒക്കെ അല്ലേ അവന് അവിടെ പോണം എന്ന് അപ്പോ വരുന്ന വഴി അവനെ അവിടെ ആക്കി…
അങ്കിൾ അമ്പലത്തിൽ പോയില്ലേ ..
ഇല്ല പോണം ഞാൻ നിങ്ങളെ വിളിക്കാൻ വന്നതാണ്…
അയ്യോ എനിക്ക് വയ്യാ അങ്കിളെ
ഓ ശെരി ആണല്ലോ …
എന്ന പിന്നെ നമ്മക്ക് ഇവിടെ അങ്ങ് തമ്പ് അടിക്കാൻ അല്ലേ ..
ഡൺ അങ്കിൾ…
അപ്പോഴേക്കും അവള് വന്നു..
എന്നെ ഒന്ന് തുറിച്ച് നോക്കി …
അച്ഛൻ എപ്പൊ വന്നു അച്ഛാ അവൾ ചോദിച്ചു….
അച്ഛൻ ഇപ്പൊ വന്നെ ഉള്ളൂ മോളെ അങ്കിൾ പറഞു….
എന്താ കൊറച്ച് ദിവസം കഴിഞ്ഞേ വരുള്ളു എന്ന് പറഞ്ഞിട്ട്.
അത് മോളെ അവിടെ അവർക്ക് എന്തൊക്കെയോ ചടങ്ങുകൾ ഉണ്ട് അതോണ്ട് ഞാൻ അവിടെ നിന്നില്ല .. അങ്കിൾ പറഞ്ഞു…രാജുകുട്ടനെ അമ്മായിയുടെ അവിടെ കൊണ്ടാക്കി കേട്ടോ മോളെ…. അങ്കിൾ കൂട്ടിച്ചേർത്തു…
മോൾടെ വൈയ്യയ്മ എങ്ങനെ ഉണ്ട് ഇപ്പൊ ..
ഇപ്പൊ. കുറവ് ഉണ്ട് അച്ഛാ. .
ഇന്ദ്രൻ ആണല്ലേ മോൾക്ക് ഹോസ്പിറ്റലിൽ കൂട്ട് ഉണ്ടായിരുന്നത്…അങ്കിൾ ചോദിച്ചു…
അതിന് എന്താ അങ്കിൾ ഇതൊക്കെ വലിയ കാര്യം ആണോ…ഞാൻ പറഞ്ഞു…
അങ്ങനെ ഓരോന്നും പറഞ്ഞു ഇരുന്നു എനിക്കാണെങ്കിൽ ബയങ്ങാര വിശപ്പ്…
പെട്ടന്ന് എൻ്റെ മുന്നിൽ ഒരു പ്ലേറ്റ് വന്നു ദോശയും ജാമും .. നോക്കിയപ്പോ അമൃത ആണ്…
അവളെ കെട്ടിപിടിച്ച് ഉമ്മകൊടുക്കാൻ ആണ് എനിക്ക് തോന്നിയത്….
താങ്ക്സ് ഞാൻ പ്ലേറ്റ് വാങ്ങി കൊണ്ട് അവളോട് പറഞ്ഞൂ…
അവള് ഓ എന്ന് മാത്രം പറഞ്ഞ അങ്ങ് പോയി…
ഞാൻ മുഴുവനും എങ്ങോട്ട് കഴിച്ചു.. ഉച്ചക്ക് കഴിക്കാത്ത കൊണ്ട് വയങ്ങര ഗ്യാസ് ട്രബിൾ പോലെ … അധികം കഴിക്കാൻ പറ്റിയില്ല ..
പിന്നെ നേരെ അടുക്കളയിൽ പോയി . അവിടെ അവൾ അച്ഛന് ഫുഡ് കൊണ്ട് കൊടുത്തു അവളും കഴിക്കാൻ പോവായിരുന്നു..
