അപ്പോഴേക്കും ഒച്ച കേട്ട് അമ്മയും മറ്റുള്ളവരും ഇങ്ങോട്ട് വന്നു….
എന്താ എന്താ ഇവിടെ … അമ്മ വന്ന് ചോദിച്ചു…
അമ്മ നോക്കിക്കേ പപ്പ വെറുതെ അവശ്യം ഇല്ലാത്ത കാര്യം പറഞ്ഞ് ചൊറിയാൻ നോക്കുന്നു….
എന്താടാ എന്താ ആവശ്യം ഇല്ലാത്ത കാര്യം… ദേ എന്താടാ അവശ്യം ഇല്ലാത്ത കാര്യം നീ ഇങ്ങു വന്നെ മഹി ആൻ്റി എന്നെയും കൊണ്ട് അപ്പുറത്തേക്ക് പോയി…
എന്താടാ കുട്ടാ നീ ഇങ്ങനെ ചൂടാവുന്നത് പപ്പയൊട് കുറച്ച് മയത്തിൽ വേണ്ടെ സംസാരിക്കാൻ….എൻ്റെ ഇഷ്ടം ഇല്ലാതെ എൻ്റെ കല്യാണം നടത്തും എന്നൊക്കെ പറഞ്ഞ പിന്നെ ഞാൻ എന്ത് ചെയ്യാൻ ആണ്….
ഞാൻ മഹി ആൻ്റിയുടെ തോളിൽ തല വച്ച് ഇരുന്നു…
കുറച്ച് നേരത്തെ മൗനത്തിനു ഒടുവിൽ ആൻ്റി ചോദിച്ചു…
എന്താ നിനക്ക് എൻ്റെ മോളെ ഇഷ്ടം അല്ലേ ….
അത് ശെരി ആവില്ല ആൻ്റി….
കൊറച്ച് കഴിയുമ്പോ നിങൾ തന്നെ വിചാരിക്കും ഇത് നടക്കാത്തത് നന്നായി എന്ന് ഇന്ദ്രൻ പറഞ്ഞു അവസാനിപ്പിച്ചു….
ടാ എന്താ നിൻ്റെ ഉദ്ദേശം എല്ലാവരെയും പറഞ്ഞു പറ്റിക്കാൻ ആണോ…പപ്പ അതും പറഞ് എൻ്റെ അടുത്തേക്ക് വന്നു….
ഞാൻ എന്ത് പറഞ്ഞ് എന്നാണ്… അല്ലെങ്കിലും 23. വയസ്സിൽ ആണോ കല്യാണം കഴിക്കുന്നത്….
നിന്നോട് ആരും ഇപ്പൊ തന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞില്ല.. പക്ഷേ ഒരു പാവം പെൺകുട്ടിയെ ചതിക്കാൻ ആണ് നിൻ്റെ ഭാവം എങ്കിൽ നീ ഒരു കാലത്തും ഗുണം പിടിക്കില്ല ..
അമ്മ പപ്പയെ ഒതുക്കാൻ നോക്കുന്നുണ്ട്…
ആ പറഞ്ഞോ പറഞ്ഞോ…. എല്ലാo കേൾക്കാം …. ഞാൻ പറഞ്ഞു…
ഇത് വരെ ഉള്ളത് നീ വിട് ഇനി ഉള്ളത് ഞാൻ പറയാം നീ അത് ചെയ്യും ….കേട്ടല്ലോ പപ്പ പറഞ്ഞു…
എന്ത് വേണമെങ്കിലും കേക്കാം പക്ഷേ ഇത് നടക്കില്ല …ഞാൻ അവിടുന്ന് പോവാൻ നിന്നു..
നീ എവിടേക്കാണ് ഈ പോവുന്നത്…. പപ്പ എൻ്റെ കൈയിൽ പിടിച്ചു….
എല്ലാവരും സൗണ്ട് കേട്ട് അങ്ങോട്ട് വന്നു….
വിട് പപ്പ വിടാൻ….
ഞാൻ കൈ ഒന്ന് കുതറി മാറാൻ നോക്കി…. ശക്തിയിൽ കുടഞ്ഞതും പപ്പ നിന്ന സ്റെപ്പിൽ നിന്ന് ബാലൻസ് തെറ്റി നിലത്ത്.. ഇരുന്നു…
അത്ര നേരം മിണ്ടാതെ നിന്ന അമ്മ പപ്പ നിലത്ത് വീണതും ഒരൊറ്റ അടി ചേവിട് പൊളിഞ്ഞു…
ജീവിതത്തിൽ ആദ്യം ആയി.. അമ്മ എന്നെ തല്ലി ഇത്ര നേരം നടന്നതിനെക്കാൾ എനിക്ക് ഒരു തെറ്റും ചെയ്യാത്ത എന്നെ അമ്മ ആദ്യമായി തല്ലി …
അവിടെ ഉണ്ടായിരുന്ന എല്ലാരും ഒരു സെക്കൻ്റ് ഷോക്ക് ആയി നിന്നു…
കൃഷ്ണ ഞാൻ പപ്പ എന്തോ പറയാൻ വന്നു…
ഇറങ്ങട ഇറങ്ങി പോടാ നായെ … അമ്മ അലറി….
എൻ്റെ കണ്ണ് നിറഞ്ഞു…
അപ്പോഴാണ് വെളിയിൽ നിന്ന് വരുന്നവരെ കണ്ടത്….
ഞാൻ അമ്മയെ തന്നെ നോക്കിക്കൊണ്ട് പോറകോട്ട് നടന്നു…
ഞാൻ തിരിഞ്ഞ് നടന്നു…
കയറി വരുന്ന മഹാലക്ഷ്മിയെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു..
അവൾ എന്തെന്ന് തലയാട്ടി
.ഒന്നും ഇല്ല എന്ന് തിരിച്ചു കാട്ടി…
അമറിൻ്റ മുഖത്ത് നോക്കി കൈ കൊണ്ട് കീ എന്ന് ആക്ഷൻ കാണിച്ചു…അവൻ കീ എറിഞ്ഞതും വണ്ടിയിൽ കയറി ഒറ്റ പോക്ക്…..
ഇങ്ങനെ ജീവിക്കുനതിലും നല്ലത് മരിക്കുന്നത് തന്നെ എന്ന് പോലും ചിന്തിച്ച് പോയ നിമിഷം …
ഇന്ദ്രൻ പോയതിനു പിന്നാലെ അമറും മഹാലക്ഷ്മിയും വീട്ടിലോട്ട് കേറി പോയി….
എന്താണ് അവൻ എങ്ങോട്ട് പോയി അമർ അവരോട് ചോദിച്ചു….
- എന്താ ആരും മിണ്ടാതെ… മഹാലക്ഷ്മി ചോദിച്ചു…
ശെരി എല്ലാരും പിരിഞ്ഞു പോയി പണി വല്ലതും ചെയ്യാൻ നോക്ക്
ദാസ് അങ്കിൾ എല്ലാവരെയും പറഞ്ഞുവിട്ടു. ….
എന്താ ആൻ്റി എന്താണ് എന്തിനാ കരയുന്നെ അമർ ചോദിച്ചു…
ഒന്നുമില്ല ടാ കൃഷ്ണ അവനോട് പറഞ്ഞു..
ഡീ എന്തടി കാര്യം അമൃതയോടു ചോദിച്ചു.
നീ അവളെ ചോദ്യം ചെയ്യാതെ പോവാൻ നോക്ക് ടാ….അമ്മ അവനെ പറഞ്ഞു വിട്ടു..
അമർ പോവുന്ന പോക്കിൽ അപ്പുവിനെ പൊറത്ത് വരാൻ കണ്ണു കൊണ്ട് കാണിച്ചു…
കുറച്ച് കഴിന് പൊറത്തോട്ട് വന്ന് അപ്പുവിനൊട് എന്താ ഡീ കാര്യം..
