ഇത്ര പേര് എങ്ങനെ പോവും അമർ പറഞ്ഞു…
അയ്യോ അത് ശെരി ആണല്ലോ….
എന്ന ഒരു കാര്യം ചെയ്യ്. നിങൾ വണ്ടിയിൽ കയറിക്കോ ഞാനും അമറും മഹയുടെ സ്‌കൂട്ടിയിൽ വരാം… ഞാൻ പറഞ്ഞു…
അത് നല്ല ഐഡിയ ആണ് പപ്പ പറഞ്ഞു…
എന്നെ അമർ കാറിൽ പോക്കോ ഞാൻ ഇന്ദ്രൻ്റെ കൂടെ വരാം മഹ പറഞ്ഞു…
ആരെങ്കിലും രണ്ട് പേര് പോവാം അത് ആരാണെങ്കിലും ഓക്കേ..പപ്പ പറഞ്ഞു…
അമർ എന്നെ ഒന്ന് തുറിച്ച് നോക്കി എന്നിട്ട് മഹായുടെ സാനങ്ങൾ വണ്ടിയിൽ കയറ്റി എനിട്ട് കാറിൽ കയറി …
പോവാൻ നേരം പപ്പ ടാ സൂക്ഷിച്ചു വാ കേട്ടൊ അമറെ വണ്ടി വിട്ടോ… അവർ പോയി….
പോയാലോ ഞാൻ മഹയോട് ചോദിച്ചു…
പിന്നെന്താ പോവാം … അവൾ പറഞ്ഞു…
അപ്പോ ശെരി കപ്പിൾസ് പാക്കലാം ഞാൻ ആൻ്റിയോടും അങ്കിളിനോട് പറഞ്ഞു വണ്ടി വിട്ടു…
ശോ നമ്മടെ മോളെയും കെട്ടി അവർ ജീവിക്കുന്നത് കാണണം എന്നത് എൻ്റെ ആഗ്രഹം ആയിരുന്നു ആൻ്റി പറഞ്ഞു…
അതൊന്നും നടക്കില്ലടി അവര് നല്ല ഫ്രണ്ട്സ് ആണ്… നീ വന്നെ ….
അങ്ങനെ ഇന്ദ്രനും മഹാലക്ഷ്മിയും യാത്ര തുടങ്ങി ഇന്ദ്ര ഐ ലൗ ദീസ് നയിറ്റ് റയിഡ്സ് ..അവളത് പറഞ്ഞ് അവനെ കെട്ടിപിടിച്ച് ഇരുന്നു…
അത്രക്ക് ഇഷ്ടം ആണോ… ഞാൻ ചോദിച്ചു..
നിൻ്റെ കൂടെ എവിടെ പോയാലും വയിബ് അല്ലേ മോനെ…
താങ്ക്യൂ താങ്ക്യൂ…
നിനക്ക് ബയിക്ക് ട്രിപ്പ് അത്ര ഇഷ്ടം ആണെങ്കിൽ നാളെ നമക്ക് ബൈക്കിൽ പോവാം …
ദാറ്റ്സ്സ് എ ഗുഡ് വൺ… അത് തകർക്കും അവള് പറഞ്ഞു…
അപ്പോ നാളെ നമ്മൾ തകർക്കും….. ഞാൻ പറഞ്ഞു….
ഇതേസമയം അമൃത കാറിന് ഉള്ളിൽ ഹോമകുണ്ടത്തിൽ പെട്ട പോലെ ആണ് തുള്ളികളിക്കുന്നു അവൾക്ക് അവരെ ഒറ്റക്ക് വിട്ടിട്ട് ഒരു സമാധാനവും ഇല്ല ഇതെല്ലാം കണ്ടുകൊണ്ട് അമർ ചെറുതായി ചിരിച്ചു…
അങ്ങനെ ഇന്ദ്രനും മഹാലക്ഷ്മിയും ഇങ്ങനെ വരുമ്പോൾ ആണ് …
ടാ മഹാ ചായ വേണോ നിനക്ക് ഞാൻ ചോദിച്ചു…
പിന്നെന്താ എന്ന വാ … ഞാൻ അവളെയും കൊണ്ട് ഒരു തട്ട് കടയിൽ പോയി…
ചേട്ടാ രണ്ട് ചായ…ഒന്ന് സ്ട്രോങ്ങ് പിന്നെ ഒന്ന് ലൈറ്റ്… ഞാൻ പറഞ്ഞു..
അത് കെട്ട് മഹാ അൽബുതപെട്ടു… ഇവന് ഇപ്പോഴും താൻ ലൈറ്റ് ചായയുടെ ആളാണ് എന്ന് ഓർമയുണ്ടോ…
ഇന്നാ ചായ ഫീ പോത്തെ പിടി
വേകം കൂടി… ഞാൻ പറഞ്ഞു….
അങ്ങനെ ചായ കുടിച്ച് കഴിഞ്ഞാണ് ഇന്ദ്രന് അത് മനസ്സിലായത്.. പഴ്സ്സും ഇല്ല ഫോൺ പിന്നെ പോയല്ലോ….
ടാ ഞാൻ പഴ്സ് എടുത്തില്ല പൈസ ഉണ്ടോ തൻ്റെ കൈയ്യിൽ …ഞാൻ അവളോട് ചൊതിച്ചു….
ഇതിനാണോ നീ ഇത്ര ടെൻഷൻ അടിചത് .. ഞാൻ കൊടുക്കാം…
അവൾ ബാഗ് തുറന്നു അയ്യോ ഇന്ദ്ര എൻ്റെ പഴ്സ് കാണാൻ ഇല്ല ഇന്ദ്ര…
ആ മൂഞ്ചി പഴ്സ് കാണാൻ ഇല്ല എന്നാണോ എടുത്തില്ല എന്നാണോ ഇതാ ശെരി…ഞാൻ ചോദിച്ചു..
എടുത്തില്ല എന്നതാവും ശെരി എന്ന് തോന്നുന്നു .. അവൾ ശബ്ദം കുറച്ച് പറഞ്ഞു…
ഓൺലൈൻ പെയ്മെൻ്റ് ഉണ്ടോ ഞാൻ ചോദിച്ചു..
എടാ എൻ്റെ അക്കൗണ്ട് ബ്ലോക്ക് ആണ് ഞാൻ അത് ഉപയോഗിക്കാറില്ല… അവൾ മൊഴിഞ്ഞു….
മയില് മൂഞ്ചി അല്ലോ …
ശെരി അമറിൻ്റെ നമ്പർ ഉണ്ടോ കൈയിൽ
ഉണ്ട്
വിളി വിളി വിളി …
ടാ അമറെ ഞാൻ ആണ് പിന്നെ നീ ഞാൻ പറയുന്ന അക്കൗണ്ടിൽ 22 രൂപ ഇടണം
നമ്പർ പറഞ്ഞു കൊടുത്തു ശെരി ചേട്ടാ വന്നില്ലേ ഓക്കേ…
വാ പോവാം എങ്ങനെ ഉണ്ട് ഞാൻ ചോദിച്ചു
എക്സ്പീരിയൻസ് കൊള്ളാം സെറ്റ്
വാ പോവാം ഞാൻ അവൾടെ കയ്യിൻ്റെ ഇടയിൽ കൈ ചുറ്റി നടന്നു…
അമറിൻ്റെ തൊട്ട് അടുത്ത് ഇരുന്നു ഇതെല്ലാം കേട്ട് ഇരുന്ന അമൃത ഭദ്രകാളിയായി മാറി..
ഡീ നീ വിഷമിക്കണ്ട അവര് ഫ്രണ്ട്സ് ആണ്… നോ സീൻ … അമർ കൂൾ ആയി പറഞ്ഞു….
അമറും അമൃതയും ഹാളിൽ ഇരുന്ന് ഇങ്ങനെ സംസാരിച്ചു…
ടാ അമറെ നിനക്ക് ലൈൻ ഒന്നും ഇല്ലെ ടാ … അമൃത അവനോട് ചോദിച്ചു…
ഓ..
എനിക്കറിയാം ദേവു അല്ലേ … എനിക്കറിയാം…
പതുക്കെ പറ പെണ്ണേ അപ്പു എങ്ങാനും കേട്ടാ തീരും .. അമർ പറഞ്ഞു…
എന്താണ് സെറ്റ് ആയോ…അമൃത ചോദിച്ചു…
