അവനെ അവൻ താമസിക്കുന്നിടത്തിറക്കി നാട്ടിലേക്ക് തിരിച്ചു ടൗണിൽ എത്തുംമുൻപ് മുന്നിൽ ഓടുന്ന ക്ലോസ്ഡ് ട്രക്കിന് മുകളിലെ പേര് നോക്കി
ബി ആർ എസ്
ഫോൺ എടുത്ത് സുഹൈലിന് കാൾ ചെയ്തു
കഴിഞ്ഞോ…
കഴിഞ്ഞു…
എല്ലാം ഒക്കെ അല്ലേ…
എല്ലാം ഒക്കെയാ… നീ എവിടുന്നാ…
ഞാൻ ******കോളേജിൽ വരെ ഒന്ന് പോയതാ… ചെറിയൊരാവശ്യമുണ്ടായിരുന്നു…
ആ… കല്യാണ വീട്ടിലേക്ക്…
വീട്ടിൽ പോയൊന്നു കുളിച്ചിട്ട് പോണം…
സഫാൻ വണ്ടി കൊടുത്തയക്കാം എന്ന് പറഞ്ഞിട്ടുണ്ട് അത് വാങ്ങിയിട്ട് ഞാനും ബിച്ചുവും അങ്ങെത്തികൊള്ളാം…
നിക്ക് ബിച്ചു വിളിക്കുന്നുണ്ട്…
എന്താടാ…
എവിടെയാ…
ഇപ്പൊ ടൗണിൽ… എന്തെ…
ഞാനും ടൗണിലുണ്ട്… നിനക്ക് തരാൻ കെട്ടിയോളൊരു സാധനം തന്നിട്ടുണ്ട്…
ആര് ലെച്ചുവോ…
എന്തൊരൊലിപ്പീര്… ലെച്ചുവല്ല ഇത്ത…
നീ എവിടെയാ…
ഞാൻ സുഹൈലിന്റെ വൈറ്റ് ചെയ്തു നിക്കുവാ…
ഞാനവന്റെ പിറകിലുണ്ട്…
മുന്നിലെ വണ്ടി ബ്രേക്ക് ചെയ്തതിനൊപ്പം ഞാനും ബ്രേക്ക് ചെയ്തു ബിച്ചു ഫോൺ കട്ട് ചെയ്തു വണ്ടികരികിലേക്ക് വന്നു കൈയിലെ ടെസ്റ്റൈൽ കവർ എനിക്ക് നീട്ടി
നിന്നോട് ഇതും ഇട്ട് ചെല്ലാൻ പറഞ്ഞു
ശെരിയെടാ…
വണ്ടി വരുന്നുണ്ട് അവന് ഞാൻ ചെക്ക് കൊടുക്കുമേ…
ശെരി എത്രയാണെന്ന് പറഞ്ഞാ ഞാൻ ട്രാൻസ്ഫർ ചെയ്യാം…
ശെരിയെടാ…
ഞാൻ അവരോട് പിരിഞ്ഞു ഇത്താനെയും പൊന്നൂസിനെയും ഇറക്കി വീട്ടിലേക്ക് തിരിച്ചു
നല്ല വൃത്തിക്ക് ഒന്ന് നീന്തണം എന്നിട്ട് കല്യാണത്തിനു പോണം ഒരു തോർത്തും എടുത്ത് പുഴയിലേക്ക് വെച്ച് പിടിച്ചു ആർമദിച്ചു നീന്തി കുളിക്കുന്നതിനിടെ മുത്ത് വിളിച്ചു തിരിച്ചെത്തിയതും കൂട്ടാൻ ചെല്ലും എന്നതും അറിഞ്ഞവൾ ഫോൺ വെച്ചു
വിശപ്പിന്റെ വിളി കലശലായതിനാൽ വീട്ടിലേക്ക് നടന്നു പിള്ളേര് നാലും കൂടെ എന്തോ കളിക്കുന്നുണ്ട് ഡ്രസ്സ് മാറുന്നതിനിടെ
അഭീ… ഉമ്മച്ചി വന്നില്ലേ…
റൂമിലുണ്ട്…
(ഡോറിൽ മുട്ടി) ഇത്താ…
ആ…
ഡോർ തുറന്ന് അകത്ത് കയറി അവൾ ബെഡിൽ നിന്നും എഴുനേറ്റിരിക്കുന്നതിനിടെ കണ്ണ് തുടയ്ക്കുന്നത് കണ്ട്കൊണ്ട് അവൾക്കരികിൽ ഇരുന്നു അവളെന്റെ മുഖത്ത് നോക്കുന്നില്ല അവളുടെ മുഖം പിടിച്ചുയർത്തി
എന്ത് പറ്റി…
മ്ഹും…
പറയിത്താ…
ഇന്ന് ടെസ്റ്റ് ഉണ്ടായിരുന്നു എനിക്കൊന്നും എഴുതാൻ പറ്റിയില്ല… എന്നെകൊണ്ട് പറ്റൂല ഞാൻ തോറ്റ് പോവും…
ഇതിനാണോ കരഞ്ഞു പേടിപ്പിച്ചേ… എണീറ്റെ എണീറ്റുവന്ന് മുഖം കഴുക്… എന്തേലും കഴിക്കാം…
മ്ഹും… എനിക്ക് വേണ്ട…
അവളെ പിടിച്ചെഴുനേൽപ്പിച്ചു അടുക്കളയിൽ ചെന്ന് എനിക്കായി ഭക്ഷണം എടുത്ത് തന്ന അവളെ പിടിച്ച് അരികിൽ ഇരുത്തി ചോറ് വാരി അവൾക്കു നീട്ടി
തോറ്റെന്നു കരുതി ഒരു പ്രശ്നോമില്ല… ഇഷ്ടമില്ലേൽ ഇത്ത പോവണ്ട…കരയാതിരുന്നാൽ മതി… ഇപ്പൊ ഏന്റെ പൊന്നിത് കഴിക്ക്…
നിർബന്ധിച്ചു കഴിപ്പിച്ചു
മുഖമൊക്കെ കഴുകി വന്നേ… നമുക്കൊന്ന് പുറത്ത് പോവാം…
വേണ്ട… ഞാൻ കിടക്കട്ടെ…
അവൾ മുറിയിലേക്ക് പോയ പിറകെ പാത്രം സിങ്കിൽ ഇട്ട് കൈ കഴുകി ഞാനും ചെന്നു അവൾ ബെഡിൽ കിടക്കുന്നത് കണ്ട് അവളുടെ തലഭാഗത്ത് ഇരുന്ന് തല എടുത്ത് മടിയിൽ വെച്ചു തലയിൽ തലോടി കവിളിൽ ഉമ്മവെച്ചു
മോളേ…
മ്മ്…
നീയിങ്ങനെ സങ്കടപെട്ടിരിക്കല്ലേ… നീ തോക്കുവൊന്നും ഇല്ല ഇനി തോറ്റാലും സാരോല്ല… ഈ സർട്ടിഫിക്കറ്റിലൊന്നും വലിയ കാര്യമില്ല എന്നെ നോക്ക് ആകെ പഠിച്ചത് ഐറ്റിഐ ആണ് ഇന്നിപ്പോ ഏന്റെ കീഴെ ജോലി ചെയ്യുന്നവരിൽ എം ബി എ കാരടക്കമുണ്ട് ഒന്ന് തോറ്റെന്നു വെച്ച് ഒരു പ്രശ്നോമില്ല… പൊന്നല്ലേ മുഖമിങ്ങനെ വെക്കല്ലേ…
തോറ്റൊന്നുമില്ല തീരെ മാർക്കില്ല…
റിസൾട് വന്നോ…
മ്മ്…
എത്ര മാർക്കുണ്ട്…
അൻപത്…
എത്രയിലാ…
എൺപതിൽ…
എന്നിട്ടാണോ കിടന്നു കരയുന്നേ… ഇത്രേം കാലം ഇതൊന്നുമായി ഒരുബന്തോമില്ലാതെ നടന്നിട്ട് നീ പാസായതേ വല്യ കാര്യം ഇത്രേം മാർക്കുണ്ടായിട്ട് പിനേം കിടന്നു കരയുന്നോ… ഞാൻ കരുതി തോറ്റിട്ടുണ്ടാവുമെന്ന്…
എന്നാലും ഇത്രേം പഠിച്ചിട്ടും…
പോയേ… നീ ഇതാ നിങ്ങള് പെൺപിള്ളേരെ കുഴപ്പം… കിട്ടിയ മാർക്കിനൊരു വിലയും കാണില്ല കിട്ടാത്ത മാർക്കിനെ നിങ്ങൾക്ക് വിലയുള്ളൂ…
