വഴി തെറ്റിയ കാമുകൻ – 11 28

ഞാനൊരു ഫങ്ഷനിലാ നാളെ വരാൻ പറ്റില്ല…

വന്നില്ലേൽ പിടിച്ചോണ്ട് വരാൻ ഞങ്ങൾക്കറിയാം… ലോക്കൽ സ്റ്റേഷനിലേക്ക് ഒറ്റ വിളിവിളിച്ചാൽ ഇപ്പൊത്തന്നെ അവർ നിന്നെ പിടിച്ചിവിടെ കൊണ്ടുവരും…

ഇവിടുത്തെ സ്റ്റേഷനിലല്ലേ… എങ്കി നീ അത് നോക്ക്… ഇപ്പൊ ഒന്ന് വെച്ചിട്ട് പോയേ…

ഫോൺ കട്ട് ചെയ്ത് അടിക്കാൻ തുടങ്ങി അടിച്ചുകൊണ്ടിരിക്കെ മേഡവും മറ്റും വന്നിറങ്ങി ഒഴിച്ചത് ഫിനിഷ് ചെയ്ത് ബോട്ടിൽ അടച്ചുവെച്ചു വണ്ടിയിൽ നിന്നിറങ്ങി അവർക്കരികിലേക്ക് ചെന്നു

ഭക്ഷണം കഴിച്ചവരെ തിരികെ അയക്കും വരെ അവർക്കൊപ്പം നടക്കുന്നതിനിടയിൽ പലപ്പോഴും ജീഷേച്ചിയെ കാണേണ്ടിവന്നു അപ്പോയെല്ലാം അവർ നോടിഞ്ഞോണ്ടിരുന്നു

അവരെ എന്തെങ്കിലും കഴിക്കുമ്പോ അവരെ കാണുന്നതാണ് ഏന്റെ മൈന്റ് പോവുന്നത് എന്ന് മനസിലാക്കിയതിനാൽ ഒന്നും കഴിക്കാൻ നിന്നില്ല അവരെ തിരികെ അയച്ച ശേഷം ഏന്റെ കൂടെയേ കഴിക്കൂ എന്ന് വാശിപിടിച്ച ഏന്റെ പെണ്ണുങ്ങളെയും കൂട്ടി വണ്ടിയിലിരുന്നു ഭക്ഷണം കഴിച്ചു പോയുറങ്ങാൻ പറഞ്ഞവരെ നിർബന്ധിച്ചു പറഞ്ഞുവിട്ട് ചെക്കന്മാർക്കൊപ്പം ചെന്നിരുന്നു അടിച്ചു എല്ലാരും കിടക്കാനായി വണ്ടിയിലേക്കും മറ്റും പോയി കുപ്പിക്ക് അടിയിലുള്ളത് കൂടെ കുടിച്ചുതീർത്ത് പൊട്ടിക്കാത്ത കുപ്പികളും എടുത്ത് സിഗരറ്റ് കത്തിച്ചുകൊണ്ട് വണ്ടിയിലേക്ക് നടന്നു കുപ്പികൾ പുറകിലേക്ക് വെച്ച് വണ്ടിയിൽ നേരത്തെ വെച്ച കുപ്പി തീരുമ്പോയേക്കും സിഗരറ്റും കഴിഞ്ഞു ലഹരിയുടെ അകമ്പടിയോടെ ഉറക്കം പിടിച്ചു

ആരൊക്കെയോ വന്ന് വണ്ടിയിൽ കയറുന്നതും വണ്ടിയെടുക്കുന്നതും അറിഞ്ഞു

ആദ്യം ഏതേലും കടയിൽ നിർത്തി ഒരു പാക്ക് സിഗരറ്റ് വാങ്ങ് തണുത്ത വെള്ളവും നല്ല എരിവുള്ള എന്തേലും കൂടെ വാങ്ങിക്കോ…

ഏതാ…

കിങ്സ്…

അല്പം കഴിഞ്ഞു വണ്ടി നിർത്തി സിഗരറ്റും വെള്ളവും മറ്റും വാങ്ങിവന്നു കൈയിൽ കിട്ടിയ സിഗരറ്റ് കത്തിച്ചു ഗ്ലാസ് താഴ്ത്തി സീറ്റിൽ ചാരിയിരുന്നു സീറ്റ് അല്പം പുറകിലേക്ക് ചായ്ച്ചു കപ്പ്‌ ഹോൽഡറിലെ ഗ്ലാസ് എടുത്ത് പുറകിലേക്ക് നീട്ടി

ഡാ… നിലത്ത് കുപ്പിയിരിപ്പുണ്ട് ഒന്നൊഴിച്ചേ…

കൈയിൽ കിട്ടിയ ഗ്ലാസ് വാങ്ങി കുടിച്ചു

എന്താടാ തീരെ കട്ടിയില്ലല്ലോ… കട്ടിക്ക് ഒഴിക്ക്…

അവരൊഴിച്ചു തരുന്നതനുസരിച്ചു കുടിച്ചോണ്ടിരുന്നു

വണ്ടി നിർത്തി അവർ വന്നു താങ്ങി എന്തൊക്കെയോ ശബ്ദങ്ങളെ താണ്ടി മുറിയിൽ കൊണ്ടുപോയി കിടത്തി ബോധം പതിയെ മറഞ്ഞു

എന്തൊക്കെയോ ശബ്ദങ്ങൾ ചെവിയിൽ വന്നു പതിച്ചു കണ്ണ് തുറന്നു ചുറ്റും നോക്കി വയർലസ്സിലൂടെ ഒഴുകി വരുന്ന ശബ്ദം ചെവിയിലേക്കടിച്ചുകയറി ഇരിക്കുന്നത് പോലീസ് സ്റ്റേഷനിൽ ആണെന്ന് മനസിലാക്കാൻ അല്പം സമയമെടുത്തു കിടന്നിരുന്ന ബെഞ്ചിൽ നിന്നുമെഴുനേറ്റിരിന്നു ക്ലോക്കിൽ സമയം നാല്മണി അരയിൽ തപ്പി ഫോൺ ഇല്ലെന്ന് കണ്ട് എഴുന്നേറ്റു അതിലെ നടന്നു പോവുന്ന പോലീസുകാരനെ നോക്കി

സാർ… റസ്റ്റ്‌ റൂം എവിടെയാ…

കടുപ്പിച്ചു നോക്കി അയാൾ ഒരു വശത്തേക്ക് കൈ ചൂണ്ടി

മൂത്രമൊഴിച്ചു നന്നായി മുഖം കഴുകി അഴിഞ്ഞുലഞ്ഞ മുടി കൈകൊണ്ട് പുറകിലേക്ക് ചീകി വെച്ച് പുറത്തേക്കിറങ്ങി ടേബിളിൽ ഇരിക്കുന്ന പോലീസുകാരനരികിൽ ചെന്നു

സാർ, എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നെ…

തന്റെ പേരിൽ കൊലപാതക ശ്രെത്തിന് ഒരു പരാതി കിട്ടിയിട്ടുണ്ട് അതിനെപ്പറ്റി അന്വേഷിക്കാൻ വിളിപ്പിച്ചപ്പോ നീ വരാൻ കഴിയില്ലെന്ന് പറഞ്ഞു അതുകൊണ്ട് പിടിച്ചോണ്ട് വന്നതാ…

ഏന്റെ ഫോൺ എവിടെ…

ഫോണൊക്കെ ഇവിടെ ഉണ്ട്… നിങ്ങളവിടെപോയിരി…

സ്റ്റേഷൻ ഇൻചാർജ് ആരാ…

എ സി പി ഹർപ്രീത് സിങ്ങ് ഐ പി എസ്…

ശെരി… ആ ഫോണോന്ന് തന്നെ ഞാൻ ഇവിടെയാ ഉള്ളേ എന്ന് ആരെയെങ്കിലും വിളിച്ചോന്നറിയിച്ചേക്കട്ടെ…

ഫോൺ ഇപ്പൊ തരാൻ പറ്റില്ല…

ശെരി… ഒരു ചായ കിട്ടുമോ…

അയാൾ മറ്റൊരാളോട് ചായക്ക് പറഞ്ഞു അയാളോട് സ്ട്രോങ്ങ്‌ആയിട്ട് മധുരമില്ലാത്ത കട്ടൻ മതി എന്ന് പറഞ്ഞു അവിടെ കണ്ട കസേരയിലേക്കിരുന്നു അല്പ സമയം കഴിയുമ്പോയേക്കും അയാൾ ചായയുമായി വന്നു ചായകുടിക്കെ പുറത്തുനിന്നു കയറിവന്ന പോലീസുകാരൻ

Leave a Reply

Your email address will not be published. Required fields are marked *