ഒരത്യാവശ്യമുണ്ടായിരുന്നു അതാ വൈകിയേ… ക്ഷണിക്കാത്ത ഒരാളെ കൂടെ കൂട്ടാൻ ഉണ്ടായിരുന്നു… ഇത് ഹർപ്രീത് സിങ് ഐ പി എസ് ഇവരുടെ ഫ്രണ്ടാണ്…
(ആശാൻ ചിരിച്ചു) അങ്ങോട്ട് ചെല്ല് വെള്ളം കുടിച്ചിട്ട് പെട്ടന്ന് ചെന്ന് ചായകുടിച്ചോ അവരിപ്പോ ഇങ്ങെത്തും…
ഞങ്ങൾ അകത്തേക്ക് നടന്നു കസേരയിൽ ഇരിക്കുന്ന ബാബയെയും ഖാലിദിനെയും കണ്ട് അവരോട് സംസാരിച്ചശേഷം കല്യാണത്തിന്റെ കോലാഹലങ്ങൾ കിടയിലൂടെ പന്തലിലേക്ക് നടന്നു
അവിടെയും നിറഞ്ഞുനിൽക്കുന്ന ശബ്ദങ്ങൾക്കിടയിൽ ഇത്തമാരും വാവയും മാമയും മേഡവും ചാന്ധിനിയും തേൻമൊഴിയും നിൽക്കുന്നത് കണ്ട് ഞാൻ അവർക്കരികിലേക്ക് ചെന്നു
മേഡം : എന്താ മജ്‌നൂ ഇത്… ആകെ ഫെസ്റ്റിവൽ പോലെ ഉണ്ടെല്ലോ…
ഇവിടെ കല്യാണം ഇങ്ങനെയാ…
മേഡം : അബ്‌ദുല്ല മുൻപ് പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല…
കണ്ടപ്പോ എന്ത് തോന്നി…
മേഡം : ഓസം… ഇത്രയും ആളുകളെ ആദ്യമായി ഒരുമിച്ച് കാണുന്നത് അന്ന് നിങ്ങൾ പ്രോഗ്രാം നടത്തിയപ്പോഴാ… അത് കഴിഞ്ഞ് ഇപ്പോഴും… വന്നില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനെ…
എന്തായാലും വന്നത് നഷ്ടമായെന്ന് തോന്നിയില്ലല്ലോ അത് മതി…
മേഡം : ഇവിടെ വിഡിയോയും ഫോട്ടോയും ഒക്കെ എടുക്കുന്നുണ്ടല്ലോ നീ അതെനിക്കൊന്ന് ഒപ്പിച്ച് തരണേ… ഫ്രണ്ട്‌സിനെ കാണിക്കാനാ…
അതൊക്കെ നമുക്ക് ഒപ്പിക്കാമെന്നെ…
സംസാരിച്ചുകൊണ്ടിരിക്കെ അഫി ചായകൊണ്ട് തന്നു
അതും കുടിച്ചുകൊണ്ട് അവരോട് സംസാരിച്ചു ചെക്കന്മാർക്കരികിലേക്ക് ചെന്നു അവരുമായി സംസാരിച്ചുകൊണ്ടിരിക്കെ ചെക്കനും കൂട്ടരും വന്നെന്ന് വാക്കിയിൽ സെക്യൂരിറ്റി പറയുന്നത് കേട്ട് ഞങ്ങൾ മുന്നിലേക്ക് നീങ്ങി
ബാബയുടെ അരികിൽ ചെന്ന് ഇപ്പൊ പടക്കം പൊട്ടും അവിടുത്തെ വെടിക്കെട്ടിന്റെ അത്രയും ശബ്ദമുണ്ടാവും ഞെട്ടണ്ട എന്ന് പറഞ്ഞു
ചെറുക്കനെയും കൂട്ടരെയും സ്വീകരിക്കാൻ ഞങ്ങളും ആശാന്റെ ഒപ്പം പുറത്തേക്കിറങ്ങി അവരെ സ്വീകരിച്ചു നടന്നു വരുമ്പോ ആദി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞതും ചെണ്ടയുടെ ശബ്ദം മുഴങ്ങി ഒപ്പം തന്നെ പടക്കങ്ങൾ പൊട്ടാൻ തുടങ്ങി സ്വീകരണം കണ്ട് അന്താളിപ്പോടെ താലപൊലിക്കിടയിലൂടെ ചെറുക്കനും കൂട്ടരും മുന്നിലെ പന്തലിനകത്തേക്ക് കയറി അവരെ ഇരുത്തി വെള്ളം കൊടുത്ത ശേഷം ചെറുക്കനെ മണ്ഡപത്തിൽ ഇരുത്തി വന്നവരിൽ പലരും അറബിക് ഡ്രെസ്സിൽ നിൽക്കുന്ന ബാബയുടെയും ഖാലിദിന്റെയും അടുത്ത് ഫോട്ടോ എടുക്കാനും മറ്റും തിരക്ക് കൂട്ടുന്നത് കണ്ട് അവർക്കരികിലേക്ക് ചെന്ന് അവരെ മാറ്റി നിർത്താൻ നോക്കുമ്പോയേക്ക് ചെക്കന്മാരും വന്ന് അവരെയെല്ലാം മാറ്റി അവരെ ആരും ശല്ല്യം ചെയ്യാത്ത തരത്തിൽ മാറ്റി ഇരുത്തി ആശാൻ വിളിച്ചതിനാൽ ഞാൻ മണ്ഡപത്തിലേക്ക് ചെന്നു എന്തുകൊണ്ടോ ജീഷേച്ചിയും അമ്മയും നൊടിച്ചിലോ ദേഷ്യമോ ഇല്ലാതെ എന്നെ നോക്കി ചിരിച്ചു എനിക്ക് നിൽക്കാനായി അൽപ്പം നീങ്ങി തന്നു കൈയിൽ കിട്ടിയ അരിയും പൂവുമായി അവർക്കരികിൽ നിന്നു
മേളം മുറുകി താലി ചാർത്തി കൈ കോർത്ത് അഗ്നിയേ വലം വെച്ച് കഴിഞ്ഞതും അടുത്ത പറമ്പിൽ കതിന മുഴങ്ങി
അപ്പന്റെയും അമ്മയുടെയും മുറ്റത്തശ്ശിമാരുടെയും മുത്തശ്ശൻ മാരുടെയും കാല് തൊട്ട് വണങ്ങിയ അവർ എനിക്ക് മുന്നിൽ വന്ന് കാല് തൊടാൻ പോയ അവരെ കുനിയും മുൻപ് പിടിച്ചു നിർത്തി കഴുത്തിലെ മാലയിൽ പിടിച്ചു കണ്ണടച്ചു ശിവനെ ധ്യാനിച്ച് ഇരുവർക്കും വേണ്ടി പ്രാർത്ഥിച്ചു അവരുടെ തലയിൽ കൈ വെച്ചു “പരസ്പരം മനസിലാക്കി പരസ്പരം താങ്ങായി സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ” അവരെ നോക്കി ചിരിയോടെ രണ്ടുപേരുടെയും കവിളിൽ തടവി
അവിടുന്ന് ഇറങ്ങി പന്തലിലേക്ക് നടന്നു
വലിയ പന്തലിൽ വരി വരിയായി നീണ്ടു കിടക്കുന്ന പന്തിയിൽ ഇരിക്കാൻ മാത്രം ആളുകൾ ചെക്കന്റെ കൂട്ടർ ഇല്ലാത്തത് കൊണ്ട് നാട്ടുകാരും കുറേ പേർ ആദ്യ പന്തിയിലിരുന്നു തകൃതിയായി വിളമ്പലും കാര്യങ്ങളും നടക്കുന്നത് നോക്കി ഞാനും ചെക്കന്മാരും നിന്നു പന്തി കഴിഞ്ഞു എഴുന്നേറ്റവർ മധുരവും ഫ്രൂട്സും കഴിച്ചുകൊണ്ട് നിൽക്കെ ആശാൻ വിളിപ്പിച്ചിട്ട് അങ്ങോട്ട് ചെന്നു
