വഴി തെറ്റിയ കാമുകൻ – 9 5

മാമി : കുട്ടികളെന്തോ ബെറ്റ് വെച്ചതെങ്ങാനുമാ…

അവരുടെ ചിരിയും സംസാരവും കേട്ടോണ്ട് മുകളിലേക്ക് നടന്നു

എല്ലാരും ആൻഷിയെ നോക്കി ചിരിക്കുന്നകണ്ടവനെല്ലാരേം നോക്കി

അൻഷി : കിണിക്കാനും മാത്രമൊന്നുമില്ല… എല്ലാത്തിനേം കാണിച്ചുതരാം…

ഷെബിത്ത : ട്രൂത് ഓർ ഡെയർ

എന്റെ ഇപ്പൊ കഴിഞ്ഞല്ലേ ഉള്ളൂ…

അൻഷി : അതൊന്നും പറ്റില്ല…

ഡെയർ…

അൻഷി : നല്ല കനത്തിലെന്തേലും കൊടുക്കിത്താ…

ഷെബിത്ത : മുത്തിനൊരുമ്മ കൊടുക്ക്…

മുത്ത് ഇത്താനെ നോക്കി അവളുടെ മുഖം വിടർന്നു നാണത്താൽ തല കുനിച്ചിരിക്കുന്ന അവളെ നോക്കി

വേറെ മതി

അൻഷി : ആഹാ… അതൊന്നും പറ്റില്ല…

ഷെബിത്ത : അതെന്നെ…

എഴുനേറ്റ് മുത്തിന്റെ കവിളിൽ ഉമ്മ വെച്ചതും അവളുടെ കണ്ണടഞ്ഞതും ശരീരം വിറച്ചതും ദ്രുത താളം കൊട്ടുന്ന ഹൃദയമിടിപൊരുനിമിഷം നിലച്ചതും അവളുടെ കവിളിൽ ചുണ്ട് ചേർന്നു പിൻവലിഞ്ഞ പോയിന്റോഫ് സെക്കന്റിൽ ഞാനറിഞ്ഞു

ഫോൺ അടിയുന്നത് കണ്ട് നോക്കി അഫിയാണ് ഫോൺ എടുത്ത് മുറിക്ക് പുറത്തേക്ക് നടക്കുമ്പോഴും മുത്ത് ഞാനുമ്മവെച്ച കവിളിൽ പിടിച്ചിരിക്കുന്നുണ്ട് അവളുടെ കുഞ്ഞു മാറിടം ഉയർന്നുതാഴുന്നു

എന്തായി എത്തിയോ…

ഇല്ല അര മണിക്കൂറിലെത്തും…

മ്മ്… ഞാനുമ്മാന്റെ വീട്ടിലാണ്… ഇപ്പൊ ഇറങ്ങാം…

അകത്ത് ചെന്ന് അവരോട് യാത്ര പറഞ്ഞിറങ്ങിയ പിറകെ അവരും ഇറങ്ങി വന്നു അമ്മായി മാരോടും അമ്മാവൻ മാരോടും യാത്ര പറഞ്ഞിറങ്ങെ വീടിന്റെ കുറ്റിയടിക്കുന്ന കാര്യവും പറഞ്ഞു അൻഷാദിനെ വിളിച്ചു നാളെ അവർക്കെല്ലാം ഡ്രെസ്സെടുക്കാൻ പോണമെന്നും രാവിലെ തന്നെ എല്ലാരോടും റെഡിയാവാനും പറയാൻ പറഞ്ഞ് വണ്ടിയെടുക്കുമ്പോയും വണ്ടി പോവുമ്പോഴും മുത്ത് കവിളിൽ കൈ വെച്ച് നോക്കി നിൽക്കുന്നത് കണ്ടു

ഏകദേശം ഒരേ സമയത്ത് തന്നെ ഞങ്ങൾ ടൗണിലെത്തി അവർ മൂന്നുപേരും വണ്ടിയിൽ നിന്നിറങ്ങി അടുത്തേക്ക് വന്നു അഫി പുതിയ ഫോണിന്റെ ബോക്സ്‌ എനിക്കുനേരെ നീട്ടി

വണ്ടിയിൽ നിന്നും ഐ പാഡ് എടുത്ത് അതിൽ വരച്ച ഫോട്ടോ ഫോണിലേക്ക് സെന്റ് ചെയ്യാനായി തുറന്നു…

അഫി : ഇത് റസിയത്തയല്ലേ…

ഹേ… നിനക്കറിയുമോ ഇവരെ…

അഫി : ഇവരെസ്വന്തം വീട് നമ്മുടെ വീടിനടുത്തായിരുന്നു പച്ച പാവമായിരുന്നു എന്നെ എടുത്തോണ്ട് നടന്നിട്ടൊക്കെ ഉണ്ട് കുറേ കൊല്ലം മുൻപ് മരിച്ചുപോയി… അല്ല ഇത്താന്റെ ഫോട്ടോ എങ്ങനെ നിങ്ങളെ കൈയിൽ…

അത്… മുനീർകാന്റെ ഫോൺ എന്റെ കൈയിൽ നിന്ന് പൊട്ടിപ്പോയി അവരുടെ ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോ കണ്ട ഓർമയിൽ വരച്ചതാ… എങ്ങനെ ഉണ്ട്…

അഫി : അടിപൊളി…

നിനക്കവരെ വീടറിയുമോ…

അഫി : ആ…

എന്നാ നമുക്കീ ഫോൺ കൊണ്ടുകൊടുത്തിട്ട് പോവാം…

അഫിയുടെ വണ്ടി ലോക്ക് ചെയ്ത് ഞങ്ങൾ അവിടേക്ക് തിരിച്ചു

ലക്ഷ്മി : കുട്ടികൾക്കെന്തേലും വാങ്ങണ്ടേ…

ആ…

അടക്കാൻ തുടങ്ങുന്ന ബേക്കറിക്ക് മുന്നിൽ വണ്ടിനിർത്തി അവിടുന്ന് ചോക്ലേറ്റും തൊട്ടടുത്ത കടയിൽ നിന്നും ഫ്രൂട്സും വാങ്ങി അഫി വണ്ടി എടുത്തു സംസാരിക്കുന്നതിനിടെ വരച്ച ഫോട്ടോസ് മുഴുവൻ ഫോണിലേക്ക് സെൻറ് ചെയ്തു

അത്യാവശ്യം വലിപ്പമുള്ളൊരു ഒരുത്തട്ടു വീട്ടുമുറ്റത്ത് വണ്ടി ചെന്നു നിന്നു മുറ്റത്തിനിരുവശവും യെല്ലോ ബുഷും റോസും വെച്ചു ബംഗിയായിവെട്ടി ഒതുക്കി അര ബിത്തി പോലെ ചെയ്തുവെച്ചിരിക്കുന്നു കോലയിൽ പ്രായം ചെന്നൊരാളിരിപ്പുണ്ട് വണ്ടി വരുന്നത് കണ്ട് ഒരു കൈ നെറ്റിയിൽ വെച്ച് മുന്നോട്ട് എത്തി നോക്കുകയാണ് വണ്ടിയിൽ നിന്നുമിറങ്ങി

അസ്സലാമു അലൈക്കും…

വ അലൈകും അസ്സലാം…

അഫി : എന്താ ഉപ്പാപ്പാ സുഖമല്ലേ

അ മോളായിരുന്നോ… കണ്ണങ്ങോട്ട് തീരെ പിടിക്കുന്നില്ല…

അഫി : കണ്ണട എവിടെപ്പോയി…

നിസ്കരിക്കുമ്പോ ഊരി വെച്ചതാ… പിന്നങ്ങ് മറന്നുപോയി…

സംസാരം കേട്ട് അകത്തുനിന്നും മൂന്നു പെൺകുട്ടികളും ഒരുമ്മാമയും ഇറങ്ങി വന്നു

റാഹില : ഇത്തയോ… കുറേ ദിവസായല്ലോ ഇങ്ങോട്ട് വന്നിട്ട്…

അഫി : (അവളുടെ തലയിൽ തലോടി) കുറച്ച് തിരക്കായി പോയി മോളേ… ഇപ്പൊത്തന്നെ ഹോസ്പിറ്റലിന്ന് വരുന്ന വഴിയാ…

എന്താ ഇവിടെത്തന്നെ നിന്നുകളഞ്ഞേ കയറ്

അവർ അകത്തേക്ക് കയറി ഞാൻ പുറത്തേ കസേരയിലേക്കിരുന്നു കുറച്ച് സമയത്തിന് ശേഷം റാഷിനയും റാസിമയും ചായയും ബേക്കറിയുമായി വന്നു ചായകുടിച്ചുകൊണ്ടിരിക്കെ മുനീർക കയറിവരുന്നത് കണ്ട് എഴുന്നേറ്റു നിന്നു അടുത്തേക്ക് വന്നു സലാം ചൊല്ലി കൈ പിടിച്ച മൂപ്പർക്ക് സലാം മടക്കി വണ്ടിയിൽ ചെന്ന് ആൾക്ക് വാങ്ങിയ ഫോണുമെടുത്തു വന്നു ഫോൺ ആൾക്ക് നേരെ നീട്ടി

ഞങ്ങളുടെ സംസാരം കേട്ടാവണം പെൺപട മുഴുവൻ വാതിൽക്കൽ ഹാജർ വെച്ചു

മുനീർ : ഫോണൊന്നും വേണ്ട ഫോട്ടോ മാത്രം മതി…

ആ ഫോണിലെ ഫോട്ടോ എടുക്കാൻ പറ്റില്ല

അയാളെനെ നോക്കി നിസ്സഹായനായ ചിരി ചിരിച്ചു

നിങ്ങൾ ഫോൺ തുറന്നു നോക്ക്

ഹേയ്… ഫോണൊന്നും വേണ്ട… (അയാളുടെ ശബ്ദമിടറി)

ബോക്സിൽ നിന്നും ഫോൺ എടുത്തു വാൾപേപ്പറിലെ അവരുടെ കുടുംബ ഫോട്ടോ ആൾക്കുനേരെ കാണിച്ചു

ഇപ്പോഴോ…

തട്ടി പറിക്കും പോലെ ഫോൺ കൈയിൽ നിന്ന് വാങ്ങി അതിലേക്ക് നോക്കിയ അയാളുടെ കണ്ണിൽ നിന്നുമൊരു നീർതുള്ളി ഉറ്റി ഫോണിലേക്ക് വീണു ചിരിക്കും കരച്ചലിനുമിടയിലുള്ള എക്സ്പ്രക്ഷനോടെ അയാൾ ഫോൺ മക്കളെ കാണിച്ചു അവരുടെ ഇപ്പോഴത്തെ പ്രായത്തിൽ അവർക്കൊപ്പം നിൽക്കുന്ന ഉമ്മാന്റെ ഫോട്ടോ കണ്ട് അത്ഭുധത്തോടെ ഫോൺ വാങ്ങി നോക്കി ഗ്യാലറി തുറന്നു പൊട്ടിയ ഫോണിൽ ഉണ്ടായിരുന്ന ഉമ്മാന്റെ ഫോട്ടവും അവരുടെ പലപ്രായത്തിൽ അവർക്കൊപ്പമുള്ള ഉമ്മാന്റെ ഫോട്ടോയും കണ്ട് സന്തോഷത്തോടെ അവർ ഉമ്മാമയോടും ഉപ്പാപ്പയോടും പറഞ്ഞു ഉപ്പാപ്പ കാണാനായി കണ്ണട എടുത്തു കൊടുക്കാൻ പറയുന്നത് കേട്ട് ഞാൻ വണ്ടിയിൽ ചെന്ന് ഐ പാഡ് എടുത്തുവന്നു അതിലുള്ള ഫോട്ടോ തുറക്കുമ്പോയേക്കും അകത്തുനിന്നും ഒരു കണ്ണട വെച്ചുകൊണ്ട് വേറൊരു കണ്ണടയുമായി ധൃതിയിൽ ഉമ്മാമയും വന്നു ഐ പാടിൽ ഉള്ള ഫോട്ടോ അവർക്ക് കാണിച്ചുകൊടുത്തു അവരുടെ മുഖത്തെ സന്തോഷവും അത്ഭുതവും കണ്ട് സന്തോഷം തോന്നി

അവർ വീട്ടിലേക്ക് പോയതിനു പിറകെ അൽപസമയം കഴിഞ്ഞു ഞാൻ അഫിയുടെ വീട്ടിലേക്ക് ചെന്നു കുളിച്ചിറങ്ങി ബെഡിൽ സംസാരിച്ചിരിക്കുന്ന അവർക്കരികിൽ ചെന്നിരുന്നു

അഫി : ഇത്ത ക്ലാസിൽ പോയിട്ട് എന്ത്‌ പറഞ്ഞു…

കുഴപ്പമൊന്നുമില്ല പക്ഷേ ജോലിയും പഠിപ്പും കൂടെ ഒരുമിച്ചുകൊണ്ടുപോവാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞു

റിയ : ശെരിയാ ഒത്തിരി പഠിക്കാൻ കാണും അതിന്റെ കൂടെ ജോലിയും കൂടെ ആയാൽ തല പെരുക്കും

മ്മ്… ജോലി വിട്ടേക്കാം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്…

സംസാരിച്ചു കൊണ്ടിരിക്കെ വാട്സപ്പ് നോട്ടിഫികേഷൻ വന്നത് കണ്ട് ഫോൺ എടുത്തുനോക്കി മുത്തിന്റെ നമ്പറിൽ നിന്നും ഹായ് വന്നിരിക്കുന്നത് കണ്ട്

Leave a Reply

Your email address will not be published. Required fields are marked *