വഴി തെറ്റിയ കാമുകൻ – 9 9

എല്ലാവരും കൈ അടിച്ചു

ആർകെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളോ നിർദ്ദേശങ്ങളോ പറയാനുണ്ടോ…

………

എല്ലാവരും കോഫി കുടിച്ചിട്ട് എനെർജിറ്റിക് ആയി ജോലി സ്റ്റാർട്ട്‌ ചെയ്തോളൂ…

ഷെഫീഖ് ഹുസൈൻ, റോണി, ഹകീം മൂന്നാളും വരൂ…

ഓഫീസിലേക്ക് പോവുമ്പോഴും മാനേജറും സൂപ്പർ വൈസറും ഒഴിവാക്കാതിരിക്കാൻ വേണ്ടി പറഞ്ഞുകൊണ്ടിരിക്കുന്നത് മൈന്റ് ചെയ്യാതെ മാനേജറുടെ കേബിനിൽ കയറി ഇരുന്നു

റോണി, ഹകിം, നിങ്ങളുടെ സാലറിയിൽ നൂറ് റിയാൽ വീതം കൂടും… ഇനിമുതൽ ദിവസവും കാലത്ത് പത്ത് മിനുറ്റ് മീറ്റിങ് വെക്കണം… ഫ്രീസറിൽ വർക്ക്‌ ചെയ്യുന്നവർ പലരും സമയത്തിന് വെള്ളം കുടിക്കുന്നില്ല മുപ്പത് മിനുറ്റ് കൂടുമ്പോ നിർബന്ധമായും വെള്ളം കുടിക്കണം… ഓരോ ദിവസത്തെയും ടാർജറ്റ് നിങ്ങളുടെ ടീം അച്ചീവ് ചെയ്യുന്നുണ്ട് എന്ന് നിങ്ങൾ രണ്ടുപേരും ഉറപ്പ് വരുത്തണം… ടാർജറ്റിന് മേലേ അച്ചീവ് ചെയ്യുന്നവരെ അഭിനന്ദിക്കാൻ മറക്കരുത്… ടാർജറ്റിന് മേലെ അച്ചീവ് ചെയ്യുന്നത് നിങ്ങളിൽ ആരുടെ ടീം ആണൊ അതിന്റെ ബെനിഫിറ്റ് നിങ്ങൾക്കുമുണ്ടാവും… നിങ്ങളുടെ പ്രശ്നങ്ങൾ സൂപ്പർ വൈസറോടോ അസിസ്റ്റന്റ് മാനേജറോടോ മാനേജറോടോ അറിയിച്ചിട്ട് പരിഹാരം കാണാത്ത പക്ഷം നിങ്ങൾക്ക് എന്നെ അറിയിക്കാം… വേറെ ഒന്നും പറയാനില്ലെങ്കിൽ നിങ്ങൾ ജോലി നോക്കിക്കോളൂ…

നിങ്ങളെ മൂന്നുപേരെയും ക്യാൻസൽ ചെയ്യുകയാണ്

ഷഫീഖ് : ഞാനൊന്നും ചെയ്തില്ല എനിക്കെന്തിനാ ഡിസ്മിസൽ

നിങ്ങളൊന്നും ചെയ്തില്ല മാത്രമല്ല നിങ്ങൾ ഒരാളുടെ നെഗറ്റീവ് മൈന്റ് ആണ് മറ്റുള്ളവർക്ക് അലസത ഉണ്ടാക്കിയത് നിങ്ങളെ കമ്പനിക്ക് ആവശ്യമില്ല നിങ്ങൾക്ക് മൂന്നുപേർക്കും പോവാം നിങ്ങളുടെ സാലറി അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ടാവും വിസ ക്യാൻസൽ ചെയ്തതും ടിക്കറ്റും നിങ്ങളുടെ ഫോണിൽ വരും… എടുക്കാൻ ഉള്ളതൊക്കെ എടുത്തു അക്കമഡേഷനിലേക്ക് പൊയ്ക്കോളൂ…

മൂന്നുപേരെയും ക്യാൻസൽ ചെയ്ത് ടിക്കറ്റ് കൊടുക്കാൻ പറഞ്ഞു പുറത്തേക്കിറങ്ങുമ്പോഴും മൂന്നുപേരും പുറകെ തന്നെ വരുന്നുണ്ട് അഫിയെയും കൂട്ടി വണ്ടിക്ക് അരികിൽ എത്തുമ്പോഴും പുറകെ തന്നെ വരുന്നതുകണ്ട അവരെ നോക്കി

സോറി… എന്റെ ജോലി കൃത്യമായി ചെയ്യണമെന്ന് എനിക്ക് നിർബന്ധമുണ്ട്…

മാനേജർ : ഇനി ഇങ്ങനെ ഉണ്ടാവില്ല ഒരു ചാൻസ് കൂടെ…

റിസ്ക് എടുക്കാം ചാൻസ് എടുക്കാൻ പറ്റില്ല… നിങ്ങൾക്കാണേൽ കാളും മെസ്സേജും കഴിഞ്ഞിട്ട് കമ്പനി കാര്യങ്ങൾ നോക്കാൻ സമയമില്ല… സൂപ്പർ വൈസർ സാറിന് വർക്കേഴ്സ് എന്ത് ചെയ്യുന്നു ചെയ്യുന്നില്ല എന്നൊന്നും നോക്കാൻ സമയമില്ല… ഷഫീഖ് ഭായിക്കാണേൽ ഇല്ലാത്ത കുറവുകൾ ഉണ്ടാക്കാനും ക്യാമറയിൽ നിന്ന് മറഞ്ഞിരിക്കാനും മറ്റുള്ളവരെ ഡി മൊട്ടിവേറ്റ് ചെയ്യാനുമേ സമയമുള്ളൂ…

മാനേജർ : ഇനി ഉണ്ടാവില്ല ഉറപ്പ്…

സാറിന്റെ മേലേ ഉള്ള സാറ് പോയപ്പോഴാണ് സാറ് മേനേജർ ആയത് തെറ്റുകണ്ടാൽ പുറത്താക്കും എന്ന് സാറെന്നിട്ടും കണ്ടറിഞ്ഞില്ല ഇനി കൊണ്ടാലറിയുമോ എന്ന് നോക്ക്… ഇത് അവസാനമായി കാണണ്ട പുതിയ തുടക്കമായി കണ്ടോളൂ… ഓൾ ദി ബെസ്റ്റ്…

വണ്ടിയെടുത്ത് പുറത്തേക്കിറങ്ങി

അഫി : എന്താ പ്രശ്നം…

ഒരുത്തൻ മാനേജറും ഒരുത്തൻ സൂപ്പർ വൈസറും മറ്റവൻ ലേബറും ആണ് ആ ലേബർ ചെക്കൻ എല്ലാവരോടും സംസാരിക്കുകയല്ലാതെ ജോലി ചെയ്യാൻ മടിയാണ് ആരെങ്കിലും വരുമ്പോ ജോലിചെയ്യുമ്പോലെ കാണിക്കും അല്ലാത്തപ്പോ ക്യാമറയിൽ പെടാതെ എവിടെയെങ്കിലും ഇരിക്കും മാനേജർക്കും സൂപ്പർവൈസർക്കും ഇതൊന്നും നോക്കാൻ സമയമില്ല മാനേജറാണെങ്കിൽ ഏത് സമയവും ഏതേലും പെണ്ണുങ്ങളെയും വിളിച്ചിരിപ്പാണ്… സൂപ്പർ വൈസർ അവനെന്തോ സൈഡ് ബിസിനസ് ഒക്കെ ഉണ്ട് അതിന്റെ ഫോണും കാര്യങ്ങളുമായി ഏതേലും വണ്ടിക്കുള്ളിൽ കയറിയിരുന്നു ഫോൺ ചെയ്യലാണ് മെയിൻ പരിപാടി…

അഫി : ഇവർക്കൊക്കെ ചെയ്യുന്ന ജോലിയോട് ഇത്തിരി ആത്മാർത്തത് കാണിച്ചാലെന്താ…

പറഞ്ഞിട്ട് കാര്യമില്ല മോളേ… വെറുതെ ജോളിയടിച്ചിരുന്നു മാസം ശമ്പളം വാങ്ങുന്ന സുഖമൊന്ന് വേറെ തന്നെയാ…

Leave a Reply

Your email address will not be published. Required fields are marked *