ഹേ… എന്ത്…
നിന്റെ അകാദമിയിലൊരുത്തൻ എന്നെ ഇങ്ങോട്ട് വിളിച്ചുവരുത്തി അവനിപ്പോ ചാവാൻ കിടപ്പുണ്ട് അവന് രണ്ട് മണിക്കൂർ ബാക്കിയുണ്ട് അതിനുള്ളിൽ നീ വന്നാൽ അവനെ നമുക്ക് ശെരിയാക്കാം…
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട്
പെട്ടന്ന് വരാൻ നോക്ക്…
നിന്നെ ഞാൻ…
ഹാ… പറയാൻ മറന്നു…ആൾക്കാരെ ഒന്നും കൂട്ടിവരണ്ട ആൾക്കാരെ വേണോങ്കിൽ നമുക്കിവിടെവന്നിട്ടു വിളികാം…
ബുള്ളറ്റിന്റെ കുതിപ്പ് ശബ്ദത്തിൽ നിന്നും മനസിലാക്കി
പതിയെ വന്നാ മതി ഞാനിവിടെ തന്നെ ഉണ്ട്
ഫോൺ വെച്ചു ചെക്കന്മാരെ നോക്കി
ഓഫിസ് എവിടെയാ…
ഒരു ചെക്കൻ ചൂണ്ടിയഭാഗത്തേക്ക് നോക്കി തൻസീർ വന്നാൽ പറഞ്ഞേക്ക് ഞങ്ങളവിടുണ്ടാവും അവളെയും കൂട്ടി ഓഫീസിൽ ചെന്നിരുന്നു
ഇത്ത : നിനക്കറിയുന്ന ആളാണോ…
മ്മ്… ഞങ്ങള് പണ്ട് ആദീടെ ഫ്രണ്ടിന്റെ ഒപ്പം ചാമ്പ്യൻഷിപ്പിന് പോയതോർമ്മയുണ്ടോ…
എവിടുന്ന് നീയൊക്കെ എന്തേലും പറഞ്ഞിട്ടാണോ പോകുന്നെ
ആ… അത് വിട് അന്ന് നാഷണൽ ചാമ്പ്യൻ ഷിപ്പിന് മത്സരിക്കാൻ പോയ ആദീടെ ഫ്രിണ്ട് പഠിച്ച അക്കാദമിയിൽ ആണ് ഇവനൊക്കെ അന്ന് പടിച്ചോണ്ടിരുന്നേ… അന്നിവര് കുറച്ചുപേര് അവിടെ അടുത്ത് ഇല്ലീഗൽ ഫൈറ്റിനു പോയി അവിടുന്ന് ഏതോ ഒരുത്തനുമായി ചെറിയെതോ പ്രശ്നമായി അവിടുന്ന് ഞങ്ങൾ എല്ലാരും കൂടെ ഒരു തരത്തിൽ ഇവന്മാരെ പിടിച്ചു തിരികെ കൊണ്ടുവരുമ്പോഴാണ് അവന്മാര് വന്നു ബ്ലോക്ക് ഇടുന്നെ അവന്മാരൊരുപാടു പേരുണ്ടായിരുന്നു അതുവരെ റൈസ് ആയിനിന്ന ഇവര് അവന്മാരെ ബോഡിയും ചിലരെയൊക്കെ കൈയിൽ ടൂളും അവരുടെ എണ്ണവും കണ്ടതോടെ അടങ്ങി പറഞ്ഞു തീർക്കാൻ നോക്കിയപ്പോ അവന്മാർക്ക് തല്ലിയെ പറ്റൂന്ന് ബിചുവും സുഹൈലും കൂടെ വൃത്തിക്കങ്ങു കൊടുത്തു ഞങ്ങളെല്ലാം നോക്കിനിന്നേ ഉള്ളൂ അന്ന് അതും കഴിഞ്ഞശേഷം ഇവരെ ബാച്ചിലുള്ള എല്ലാ എണ്ണവും അവന്മാരുമായിട്ട് നല്ല ബന്ധമാ…
അവന്റെ ആണ് ഇതെന്ന് നിനക്കറിയാമായിരുന്നോ…
കയറിവരുമ്പോ അവിടുള്ള ഫോട്ടോ ശ്രെദ്ധിച്ചില്ലേ… അത് കണ്ടപ്പോ മനസിലായി…
എന്നിട്ടാണോ അവനെ അങ്ങനെ അടിച്ചേ…
അവനൊന്നും പറ്റിയിട്ടില്ല അതൊക്കെ ശെരിയാക്കാം കുറച്ചുനേരം അവിടെ കിടക്കട്ടെ…
ദുഷ്ടാ ഞാനാകെ പേടിച്ചുപോയി…
ആണോ… നന്നായി…
ഡോർ തുറന്ന് അകത്തേക്ക് വന്ന തൻസീർ എന്നെ കണ്ട് ഒരുനിമിഷം സ്റ്റക്കായി
എന്താടാ…മിഴിച്ച് നിൽക്കുന്നെ…
നീ ആയിരുന്നോ…
അതെ… നീ പിള്ളാർക്ക് ഇത് പഠിപ്പിക്കുമ്പോ പാവം പിടിച്ചതുങ്ങളെ തലേൽ കയറാനല്ലിതെന്നു പഠിപ്പിച്ചു കൊടുക്കില്ലേ…
എന്തെ… എന്ത് പറ്റി…
ഇതെന്റെ ഇത്ത ആ കിടക്കുന്ന ചെക്കൻ ഇവളെ കൂടെ പഠിക്കുകയാണ് ശല്ല്യം ചെയ്ത് തുടങ്ങും മുൻപ്തന്നെ ഇവളവനോട് പറഞ്ഞു തുടങ്ങിയതാ വേണ്ടെന്ന് അപ്പൊ അവന് കഴപ്പ് ഇന്ന് കാൾ ചെയ്തപ്പോ ഞാൻ സംസാരിച്ചപ്പോ അവന് എന്നെ ഉണ്ടാകണമെന്ന്… തൻസീ നമ്മളീ വെല്ലുവിളിക്കുന്നവന്മാരെ പുറകെ ഒന്നും പോവാറില്ല അത് നിനക്കറിയാലോ പക്ഷേ ഇന്ന് ഞാനിവിടെ വന്നില്ലേൽ നാളെഅതിവൾക്ക് കൂടുതൽ ബുദ്ധിമുട്ടാവും അതുകൊണ്ടാ വന്നേ വരുമ്പോ നല്ല വൃത്തിക്ക് പൊട്ടിച്ചിട്ട് പോവാനാ കരുതിയെ നിന്റെ ഫോട്ടോ കണ്ടപ്പോഴാ ഇത് നിന്റെ ആണെന്ന് മനസിലായെ അതോണ്ടാ ഒന്നും ചെയ്യാഞ്ഞേ… ഇനി ഇവനെ കൊണ്ടെന്തേലും ശല്ല്യം ഉണ്ടായാൽ തൻസീ നമ്മള് തമ്മിലുള്ള ബന്ധം ഞാനങ്ങു മറക്കും അവൻ മാത്രമല്ല അവന്റെ കൂടെ ഉള്ളവരും വീട്ടിലുള്ളവരും അടക്കം അനുഭവിക്കേണ്ടി വരും…
ഇല്ല ഇനി അങ്ങനെ ഒന്നുമുണ്ടാവില്ല…
ഇപ്പൊ ഉണ്ടായ ഈ സംഭവം ആരുമറിയില്ല ഞങ്ങളായിട്ട് പറയുന്നുമില്ല നിങ്ങളെ ആരേലും വായിന്നു പുറത്ത് പോയി അവന്മാരറിഞ്ഞു ആ ചെക്കനോ കുടുംബത്തിനോ നിന്റെ അക്കാദമിക്കോ എന്തേലും സംഭവിച്ചാൽ ഞാൻ ഉത്തരവാദിത്തമേൽക്കില്ല അറിയാലോ അവന്മാരെ…
അങ്ങനൊന്നുമുണ്ടാവില്ല…
അങ്ങനാണേൽ ആ ചെക്കന് നല്ലത് പതിയെ ഉള്ള രണ്ട് തോണ്ടിനെ റെസിസ്റ്റ് ചെയ്യാനാവാത്ത ഇവനൊക്കെയാണോ ഫൈറ്റർ… ആ എന്തേലുമാവട്ടെ ഞാനിതിവിടെ വിടുന്നു
