കാലത്ത് മാമൻമാരുടെ മക്കൾക്ക് ഡ്രെസ്സെടുക്കാനായി അവരെ കൂട്ടാൻ ഉമ്മാന്റെ വീട്ടിലേക്ക് ചെന്നു എല്ലാരും റെഡിയായി ഇറങ്ങിയ വണ്ടി എടുക്കാനായി ഡ്രൈവിഗ് സീറ്റിലേക്ക് കയറുവാൻ നോക്കുമ്പോ അൻഷി കോ ഡ്രൈവർ സീറ്റിലേക്ക് കയറി
മോമി : വണ്ടി ഞാനെടുക്കട്ടെ…
അതിനെന്താ…
ഞാനിറങ്ങി പുറകിൽ കയറാൻ തുടങ്ങേ മുത്ത് വലതു സൈഡിലേ വിന്റോ അടുത്ത് എനിക്കുള്ള സീറ്റ് ഒഴിച്ചിട്ടിരിപ്പുണ്ട് അനുവും മൂസിയും ഇടതു സൈഡിലും ഇത്തയും വാവയും പുറകിലുമിരിപ്പുണ്ട് എന്തോ ഓർത്ത പോലെ
ആ… എടാ എനിക്കൊന്ന് ഹോസ്പിറ്റലിലും കയറണം(ശെരിക്കും ഷെഫീഖ് ഡോക്ടറോട് കാര്യങ്ങൾ സംസാരിക്കാനുള്ളത് ഓർമയുണ്ടായിരുന്നെങ്കിലും)… നിങ്ങൾ ഇത്താനെ കോളേജിൽ വിട്ട് മാളിലേക്ക് വിട്ടോ… എത്തിയിട്ട് വിളിച്ചാൽ മതി ഞാൻ നിങ്ങളെ ബൈക്കെടുത്തങ്ങു വരാം…
അൻഷി : അത് സാരോല്ല നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് പോവാം…
ഞാനും കൂടെ കയറിയാൽ തിങ്ങി അത്രയും ദൂരം പോവണ്ടേ…
മാമീ… ബൈക്കിന്റെ ചാവിയോന്നെടുത്തേ…
മാമി ചാവിഎടുത്തു കൊണ്ടു തന്നു ബൈക്കിലേക്ക് കയറി സ്റ്റാർട്ട് ചെയ്തതും പുറത്തേക്ക് തിരിച്ച വണ്ടിയിൽ നിന്നും മുത്ത് ഇറങ്ങി വന്നു ബൈക്കിൽ കയറാൻനോക്കി
നീ അതിൽ പൊയ്ക്കോ ഞാൻ ഹോസ്പിറ്റലിൽ കയറി അവിടെ എത്താൻ വൈകും
മുത്ത് : അത് സാരോല്ല എനിക്കൊരു തിരക്കുമില്ല…
കുഞ്ഞ : അവളും പോന്നോട്ടെ ഒറ്റയ്ക്ക് പോവണ്ടല്ലോ…
മാമി : (വണ്ടി പോവുന്നത് നോക്കി) അവരുപോയി നിങ്ങളു പോവാൻ നോക്ക്…
ഹെൽമെറ്റ് ഇല്ലാലോ എന്നാ അതിൽ തന്നെ പോവാം
അവരെ വിളിക്കാനായി ഫോൺ എടുത്തു
മാമി : ഹെൽമെറ്റ് ഇവിടുണ്ടെടാ…
കുഞ്ഞ ഓടിച്ചെന്ന് ഹെൽമെറ്റ് എടുത്തു വന്നു ഫൂട്രെറ്റിൽ ചവിട്ടി ഇരുവശത്തും കാലിട്ട് ആർ വൺ ഫൈവിന്റെ മുകളിലേക്ക് കയറി ഇരുന്ന അവളെന്റെ മുതുകിൽ കമിഴ്ന്നു കിടക്കുംപോലെ ഇരുന്നു ഹെൽമെറ്റ് അവളുടെ കൈയിലേക്ക് കൊടുത്തു വണ്ടിയുടെ ഹാൻഡിലിൽ പിടിക്കാൻ കുനിഞ്ഞതും അവൾ ശെരിക്കും മുതുകിൽ കിടക്കുംപോലെ ആയി ഗിയറിട്ട് മാമിമാരെ നോക്കി
പോയിട്ട് വരാം…
മാമി : ഹാ… മുത്തേ അവനെ പിടിച്ചിരുന്നോ
അവൾ കൈ വയറിൽ ചുറ്റിപ്പിടിച്ചു വണ്ടി മുന്നോട്ട് കുതിച്ചു
ഇവളുടെ സ്പർശം എനിക്കെന്തൊക്കെയോ തോന്നിക്കുന്നുണ്ട് ചിന്തയിൽ നിന്നും ആട്ടിയോടിക്കുവാൻ ശ്രെമിക്കുന്നതനുസരിച് മനസിൽ നിറയുന്നുണ്ട് ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് വണ്ടിയുടെ വേകം കൂട്ടി ഇറുക്കെ കെട്ടിപിടിച്ച അവളുടെ കൈവിരലുകൾ വയറിലും നെഞ്ചിലും ഓടി നടക്കുന്നു
ഹോസ്പിറ്റൽ പാർക്കിങ്ങിൽ വണ്ടി നിർത്തി നടക്കുന്ന എനിക്കൊപ്പം അവളും നടന്നു നേരെ ചെന്ന് ഷഫീഖ് ഡോക്ടറെ കണ്ട് സംസാരിക്കേ തിങ്കളാഴ്ച ഓപ്പറേഷൻ വെക്കാമെന്ന് ആള് പറഞ്ഞു ബാബയെ കണ്ട് ഇറങ്ങും മുൻപ് അഫിയെ വിളിച്ചു അവളെ കാണാൻ ചെന്നപ്പോ ലെച്ചുവും റിയയും കൂടെ ഉണ്ട് അവരോട് സംസാരിക്കേ അഫി മൂത്തിനെ കൂട്ടി ഇപ്പൊ വരാമെന്ന് പറഞ്ഞുപോയി ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ ഫോൺ അടിഞ്ഞത് എടുത്തുനോക്കി സാവിത്രി ചേച്ചിയാണ് മാറിനിന്നു ഫോണെടുത്തു
ഹലോ…
പറ ചേച്ചീ…
നീ പറഞ്ഞ കാര്യം ഞാൻ മോളോട് സംസാരിച്ചു…
ആഹാ… എന്നിട്ടെന്തു പറഞ്ഞു…
അവൾക്ക് എതിർപ്പൊന്നുമില്ല… പക്ഷെ പഠിക്കാൻ സമ്മതിക്കണം…
അതിനെന്താ… അതൊന്നും പ്രശ്നമല്ല… എന്നാ ഞാൻ അവനോട് വന്ന് കാണാൻ പറയട്ടെ…
ആ…
ഫോൺ വെച്ച് അവർക്കരികിലേക്ക് ചെന്നു
ലച്ചൂ…സാവിത്രി ചേച്ചിയാ വിളിച്ചേ…
ആ… എന്ത് പറഞ്ഞു…
അവർക്ക് ഒക്കെ ആണ് നീ അവനേം കൂട്ടി ചെന്ന് കുട്ടിയെ ഒന്ന് കാണ്…
ഏട്ടൻമാരോടും അവന്റെ അച്ഛന്റെ പെങ്ങളോടും പറയണ്ടേ…
ഹാ… പറഞ്ഞേക്ക്… അല്ലെങ്കിൽ പരാതിയാവും…അവർ വരുമോന്ന് ചോദിക്ക് അവർ വരുന്നേൽ നമുക്ക് വേറെ ഒരു വീട്ടിൽ വെച്ചാക്കാം പെണ്ണുകാണൽ…അല്ലെങ്കിൽ ചിലപ്പോ അവർക്ക് വീടൊന്നുമിഷ്ടപെട്ടെന്ന് വരില്ല…
അവർ വരുമായിരിക്കും…
അപ്പൊ നിങ്ങൾ പെണ്ണ് കാണാൻ പോവും മുൻപ് അവരെ ഏതേലും ഒരു വാടക വീട്ടിലേക്ക് മാറ്റണം…
