വഴി തെറ്റിയ കാമുകൻ – 9 9

അവന്റെ നമ്പർ വാങ്ങി അവനൊരു മിസ്സ്‌ കാൾ കൊടുത്തു നമ്പർ സേവ് ചെയ്തപ്പോയെക്കും ഖാലിദ് സൗദി ഹെഡിന്റെ നമ്പർ അയച്ചു തന്നു

നമ്പർ കിട്ടിയിട്ടുണ്ട് വിളിച്ച് നോക്കട്ടെ… നമ്പർ ബിസി ആണ്… കുറച്ചുകഴിഞ്ഞു വിളിച്ചുനോക്കിയിട്ട് ഞാൻ വിളിക്കാം…

ശെരി…

അടുത്തതെന്ത് പറയണം എന്നറിയാതെ നിൽക്കെ മൗനം മുറിച്ചുകൊണ്ട്

ഡോക്ടറെ കാണിച്ചില്ലേ…

എന്താ…

അല്ല… കുട്ടികളുണ്ടാവാത്തത്

(സങ്കടം മറച്ചു ചിരിച്ചുകൊണ്ടവനെ നോക്കി)ഒന്നര വർഷം മുൻപ് അവൾ പ്രഗ്നന്റായിരുന്നു ആ സമയത്ത് അവൾ കോണിപടിയിൽ നിന്നും തായെ വീണു…

സോറി…

ഹേയ്… കുഴപ്പമില്ല…

ഫോൺ അടിഞ്ഞത് എടുത്തു നോക്കി

ഹലോ…

ഹലോ… ഷെബിൻ ആണോ…

അതേ…

ഖഫീൽ വിളിച്ചിരുന്നു…

കാര്യം പറഞ്ഞോ…

പറഞ്ഞു ഇവിടിപ്പോ റിയാദിലെ കഫ്റ്റീരിയയിൽ ഒഴിവുണ്ട്…

ശെരി… ആളെന്റെ അടുത്തുണ്ട് കൊടുക്കാം നിങ്ങൾ സംസാരിച്ചുനോക്ക്…

ഫോൺ അവന് കൊടുത്ത് അഫിയെ നോക്കുമ്പോ അവൾ കുഞ്ഞിനെ കളിപ്പിച്ചോണ്ട് ചിരിയോടെ നബീലയോട് എന്തൊക്കെയോ സംസാരിക്കുകയാണ് അവളുടെ ചിരിയും സംസാരവും നോക്കി നിൽക്കെ അവൻ ഫോൺ വെച്ച് എനിക്കരികിൽ വന്നു

താങ്ക്യൂ…

അതൊന്നും വേണ്ടെന്നേ…

കല്യാണം കഴിഞ്ഞു ഇരുപത്തിയെട്ടാം ദിവസം പോയതാ ഇപ്പൊ വന്നിട്ട് ഒരു ആഴ്ച ആയില്ല തിരിച്ചു ചെന്നിട്ട് ജോലി അന്വേഷിക്കണ്ടത് കൊണ്ട് ഒരു മാസം നിന്നിട്ട് പോണമെന്നു കരുതിയതാ അന്വേഷിച്ചാൽ തന്നെ ജോലി കിട്ടുമോന്നുറപ്പുമില്ല ഇതിപ്പോ വിസ കാലാവധി തീരും മുൻപ് ചെന്നാൽ മതിയെന്നാ പറഞ്ഞേ… ഒരു പരിചയവുമില്ലാത്ത എനിക്ക് നിങ്ങൾ ജോലി ആക്കി തന്നു ഇതിന് പകരം എന്താ തരേണ്ടത്…

അവളെ ചിരിപ്പിച്ചു തന്നില്ലേ… അതിന് പകരം ഞാൻ എന്ത് ചെയ്താലും അധികമാവില്ല…

(ചിരിയോടെ)നിങ്ങൾ പ്രേമിച്ചതാണോ…

മ്മ്…നിങ്ങളോ…

അറേഞ്ച്ഡ്… ഈ പ്രേമിച്ചാൽ കുറേ കഴിയുമ്പോ തമ്മിൽ പഴയ സ്നേഹമൊന്നും ഉണ്ടാവില്ലെന്ന് പറയുമല്ലോ…

അങ്ങനെ ഒന്നുമില്ല… പ്രേമിക്കുമ്പോ അവരോട് കാണിക്കുന്ന അടുപ്പവും അവർക്കായി മാറ്റിവെക്കുന്ന സമയവും നമുക്ക് മറ്റു പല ബാധ്യത കളാവുമ്പോ കാണിക്കാൻ കഴിഞ്ഞെന്നു വരില്ല കിട്ടിക്കൊണ്ടിരുന്ന സമയം കിട്ടാതാവുമ്പോ ഒരുപാട് പ്രതീക്ഷയോടും സ്വപ്നങ്ങളോടും കൂടെ വന്ന അവർക്കത് താങ്ങാൻ ചിലപ്പോ കഴിയില്ല അതവർക്കിടയിൽ വയക്കുകളും പ്രശ്നങ്ങളുമുണ്ടാക്കും അറേഞ്ച്ഡ് ആവുമ്പോ പരസ്പരം അറിയാത്ത രണ്ടുപേരാണ് അതിനാൽ അവർ പാർട്ണറുടെ മേൽ അമിതമായി പ്രതീക്ഷ വെക്കില്ല അതുകൊണ്ട് അവർക്കിടയിൽ പ്രശ്നങ്ങൾ കുറവായിരിക്കും. ഞങ്ങളെ സംബന്ധിച്ച് ആണെങ്കിൽ ഞാൻ പ്ലസ്റ്റു പഠിക്കുമ്പോഴാണ് ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നത് പക്ഷേ അന്നും ജോലിയും ഓട്ടവും ആയിരുന്നതിനാൽ അവൾക്കുവേണ്ടി മാത്രമായി മാറ്റിവെക്കാൻ എനിക്ക് ഒത്തിരി സമയമൊന്നും ഇല്ലായിരുന്നു

നബീല അവനെ നോക്കുന്നത് കണ്ട് അവനെയും കൂട്ടി അവർക്കരികിലേക്ക് നടന്നു

നിങ്ങൾ കറങ്ങാൻ വന്നതിനിടയിലേക്ക് ഞങ്ങൾ കയറി കൊളമാക്കിയല്ലേ

നബീല : ഹേയ്… അങ്ങനൊന്നുമില്ല

അഫി : (എന്നെ നോക്കി) ഇക്കാ ആൺ കുട്ടിയാ… ഹൈസിൻ ഹംദ് എന്നാ പേര്…

അവളുടെ തോളിൽ കൈ ഇട്ടു ചിരിയോടെ അവളെ ചേർത്തു പിടിച്ചു

അഫീ… അവര് കറങ്ങാൻ വന്നതല്ലേ… ബുദ്ധിമുട്ടിക്കണ്ട മോള് കുഞ്ഞിനെ കൊടുക്ക്

മുഖതെ ചിരി ഒരുനിമിഷം നിന്നെങ്കിലും ചിരിയോടെ അവൾ കുഞ്ഞിനെ കൊടുക്കാൻ തിരിഞ്ഞതും

റമീസ് : ഹേയ്… ഞങ്ങളൊരു കല്യാണത്തിനുപോയി തിരികെ വരും വഴിയാണ്… നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷമേ ഉള്ളൂ… ഞങ്ങളിരിക്കുന്നത് പ്രശ്നമില്ലേൽ ഞങ്ങൾക്ക് തിരക്കൊന്നുമില്ല

അഫി കൊടുക്കാൻ നോക്കിയ കുഞ്ഞിനെ വീണ്ടും ചേർത്തുപിടിച്ചു അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കൈ ഇട്ട് ചേർത്തുപിടിച്ചു നാലുപേരും സംസാരിച്ചുകൊണ്ടിരിക്കെ അഫിയുടെ ശ്രെദ്ധ മുഴുവനായും കുഞ്ഞിലാണ് അവളുടെ ഫോൺ റിങ് ചെയ്തത് കണ്ട് ഫോണെടുത്തവളുടെ ചെവിയിൽ വെച്ചുകൊടുത്തു

അഫി : ഹലോ…

………….

അഫി : എമർജൻസി ആണോ

………….

അഫി : ഒക്കെ… ഞാനെത്താം…

Leave a Reply

Your email address will not be published. Required fields are marked *