വഴി തെറ്റിയ കാമുകൻ – 9 9

പറയെടാ…

എല്ലാം സെറ്റാണ്…

ശെരി… ഞാൻ ഭക്ഷണം കഴികയാ

അമലും പണിക്കാരും ഹോട്ടലിലാണ് അവരങ്ങെത്തും…

ശെരി… ഞാൻ ഭക്ഷണം കഴിച്ചിട്ട് ഇവിടുന്നിറങ്ങും

ഫോൺ കട്ട് ചെയ്തു തിരികെ ചെന്നു

വലിയ മാമൻ : എന്താടാ…

പണിയുടെ കാര്യം പറയാൻ വിളിച്ചതാ

ഭക്ഷണം കഴിച്ച് ഇറങ്ങാൻ തുടങ്ങുമ്പോ അൻഷിയോട് വരുന്നോ എന്ന് ചോദിച്ചതിന് അൻഷിയും മോമിയും കൂടെ വന്നു വീടിന്റെ മുന്നിൽ വണ്ടി നിർത്തി ഓരോ സിഗരറ്റ് കത്തിച്ചുകൊണ്ട് ഇരിക്കെ

മോമി : എന്താടാ പരിപാടി…എവിടെക്കാ പോണേ…

ഇവിടെ ചെറിയൊരു പണിയുണ്ട്

ആദി വിളിച്ച് അവർ ബോർഡർ വിട്ട കാര്യം അറിയിച്ച പിറകെ അമലും ജോലിക്കാരും ജെസിബികളും ക്രൈനും മിക്സർ മെഷീനും ടൈലറുകളുമടക്കം വന്ന പരിവാരങ്ങളിൽ കുറച്ച് പറമ്പിലേക്ക് കയറി ബാക്കിയുള്ളവ റോഡരികിൽ നിർത്തി

പുലർച്ചെ സനാഹങ്ങളെല്ലാം തിരികെ പോവുമ്പോയേക്കും വലിപ്പം കൊണ്ട് നാട്ടുകാർ വലിയ പറമ്പെന്നു പേരിട്ടുവിളിച്ച ഏക്കറുകൾ പരന്നുകിടക്കുന്ന പറമ്പിനു ചുറ്റും ആറര അടി ഉയരത്തിൽ പത്തിഞ്ചു കനത്തിൽ കോൺക്രീറ്റ് മതിലും പറമ്പിൽ നിന്നും പുഴയിലേക്ക് ഇറങ്ങാനുള്ള വഴിയിൽ ഇരുപതെ പതിനാറിൽ പില്ലറുകളിലും മതിലിലും താങ്ങിക്കൊണ്ട് ബോട്ട് ജെട്ടി പോലെ പുഴയിലേക്ക് കിടക്കുന്ന സ്ലാബും വീടിനു മുന്നിലും പിന്നിൽ പുഴയിലേക്കിറങ്ങാനുമുള്ള ഗേറ്റുകളും നിർമിതമായിരിക്കുന്നു

കുളിയും കഴിഞ്ഞു ബാബുവേട്ടന്റെ കടയിൽ നിന്നും ചായയും കുടിച്ച് ഉമ്മാന്റെ വീട്ടിലേക്ക് ചെന്നു മാമി ഇഡലിയും തേങ്ങാ ചട്ണിയും കൊണ്ടുതന്നു അതും കഴിച്ച്

ഞാൻ പോട്ടെ ഒന്നുറങ്ങണം…

ഉമ്മ : ബിച്ചൂന് പെണ്ണ് കാണാൻ നീ വരുന്നില്ലേ അപ്പൊ…

ആ… അത് വൈകീട്ടല്ലേ…

മാമി : ഉറങ്ങാനെന്തിനാ അങ്ങ് പോവുന്നെ ഇവിടെ കിടക്കരുതോ…

അതല്ല മാമീ…

കുഞ്ഞ : എന്തെ നിനക്ക് ഞങ്ങളൊക്കെ അന്യരായോ…

ഉമ്മ : ചോദിക്ക് അവനിവിടെ ഒന്ന് താമസിച്ചിട്ട് എത്ര കാലമായി… എപ്പോ ചോദിച്ചാലും എന്തേലും പറഞ്ഞൊഴിയും…

എന്റമ്മോ… ഇനി എല്ലാരും കൂടെ അതിൽ പിടിച്ച് തൂങ്ങേണ്ട… ഞാനിവിടെങ്ങാനും കിടന്നോളാം…

സോഫക്ക് നേരെ നടക്കാൻ പോയതും

മാമി : ഇന്ന് ഞാറാഴ്ചയാ അവിടെ കിടന്നാൽ കുട്ടികളുറങ്ങാൻ വിടില്ല മുകളിൽ കിടന്നോ…

കുഞ്ഞ : വാ…

കയ്യിലൊരു ഷീറ്റ്റുമായി എന്നെ കൂട്ടി മുകളിലെ മുറിയിലെത്തിയ കുഞ്ഞ ഞാൻ ചെയ്തോളാമെന്നു പറഞ്ഞിട്ടും സമ്മതിക്കാതെ ബെഡിലെ ഷീറ്റെടുത്തു മാറ്റി വേറൊരു ഷീറ്റ് വിരിച്ചു ഫാനുമിട്ടുതന്നു വാതിൽ ചാരിപുറത്തെക്ക് പോയി ഷർട്ടഴിച്ചു കട്ടിലിന്റെ കാലിൽ കൊളുത്തി അരയിലെ ഫോണുകളും പേഴ്സും എടുത്തരികിൽ വെച്ചു കണ്ണടച്ചു കിടന്നു വാതിൽ തുറന്നകത്തേക്ക് വന്ന മാമി വെള്ളം കട്ടിലിനരികിൽ വെച്ച് ഉറങ്ങിക്കോ എന്നും പറഞ്ഞു പുറത്തിറങ്ങി വാതിലടച്ചു കുറച്ചുസമയം കൊണ്ട് പതിയെ ഉറങ്ങി

വാതിൽ തുറന്നുകൊണ്ട് നക്നപാതങ്ങൾ നിശബ്ദം മുന്നോട്ട് വന്നു വാതിൽ ചേർത്തടച്ചുകൊണ്ട് പാതങ്ങൾ വീണ്ടും മുന്നോട്ട് ചലിച്ചു മുറിയിലാകെ പ്രണയവും കാമവുമുണർത്തുന്ന ഗന്ധം പരന്നു പ്രണാരർദ്രയായ പെണ്ണിന്റെ ശ്വാസവും ഹൃദയതാളവും തരാട്ടുപോൽ കാതിൽ പതിഞ്ഞു ഏറെ പരിചിതമായ ഈ മണം ഈ താരാട്ട് എനിക്കേറെ ഇഷ്ടമാണ് അതുപോലെ പരിചിതവുമാണിത് പക്ഷേ എവിടെവെച്ച് എപ്പോ… രാവേറെ യായിരിക്കുന്നു കിലുങ്ങുന്ന വെള്ളി കൊലുസണിഞ്ഞ കുഞ്ഞു പാതപതനത്തിന് പിറകെ മയക്കുന്ന പെൺ മണം തലച്ചോറിലേക്ക് ഇറച്ചുകയറി മന്ദം മന്ദം നടന്നടുത്ത പാതം എന്റെ തലക്കരികിലെത്തിയിരിക്കുന്നു അവളുടെ ശ്വാസം ഒരുവേള അവൾ വന്ന വഴിയിലേക്ക് തിരിയുന്നു വീണ്ടും എന്നിലേക്ക് തിരിഞ്ഞ ശ്വാസവും ഹൃദയത്തിന്റെ തരാട്ടും കാതിലലിയുന്നു അവളുടെ ശ്വാസം എന്നിലേക്കടുക്കുന്നു എന്തിനെന്നറിയാതെ ഹൃദയം തുടിക്കുന്നു കുഞ്ഞു ചുണ്ടുകൾ എന്റെ ചുണ്ടിലമരുന്നു ഒരു വേളയാ കുഞ്ഞു ചുണ്ടുകളും വിറകൊണ്ടു ഞെട്ടലോടെ ഉറക്കമുണർന്നു ഉറക്കമുണർന്നതറിഞ്ഞ അവൾ നിലത്തേക്കിരുന്നു കണ്ണ് ഇരുളിനോട് പൊരുത്തപ്പെട്ടു വന്നപ്പോഴും മുറിയിൽ എനിക്കേറെ പരിചിതമായ അവളുടെ മണം തങ്ങിനിൽപ്പുണ്ട് അനങ്ങാതെ പാതി കണ്ണടച്ചുകിടന്നു അല്പം കഴിഞ്ഞു ഞാനുണർന്നില്ലെന്ന് കണ്ട് അവൾ പതിയെ പമ്മി പമ്മി വെളിയിലേക്ക് നടക്കേ മുത്തിനെ പതിതുറന്ന കണ്ണിലൂടെ ഞാൻ കണ്ടു അതേ അതേ മണം മുറിയിലിപ്പോഴും നിറഞ്ഞുനിൽക്കുന്നു അതേ ശ്വാസതാളം അതേഹൃദയതാളം അന്നതിൽ ഭയം കലർന്നിരുന്നു ഇനതിൽ ഭയമില്ല അപ്പൊ അവളെന്റെ അരികിലിരിപ്പുണ്ടോ അതേ തൊട്ടരികിൽ ഞെട്ടി ഉണർന്നു

Leave a Reply

Your email address will not be published. Required fields are marked *