വെള്ളം വാങ്ങി നടന്നുകൊണ്ട് കുടിച്ചു ഗ്ലാസ് ടേബിളിൽ വെച്ചു
മതിയോ കാക്കൂ…
മ്മ്… (സ്റ്റെപ്പ് കയറാൻ നോക്കിയതും)
കാക്കൂ കിടക്കാൻ പോകുവാണോ…
അല്ല പേഴ്സും ഫോണും മുകളിലാ…
പറഞ്ഞാപ്പോരേ ഞാനെടുത്തുത്തരാം കാക്കു ഇവിടെനിന്നോ…
സ്റ്റെപ്പിലേക്ക് കയറി പെട്ടന്ന് തിരിഞ്ഞെനിക്കൊരുമ്മയും തന്നു ഓടി സ്റ്റെപ്പ് കയറി പോവുന്ന അവളെ നോക്കി അവളുമ്മവെച്ച കവിളിൽ പിടിച്ചുകൊണ്ടവിടെ ശിലപോലെ നിന്നു ഇവക്കണോ മടിയെന്ന് മാമി പറഞ്ഞേ…
ഓടി തിരിച്ചതിറങ്ങി വന്നു ഫോണും പേഴ്സും എന്റെ കൈയിൽ തന്നു
കാക്കൂ…
മ്മ്…
എനിക്കൊരു ആയിരം രൂപ തരുമോ
പേഴ്സിൽ നിന്നും രണ്ടഞ്ഞൂറിന്റെ നോട്ടെടുത്തവൾക്ക് കൊടുത്തു
ഒരു നൂറും കൂടെ തരുമോ
അഞ്ഞൂറ് കൂടെ എടുത്തു നീട്ടി
നൂറ് മതി…
നൂറ് ചില്ലറയില്ല ഇത് വെച്ചോ…
അവളതു വാങ്ങി…
(ആയിരം ഉയർത്തികാണിച്ചു) ഇത് ഫ്രണ്ട്സിനു ചിലവ് കൊടുക്കാൻ (അഞ്ഞൂറ് ഉയർത്തി) ഇതെനിക്ക് ചിലവിന്
അവളെ നോക്കി ചിരിച്ചു അടുക്കളയിൽ ചെന്ന് അമ്മായിമ്മാരോടും ഉമ്മാനോടും പോകുവാ എന്ന് പറഞ്ഞത് കേട്ട് മുത്തിന്റെ മുഖം ഉണ്ടായ ഞെട്ടൽ കണ്ടില്ലെന്നു നടിച്ചു പുറത്തേക്ക് നടക്കുമ്പോ ഉറക്കമുണർന്നു സ്റ്റെപ്പിറങ്ങി വരുന്ന വാവ മൂത്തിനെ നോക്കി
വാവ : പതിനൊന്ന് മണിയുടെ അലാറം ഇന്നെട്ടുമണിക്കടിച്ചോ അടിച്ചോ…
ഒന്നും തിരിച്ചു പറയാതെ എന്റെ പിറകെ നടന്നു വന്ന അവൾ ഒന്നും മിണ്ടുന്നില്ലെന്നു കണ്ട്
വാവ : ഇതിന്റെ ഫ്യൂസ്പോയോ…
ഞാൻ വണ്ടിയിൽ കയറിയപ്പോ അരികിൽ ഉള്ള അവൾ എന്നെ തന്നെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു നിൽപ്പുണ്ട് അതെനെ ഏറെ പൊള്ളിച്ചെങ്കിലും എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിക്കാൻ തോന്നിയില്ല ഡോറടച്ചു അവളെ ഒന്ന് നോക്കി വടിയെടുത്ത് പോരുമ്പോ വണ്ടിയിലേക്ക് തന്നെ നോക്കിനിൽക്കുന്ന അവൾ കണ്ണാടിയിൽ തെളിഞ്ഞുനിന്നു
എം ടി യുടെ വരികൾ പറഞ്ഞപോലെ അവളെ എനിക്കിഷ്ടമാണ് ഒരു ബന്ധവും സങ്കൽപിക്കാതെ അവളെ പോലും അറിയിക്കാത്തൊരിഷ്ടം… അല്ല എന്റെ പ്രാണൻ പോലൊരിഷ്ടം…
രക്തം കണ്ടാലും സഹതാപം തോന്നാത്ത ആരുടേലും കണ്ണീരുകണ്ടാൽ ചങ്ക് പിടയുന്ന ഞാൻ ഇന്ന് നോവിച്ചത് എനെ ജീവനോളം സ്നേഹിക്കുന്ന പെണ്ണിനെയാണ്… അല്ലെങ്കിൽ ആരെയാ നോവിക്കാത്തെ… ലെച്ചു അവളെത്ര കരഞ്ഞു ഞാൻ കാരണം… പാവമെന്റെ ഊമ പെണ്ണിനെ പോലും… എന്തിന് അഫി എത്ര വേദനിച്ചു… എന്നെ ജീവനായി കരുതിയവരെയെല്ലാം ഞാൻ കരയിച്ചിട്ടുണ്ട്… ഇപ്പൊ വാവയും… അവളുടെ കണ്ണുനീര് മനസിനെ ചുറ്റുപൊള്ളിക്കുന്നു
അഫിയെ വിളിച്ചു
കുഞ്ഞൂ… എവിടെയാ…
ഞാൻ സാവിത്രി ചേച്ചീടെ കൂടെ അമ്മയെടെ അച്ഛന്റെ വീട്ടിൽ പോകുവാ…
മ്മ്…
എന്താ ഇക്കാ സൗണ്ടെന്താ വല്ലാതെ…
ഒന്നൂല്ല… പോയിട്ട് വാ…
ഞാൻ വരണോ… എന്താ…
ഒന്നൂല്ല നീ അത് കഴിഞ്ഞു വാ…
ഇക്കാ… ഒക്കെ അല്ലേ…
ആടീ ഞാൻ വീട്ടിൽ കാണും
ശെരിയിക്കാ…
വീടിനു റോഡ് സൈഡിൽ വണ്ടിനിർത്തി തുറന്നുവെച്ച ഗേറ്റിലൂടെ അകത്തേക്ക് കയറി കോലയിൽ ചെന്ന് മലർന്നു കിടന്നു അല്പം കഴിയുമ്പോയേക്കും ലെച്ചുവും റിയയും അങ്ങോട്ട് വന്നു
ലെച്ചു : എന്താ… എന്ത് പറ്റി…
ഒന്നൂല്ല…
ലെച്ചു : മുഖമൊക്കെ വല്ലാതായിരിക്കുന്നല്ലോ
ഒന്നൂല്ലെന്റെ പൊന്നോ…
അവളെ പിടിച്ച് കോലായിലേക്കിരുത്തി അവളുടെ മടിയിൽ തലവെച്ചുകൊണ്ട് റിയയെയും പിടിച്ചടുത്തിരുത്തി ലെച്ചു എന്റെ തലയിൽ മസാജ് ചെയ്തുകൊണ്ടിരുന്നു കണ്ണടച്ചു കിടന്നെങ്കിലും ഉറക്കം വരുന്നില്ല കുറേ സമയം തിരിഞ്ഞും മറിഞ്ഞും കിടന്നു
ലച്ചൂ…
ഏട്ടാ… എന്താ…എന്തേലും ക്ഷീണമുണ്ടോ…
ഹേയ്…
ലെച്ചു : വാ… അകത്ത് കിടക്കാം…
വേണ്ടഡീ…
അവളെന്റെ തലയിൽ തലോടികൊണ്ടിരിക്കെ ഫോൺ ബെല്ലടിച്ചു ഫോണിൽ നോക്കി
ലെച്ചു : അഫിയാ…
ഹെലോ…
……………
ഇല്ലെടീ ഞങ്ങളിവിടുണ്ട്… കുഴപ്പമൊന്നുമില്ല…
……………
എന്റെ മടിയിൽ കിടക്കുകയാ…
…………..
കൊടുക്കാം…
അവൾ ഫോണെന്റെ ചെവിയിൽ വെച്ചു
എന്താ ഇക്കാ… എന്തേലും പ്രശ്നമുണ്ടോ…
ഇല്ലെടീ… ഞാൻ ചുമ്മാ വിളിച്ചതാ…
ഞാൻ വരണോ…
വേണ്ടെന്നേ… നീ പോയകാര്യം നോക്ക്… കഴിഞ്ഞിട്ട് വാ… ഞാനിവിടെ കാണും…
