കാക്കൂ ഞാനും പോന്നോട്ടെ എയർപോർട്ടിലേക്ക്
അത് വേണോ…
പ്ലീസ്…
മ്മ്…
പുറത്തിറങ്ങി എല്ലാരോടും യാത്ര പറയുമ്പോയേക്കും ബിച്ചു ബാഗ് എടുത്ത് വണ്ടിയിൽ വെച്ചു ഞാൻ ഇറങ്ങിയ പിറകെ മൂസിയും മുത്തും കൂടെ ഇറങ്ങി മൂസി ആദ്യം തന്നെ മുൻസീറ്റിൽ ഇടം പിടിച്ചു ഞാനും മുത്തും പുറകിൽ കയറി ബിച്ചു അഫിയുടെ വീട്ടിലേക്ക് വണ്ടിയെടുത്തു അഫിയെയും കൂട്ടി എയർപോർട്ടിൽ എത്തി
മൂസി ഓടിച്ചെന്ന് ട്രോളിയുമായി വന്നു രണ്ടുപേരുടെയും ബാഗുകൾ ട്രോളിയിലേക്ക് വെക്കുമ്പോ മുത്ത് എന്നെ ചേർന്നു നിന്നു
എത്തിയിട്ട് വിളിക്കുമോ…
വിളിക്കാം…
അകത്തേക്ക് കയറാൻ പോവുന്ന എന്നെ കെട്ടിപിടിച്ച അവൾ കരയുന്നത് കണ്ട്
ഇതാ ഞാൻ നിന്നെ കൂട്ടാൻ മടിച്ചേ… നിന്റെ കരച്ചില് കണ്ടാൽ തോന്നും ഞാൻ രണ്ട് കൊല്ലത്തേക്ക് പോകുവാന്ന് രണ്ടാഴ്ച്ചയല്ലേ… (അവളുടെ കണ്ണ് തുടച്ചുകൊടുത്ത്)ഈ കണ്ണീരും കണ്ടാണോ പോവണ്ടേ ഒന്ന് ചിരിച്ചേ…
അവൾ കണ്ണീരിൽ കുതിർന്നൊരു ചിരി ചിരിച്ചു അഫി അവളെ ചേർത്തുപിടിച്ചു
പെട്ടന്ന് വരാം… വന്നിട്ട് നമുക്കടിച്ചുപൊളിക്കാ…
അവൾ ചിരിച്ചു
അവരോട് യാത്ര പറഞ്ഞു ഞങ്ങളകത്തേക്ക് കയറി ബോർഡിങ് പാസ്സെടുത്ത് ഫുഡ് കോർട്ടിലേക്ക് നടക്കുന്നതിനിടെ ബിച്ചുവിനെ വിളിച്ച് ബോർഡിങ് പാസ്സ് കിട്ടിയ വിവരം പറഞ്ഞു രണ്ട് കോഫിയെടുത്ത് വെയ്റ്റിങ് ഏരിയയിലെ സോഫയിൽ ഇരുന്നു
ഇക്കാ…
മ്മ്…
അവളോടിഷ്ടമാണെന്ന് പറഞ്ഞോ…
മ്മ്… ഇന്നവളുടെ മുഖം കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല…
മ്മ്… പെണ്ണിന് നല്ല സങ്കടോണ്ട്… ഇഷ്ടാണെന്ന് പറഞ്ഞശേഷം നേരെ ഒന്ന് കാണാൻ പോലും സമയം കിട്ടിയില്ലല്ലോ അതിന്റെ ആവും…
മ്മ്…
മൂളല്ലേ മൂളിയാൽ നല്ല കടിവെച്ചുതരും ഞാൻ…
(അവളെ നോക്കി ചിരിച്ച്) തിരികെവരാൻ എന്നെ ബാക്കിവെക്കുമോ നീ…
ആലോചിക്കട്ടെ…
അവളെന്റെ തോളിലേക്ക് ചാഞ്ഞു അവളെ മടിയിലേക്ക് കിടത്തി അവൾ പതിയെ ഉറക്കത്തിലേക്ക് വീണു
എയർപോർട്ടിൽ ഇറങ്ങി ടാക്സിയിൽ കയറി വീട്ടിലേക്ക് പോവും വഴി എടിഎംഇൽ കയറി ആയിരം റിയാൽ എടുത്തു വീട്ടിലെത്തി ടാക്സിക്കാരന് പൈസ കൊടുക്കുമ്പോയേക്കും മിഷേലിനെ വിളിച്ചുപറഞ്ഞതിനാൽ അവൾ വന്ന് വാതിൽ തുറന്നു പിറകെ തന്നെ ആനും സിയയുമുണ്ട് എന്റെ മുറിയിലേക്ക് കയറി അവർക്ക് അഫിയെ പരിചയപെടുത്തി അവർക്കായി കൊണ്ടുവന്ന സാധനങ്ങൾ അവർക്ക് നൽകാൻ പറഞ്ഞു ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങുമ്പോഴും അവർ സംസാരിച്ചിരിപ്പുണ്ട് ടവ്വൽ അവൾക്ക് കൊടുത്തു കുളിച്ചുവരാൻ പറഞ്ഞു അവരോട് സംസാരിച്ചിരിക്കെ അവൾ കുളിച്ചു വന്നു അവരോട് പുറത്ത്പോയിവരാമെന്നു പറഞ്ഞിറങ്ങി അവളെയും കൂട്ടി സൂക്കിൽ ചെന്ന് ഓരോ സുലൈമാനി പറഞ്ഞു അത് കുടിക്കുന്നതിനിടെ സെയ്തും ശിഹാബും അങ്ങോട്ട് വന്നു അവർക്കും ഓരോ ചായയും വാങ്ങികൊടുത്ത് അവർ പറഞ്ഞിട്ട് കൊണ്ടുവന്ന ബേക്കറിയും ബീഫും കൊടുത്തു അവരോട് അല്പസമയം സംസാരിച്ചുകൊണ്ടിരിക്കെ ഡെലിവറി പോയ അഷറഫിക്ക തിരികെ വന്നു ഞങ്ങളെ നോക്കി
ഇക്ക : നീ എപ്പോ എത്തി…
കുറച്ച് സമയമായേ ഉള്ളൂ…
ഇക്ക : ബാബക്ക് എങ്ങനെ ഉണ്ട്…
ഇപ്പൊ കുഴപ്പമൊന്നുമില്ല…കച്ചോടം എന്താ ഇക്കാ അവസ്ഥ…
കച്ചോടമൊക്കെ ഉണ്ട്… ഞാൻ പറഞ്ഞ കാര്യം…
ജ്യൂസ് മേക്കറും സാൻവിച്ച് ഉണ്ടാക്കുന്നവനും ഡെലിവറി കാരനുമല്ലേ… ശെരിയാക്കാം…
ഇക്ക : ഇതിപ്പോ തസ്‌നിയും ഹാഷിമും ഓരോ ഷിഫ്റ്റ് ആയി ഓടുന്നുണ്ടേലും ഞാനും ദിൽഷാദും വേറെയും ഓടണം ഇവിടുത്തെ കാര്യങ്ങൾക്കൊപ്പം എല്ലാം കൂടെ ആവുന്നില്ല…
അറിയാമിക്കാ… മറ്റേ പ്രശ്നങ്ങളും (കമ്പനിയിലെ പ്രശ്നങ്ങൾ)അതിനിടക്ക് ഞാനൊന്ന് നാട്ടിൽ പോയതും എല്ലാം കൂടെ ആയോണ്ടാണ്… പുതിയ ഷോപ്പിലേക്ക് ആളെ എടുക്കുന്നതിന്റെ കൂടെ നിങ്ങൾക്കുള്ള ആളും ഉണ്ടാവും…
ഇക്ക : ഒരുപാട് സമയം പിടിക്കുമോ…
ഇല്ല… ഈ മാസം തന്നെ ഇന്റർവ്യൂ വെക്കും ബാബയുടെ ഓപ്പറേഷൻ കഴിഞ്ഞോട്ടെ എന്ന് വെച്ചാണ്… ഡെലിവറിക്ക് ഒരു ബൈക്കും രണ്ട് ആളെയും പോരെ…
ഇക്ക : ഈ മാസമെന്ന് പറഞ്ഞാൽ ഇന്ന് ഇരുപത്തിയെട്ടല്ലേ…
