വഴി തെറ്റിയ കാമുകൻ – 9 9

ക്യാബിനിലേക്ക് ചെന്നു ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ പി എ വന്ന് എല്ലാരും എത്തിയ കര്യയമറിയിച്ചു അവളെ ഓഫീസിൽ ഇരുത്തി മീറ്റിംഗ് ഹാളിലേക്ക് ചെന്നു ഈ മാസത്തേയും കഴിഞ്ഞുപോയ മാസങ്ങളിലെയും വരുമാനത്തെയും ചിലവ്കളെയും ആസ്പതമാക്കി വരാൻ പോവുന്ന മാസങ്ങളിൽ ചെയ്യേണ്ടുന്ന കാര്യങ്ങളും വർക്കേഴ്സിന്റെ പ്രശ്നങ്ങളും പറയുന്ന മന്ത് എന്റ് മീറ്റിങ് രണ്ടു മണിക്കൂർ നീണ്ടു മീറ്റിങ് പൂർത്തീകരിച്ചശേഷം വർക്കേഴ്സിന്റെ സാലറി കാളക്കുലേഷൻ ഇടെ മുൻ മാസത്തെ അപേക്ഷിച്ചു പ്രൊഡക്ഷൻ കുറഞ്ഞ ഐസ് ഫാക്റട്ടറിയുടെയും വർക്കേഴ്സിന്റെ ലേറ്റ് എൻട്രിയും ശ്രെദ്ധയിൽ പെട്ടതിനാൽ അവിടുത്തെ സിസി ടീവി വിഷ്വൽസ് റീ വൈൻഡ് ചെയ്തു നോക്കി അഫിയെയും കൂട്ടി ഫാക്ടറിയിലേക്ക് ചെന്നു ഓഫീസിലേക്ക് കയറുന്നതിനു പകരം പ്രൊഡക്ഷൻ ഏരിയയിലേക്ക് ചെന്നു സംസാരിച്ചുകൊണ്ട് അലസമായി ജോലിചെയ്യുന്ന വർക്കേഴ്സ് എന്നെ കണ്ട് സംസാരം നിർത്തി സ്റ്റോറിലേക്ക് കയറി വണ്ടികളിലേക്ക് ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന ആളുകളും ഏറെ അലസരായിരിക്കുന്നു രാവിലെ ആയിട്ട് പോലും എല്ലാവരുടെ മുഖത്തും മടുപ്പ് നിറഞ്ഞുനിന്നു അഫിയെ റിസപ്ഷനിൽ ഇരുത്തി ഓഫീസിലേക്ക് കയറി അക്കൗണ്ടന്റിന്റെ മുഖത്തും അതെ മടുപ്പ് പ്രകടമാണ് മാനേജരുടെ ക്യാബിനിലേക്ക് കയറി

അസ്സലാമുഅലൈക്കും, സുഖമാണോ…

വ അലൈകും അസ്സലാം,ദൈവത്തിനു സ്തുതി സുഖമാണ്…

എന്താണ് ഇവിടുത്തെ അവസ്ഥ…

നല്ല രീതിയിൽ പോവുന്നുണ്ട്…

ആർക്ക് നല്ല രീതിയിൽ…മുൻപുള്ള മാസങ്ങളേക്കാൾ പ്രൊഡകഷനിലും സെയിൽസിലും കുറവ് സംഭവിച്ചു… അതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചോ…

അന്വേഷിച്ചു…

ഓഹ് ഗുഡ്… എന്നിട്ട് എന്താ കാരണമെന്ന് കണ്ടുപിടിച്ചോ…

ഒരുദിവസം പവർ ഉണ്ടായിരുന്നില്ല ആയതിനാൽ പ്രൊഡക്ഷൻ കുറഞ്ഞതിനാലാണ്…

ജനറേറ്റർ…

അത്… ജനറേറ്റർ കംപ്ലൈന്റ്റ് …

എന്നിട്ട് ശെരിയാക്കിയോ…

ആ ശെരിയാക്കി…

ഒക്കെ…അകൗണ്ടന്റിനെ വിളിച്ച് ഈ മാസത്തെ പൈമെന്റ് വൗചാറുകളും സ്റ്റാഫ് നോൺസ്റ്റാഫ് എൻട്രി രജിസ്റ്ററും അടക്കം എല്ലാം എടുത്തിട്ട് വരാൻ പറ ഒപ്പം തന്നെ എല്ലാവരോടും അസംബ്ലി പോയിന്റിൽ എത്താൻ പറയ്…

ഉന്മേഷമില്ലാതെ അസംബ്ലി പോയിന്റിൽ നിന്ന് പരസ്പരം സംസാരിക്കുന്നവർക്കിടയിലേക്ക് ചെന്ന്

ഗുഡ് മോർണിംഗ്…

ഗുഡ് മോർണിംഗ്…

സുഖമല്ലേ… എല്ലാർക്കും…

അതെ…

എല്ലാരും കാലത്ത് ഭക്ഷണമൊക്കെ കഴിച്ചോ…

കഴിച്ചു…

ആർക്കുമൊരുഷാറില്ലല്ലോ… എന്ത് പറ്റി…

……..

ഒക്കെ ഞാൻ വിഷയത്തിലേക്ക് വരാം നമ്മുടെ ഈ മാസത്തെ പ്രൊഡക്ഷനും സെയിലും കുറവാണ് അതെന്തുകൊണ്ടാണെന്ന് ആർകെങ്കിലും പറയാൻ കഴിയുമോ…

(ഒരുത്തൻ മുന്നോട്ട് വന്ന്) വർക്കേഴ്സ് കുറവായതു കൊണ്ടാണ് പിന്നെ ഇത്രയും സമയം ജോലിയും ഉള്ളത് കൊണ്ട് എല്ലാരും തളർന്നുപോവുന്നുണ്ട്…

ഒക്കെ… ഷെഫീഖ് ഹുസൈൻ അല്ലേ പേര്…

അതെ…

വേറെ ആർകെങ്കിലും എന്തെങ്കിലും അഭിപ്രായമുണ്ടോ…

ആരും ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് അവരെ നോക്കി

വിവേക് ഈ മാസം എന്തൊക്കെ മൈന്റ്നൻസ് ഉണ്ടായിരുന്നു…

റെഗുലർ ചെക്കിങ് അല്ലാതെ മൈന്റ്നൻസ് ഒന്നുമില്ലായിരുന്നു

കഴിഞ്ഞ രണ്ട് മാസങ്ങളെ അപേക്ഷിച്ച് ഈ മാസം ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നു ഒരു ദിവസം പവർ ഇല്ലായിരുന്നു അന്ന് ജനറേറ്ററും കംപ്ലൈന്റ്റ് ആയിരുന്നു എന്നാണ് നിങ്ങളുടെ മാനേജർ പറഞ്ഞത്

മാനേജർ : അത്…

നിക്ക്… ഞാൻ പറയട്ടെ… ഈ മാസം ഏഴാം തിയ്യതി നിങ്ങൾ കാലത്ത് സമയം വൈകി എത്തുകയും തുടർന്നുള്ള ദിവസങ്ങളിൽ അത് തുടരുകയും ചെയ്തു ടീ ബ്രെക്കിനും ലഞ്ച് ബ്രെക്കിനും നേരത്തെ ഇറങ്ങുകയും വൈകി കയറുകയും ചെയ്യുന്നു ജോലി കഴിഞ്ഞിറങ്ങുന്നതും നേരത്തെ ആണ് ഇതിന് കാരണം നിങ്ങൾക്ക് കഴിഞ്ഞ മാസം അവസാനത്തോടെ പിടിപെട്ട അലസതയാണ് പ്രൊഡക്ഷനിൽ ഉള്ള ഓരോരുത്തരും മണിക്കൂറിൽ അൻപത് പീസ് ഔട്ടർ ദിവസം നാന്നൂറ്റി അൻപത് പീസ് ഉണ്ടാക്കിയിരിക്കണം സെയിൽസ് ടീമും അവരുടെ നിലവിലുള്ള ടാർജറ്റ് സൈൽ ഉണ്ടാക്കിയിരിക്കണം മാനേജറും സൂപ്പർവൈസറും ഇന്ന് പോവുകയാണ് പകരം താൽക്കാലത്തേക്ക് പുതിയ ആള് വരും ലീവിൽ നാട്ടിൽ പോയ അസിസ്റ്റന്റ് മാനേജർ ജോൺ തിരികെ വന്നാൽ പ്രമോഷനോടെ മാനേജർ പോസ്റ്റ്‌ അദ്ദേഹത്തിന് നൽകും… നിങ്ങളിൽ ക്വാളിഫൈഡ് ആയിട്ടുള്ളവരുണ്ടെങ്കിൽ അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്കും സൂപ്പർവൈസർ പോസ്റ്റിലേക്കും അപേക്ഷിക്കാവുന്നതാണ്…വേണ്ട കോളിഫിക്കേഷൻ ഡീറ്റെയിൽസ് നോട്ടീസ് ബോർഡിൽ ഇടും പുതിയതായി രണ്ട് ടീം ലീഡർ പോസ്റ്റ്‌ കൂടെ ആഡ് ചെയ്ത കാര്യവും പ്രൊഡക്ഷൻ ടീം ലീഡർ ആയി റോണിയെയും സെയിൽസ് ടീം ലീഡറായി ഹകീമിനെയും പ്രേമോട്ട് ചെയ്ത കാര്യവും നിങ്ങളെ അറിയിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *