ഇത്ത : പോഡാ… എന്നോട് മിണ്ടണ്ട… ഉച്ചക്ക് ഭക്ഷണം കഴിച്ചു മുഖം കഴുകിയപ്പോ തട്ടം അല്പം പുറകോട്ടായി നീ കടിച്ച പാട് കണ്ട് അവന്മാരെനെ കളിയാക്കി…
ആരാ കളിയാക്കിയേ… നമുക്കവരെ പിടിച്ചു നല്ല ഇടിയിടിക്കാം…
ഇത്ത : പോടാ…(മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു സെറ്റ് ഓൺ ചെയ്തു പാട്ട് വെച്ചു സീറ്റിലേക്ക് ചാരി)
ഇത്താ…
………..
താത്തൂസേ…
………..
സോറി…
………..
ഇനി കടിക്കില്ല…
………..
അവളടുക്കുന്നില്ലെന്നു കണ്ട് സെന്റർ മിററിലൂടെ പുറകിലേക്ക് നോക്കി
ഇയാളെ പേരെന്താ…
സൗമ്യ…
നോക്ക് സൗമ്യേ… ഞാനാകെ ചെറിയൊരു കടിയേ കടിച്ചുള്ളൂ അതിനിവളെന്റെ കൈ കടിച്ചെടുത്തു എന്നിട്ട് ഇപ്പൊ മിണ്ടാതിരിക്കുന്നകണ്ടില്ലേ…
അവൾ ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി
കൈ നീട്ടി ഇത്താനെ തോണ്ടി ഒക്കെ നോക്കിയെങ്കിലും കുരിപ്പ് മിണ്ടുന്നില്ല
ഇത്താ… മിണ്ടെടീ… പൊന്നല്ലേ…
………..
നാളെ ഞാൻ കൊണ്ടാക്കിത്തരാം അപ്പൊ അവരോട് പറയാം ഇനി കളിയാക്കരുതെന്ന്…
…………
ചെന്നിട്ട് പുഴയിൽ കൊണ്ടുപോവാലോ…
…………..
ചോറ് വാരിത്തരാം…
……………
തേൻ മിട്ടായി വാങ്ങിത്തരാം…
ഇടക്ക് ചുണ്ടിൽ വിടരാൻ തുടങ്ങുന്ന ചിരി പെട്ടന്ന് മറച്ചു കൊണ്ട് ഗൗരവം വീണ്ടെടുക്കുന്ന അവളെ ഒന്ന് നോക്കി വണ്ടി സൈഡാക്കി നിർത്തി
സൗമ്യാ നിനക്ക് കാണണോ ഇവളെനെ കടിച്ചേ
ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങിയതും ഇത്ത തിരിഞ്ഞു കൈയിൽ പിടിച്ചു
ഇത്ത : അയ്യേ…നാണമില്ലാത്തതെ പെൺ പിള്ളേരെ ഷർട്ടയിച്ചു കാണിക്കുന്നോ…
നീ പിണങ്ങിയതല്ലേ ഞാൻ കാണിക്കും
ഇത്ത : എങ്കി നീ എന്റെ കയ്യിന്നു വാങ്ങിക്കും… പിന്നെ പറഞ്ഞതൊന്നും മറക്കണ്ട…
എന്ത്…
ഇത്ത : ഇന്ന് മുതൽ ഭക്ഷണം വാരിത്തരണം പുഴയിൽ കൊണ്ടുപോണം തേൻ മിടായീം വാങ്ങിത്തരണം…
അതൊന്നും പറ്റില്ല…
ഇത്ത : നീയല്ലേ പറഞ്ഞേ…
എപ്പോ…
ഇത്ത : ദുഷ്ടാ കാല് മാറുന്നോ… ഇല്ലേൽ ഞാൻ ഇനി ഒരിക്കലും മിണ്ടൂല…
ആഹാ… നമുക്ക് നോക്കാം…
പാട്ടിന്റെ സൗണ്ട് അല്പം കൂടെ കൂട്ടി കൊണ്ട് വണ്ടിയെടുത്തു
(അല്പം കഴിഞ്ഞു എന്നെ തോണ്ടി) എന്തേലും മാറ്റമുണ്ടോ…
ഹേയ്…
തേൻ മിട്ടായി…
ഇല്ല…
പോടാ പട്ടീ…
വീണ്ടും മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു
പൂളാടികുന്ന്സിഗ്നലിൽ നിന്നും അത്തോളി റോഡിനു തിരിഞ്ഞു പാലം കടന്ന് ഒരു കടക്കരികിൽ വണ്ടി നിർത്തി തിരിഞ്ഞുനോക്കി
എടോ ഇയാൾക്ക് ചായയോ കാപ്പിയോ
ഒന്നും വേണ്ട
ഹേയ് അത് പറ്റില്ല… ചായ കുടിക്കില്ലേ…
മ്മ്…
ഇറങ്ങി ചെന്ന് അവർക്ക് ചായയും കടിയും വാങ്ങികൊടുത്ത് ഒരു കട്ടനുമായി അടുത്ത കടയിൽ ചെന്ന് ഒരുപാക്കറ്റ് തേൻ മിട്ടായി വാങ്ങി പൊതിഞ്ഞു അരയിൽ വെച്ച് തിരികെ വന്നു ചായ കുടി കഴിഞ്ഞു അവിടുന്ന് വണ്ടിയെടുത്തു
ഇത്ത കൈ നീട്ടി
എന്താ…
ഇത്ത : താ…
എന്ത്…
തിരിഞ്ഞിരുന്നെന്റെ ഷർട്ട് പൊക്കി അരയിൽ നിന്ന് പൊതി വലിച്ചെടുത്തു
ഇത്ത : ഞാൻ കണ്ടായിരുന്നു നീ വാങ്ങുന്നത്…
പാക്കറ്റ് കടിച്ചു പൊട്ടിച്ചു പുറകിൽ ഇരിക്കുന്ന സൗമ്യക്ക് നേരെ നീട്ടിയ ശേഷം ഒന്നെടുത്തു വായിലേക്ക് കൊണ്ടുപോവാൻ നോക്കിയതിനെ എന്റെ വായിൽ വെച്ചുതന്നു അവൾ തിന്നുന്നത് നോക്കി
ഇത്ത : എന്താ…
നിന്റെ കുട്ടിക്കളി എപ്പോഴാടീ മാറുന്നേ
ഇത്ത : അഫിയെ കെട്ടികൊണ്ടുവാ അപ്പൊ ചിലപ്പോ മാറിയേക്കും…
അവളുടെ തലയിൽ കൊട്ടി
ഇത്ത : എനിക്ക് വേദനായി ട്ടോ…
ആണോ… നന്നായി…
ഇത്ത : പോടാ ദുഷ്ടാ…
ചിരിയോടെ അവൾ തിന്നുന്നത് നോക്കി
ഡി ക്ലാസ്സൊക്കെ ഒകെ അല്ലേ…
മ്മ്…
വേറെന്താ വിശേഷം…
ഒരു സാറ് എന്നോട് ഡൌട്ട് എന്തേലും ഉണ്ടേൽ വിളിക്കാൻ പറഞ്ഞു നമ്പറൊക്കെ തന്നു…
ആഹാ… ആദ്യദിവസം തന്നെ സാറിന്റെ നമ്പറും ഫാൻസിനെയും ഒക്കെ ഒപ്പിച്ചോ…
പിന്നെ… നിനക്കല്ലേ എന്നെ ഒരു വിലയില്ലാതുള്ളൂ… ഇവളോട് ചോദിച്ചു നോക്ക്… സൗമ്യേ ഇന്ന് എത്ര പേരെന്റെ പുറകെ നടന്നു ശെരിയല്ലേ…
സൗമ്യ : അതേ…
അതൊക്കെ പോട്ടെ ഒരു പന്തലിടാനുള്ള യോഗമുണ്ടാവുമോ…
അതിന് പറ്റിയ ആരെയും കണ്ടില്ല കണ്ടാൽ ഞാനറിയിക്കാം ഇപ്പൊ താത്താന്റെ കുട്ടി വണ്ടിയോടിച്ചേ…
അപ്പോയെക്കും അത്തോളി ടൌൺ എത്താറായിരുന്നു
