വഴി തെറ്റിയ കാമുകൻ – 9 9

എന്റിക്കാ… ഈ വരുന്ന മറ്റന്നാൾ തുടങ്ങുന്ന മാസത്തിന്റെ കാര്യമാ പറഞ്ഞത്…

ഇക്ക : അത് മതി… സാൻവിച്ച്ഉണ്ടാക്കുന്നവനും ജ്യൂസ് മേക്കറും നാട്ടിൽ പോയിട്ട് രണ്ട് വർഷമായി രണ്ടാളും പറഞ്ഞോണ്ടിരിക്കുന്നുണ്ട്…

നമുക്ക് പെട്ടന്ന് സെറ്റാക്കാം… ഈ മാസം ലാസ്റ്റ് പുതിയ ആള് വരും അവർക്ക് അടുത്ത മാസം ഫസ്റ്റ് പോവാം പറഞ്ഞേക്ക്

അവരിപ്പോ ഈ മാസം കൂടെ നിന്നാൽ ജ്യൂസ് മേക്കർ രണ്ട് വർഷവും മൂന്ന് മാസവും മറ്റവൻ രണ്ടു വർഷവും അഞ്ച് മാസവുമല്ലേ ആയെ…

ഇക്ക : അതേന്ന് തോന്നുന്നു…

അവര് രണ്ടാളും ഉറങ്ങിക്കാണുമോ…

ഉറങ്ങിയിട്ടൊന്നുമുണ്ടാവില്ല…

എങ്കി അവരെ ഒന്ന് വിളിക്കാമോ…

അതിനെന്താ…

ഇക്ക അവരെ വിളിച്ച അല്പം സമയത്തിനുള്ളിൽ അവർ വന്നു ഞാൻ രണ്ടുപേർക്കും കൈ കൊടുത്തു

നമുക്ക് വണ്ടിയിലിരുന്ന് സംസാരിക്കാം… ഇക്കാ വാ…

അവരെയും കൂട്ടി വണ്ടിയിൽ കയറി

എന്തൊക്കെയാ സുഖമല്ലേ…

രണ്ടാളും അതെ എന്ന് പറഞ്ഞു രണ്ടുപേരും ലീവിന്റെ കാര്യം പറഞ്ഞു

അത് പറയാനാ വിളിപ്പിച്ചേ വരുന്ന മാസം ലാസ്റ്റ് പകരം ആളെത്തും പിറ്റേത്ത മാസം നിങ്ങൾക്ക് നാട്ടിൽ പോവാം അതുവരെ നിങ്ങൾ ഒന്ന് സഹകരിക്കണം

രണ്ടാളുടെയും മുഖത്ത് ഞാൻ പറഞ്ഞതിനോടുള്ള അനിഷ്ടം ശ്രെധിച്ചുകൊണ്ട്

വെറുതെ വേണ്ട അതിന്റെ ഗുണം നിങ്ങൾക്കുമുണ്ടാവും

രണ്ടാളും മനസിലാവാത്ത പോലെ നോക്കി

നിങ്ങളിപ്പോ ഒരു മാസം കൂടെ നിന്നാൽ ജിൻഷാദ് രണ്ട് വർഷവും മൂന്ന് മാസവും മനാഫ് രണ്ടു വർഷവും അഞ്ച് മാസവുമല്ലേ ആവുക…

രണ്ടാളും അതെ എന്ന് പറഞ്ഞു

അപ്പൊ ജിൻഷാദിന് രണ്ടേ അറനൂറും മനാഫിന് രണ്ടേ തൊള്ളായിരവുമല്ലേ പിടുത്ത പൈസ ഉണ്ടാവുക കൂട്ടി നോക്കിക്കേ…

അവര് ഫോൺ എടുത്ത് കൂട്ടി അതെ എന്ന് പറഞ്ഞു

ഈ പ്രാവശ്യം നിങ്ങളെ മൊത്തം പിടുത്തത്തിന്റെ ഇരുപത്തി അഞ്ചു ശതമാനം കൂടുതൽ തരും… അതായത് ജിൻഷാദിന് രണ്ടേ അറനൂറും ആറന്നൂറ്റി അൻപത് കൂടെ കൂട്ടി മൂന്നേ ഇരുന്നൂറ്റി അൻപതും മനാഫിന് രണ്ടേ തൊള്ളായിരവും എഴുന്നൂറ്റി ഇരുപത്തി അഞ്ചും കൂട്ടി മൂന്നേ ആറന്നൂറ്റിയരുപത്തി ഇരുപത്തി അഞ്ചും തരും നിങ്ങളൊന്നു ആലോചിച്ചുനോക്ക് ഒരു മാസം നിൽക്കുന്നതിനാണ് അറന്നൂർ റിയാലിൽ അതികം നിങ്ങൾക്ക് കിട്ടുന്നത് ആലോചിച്ചിട്ട് പറഞ്ഞാൽ മതി

രണ്ടാൾക്കും ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല അവർ ഒക്കെ പറഞ്ഞു അവർ പോയതും അഷറഫ്‌ക്ക എന്നെ നോക്കി

അല്ല മോനേ ഇത് വേണമായിരുന്നോ ഈ മാസം സാലറി നൂറ് റിയാൽ കൂട്ടികൊടുത്താൽ പോരായിരുന്നോ…

അവര് നിർത്തി പോവുകയായിരുന്നേൽ അതായിരുന്നു നല്ലത് ഇപ്പൊ സാലറി കൂട്ടികൊടുത്താൽ അവർ നാട്ടിൽ നിൽക്കുന്ന രണ്ട് മാസവും തിരികെ വന്നു ജോലിചെയ്യുന്ന രണ്ട് കൊല്ലവും ആ സാലറി കൊടുക്കണം അപ്പൊ ഒരാൾക്ക് മൊത്തം രണ്ടായിരത്തി എഴുന്നൂറ് റിയാൽ നമ്മൾ കൊടുക്കണം ഇതിപ്പോ രണ്ടാൾക്കും കൂടെ ആയിരത്തി മുന്നൂറ്റി എഴുപത്തി അഞ്ച് റിയാൽ ആണ് ചിലവ് ഏതാ നല്ലത്

അങ്ങനെ ഒരു പ്രശ്നം ഞാൻ ചിന്തിച്ചില്ല…

മ്മ്…

ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി

ഇക്ക : സംസാരത്തിനിടെ ചോദിക്കാൻ മറന്നു… ഇതാരാ…

കെട്ടിയോളാ… അഫീ… ഇത് അഷറഫിക്ക ഈ ഷോപ്പിന്റെ മാനേജറാണ്…

അഫി : (നോക്കി ചിരിച്ചു) ഇക്ക പറഞ്ഞിട്ടുണ്ട്… നാട്ടിൽ പോയിട്ടെപ്പോ വന്നു…

ഇക്ക : ഒരാഴ്ച്ച ആയേ ഉള്ളൂ…

അഫി : വൈഫിന് എങ്ങനെ ഉണ്ട്…

ഇക്ക : ഇപ്പൊ കുഴപ്പമില്ല… ഓപ്പറേഷൻ കഴിഞ്ഞോണ്ടുള്ള ചെറിയ ബുദ്ധിമുട്ട്…

അഫി : വീട്ടിൽ നോക്കാനൊക്കെ ആളുണ്ടോ…

ഇക്ക : മോള് വന്നിട്ടുണ്ട് പിന്നെ മോനും വൈഫുമുണ്ട് എന്ത് പറയാനാ അടങ്ങി നിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല ഇപ്പൊ എണീക്കാൻ പറ്റാതെയായി…

അഫി : ടെൻഷനാവണ്ട റെസ്റ്റെടുത്താൽ ശെരിയായിക്കോളും…

ഇക്ക : മ്മ്… മോള് വിസിറ്റിനു വന്നതാണോ അതോ ജോലി നോക്കുന്നുണ്ടോ…

അഫി : ഇക്ക വന്നപ്പോ ഒരാഴ്ച്ചക്ക് വന്നതാ ഒരാഴ്ച്ച കഴിഞ്ഞാൽ ഞങ്ങൾ തിരിച്ചുപോവും…

ഇക്ക : കമ്പനിയിൽ ജോലി എന്തേലും നോക്കരുതോ അതാവുമ്പോ രണ്ടാൾക്കും ഇവിടെത്തന്നെ നിൽക്കാലോ…

Leave a Reply

Your email address will not be published. Required fields are marked *