വഴി തെറ്റിയ കാമുകൻ – 9 9

എന്താടീ…

ഒന്നൂല്ല… ഞാനും വരുന്നു…

മ്മ്… നല്ല ഓടിച്ചാടി പണിയെടുക്കുന്നുണ്ടല്ലോ… സ്വന്തം ഷഡിപോലും അലക്കാത്ത നീ പണിയെടുക്കുന്ന കണ്ടിട്ട് കുഞ്ഞ എന്ത് പറഞ്ഞു…

(അവളുടെ മുഖത്ത് നാണം ഇറച്ചുകയറി എന്റെ തോളിൽ തല്ലി) പോ കാക്കൂ അതുമ്മ വെറുതെ പറയുന്നതാ…

അതൊന്നുമല്ല കുഞ്ഞ അങ്ങനെ വെറുതെയൊന്നും പറയില്ല…

മനുഷ്യനെ നാണം കെടുത്താനായി ഈ ഉമ്മ

അവളെ പിറുപിറുക്കലും മുഖവും കണ്ട് ചിരി വന്നെങ്കിലും അത് അടക്കിവെച്ചു

അവർ മാർക്ക് ചെയ്യുന്നത് നോക്കി കൂടെ തന്നെ നിന്ന് സമയം ഉച്ചയോടടുത്തു അവരുടെ പണിയും ഏകദേശം കഴിയാറായി

കാക്കൂ… പാക്ക് ചെയ്യണ്ടേ…

മ്മ്…

ഞങ്ങൾ വീട്ടിലേക്ക് തിരിച്ചുവന്നു അവൾ പാതി പാക്ക് ചെയ്ത വലിയ ട്രോളി ബാഗിനടുത്ത് ചെന്ന്

ഇനിയെന്താ വെക്കാനുളേ

അതിലേക്കൊന്നുമില്ല ചെറിയ ബാഗിൽ പാക്ക് ചെയ്താൽ മതി

ചെറിയ ബാഗ് എടുത്ത് അവൾ മടക്കിവെച്ചതിൽ നിന്നും കുറച്ച് ഡ്രസ്സെടുത്തതിലേക്ക് വെച്ച് ലാപ്പും ഐപാടും പെൻഡ്രൈവും ചാർജറും ഒക്കെ ലാപ്ടോപ് ബാഗിലെക്ക് വെച്ച്

ഞാൻ കുളിച്ചിട്ട് വരാം… നീ ഇത്താനോട് എന്റെ ഷർട്ടൊന്ന് തേച്ചുവെക്കാൻ പറ…

അതെന്താ ഞാൻ തേച്ചാൽ പോരേ…

പോയി ഷഡി അലക്കെടീ…

ദേ കാക്കൂ… വേണ്ട ട്ടോ…

എന്ത്…

ഇനി ആക്കാര്യം പറയണ്ടാന്ന്…

നീ ഷഡി ഇടുന്ന കാര്യമോ…

ഓഹ്‌… കാക്കൂ…

എന്തെ നീ ഷഡി ഇടാറില്ലേ…

കാക്കൂ… എന്നോട് കിട്ടുമേ…

എനിക്കെങ്ങും വേണ്ട കഴുകാത്ത ഷഡി…

കാക്കൂ…

കുഞ്ഞ അങ്ങോട്ട് കയറിവന്നു

കുഞ്ഞ : നീ എന്തിനാടീ അവനെ എടങ്ങാറാക്കുന്നെ…

മുത്ത് : ഞാനൊന്നും ചെയ്തില്ല…

ഞാൻ പതിയെ അവിടുന്ന് ഇറങ്ങി പുറത്തേ ബാത്‌റൂമിൽ പോയി കുളിച്ച് വന്നു ഡ്രസ്സ്‌ ചെയ്യാനായി ഇത്താന്റെ റൂമിൽ കയറിയ പിറകെ അവളും കയറിവന്നു

ഞാൻ ഡ്രസ്സ്‌ മാറട്ടെ നീ പുറത്തിറങ്ങിക്കെ

കാക്കു മാറിക്കോ ഞാനൊന്നുമിറങ്ങൂല

പോടീ…

ഞാൻ നോക്കൂല കാക്കു മാറിക്കോ (അവൾ കട്ടിലിലേക്ക് കയറിയിരുന്നു)

ചെറു ചിരിയോടെ അവൾക്ക് പുറം തിരിഞ്ഞ് മുണ്ടിനകത്തൂടെ പാന്റ് വലിച്ചു കയറ്റി ഇന്നർ ബനിയൻ എടുത്തിട്ട് ഷർട്ടും ഇട്ടു എണീറ്റുവന്ന് ഷർട്ടിന്റെ കുടുക്കിട്ട് തന്ന് തിരിഞ്ഞുനിന്ന് ഇൻ ചെയ്തു തിരിയുമ്പോയേക്കും ബെൽറ്റും എടുത്ത് അവളെന്റെ പുറകിലെത്തി ബെൽറ്റ്‌ ഇടാൻ തുടങ്ങിയ എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ച്

കാക്കൂ…

മ്മ്…

എപ്പോഴാ തിരിച്ച്…

എന്തെ…

ഇനി എപ്പോഴാ കാണാൻ…

അവളുടെ പിടി വിടീച്ചു തിരിഞ്ഞ്

കൂടിയാൽ രണ്ടാഴ്ച്ച അതിനുള്ളിൽ തിരിക്കും…

മ്മ്…

അവളുടെ കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീര് നോക്കി കവിളിൽ കൈ വെച്ച്

എന്താ മോളേ… രണ്ടാഴ്ച്ചയല്ലേ…

മ്മ്…

സന്തോഷായിട്ടിരിക്ക്…രണ്ടാഴ്ചയല്ലേ പെട്ടന്ന് പോവും…

മ്മ്…

അവളുടെ ആരയിലൂടെ കൈ ചുറ്റി ചേർത്തു പിടിച്ചു

അതുവരെ ഓർത്തിരിക്കാൻ ഞാനൊരു സാധനം തരാം…

അവളെനെ നോക്കി അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തതും അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു അമർത്തി ഉമ്മവെച്ചു പിൻ വലിഞ്ഞവളെ നോക്കി

എന്തെ… പോരെ…

അവളെന്റെ നെഞ്ചിൽ ഉമ്മവെച്ചു

കക്കൂന്റെ മനസിൽ ഞാനുണ്ടെന്നറിഞ്ഞാൽ മാത്രം മതിയെനിക്ക്…

അത് നീ കൊച്ചിലെ മുതലുണ്ട്…

അവൾ മുഖമുഴർത്തി എന്നെ നോക്കി

സത്യമാ… നിനക്ക് ആശ തന്നിട്ട് നിന്നെ കൂടെ കൂട്ടാൻ പറ്റിയില്ലേലോ എന്ന് പേടിച്ചിട്ടാ ഞാൻ വിട്ടുനിന്നെ…

ദുഷ്ട്ടാ ഇഷ്ടായിട്ടാണോ എന്നെ ഇത്രേം ഇട്ട് വട്ട് കളിപ്പിച്ചേ… സ്കൂളിലാക്കിത്തരാനൊക്കെ പറയുമ്പോ എന്തൊരു ജാടയായിരുന്നു… ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നറിയുമോ കാക്കൂന്റെ പിന്നിലിരുന്ന് സ്കൂളിലൊക്കെ പോവാൻ…

കഴിഞ്ഞ ദിവസം നിന്റെ കണ്ണുനിറച്ചുള്ള നിൽപ്പും ഇന്നത്തെ കോലവും കൂടായപ്പോ എന്റെ കയ്യിന്നു പോയി… ഇല്ലായിരുന്നേൽ ഇന്നും ഞാൻ പറയില്ലായിരുന്നു…

എന്നാ എന്റെ മുഖത്ത് നോക്കിയൊന്ന് പറ ഇഷ്ടാന്ന്

അവളെ ഇറുക്കെ പിടിച്ച് അവളുടെ കണ്ണിലേക്കു നോക്കി

ഐ ലവ് യു…

ഐ ലവ് യു…കാക്കൂ…

ബെൽറ്റും ഷൂവും ഇട്ട് പുറത്തേക്കിറങ്ങാൻ തുടങ്ങും മുൻപ് അവളെനെ ഇറുക്കെ കെട്ടിപിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *