വഴി തെറ്റിയ കാമുകൻ – 9 9

എല്ലാരും വേറെ ഓരോ കാര്യം സംസാരിച്ചിരിക്കുകയാണ്

ആദി : അവർക്കെന്തേലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിച്ചോട്ടെ അല്ലേ…

എല്ലാരും അതെ എന്നും പറഞ്ഞു വീണ്ടും സംസാരിക്കാൻ തുടങ്ങി ബിച്ചു എഴുനേറ്റു

കൂടെഉള്ളപെണ്ണ് : മുകളിലേക്ക് പൊയ്ക്കോ അതാവുമ്പോ ആരുടേം ശല്യമില്ലാതെ സംസാരിക്കാം

അവർ രണ്ടാളും മുകളിലേക്ക് പോയ പിറകെ എല്ലാരും സംസാരിച്ചിരുന്നു അല്പം കഴിഞ്ഞവർ തിരികെ വരുമ്പോ രണ്ടാളുടെയും മുഖത്തൊരു ചിരിയുണ്ട്

അപ്പൊ രണ്ടാൾക്കും ഇഷ്ടമായില്ലേ…

ഉപ്പ : അവന്റെ മുഖം കണ്ടിട്ട് പിനെയുമത് ചോദിക്കണോ…

അവളെ കാര്യം അറിയണ്ടേ…

അതിനൊരു ചിരി മാത്രം തന്നു മാറി നിൽക്കുന്ന അവളെ നോക്കി

അമൽ : ചിരിയൊന്നും പോരകേട്ടോ വാ തുറന്നു പറയണം

കൂടെ ഉള്ള പെണ്ണ് അവളെ തോണ്ടി പറയാൻ പറഞ്ഞതും അവളോട് എന്തോ പറഞ്ഞു

അവൾ : ഇവിടെ ഇഷ്ടമാണ്… അവിടുന്ന് മറുപടിയൊന്നും കിട്ടിയില്ലല്ലോ…(അവളുടെ സംസാരം കേട്ടപ്പോ അവളല്പം വായാടി ആണെന്ന് തോന്നി)

സുഹൈൽ ഞങ്ങളെ പെങ്ങന്മാരെ കൂട്ടി പുറത്തേക്ക് പോയി തിരികെ വരുമ്പോ അവരുടെ കൈയിൽ ചോക്ലേറ്റ് കൊട്ടകളും ഗിഫ്റ്റുകളും ഉണ്ട് ഓരോരുത്തരായി എല്ലാം അമയക്ക് കൊണ്ടുകൊടുത്തു

സജി : രണ്ടാൾക്കും ഇഷ്ടമായ സ്ഥിതിക്ക് തൊട്ടടുത്ത ദിവസം തന്നെ നിശ്ചയം നടത്താം…

ദാസൻ : ബാക്കി കാര്യങ്ങളൊക്കെ എങ്ങനെയാ…

ബാക്കി പിന്നെ കല്യാണമല്ലേ അത് തീരുമാനിക്കാനല്ലേ നമ്മളടുത്ത ദിവസം നിശ്ചയം വെക്കുന്നത്…

ദാസൻ : അതല്ലല്ലോ… പെണ്ണിനെന്ത് കൊടുക്കും എന്നത്…

(ഇയാള് വാ തുറന്നാൽ അടിച്ചു തലപൊളിക്കേണ്ട സൈസ് വാർത്താനെ പറയൂ എന്നോർത്തോണ്ട്) അതെ അവരെന്തേലും കൊടുത്താലും ഇല്ലേലും അത് കിട്ടുന്നത് എനിക്കും നിങ്ങൾക്കും അല്ലല്ലൊ ബിച്ചുവിനും അമ്മക്കുമല്ലേ… അവര് പറയട്ടെ അവർക്കെന്താ വേണ്ടേ എന്ന്… (ബിച്ചുവിനെ നോക്കി)

ബിച്ചു : എനിക്കും അമ്മയ്ക്കും ജീവിക്കാനുള്ളത് ഞാൻ പണിയെടുത്തുണ്ടാക്കുന്നുണ്ട് ഇവള് വന്നാൽ ഇവളെയും അമ്മയെയും കൂടെ നോക്കാൻ അത് മതിയാവും അതോണ്ട് എനിക്കൊന്നും വേണ്ട.

സജി : ലക്ഷ്മിക്കോ…

ലെച്ചു : എനിക്കവളെ ഇങ്ങനെ ഇങ്ങ് തന്നാൽമതി ഞാൻ വേണേൽ ഇപ്പൊ അങ്ങ് കൂട്ടികൊള്ളാം…

ആദി : അവർക്ക് രണ്ടാൾക്കും ഒന്നും വേണ്ട വേറാർക്കേലും എന്തേലും പറയാനുണ്ടോ…

എല്ലാരും പരസ്പരം നോക്കി

ഉപ്പ : സജീ… ഇനി ഉള്ള കാര്യങ്ങൾ എങ്ങനെയാന്നുവെച്ചാൽ ഇപ്പൊ അങ്ങ് പറഞ്ഞേക്ക് പിനെക്ക് വെക്കേണ്ട… (എല്ലാരേം നോക്കി) എന്താ…

തൊമ്മിച്ചായൻ(അമലിന്റെ അപ്പൻ) : അതാ നല്ലത് ആർക്കേലും വേറെ അഭിപ്രായമുണ്ടോ എന്താ മൊയ്‌ദിനെ(ആദീടെ ഉപ്പ)…

മൊയ്‌ധിൻക : അതെ… ഇപ്പൊ എല്ലാരും ഇവിടുണ്ടല്ലോ… ഇപ്പൊ എല്ലാമങ്ങ് തീരുമാനിച്ചാൽ പിന്നെ അന്ന് നമുക്ക് നിശ്ചയം നടത്തിയാൽ മതിയല്ലോ…

തൊമ്മിച്ചായൻ : നിങ്ങള് പെണ്ണിന്റെ സൈടുള്ളോർക്ക് ഒന്നും പറയാനില്ലേ…

രാമൻ (പെണ്ണിന്റെ അച്ചാച്ചൻ) : നിങ്ങള് പറയും പോലെ തന്നെ ആയിക്കോട്ടെ…

സജി : എന്നാ വരുന്ന ഞായറാഴ്ച നിശ്ചയമാക്കിയാലോ

ബിച്ചു : ഇവൻ ബുധനാഴ്ച പോകുവാ ഇവനില്ലാതെ ശെരിയാവില്ല… അതുമല്ല അതിന്റടുത്ത ഞായറാഴ്ച ആശാന്റെ വീട്ടിൽ കല്യാണവുമാണ്… അത് കഴിഞ്ഞിട്ട് നോക്ക്…

സജി : അപ്പൊ പിന്നെ എങ്ങനെയാ…

എന്തായാലും ആശാന്റെ വീട്ടിലെ കല്യാണം കഴിഞ്ഞോട്ടെ… അതുവരെ എല്ലാരും അതിന്റെ ഓട്ടത്തിലാവും…

സജി : നീ പോയിട്ടെപ്പോഴാ വരുന്നേ…

ഞാനെന്തായാലും കല്യാണത്തിനേക്ക് എത്തും…

സജി : എന്നാ അതുകഴിഞ്ഞുള്ള ഒരു ദിവസം ആക്കാം… (ദാസനെനോക്കി) എന്താഅളിയാ…

ദാസൻ : ആ…

തൊമ്മിച്ചായൻ : എല്ലാർക്കും പറ്റുന്നൊരു ദിവസം പറഞ്ഞാ നമുക്കതങ് തീരുമാനിക്കാം…

എല്ലാരും പരസ്പരം നോക്കിയതല്ലാതെ ആരും ഒരു ദിവസം പറയുന്നില്ല

ആദി : ആരും പറയാത്ത സ്ഥിതിക്ക് എന്റെ അഭിപ്രായം ഇന്നേക്ക് രണ്ടാമത്തെ ഞായറാഴ്ച്ച ജോലിക്ക് പോകുന്നോരെയും പിള്ളേരെ സ്കൂളിൽ വിടുന്നോരെയും സൗകര്യം നോക്കി പറഞ്ഞെന്നെ ഉള്ളൂ ആർക്കേലും എതിർപ്പുണ്ടേൽ പറയാം

Leave a Reply

Your email address will not be published. Required fields are marked *