വഴി തെറ്റിയ കാമുകൻ – 9 5

എന്താ വാവേ ഇത്… എണീറ്റ് മുഖമൊന്നു കഴുകിക്കേ… കരയുമ്പോ എന്റെ പെണുങ്ങൾക്കൊരു ബംഗിയുമില്ല… വന്നേ…

എണീപ്പിച്ചു കൊണ്ടുപോയി മുഖം കഴുകിച്ചു നമുക്ക് ചൂണ്ടയിടാൻ പോവാം വാ ചൂണ്ടയും ഇരയും സെറ്റാക്കി ബക്കറ്റും എടുത്തു അവരെയും കൂട്ടി പുറത്തിറങ്ങി പറമ്പിനെ ചുറ്റി പുഴക്കരയിലേക്ക് നടന്നു

റിയ ചൂണ്ടയിട്ടിരുന്നോ…

ഇല്ല…

ഇവിടെ നല്ലോണം മീൻ കിട്ടും ഞാൻ ചെറുപ്പത്തിൽ ഇവിടുന്ന് മീൻ പിടിച്ച് വിക്കുമായിരുന്നു വലുതായപ്പോ ഞങ്ങൾക്ക് തിന്നാൻ മാത്രമായി മീൻ പിടുത്തം ഇവൾക്ക് പുഴമീൻ ഭയങ്കര ഇഷ്ടമാ…

ലെച്ചു : നീ പുഴമീൻ കൂട്ടിയിട്ടുണ്ടോ ഭയങ്കര രുചിയാ…

അവളില്ലെന്നു തലയാട്ടി

ഇവിടെ അധികവും മാലാനും കരിമീനുമാ കിട്ടുക ഉപ്പാക്ക് മാലാൻ കറി ഭയങ്കര ഇഷ്ടമാ…

ഓരോ ചൂണ്ടയും കൈയിൽ പിടിച്ച് രണ്ടാളെയും അവിടെയുള്ള കല്ലിൽ ഇരുത്തി

സാധാരണ ചൂണ്ടയിട്ടു മീൻ പിടിക്കാൻ നല്ല ക്ഷമ വേണം കുറേ സമയം കത്തിരിക്കേണ്ടിവരും ഇവിടെ പക്ഷെ പെട്ടന്ന് കിട്ടാറുണ്ട്…

ആദ്യമായി ചൂണ്ടയിടാൻ പോവുന്ന സന്തോഷത്തിലിരിക്കുന്ന അവരുടെ ചൂണ്ടകളിൽ ഇര വെച്ചു നീട്ടിയെറിഞ്ഞു വടിനീട്ടിപിടിക്കാൻ കാണിച്ചു കൊടുത്തു റിയയുടെ ചൂണ്ട വലിയുന്നത് കണ്ട് അവളുടെ കൈ ചേർത്തു വടിപിടിച്ചു കരക്കിട്ടു നിലത്ത് പിടയുന്ന വലിയ മാലാനെ പിടിച്ച് ബക്കറ്റിലെ ലേക്കിട്ടതും

ലെച്ചു : ചേട്ടാ… ഇത് പോവുന്നു…

അവളുടെ ചൂണ്ടയിലും മാലാൻ തന്നെ

ഞാൻ പറഞ്ഞില്ലേ ഇവിടെ അതികം കിട്ടുക മാലാനും കരിമീനുമാ

ഒരു മീൻ കിട്ടിയ ആവേശത്തിൽ ഇര സെറ്റചെയ്ത് റിയ ഇടുന്നത് നോക്കി ലെച്ചുവിന് ഇര സെറ്റ്ചെയ്യാൻ കാണിച്ചു കൊടുത്തു

റിയയുടെ ചൂണ്ട വലിച്ചുനോക്കുമ്പോ അതിലിര യില്ലെന്ന് കണ്ട് ഇരസെറ്റ് ചെയ്യാൻ ഒരിക്കൽ കൂടെ കാണിച്ചു കൊടുത്തു

അൽപ സമയം കൊണ്ട് തന്നെ അവർ പഠിച്ചതോടെ ഞാനും ചൂണ്ടയുമായി അവർക്കൊപ്പം കൂടി

മീനുമായി വീട്ടിലേക്ക് നടക്കുമ്പോ അവരുടെ മുഖത്ത് ആദ്യമായി മീൻ പിടിക്കാൻ പോയിട്ട് ഇത്രയും മീൻ കിട്ടിയതിന്റെ സന്തോഷം നിറഞ്ഞുനിന്നു വീട്ടിലെത്തി കുറച്ചുമീൻ ഒരു ബക്കറ്റിലിട്ട് റിയയോട് അഫിയുടെ വീട്ടിൽ കൊടുക്കാൻ പറഞ്ഞു ഞങ്ങൾക്കുള്ളതും എടുത്തുവെച്ചു അത് മുറിച്ചു ശെരിയാക്കാൻ ലെച്ചുവിനെ ഏൽപ്പിച്ചു ബാക്കിയുള്ള മീനുമായി ചെന്ന് അൽത്തൂന്റേം ആദീടേം സുഹൈലിന്റേം അമലിന്റേം വീട്ടിലും ഉമ്മാന്റെ വീട്ടിലും ഉപ്പാന്റെ പെങ്ങളെ വീട്ടിലും കൊണ്ടുകൊടുത്തു തിരികെ വീട്ടിൽ വന്നപ്പോ മൂന്നാളും കൂടെ പുട്ടും കറിയും മീൻ വറുത്തതും ഉണ്ടാക്കുകയാണ്

നല്ല മണമൊക്കെ വരുന്നല്ലോ… മൂന്നാളും പാചകത്തിലാണോ

അവരെന്നെ നോക്കി ചിരിച്ചു

ലെച്ചു : ഇവളേം കൊണ്ട് ഞങ്ങളിത്തിരി കഷ്ടപ്പെടും അല്ലേ റിയാ…

അവളും ചിരിച്ചുകൊണ്ട് തലയാട്ടി…

അല്ലഫീ… ഉലുവേം കടുകും തിരിച്ചറിയാത്ത നിനക്കെന്താ ഇവിടെ പണി…

അഫി : പോ അവിടുന്ന് നിങ്ങള് തന്നെ ആക്കിക്കോ ഞാൻ പോണു…

പുറത്തേക്കിറങ്ങാൻ പോയ അവളുടെ കൈയിൽ പിടിച്ച് മേലേക്ക് വലിച്ചിട്ടു

നീ പിണങ്ങി പോവല്ലേ നമുക്ക് പോയി ഇല വെട്ടിവരാം വാ

കത്തിയുമെടുത്ത് അവളേം കൂട്ടി ഇലവെട്ടി കൊണ്ടുവന്നു ഭക്ഷണം എടുത്തുവെക്കാൻ തുടങ്ങുമ്പോ ലെച്ചു ഫോണെടുത്തു ബിച്ചുവിനെ വിളിച്ചുനോക്കി

എന്ത് പറഞ്ഞേടീ…

ആവനും സുഹൈലും മലപ്പുറത്തുന്നു വരുന്നേ ഉള്ളൂ

മ്മ്… അവന്റെ വണ്ടി പണിക്ക് കയറ്റിയില്ലേ…

അറിയില്ല… അതിനെന്താ പ്രശ്നം…

പ്രേശ്നമൊന്നുമില്ലെടീ… മോഡിഫൈ ചെയ്യാനാ…

എന്തേലും കാണിക്ക്

നിലത്ത് ഇലഅടുപ്പിച്ചിട്ട് അതിൽ ചൂട് പുട്ട് ഇട്ട് പൊടിച്ചതും പുട്ടിലെ ജീരകത്തിന്റെയും ഉള്ളിയുടെയും ഇല വാടിയതിന്റെയും മണം തന്നെ വായിൽ വെള്ളമൂറുന്ന തരത്തിൽ വ്യാപിച്ചു കൊണ്ടിരിക്കെ തേങ്ങ അരച്ച ചൂട്മീൻ കറി കൂടെ അതിലേക്കൊഴിച്ചതും നാക്കിൽ വെള്ളമൂറുന്ന മണം പരന്നു പൊരിച്ച മീൻ കൂടെ ഇലയിലേക്കിട്ട് എല്ലാരും കഴിക്കാൻ തുടങ്ങി കഴിച്ചുകഴിഞ്ഞ് എല്ലാരും കോലയിൽ ഇരിക്കെ അഫിയെ നോക്കി

നിങ്ങള് പോയകാര്യമെന്തായി…

അതൊക്കെ അടിപൊളിയായി അവരെ അമ്മയും അച്ഛനും അമയയെ കെട്ടിപ്പിടുത്തോം കരച്ചിലും ഒക്കെയായിരുന്നു ഇന്ന് പെണ്ണ് കാണാൻ ചെല്ലുന്നകൊണ്ട് അവരും അവരെ അനിയന്റെ ഭാര്യയും കൂടെ പോന്നു എല്ലാരേം ഇവളെ വീട്ടിലാക്കിയിട്ടുണ്ട്

അതേതായാലും നന്നായി അവന്റെ മാമനും അച്ഛൻ പെങ്ങൾക്കുമൊന്നും പെണ്ണിന് ബന്തുക്കളില്ലെന്ന പരാതി കാണില്ലല്ലോ…

ലെച്ചു : അത് ശെരിയാ… ഉപകാരത്തിനില്ലേലും ഷൈജേച്ചിക്ക്(അച്ഛൻ പെങ്ങൾ) പൊങ്ങച്ചത്തിനൊരു കുറവും കാണില്ല…ചെക്കൻ മാര് രണ്ടും ഗൾഫിലും കൂടെ ആയതോടെ അതൊന്നൂടെ കൂടിയേ ഉള്ളൂ… ഇന്നലെ ഇത് വിളിച്ചുപറഞ്ഞപ്പൊത്തന്നെ അവർക്കത്ര പിടിച്ചിട്ടില്ല… ഇവന്റെ മൂത്തതല്ലേ അവരെ മക്കള് രണ്ടും… ഇനി അവരും കെട്ടിയോനും കൂടെ അവിടെവന്നെന്തൊക്കെയാ വിളമ്പാൻ പോണെന്നാർക്കറിയാം…

എന്തേലുമാവട്ടെടീ നമ്മളത് മൈന്റ് ചെയ്യാൻ പോവണ്ട അവര് വരുമ്പോ ഉള്ള കാര്യമല്ലേ… അല്ലാതെ ഇവരൊന്നും സ്ഥിരമായി നമ്മുടെകൂടെ താമസിക്കാനൊന്നും പോണില്ലല്ലോ…

ലെച്ചു : ഞാനൊന്നും പറയാൻ പോവാറില്ല… അവരാ എപ്പോഴും പൊങ്ങച്ചം പറഞ്ഞോണ്ടിരിക്കാറ്… അവരെ ചെക്കന്മാരെ പൊക്കിപറഞ്ഞോട്ടെ അതിനെന്റെ ചെക്കനെ താത്തി കെട്ടണോ…

അവർക്ക് തന്നെ അറിയാം അവനാണ് അവരെ മക്കളെക്കാളും ഉഷാറെന്ന് അതുകൊണ്ടാ അവനെക്കാളും നല്ലതാണെന്നു പറഞ്ഞു ഫലിപ്പിക്കാൻ നോക്കുന്നത്… അത് വിട്ടേക്ക് എല്ലാരും വരാൻ സമയമാവാറായില്ലേ നിങ്ങളെന്നാ നിന്റെ വീട്ടിലേക്ക് വിട്ടോ ഞാനിത്തിരി കഴിഞ്ഞുവരാം…

അഫി : എനിക്കൊരാളെ കാണാനുണ്ട് ഞാനെന്നിട്ട് ഇക്കാന്റെ ഒപ്പം വരാം…

ചെക്കന്മാർക്കുള്ള ഭക്ഷണവും എടുത്ത് ലെച്ചുവും റിയയും പോയി

നിനക്കാരെയാ കാണാൻ…

എന്റെ കെട്ടിയോനെ…

അതെന്താ ഞാനറിയാതൊരു കെട്ടിയോൻ…

എല്ലാരേം നീ അറിയുമോ…

അതില്ല എന്നാലും…

ഇങ്ങ് വാ ചെക്കാ ചോദിക്കട്ടെ…

അവളെനെ പിടിച്ച് വലിച്ച് മടിയിലേക്ക് കിടത്തി നെറ്റിയിൽ ഉമ്മ വെച്ചു

പറചെക്കാ… എന്താ പ്രശ്നം…

പ്രശ്നമൊന്നുമില്ലെടീ… നിനക്കറിയുന്നതല്ലേ മുത്തിന്റെ കാര്യം…

ആ… അതിനെന്താ…

അവളോട് ഇന്നുണ്ടായ സംഭവം മുഴുവൻ പറഞ്ഞു

ഇതിനാണോ ടെൻഷനായെ… ഇക്കാ… ഇങ്ങളെ പ്രശ്നം എന്താണെന്നറിയോ…

അവളെ നോക്കി

എല്ലാരും വലിയ പ്രശ്നമായി കാണുന്നത് ഇക്ക സിംപിൾ ആയി കാണും പക്ഷേ ചെറിയ ചെറിയ മറ്റുള്ളവർക്ക് പ്രശ്നമായിപോലും തോന്നാത്തകാര്യങ്ങൾ ഇക്ക വലിയ പ്രശ്നമായി കാണും

മ്മ്…

ചെറിയ പ്രശ്നങ്ങളെ പ്രശ്നത്തിനുള്ളിൽ നിന്നും വലിയ പ്രശ്നങ്ങളെ ദൂരെ വെച്ചും കാണുന്നതാണ് വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാതിരിക്കുകയും ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *