വഴി തെറ്റിയ കാമുകൻ – 9 5

ബാക്കിയുള്ളോരൊക്കെ എവിടെ…

അവര് വീട്ടുകാരേം കൂട്ടി അങ്ങോട്ട് വരാമെന്ന് പറഞ്ഞു…

ഇനി ആരേലും വരാനുണ്ടോ…

ലെച്ചു : ഇല്ല…

ബിച്ചൂ… നീ ഇതുമിട്ടാണോ പെണ്ണ് കാണാൻ പോകുന്നെ പോയി ഡ്രസ്സ്‌ മാറിവാ…

ഷൈജ : പോത്ത് പോലെ വളർന്നെന്നല്ലാതെ അവനെന്തേലും അറിയുമോ… ഒരു ജോലിപോലുമില്ലാത്ത ഇവനെ ഇപ്പൊ എന്തിനാ ദൃധി പിടിച്ചു കെട്ടിക്കുന്നെ… എന്റെ മക്കളൊക്കെ ഗൾഫിൽ നല്ല പണിയൊക്കെയാ അവരോടുപറഞ്ഞാൽ വീട് മാറ്റിവെച്ചിട്ട് മതി കല്യാണമെന്ന് പറയും… അങ്ങനെയാ ആൺ പിള്ളാര്‌

അല്ല നിങ്ങളെ മക്കൾക്ക് നല്ല സാലറിയൊക്കെ യുണ്ടോ…

അവർക്ക് നല്ല ശമ്പളമാ…

എത്ര കാണും…

ഇളയോൻ ഇപ്പൊ കയറിയല്ലേ ഉള്ളൂ അവന് തന്നെ മാസം അന്പത്തിനായിരം രൂപയുണ്ട് മൂതോന്നു അറുപത്തയ്യായിരം രൂപയാ സാലറി…

അഫി : അത്രേ ഉള്ളോ… ഇതിനാണോ അന്യനാട്ടിൽ കിടന്നു കഷ്ട്ടപെടുന്നേ…

അത് തന്നെ… നാട്ടിൽ പണിക്ക് പോയാൽ ഇതിലധികം കിട്ടുമല്ലോ… ബിച്ചൂന്റെ ഫോൺ കണ്ടോ അതിന് തന്നെ ഒരു ലക്ഷത്തിനു മേലേ വരും അവന്റെ അമ്മയ്ക്കും അവൻ അതേ ഫോണ് വാങ്ങികൊടുത്തിട്ടുണ്ട്… അവന്റെ അമ്മക്ക് സ്വർണ മാല വള ബ്രെസ്ലെറ്റ് പാദസരം മോതിരം ഒക്കെ വാങ്ങികൊടുത്തില്ലേ അവനും ഉണ്ടല്ലോ ഒരു മാല…രണ്ടു വണ്ടിയെടുത്തു… പോരാത്തതിന് ഇപ്പൊ ഹോട്ടലും വാങ്ങാൻ പോകുന്നു…

അഫി : ചേച്ചീ…(അന്ന് ജാസ്മിനെ കാണിക്കാൻ ഞങ്ങൾ വാങ്ങിയ സാരിയുടുത്തു നിൽക്കുന്ന ലെച്ചുവിനെ നോക്കി) ഈ സാരിക്കെന്ത് വിലവരും…

ലെച്ചു : ഇതിന് മുപ്പത് നാല്പത് അങ്ങനെയെന്തോ…

എന്റെമോ ഇത്രേം പൈസക്കണോ ഓരോ പരിപാടിക്കും സാരിവാങ്ങുന്നേ…

അഫി : (അവളുടുത്ത സാരികാണിച്ചു) ഇത് ചേച്ചി കഴിഞ്ഞ ആഴ്ച കല്യാണത്തിനു പോവുമ്പോ ഉടുക്കാൻ വാങ്ങിയതാ… (റിയയെ നോക്കി) അതും ചേച്ചിയുടെയല്ലേ…

റിയ അതേയെന്ന് തലയാട്ടി…

അഫി : ചേച്ചി ഒരു കല്യാണത്തിനുടുത്ത സാരി പിന്നെ ഉടുക്കാത്തോണ്ട് ഞങ്ങളെ രണ്ടാളേം ഷെൽഫ് നിറച്ചും സാരിയാ…ഡോക്ടറായ എനിക്കും ബാങ്ക് മാനേജർ ആയ അവൾക്കും ചേച്ചി വാങ്ങുമ്പോലെ സാരി വാങ്ങാനും സ്വർണം മാറ്റാനും പറ്റുന്നില്ല… മാസം ചേച്ചിക്ക് സാരി വാങ്ങാൻ തന്നെ മിനിമം ഒരു ലക്ഷം വേണ്ടിവരും…(മിഴിച്ചു നോക്കുന്ന അവരെ നോക്കി നിസാരമെന്നപോലെ)വീടുവെക്കലൊക്കെ അവൻ വിചാരിച്ചാൽ ഇപ്പൊ നടക്കുന്നതല്ലേ ഉള്ളൂ… അവന്റെ അകൗണ്ടിൽ ഇപ്പൊ ഒരുകോടിക്ക് മേലേ കാണും… അവന്റമ്മയെ അവൻ പൊന്നുപോലെ നോക്കുന്നില്ലേ… അങ്ങനെയാ ആൺ കുട്ടികൾ… അല്ലാതെ ഏതേലും നാട്ടിൽ പോയി ചില്ലറ പൈസ ശമ്പളത്തിന് പണിയെടുത്തിട്ടെന്തിനാ…

ഞങ്ങളെ തെളിവുകൾ സഹിതം ഉള്ള തള്ള് കേട്ട് അണ്ണാക്കിൽ പിരിവെട്ടി കണ്ണ് മിഴിഞ്ഞു നിൽക്കുന്ന അവരെ കണ്ട് ഞങ്ങൾ ലെച്ചുവിനെ നോക്കി നിലാവുദിച്ച പോലെ സന്തോഷത്തിൽ തിളങ്ങുന്ന അവളുടെ മുഖം കണ്ടപ്പോ സന്തോഷം തോന്നി ബിച്ചു വെള്ള മുണ്ടും കറുത്ത ഷർട്ടുമിട്ട് ഇറങ്ങി വന്നു

ഇതെന്താ യൂണിഫോമോ പോയി ഷർട്ട് മാറ്റിവാടാ…

ലെച്ചു : നിനക്കവിടെ നീല ഷർട്ട് തേച്ചുവെച്ചിട്ടുണ്ടല്ലോ…

അകത്തേക്ക് പോയ അവന് പിറകെ ഞാനും ചെന്നു

ഡാ… നീ പുറത്തേക്ക് വരുമ്പോ രണ്ട് കുടുക്കഴിച്ചിട്ടേക്ക് ഫോണും പേഴ്സും കൈയിൽ പിടിച്ചോ…

പുറത്തിറങ്ങി സംസാരിച്ചുകൊണ്ടിരിക്കെ അവൻ പുറത്തേക്കിറങ്ങിവരവേ വിരിഞ്ഞ മസിലുകൾ ഉറച്ച നെഞ്ചിൽ തൂങ്ങികിടക്കുന്ന സ്വർണമാല തലയെടുപ്പുള്ള കൊമ്പന്റെ നെറ്റിപ്പട്ടം പോലെ അവന്റെ എടുപ്പ് കൂട്ടി അവന്റെ വരവ് കണ്ട് കൺ മിഴിച്ച് അവനെ നോക്കുന്നവരെ കണ്ട് അവനെ നോക്കിയ ലെച്ചു തിരിഞ്ഞവനെ നോക്കി അവന്റെ നിൽപ്പ് കണ്ട് തോളിൽ തല്ലികൊണ്ട്

ലെച്ചു : നീ എവിടെക്കാ ഈ ഷർട്ടും തുറന്നിട്ടു കണ്ടതുങ്ങളെയെല്ലാം കണ്ണ് പെടും… (ഷർട്ടിന്റെ ബട്ടനിട്ടുകൊടുക്കേ)

അഫി : കണ്ണൊന്നും പെടില്ല പെണ്ണുങ്ങൾ കൊത്തിക്കൊണ്ടങ്ങു പോവും പിന്നെ ചേച്ചിക്ക് മോനേ കിട്ടൂല…

ലെച്ചു : (അവന്റെ ചെവിക്ക് പിടിച്ചു)പെണ്ണുങ്ങള് കൊത്തികൊണ്ടോവാൻ വന്നാൽ നീ പോവുമോടാ…

ബിച്ചു : വിടമ്മേ… ഞാനല്ലല്ലോ ഇത്തയല്ലേ പറഞ്ഞേ…

ലെച്ചു : നീ പോവുമോ…

ബിച്ചു : ഞാനമ്മയെ വിട്ടെവിടെ പോവാനാ… പക്ഷേ അമ്മക്ക് കൂട്ടിന് ഒരാളെ നോക്കണം…

ലെച്ചു : നീ പോയേ… പോയച്ഛനോടും അച്ഛമ്മയോടും പറ…

ബിച്ചു : അമ്മയും വാ…

അവര് രണ്ടുപേരും തെക്കേ പറമ്പിലെ അസ്ഥിത്തറക്ക് മുന്നിൽ ചെന്നു നിന്നു അവളവന്റെ തോളിൽ കൈ വെച്ചു അവൻ രണ്ട് തറയിലും വിളക്ക് വെച്ചു തൊട്ട് വണങ്ങി അവർ തിരികെ വരുമ്പോ അവൻ ലെച്ചുവിനെ ചേർത്തുപിടിച്ചു

എങ്കി ഇറങ്ങിയാലോ…

മാമൻ : ഇറങ്ങാം…

ഞാൻ ചാവി റിയയുടെ കൈയിൽ കൊടുത്തു പെണ്ണുങ്ങളെല്ലാം അതിൽ കയറിക്കോ ഞങ്ങള് നാലുപേരല്ലേ ഉള്ളൂ ഞങ്ങൾ ചെറിയവണ്ടിയെടുത്തോളാം…

റിയയും അഫിയും വണ്ടിയുടെ ചാവി നീട്ടി…

റിയയുടെ വണ്ടിയിൽ കയറി സെന്റർ മിററിൽ തൂങ്ങികിടക്കുന്ന അവളുടെ ഐഡി കാർഡും ഡാഷ് ബോർഡിലെ മാതാവിന്റെ ഫോട്ടോയും കണ്ട്

ദാസൻ(അച്ഛൻ പെങ്ങളെ ഭർത്താവ്) : ആ… പൊട്ടത്തി പെണ്ണ് ക്രിസ്ത്യാനി ആണോ… (ബിച്ചുവിനെ നോക്കി) നിങ്ങക്ക് നമ്മുടെ ജാതിക്കാരെയൊന്നും കിട്ടില്ലേ കൂട്ടിന്…

അയാൾ റിയയെ പൊട്ടത്തി എന്ന് വിളിച്ചത് എനിക്ക് നന്നായി നൊന്തു അയാളെ പിടിച്ചു റോഡിലൂരക്കാനുള്ള ദേഷ്യം വന്നെങ്കിലും മിണ്ടാതിരുന്നു

സജി (മാമൻ) : അതിപ്പോ ഏത് മതക്കാരായാലെന്താ… സ്വഭാവം നോക്കിയാൽ പോരെ…

ദാസൻ : നമ്മുടെ ജാതിക്കാർക്കെന്താ സ്വഭാവത്തിന് മോശം…

ഞങ്ങക്കെല്ലാം രണ്ട് ജാതിയെ ഉള്ളൂ ആണും പെണ്ണും ഞങ്ങളെ ജാതിക്കാർക്ക് സ്വഭാവത്തിനൊരു മോശവുമില്ല… പിന്നെ രണ്ടിലും പെടാത്ത കുറേപ്പേര് കാണും അവരെ ഞങ്ങള് കൂട്ടത്തിൽ കൂട്ടാറുമില്ല… അല്ലേ ബിച്ചൂ…

ബിച്ചു : അതെ… എല്ലാമനുഷ്യനും എന്തേലും കുറവ് കാണും… നല്ല ബുദ്ദിയും സൗന്ദര്യവുമുള്ള റിയേച്ചിക്ക് സംസാരിക്കാൻ കഴിയില്ല… സംസാരിക്കാൻ കഴിവുള്ള ചിലർക്ക് ബുദ്ദിയും ഉണ്ടാവില്ല…

റിയയെ പൊട്ടത്തി എന്ന് വിളിച്ചത് ഇഷ്ടപെടാത്ത അവൻ അടിച്ചണ്ണാക്കിൽ കൊടുത്തത് പോലും മനസിലാവാതെ പിന്നെയും അയാളെന്തൊക്കെയോ ചിലച്ചോണ്ടിരുന്നു സെറ്റ് ഓൺ ചെയ്ത് പാട്ടും വെച്ച് അതും കേട്ട് അയാളോടുള്ള ദേഷ്യം ആക്സിലേറ്ററിൽ തീർത്തുകൊണ്ട് ടൗണിൽ എത്തുമ്പോ ആരും എത്തിയിട്ടില്ല

പുറത്തിറങ്ങി അല്പം മാറിനിന്നു സിഗരറ്റ് വലിച്ചുകൊണ്ടിരിക്കെ ഉപ്പാന്റെ വണ്ടി വന്നകണ്ട് സിഗരറ്റ് കെടുത്തി ചൂയിങ്കം വാങ്ങി വായിലിട്ടുകൊണ്ട് അവർക്കരികിലേക്ക് ചെന്നു അവരോട് സംസാരിച്ചിരിക്കെ തന്നെ ഓരോ വണ്ടികളായി എത്തി

പോവാം എന്ന് പറഞ്ഞു റിയയുടെ വീട് ലക്ഷ്യമാക്കി വണ്ടിയെടുത്തു ഉമ്മറത്തുതന്നെ അല്പം പ്രായമുള്ള മൂന്നു പേരിരിപ്പുണ്ട് ഞങ്ങളെ കണ്ട് എഴുനേറ്റ് സ്വീകരിച്ചു ആണുങ്ങളെല്ലാം ലിവിങ് ഹാളിലെ സോഫയിൽ ഇടം പിടിച്ച പിറകെ പെണ്ണുങ്ങൾ ഡൈനിങ് ടേബിളിൽ ഇടം പിടിച്ചു ഉമ്മ സാവിത്രി ചേച്ചിയുടെ അടുത്ത്‌ചെന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അവരും ചിരിയോടെ സംസാരിക്കേ ഷൈജേച്ചി വീടെല്ലാം ചുറ്റിക്കാണുന്ന തിരക്കിലാണ് പരിചയമില്ലാത്ത മൂന്നാല്സ്ത്രീകൾ സ്ത്രീകളോട് സംസാരിക്കുന്നുണ്ട് അവിടെ കണ്ട അപരിചിതരായ പുരുഷൻ മാരെ പരിചയപെടുന്നതിനിടെ എല്ലാരും അമയയുടെ അച്ഛന്റെ ബന്തുക്കളാണെന്നു മനസിലായി അമയയും മുപ്പത് വയസ് തോന്നിക്കുന്നൊരു സ്ത്രീയും ട്രേകളിൽ ചായയുമായി അങ്ങോട്ട് വന്നു ഒപ്പം തന്നെ പലഹാരങ്ങളുമായി മൂന്നാല് പെൺ കുട്ടികൾ വേറെയും വന്നു ടി പോയിൽ എല്ലാം നിരത്തിവെച്ചു

Leave a Reply

Your email address will not be published. Required fields are marked *