വഴി തെറ്റിയ കാമുകൻ – 9 5

ബാബ : നിങ്ങളെല്ലാരും എന്റെ മക്കളാണ് ഓപ്പറേഷൻ കഴിഞ്ഞു ഞാൻ തിരിച്ചുവരുമെന്നുറപ്പില്ല… എല്ലാം ഞാൻ നാഥനിൽ ഭരമേല്പിച്ചിരിക്കുന്നു… ഞാൻ മരിച്ചാൽ ദൈവ കൃപയാൽ ഞാൻ പോറ്റികൊണ്ടിരിക്കുന്ന അനാഥാലയങ്ങളിലെ മക്കളെയും അനാഥ കുഞ്ഞുങ്ങളെയും നിങ്ങൾ നോക്കണം… നമ്മുടെ വീടുകളിലെ ജോലിക്കാരാരും രോഗം കൊണ്ടോ പ്രായം കൊണ്ടോ ജോലി ഉപേക്ഷിച്ചുപോയാലും അവരുടെ വരുമാനം നിൽക്കരുത്… മറ്റു കടങ്ങളോ ബാധ്യതകളോ എനിക്കില്ല…(എന്നെ നോക്കി) എന്റെ സ്വത്തുക്കൾ എങ്ങനെ വിഹിതം വെക്കണമെന്ന് ഞാൻ നിന്നെ ഏല്പിച്ച പെട്ടിയിൽ എഴുതിവെച്ചിട്ടുണ്ട് ഞാൻ സംരക്ഷിച്ചുപോന്ന യത്തീമുകളുടെയും അനാധാലയങ്ങളുടെയും വിവരങ്ങളും അതിലുണ്ട്… ഞാൻ മരണപെട്ടാൽ എന്റെ അവയവങ്ങൾ ധാനം ചെയ്യണം…(നൂറയെനോക്കി) മോള് മനസ് തുറന്ന് ദുആ ചെയ്യ് പടച്ചോൻ കേൾക്കാതിരിക്കില്ല പടച്ചോൻ മോൾക്ക് കുഞ്ഞിനെ നൽകും…(ഖാലിദിനെനോക്കി) നീ മുഴുവൻ സമയവും ബിസിനസിന് പുറകെ ഓടാതെ നൂറയുടെ കൂടെയും ഉണ്ടാവണം നിന്റെ ചെറിയ പ്രായത്തിൽ അത്രയും വലിയ ബിസിനസ് നിനെ ഏല്പിച്ചത് ഞാൻ നൂറയോട് ചെയ്ത തെറ്റാണോ എന്നെനിക്ക് തോന്നുന്നു… (എന്നെ നോക്കി) എന്ത് പ്രശ്നത്തിലും നിന്റെ മുഖത്തുള്ള ചിരി അത് മായാതെ വെക്കാനുള്ള നിന്റെ കഴിവ് അത് കളഞ്ഞുപോവാതെ സൂക്ഷിക്കണം എപ്പോഴും ഇവരെ കൂടെ വേണം ജോലിക്കാരനായല്ല സഹോദരനായി…

ഞങ്ങളെല്ലാം എന്ത് പറയണമെന്നറിയാതെ അദ്ദേഹത്തെ നോക്കി നിന്നു

ബാബ : എന്താ ആരുടെ മുഖത്തും സന്തോഷമില്ലാത്തത്… എനിക്ക് നിങ്ങളെ ചിരിച്ച മുഖത്തോടെ കണ്ട് വേണം ഓപ്പറേഷന് പോവാൻ… നിങ്ങളെ പോലെ ഒരു കുടുംബത്തെ കിട്ടിയതിൽ ഞാൻ സന്തോഷവാനാണ്

അദ്ദേഹം എഴുനേറ്റ് ബാത്‌റൂമിൽ ചെന്ന് വുളൂ എടുത്തു തിരികെ വന്നു സുന്നത്ത് നമസ്ക്കരിക്കുമ്പോ ഞങ്ങൾ അദ്ദേഹത്തെ തന്നെ നോക്കിനിന്നു

ബാബയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റിയശേഷം അല്പം ടെൻഷനോടെ ഞങ്ങൾ ഓപ്പറേഷൻ തിയ്യേറ്ററിന് മുന്നിലിരിക്കുമ്പോ മാമ കൈയിൽ ഖുർആനും പിടിച്ച് ദിക്ർ ചൊല്ലിക്കൊണ്ടിരിക്കുന്നു മേടവും കാലിദിന്റെ സഹോദരിമാരും എന്തൊക്കെയോ ദിക്‌റ് ചൊല്ലുന്നുണ്ട് മനസിലെ പിരിമുറുക്കത്തിനാൽ അവിടെനിന്നും എഴുനേറ്റ് പുറത്തേക്ക് നടക്കേ കാലിദ് എഴുനേറ്റ് അരികിലേക്ക് വന്നു

നീ എവിടെ പോവുകയാ…

ഒരു സിഗരറ്റ് വലിക്കാൻ…

ഞാനും വരുന്നു…

പാർക്കിങ്ങിൽ ചെന്ന് സിഗരറ്റ് വലിച്ചു വീണ്ടും വന്നിരുന്നും നടന്നും സമയം നീക്കുന്നതിനിടെ അഫി എനിക്കരികിൽ വന്നു കൈയിൽ പിടിച്ചു

അഫി : ടെൻഷനാവണ്ട… ഒന്നും സംഭവിക്കില്ല…

മ്മ്…

അവളെന്റെ കൈയിൽ മുറുകെ പിടിച്ചടുത്തിരുന്നു നിമിഷങ്ങൾ പോലും മണിക്കൂറിന്റെ ദൈർഘ്യത്തോടെ ഇഴഞ്ഞു നീങ്ങി ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിലേക്ക്നോക്കി ഞങ്ങൾ അക്ഷമമായ മനസുമായി കാത്തിരിക്കെ എന്റെ മനസിൽ ഡോക്ടർ പുറത്തേക്ക് വന്ന് സോറി എന്ന് പറയരുതേ എന്ന ചിന്ത മറ്റെല്ലാ ചിന്തകൾക്കും മേൽ ഉയർന്നുനിന്നു ഒരാളുടെ ജാതകം ഗണിച്ചു നോക്കാനുള്ള അറിവ് ഗുരു എനിക്ക് പകർന്നു തന്നതിനൊപ്പം രോഗശയ്യയിൽ ഉള്ളവരുടെയും അബോധത്തിൽ ഉള്ളവരുടെയും ജാതകവും സ്വന്തം ജാഥകവും എന്റെ രക്തബന്ധങ്ങളുടെയും ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെ ജാഥകവും ഒരിക്കലും ഗണിക്കരുതെന്നു അദ്ദേഹം എനോട് വാക്ക് നൽകിച്ചില്ലായിരുന്നെങ്കിൽ ഇപ്പോ ഈ ഇരുപ്പിൽ അദ്ദേഹത്തിന്റെ ജാതകം ഞാൻ ഗണിച്ചു നോക്കിയേനെ എങ്കിൽ ഈ ടെൻഷനില്ലാതെയായേനെ ഒന്ന് നോക്കിയാലോ… ഞാനെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത് തല പോയാലും ഗുരുവിനു കൊടുത്ത വാക്ക് അത് മാറാൻ പാടില്ല… വലം കയ്യാൽ കഴുത്തിലെ മാലകളിൽ തടവി ഇടം കൈ അഫിയുടെ കൈയിൽ പിടിമുറുക്കികൊണ്ട് ദീർഘ ശ്വാസമെടുത്തു… സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നു…

ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്തുവന്ന ഷഫീഖ് ഡോക്ടറുടെ അരികിലേക്ക് ചെന്നു

ഡോ : ഓപ്പറേഷൻ സെക്സസ് ആണ്… ഇനി എല്ലാം പടച്ചോന്റെ കയ്യിലാണ്…പന്ത്രണ്ടു മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ല… ഇപ്പൊ ഐ സി യു വിലേക്ക് മാറ്റും…

എല്ലാവരും ഐ സി യു വിന്റെ മുന്നിൽ ഇരുന്നു ഇടക്ക് എല്ലാരേയും ഭക്ഷണം കഴിക്കാൻ പറഞ്ഞയച്ചു ഭക്ഷണം കഴിച്ച് വീണ്ടും അവിടെ ഇരുന്നു രാത്രി വൈകി മാമയെയും സഹോദരികളെയും മുറിയിലേക്ക് പറഞ്ഞുവിട്ടു ഞങ്ങൾ നാലുപേരും അവിടെ ഇരുന്നു സമയം

നേരം പുലർന്നു ബാബ ഒക്കെ ആണെന്ന് ഡോക്ടർ പറഞ്ഞത് ഞങ്ങൾക്ക് ആശ്വാസം പകർന്നു ഖാലീദിനും സഹോദരങ്ങൾക്കും നിൽക്കാനായി ഏർപ്പാടാക്കിയ വീട്ടിൽ അവരെ കൊണ്ടുചെന്നാക്കി വീട്ടിൽ ചെന്ന് ഫ്രഷായി ഖലീദ്നരികിൽ ചെന്ന് കണക്കുകളും മറ്റും കാണിച്ചു നാളെ പോവുന്ന കാര്യം ഓർമിപ്പിച്ചു ഞങ്ങളോട് അവരുടെ വീട്ടിൽ നിൽക്കാൻ പറഞ്ഞതിന് കമ്പനി വക ഏതേലും ഫ്ലാറ്റിൽ നിന്നോളാമെന്ന് പറഞ്ഞത് സമ്മതിക്കാതെ വീട്ടിൽ നിൽക്കാൻ നൂറയും ഖാലിദും നിർബന്ധം പറഞ്ഞു

അഫി വിളിച്ചു പോവുമ്പോ എന്തൊക്കെയാണ് കൊണ്ടുപോവേണ്ടതെന്ന് ചോദിച്ചതിന് ഒരാഴ്ചത്തേക്കുള്ള ഡ്രസ്സ്‌ മാത്രം മതിയെന്ന് പറഞ്ഞു റിയയെ വിളിച്ചു ലെച്ചുവിനെയും കൂട്ടി വരാൻ പറഞ്ഞു രണ്ടുപേരും വരുമ്പോ ജോലിക്കാർ മതിലിന്റെ ഫ്രെയിം പൊളിക്കുന്നതും നനക്കുന്നതും നോക്കിനിൽക്കേ അവർ വന്നു

ലെച്ചു : എന്താ… പരിപാടി…

നാളെ പോവുകയല്ലേ… അഫിയെയും കൂടെ കൊണ്ടുപോവുന്നതിനു നിങ്ങൾക്ക് പ്രേശ്നമൊന്നുമില്ലല്ലോ…

ലെച്ചു : എന്ത് പ്രശ്നം… ഡോക്ടർ പറഞ്ഞപോലെ അവളെ ചേട്ടൻ ഹാപ്പി ആയി കൂടെത്തന്നെ നിർത്തിയാൽ അവൾ പെട്ടന്ന് പഴയ പോലെ ആവും…

റിയ : അതാ നല്ലത്… ഇപ്പൊ ഇമ്പ്രൂവ് ഉണ്ടെന്നല്ലേ ഡോക്ടർ പറഞ്ഞത്…

മ്മ്… പാവം ഒത്തിരി അനുഭവിച്ചു അവൾക്ക് എന്നെ ഏറ്റവും ആവശ്യമുള്ള സമയത്ത് ഞാനും അവളുടെ കൂടെ ഉണ്ടായില്ല… (കുറ്റബോധത്താൽ എന്റെ ശബ്ദമൊന്നിടറിയോ)

ലെച്ചു : (എന്റെ കൈപിടിച്ച്) ഇനി അതൊന്നും ആലോചിച്ചു സങ്കടപെടണ്ട കഴിഞ്ഞുപോയതിനെ ഓർത്ത് ദുഃഖിക്കരുതെന്ന് ചേട്ടൻ തന്നെ അല്ലേ പറയാറ്… അതൊക്കെ മറന്നേക്ക്…

വരുമ്പോ നിങ്ങൾക്കെന്താ കൊണ്ടുവരേണ്ടത്

ലെച്ചു : ഒന്നും വേണ്ട രണ്ടാളും ഹാപ്പിയായി പെട്ടന്ന് തിരിച്ചിങ്ങു വന്നാൽമതി

പുതിയ റെസ്റ്റോറന്റിന്റേം കഫ്റ്റീരിയയുടെയുംപണി ചെന്ന് നോക്കണം അതിന്റെ ലൈസൻസിനുള്ള പേപ്പറിൽ സൈൻചെയ്യണം… വർക്കേഴ്സിന്റെ സാലറിയും വർക്കിന്നുള്ള ഫണ്ടും സാങ്ങ്ഷൻ ചെയ്യണം… പിന്നെ അവളെ അവിടെ ഒക്കെ ഒന്ന് ചുറ്റിക്കാണിക്കണം… അത്രയേ ഉള്ളൂ…ഒരാഴ്ച കൊണ്ട് എന്തായാലും തീരുമെന്ന് കരുതുന്നു

ലെച്ചു : അഫി പർച്ചേഴ്സിന് കൂടെചെല്ലാൻ പറഞ്ഞു വിളിച്ചിരുന്നു അത്കൊണ്ട് ഇവളും ലീവാക്കി…

Leave a Reply

Your email address will not be published. Required fields are marked *