വഴി തെറ്റിയ കാമുകൻ – 9 5

മ്മ്…

പോവും മുൻപ്ആഫണ്ട്‌ നമ്മുടെ ലോക്കറിലേക്ക് മാറ്റണം

റിയ : അതിന് നിങ്ങള് ബാങ്കിലേക്ക് വരണം…

അഫി ഇപ്പൊ വരാമെന്ന് പറഞ്ഞിട്ടുണ്ട് നമുക്ക് അതുമെടുത്ത് നേരെബാങ്കിൽ ചെന്ന് അത് ലോക്കറുകളിൽ വെക്കാം

ലെച്ചു : ഇത്രയും പൈസ ലോക്കറിൽ വെക്കുന്നത് പ്രശ്നമല്ലേ…

എടീ… ആ പൈസ കണക്ക് പ്രകാരം ഇപ്പൊ നമ്മുടേകൈയിൽ ഇല്ല അത് ബ്ലാക്ക് മണി ആണ് അത് വീട്ടിൽ വെക്കുന്നതിനേക്കാൾ ബാങ്ക് ലോക്കർ ആണ് സേഫ്… ബ്ലാക്ക് മണി ബാങ്കിൽ കൊണ്ടുവെക്കും എന്ന് ആരും സംശയിക്കില്ല…

റിയ : അതെ…

ലെച്ചു : എന്നാലും ഇവൾക്കെന്തേലും പ്രശ്നമാവുമോ

ഞാൻ റിയയെ നോക്കി

റിയ : എനിക്കെന്ത് പ്രശ്നം എന്റെ പേരിലുള്ള ആ ഒരു ലോക്കറിലെ ക്യാഷ് പിടിച്ചാൽ മാത്രം ഞാനതിനു സോർസ് കാണിക്കേണ്ടിവരും അല്ലാതെ വേറെ പ്രശ്നമൊന്നുമില്ല…

അതുമല്ല ലോക്കറിൽ നമ്മളെന്തു വെക്കുന്നു എന്നത് അവർക്കറിയില്ലല്ലോ

റിയ : അതെ… സേഫിനുള്ളിൽ ക്യാമറപോലുമില്ല… പാസ്സ് കീ ഉപയോഗിച്ച് ഡോർ ഓപ്പൺ ചെയ്തു അലോഡ് ചെയ്ത ലോക്കർ ഫസ്റ്റ് കീ ഉപയോഗിച്ച് തുറന്നശേഷം ബാങ്ക് സ്റ്റാഫ് പുറത്തേക്ക് ഇറങ്ങിനിൽക്കും കീ ഉപയോഗിച്ച് രണ്ടാമത്തെ ലോക്ക് തുറന്ന് വെക്കാൻ ഉള്ളത് വെച്ച ശേഷം ആദ്യം ലോക്ക് ചെയ്യണം അതിന് ശേഷം സ്റ്റാഫ് ലോക്ക് ചെയ്യും പുറത്തിറങ്ങി മെയിൻ ഡോർ ക്ലോസ് ചെയ്താൽ പിന്നെ തുറക്കാൻ ആദ്യംതുറന്നപോലെയെ പറ്റൂ

ലെച്ചു : എന്നാലും ഇത്രേം പൈസ വല്ല കള്ളന്മാരും കട്ടോണ്ട് പോയാൽ നമ്മളാരോട് ചോദിക്കും

ചുറ്റിലും ഒരടി കനത്തിൽ കോൺക്രീറ്റ് ബിത്തി ഒരടി കനത്തിൽ സ്റ്റീൽ സേഫ് ഇരുപത്തിനാലു മണിക്കൂറും സെക്യൂരിറ്റി കട്ടർ പോലും പിടിക്കാത്ത സെഫിന്റെ ഡോർ ആരേലും തുറക്കാൻ ശ്രെമിച്ചാൽ പോലീസ് കൺട്രോൾ റൂമിലേക്കും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കും സെക്കന്റിൽ അലെർട് മെസ്സേജ് പോവും തൊട്ടടുത്തുള്ള സ്റ്റേഷനിൽ നിന്നും പോലീസ് അവിടെ എത്താൻ രണ്ട് മിനിറ്റ് മതി… ഇതെല്ലാം ഓവർകം ചെയ്ത് കക്കാൻ ഇത് ഹോളിവുഡ് ഫിലിം അല്ലല്ലോ ഇനി അങ്ങനെ ആരേലും കക്കുകയാണേൽ കട്ടോണ്ട് പോട്ടെ…

സംസാരിച്ചുകൊണ്ടിരിക്കെ അഫി വന്നു നാലുപേരും കൂടെ ബാങ്കിൽ ചെന്ന് നാലു ലോക്കറുകളിലായി പൈസവെച്ച് പർച്ചേഴ്സും കഴിഞ്ഞു എന്നെ വീട്ടിലിറക്കി അവർ തിരികെ പോയി ഉപ്പയും ഉമ്മയും വല്ലിത്തയും വീട്ടിലെത്തി

ഉപ്പ : ഇതെന്താ ചുറ്റും മതിലൊക്കെ… വലിയ വീട്ടിലുള്ളോരേ സ്ഥലം ഇതിന്റെ നടുക്കല്ലേ…

അതെ… അവരിനി സ്വന്തം സ്ഥലത്തേക്ക് എങ്ങനെ പോവും എന്ന് നോക്കാം… പെങ്ങളെ പറ്റിച്ചു ഒരുമിച്ച് വിഴുങ്ങാൻ നോക്കിയതല്ലേ…

വല്ലിത്ത : അവര് പ്രശ്നമുണ്ടക്കില്ലേ…

എന്ത് പ്രശ്നമുണ്ടാക്കാൻ… എന്റെ സ്ഥലത്തിന് പഞ്ചായത്തിൽ നിന്നും പ്ലാൻ സമ്പ്മിറ്റ് ചെയ്തു പെർമിഷൻ വാങ്ങിയാണ് ഞാൻ മതില് കെട്ടിയത് കെട്ടുമ്പോ അത് തടയാതിരിക്കാൻ അവർക്ക് ബാങ്ക്‌ളൂർക്ക് ഒരു ട്രിപ്പ് കൊടുത്തു…

ഉമ്മ : ഈ പൈസ ഉണ്ടേൽ വീടിന്റെ തറയെങ്കിലും കെട്ടിക്കൂടായിരുന്നോ…

അതൊക്കെ നടക്കും ഉമ്മാ നാളെ അല്ലേ കുറ്റിയിടൽ നാളെത്തന്നെ ഫൗണ്ടേഷൻ പില്ലറിന്റെ കുഴിയെടുക്കാൻ ഹിറ്റാച്ചി വരും നാളെകൊണ്ട് ഫൗണ്ടേഷൻ കുഴിച്ചു കഴിയും എന്ന് വിചാരിക്കുന്നു പണിക്കാരുള്ളൊണ്ട് ഭക്ഷണമുണ്ടാക്കാനും മറ്റും സഹായത്തിനു സൗമിനിയേച്ചിയും അയിഷാത്തയും വരും

ഉമ്മ : എന്തിനാ വെറുതെ പൈസ കളയുന്നെ… അവർക്കുള്ള ഭക്ഷണമൊക്കെ ഞാൻതന്നെ ഉണ്ടാക്കിക്കോളും…

ആ… നിങ്ങള് പശുക്കളേം വീടും എല്ലാം നോക്കുന്നതിനിടക്ക് അതും കൂടെ ബുദ്ധിമുട്ടാണ് പശുവിനെ ഒഴിവാക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല

ഉമ്മ : അതുങ്ങളെ ഒഴിവാക്കുന്ന കാര്യം നീ പറയുകയേ വേണ്ട…

പറയുന്നില്ല… അവക്ക് നല്ലൊരു വീടും പണിയാം അഞ്ചെട്ടെണ്ണത്തെ കൂടെ വാങ്ങുകയും ചെയ്യാം… മതിയോ…

നീ കളിയാക്കുവൊന്നും വേണ്ട…

കളിയാക്കിയതല്ല എന്തായാലും പശുക്കളെ നിങ്ങളൊഴിവാകൂല്ല അതോണ്ട് കാര്യമായി തന്നെ ആയിക്കോട്ടെ എന്ന് കരുതി തൊഴുതുണ്ടാക്കാനുള്ള ഫൗണ്ടേഷനും നാളെ ഇടുന്നുണ്ട് പത്ത് പശുക്കൾക്ക് പറ്റിയൊരു ഹൈടെക് തൊഴുത്ത്… അതാവുമ്പോ വെള്ളവുമെടുത്തു നടക്കണ്ടല്ലോ ഇരുപത്തിനാലു മണിക്കൂറും അവക്ക് വെള്ളം കിട്ടും…

ഉമ്മ നോക്കുന്നത് കണ്ട്

ഞാൻ കാര്യമായി പറഞ്ഞതാ കറക്കാൻ രണ്ട് മെഷീനും വാങ്ങി നോക്കാൻ ഒരാളെയും നിർത്താം…അതാവുമ്പോ പറമ്പിലേക്ക് വേണ്ട വളവും കിട്ടും…

ഉപ്പ : നിന്നോട് ഞാൻ പറയാനിരിക്കുകയായിരുന്നു സതീഷനും മാനുവും തേങ്ങയും അടക്കയും പറിക്കാനല്ലാതെ അതിനൊരു വളം ചെയ്യുകയോ ഒന്നുമില്ല പുതുമഴക്ക് പറമ്പിൽ വളം ചെയ്താൽ നല്ലതാ നല്ലോണം തേങ്ങയും അടക്കയുമൊക്കെ ഉണ്ടാവും

മഴവരെ കാത്തു നിൽക്കണ്ട പുഴയിൽ നിന്നു വെള്ളം അടിക്കാൻ മതിലിൽ ഹോൾ ഇട്ടിട്ടുണ്ട് പുഴയിലേക്ക് മോട്ടോർ വെക്കാം കുറച്ചുയർത്തി ഒരു സ്റ്റാൻഡ് അടിച്ചു ടാങ്ക് സെറ്റ് ചെയ്തു പറമ്പിൽ സ്പ്രിംക്ലർ സെറ്റ് ചെയ്താൽ ഓരോന്നായി നനക്കേണ്ട മഴ പെയ്യുംപോലെ എല്ലായിടവും നനഞ്ഞോളും…

ഉപ്പ : അതിനൊക്കെ വലിയ പൈസയാവില്ലേ

അല്ലാതെ ഈ കാണുന്ന പറമ്പ് മുഴുവൻ നനക്കാൻ നമ്മളെ കൊണ്ട് പറ്റില്ല ഒരാളെ പണിക്ക് നിർത്തിയാൽ ദിവസം എണ്ണൂറ്റി അൻപത് കൂലി മാസത്തേക്ക് ഇരുപത്തി അയ്യായിരം ഒരുകൊല്ലം ആവുമ്പോ മൂന്ന് ലക്ഷം ചിലവാകും മാത്രമല്ല അപ്പോഴും സ്പ്രിംക്ലർ ഒഴിച്ചു ബാക്കി എല്ലാം വേണം പോരാത്തതിന് അവര് ഇടയ്ക്കിടെ ലീവ് ആവും അവിടെനനഞ്ഞില്ല ഇവിടെ നനഞ്ഞില്ല എന്ന് പ്രശ്നം വേറെ ഇതാവുമ്പോ സോളാർ അടക്കം മൊത്തം സാധനങ്ങൾ വെക്കാൻ ഈ പറഞ്ഞ ചിലവേ വരൂ മാത്രവുമല്ല പശുവിനെ നോക്കാൻ നിർത്തുന്ന ആൾക്ക് ടാങ്കിനടിയിൽ ഒരു ചെറിയ വീടും സെറ്റ് ചെയ്തുകൊടുത്താൽ അവർക്ക് ഫാമിലിയായി ഇവിടെ നിൽക്കുകയും ചെയ്യാം അവര് തന്നെ നനക്കുകയും ചെയ്തോളും

ഇത്ത : ഇതാ നല്ലത് എന്നാ എനിക്ക് തോന്നുന്നേ…

ഉപ്പ : അങ്ങനെ ആണേൽ അങ്ങനെ നീ ആലോചിച്ചു ചെയ്തോ… എന്തായാലും ഇത്രേം പറമ്പ് തിരിഞ്ഞുനോക്കാതെ ഇടാതിരുന്നാൽ മതി…

അതൊക്കെ എന്താ വേണ്ടെന്നു വെച്ചാൽ ഉപ്പ തന്നെ നോക്കി ചെയ്യിച്ചോ…

ഉപ്പ : ഞാനീ കാലും വെച്ചെന്ത് ചെയ്യാനാ…

അതൊക്കെ പണിക്കാര് ചെയ്തോളും നിങ്ങളൊന്നു നോക്കിചെയ്യിച്ചാൽ മതി

ഉപ്പ : നോക്കട്ടെ…

അവർ ഡ്രസ്സ്‌ മാറാനും മറ്റുമായി അകത്ത് പോയ പുറകെ ഇത്ത വന്നരികിലിരുന്നു

ക്ലാസെങ്ങനെ ഉണ്ടായിരുന്നു…

കുഴപ്പമില്ല… നോട്സൊക്കെ കോപ്പി എടുത്തു ബൈന്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട്…

മ്മ്… റാഷിയോട് പറഞ്ഞിരുന്നു നിന്നെ കൊണ്ടാക്കാനും കൂട്ടാൻ വരാനും…

അവനാ ഇന്ന് വന്നത്… ഞങ്ങൾ പോവുമ്പോഴും വരുമ്പോഴും സൗമ്യയെ കൂടെ കൂട്ടി…

Leave a Reply

Your email address will not be published. Required fields are marked *