വഴി തെറ്റിയ കാമുകൻ – 9 5

മ്മ്… മറ്റവൻ എന്ത് പറയുന്നു…

അതൊരേ ഒലിപ്പിക്കൽ തന്നെ…

നിന്റെ മാഷോ…

അയാളും ഡൗട്ട്ഉണ്ടേൽ ചോദിക്കണം എന്നൊക്കെ പറഞ്ഞു ഇടക്ക് സംസാരിക്കാൻ വരും…ഇതൊന്നും പോരാത്തതിന് ക്ലാസിനൊരു വാട്സപ്പ് ഗ്രൂപ്പും ഉണ്ട് ഹോസ്റ്റലിൽ നിൽക്കുന്നോർക്ക് ഫോൺ യൂസ് ചെയ്യാൻ ടൈം ഉള്ളോണ്ട് അവരും ഞാനുമൊഴിച്ചു ബാക്കിയുള്ള എല്ലാ എണ്ണവും അതിൽ ആക്റ്റീവ് ആണ്…

നിന്റെ ഫ്രണ്ട് എന്ത് പറയുന്നു…

ആര് സൗമ്യയോ…

ആ…

അവളൊരു പാവമാ… അതികം സംസാരിക്കൊന്നുമില്ല… അവളെ കൂട്ടാനും ഇറക്കാനും ചെല്ലുമ്പോ അവളെ ചേട്ടന്റെ നോട്ടമാ കഷ്ടം… ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയേ ഇല്ല…

മ്മ്… അവനന്ന് നോക്കുന്നത് ഞാനും ശ്രെധിച്ചു… അർതിപിടിച്ച നോട്ടം കണ്ടപ്പോ ഇടിച്ചു മുഖമങ്ങ് പൊളിക്കാൻ തോന്നി… പിന്നെ നമ്മളായിട്ട് അവരെ വീട്ടിലേക്ക് കയറിചെന്നതല്ലേ എന്ന് കരുതിയാ മിണ്ടാതിരുന്നേ…

ഞാൻ കണ്ടായിരുന്നു അപ്പൊ നിന്റെ മുഖത്തെ മാറ്റം… അതോണ്ടല്ലേ പിന്നെ ഞാൻ അവന്റെ മുന്നിൽ പോവാഞ്ഞത്…

അല്ലാതെ അവന്റെ നോട്ടം ഇഷ്ടപെടാഞ്ഞിട്ടല്ല…

അതുമുണ്ട്… പിന്നെ എന്റെ മോന് വിഷമാവുമല്ലോന്നും ഓർത്തു

ആഹാ…

അത് പോട്ടെ… നീ എന്തിനാ ഉപ്പാനോട് കൃഷിയൊക്കെ നോക്കാൻ പറഞ്ഞേ ഈ സുഖമില്ലാത്ത അവസ്ഥയിൽ ഉപ്പാനെകൊണ്ട് കഴിയുമോ…

ഉപ്പാക്ക് ഇനി എന്നെ കൊണ്ട് ഒന്നിനും പറ്റില്ലെന്നൊരു തോന്നലുണ്ട് അതില്ലാതാക്കാൻ ഇതാ നല്ലത്…

അത് ശെരിയാ… പക്ഷേ ഉപ്പാനെ കൊണ്ട് പറ്റുമോ…

അതൊക്കെ പറ്റുമെടീ…

ആ നീ നോക്ക് ചിലപ്പോ പറ്റുമായിരിക്കും… എടാ നമുക്ക് ഒന്ന് നടന്നാലോ…

മ്മ്…

നടക്കുമ്പോ അവളെന്റെ കൈയിൽ പിടിച്ചു എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്നുണ്ട്

നീ എന്താ ഈ ആലോചിച്ചു കൂട്ടുന്നെ…

ഹേയ്… ഒന്നൂല്ല… അത്…

പറയിത്താ…

അത്… ഞാൻ ഒരു കാര്യം ചോദിക്കട്ടെ…

ചോദിക്ക്…

നീ ദേഷ്യം പിടിക്കരുത്…

മ്മ്…

ശെരിക്കും…

ആ പറ…

അവൾ പറയാനായി വന്നതും അവളുടെ ഫോൺ അടിഞ്ഞതും ഒരുമിച്ചാണ് ഫോൺ എടുത്ത്നോക്കിയ അവളെ മുഖത്ത് ദേഷ്യം ഇരച്ചു കയറി

ഹലോ…

…………..

നീ ഇപ്പൊ അതറിയാൻ വിളിച്ചതാണോ

…………..

മോളേ പോന്നേ എന്നൊക്കെ നിന്റെ വീട്ടിലുള്ളോരേ പോയി വിളിച്ചോണം… വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ നിനക്ക് കിട്ടിയേ മതിയാവൂന്നാണോ… ഇനി എന്നെ ശല്ല്യം ചെയ്താൽ നിന്നെ ഞാൻ കാണിച്ചുതരാം…

…………..

കാണണോ… കാണണോടാ നിനക്ക്…

അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി

ഹലോ…

ഇതാരാ…

അതവിടെ നിക്കട്ടെ ഇതാരാ…

നീയേതാടാ… ഫോണവൾക്ക് കൊടുക്ക്…

ഫോണല്ല നീ എവിടെയാ ഉള്ളെ എന്ന് പറ ഞാനവളെ കൂട്ടി അങ്ങോട്ട് വരാം…

ഇങ്ങോട്ട് വരുമോ… അത്രക്ക് ധൈര്യമൊക്കെ ഉണ്ടോ…

നിന്ന് ചെലക്കാതെ സ്ഥലം പറ ചെക്കാ…

മാനാഞ്ചിറേന്ന് പാളയം എത്തും മുൻപ് വലത്തോട്ടുള്ള കട്ട് കയറി കുറച്ചു മുന്നോട്ട് വന്നാൽ എം എം എ ട്രെയിനിങ് സെന്റർ കാണാം ഞാനിവിടുണ്ട് വരുമ്പോ നിന്നെ എടുത്തോണ്ട് പോരാൻ ആരേലും കൂട്ടീട്ട് പോരെ…

ഫോൺ കട്ട് ചെയ്ത് ഇത്താ നീ വന്ന് വണ്ടിയിൽ കയറിയെ…

എടാ അത്…

എന്താ പേടിയാണോ…

അല്ല… ഇപ്പൊ പോണോ…

അവന് കാണണം എന്ന് പറഞ്ഞതല്ലേ കാണിച്ചു കൊടുത്തേക്കാം…

അവളെയും കൂട്ടി വണ്ടിയെടുത്തു പോവും വഴി ഉമ്മ വിളിച്ച് എവിടെ പോയതാ എന്ന് ചോദിച്ചതിന് ഇപ്പൊ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു

അല്ല നീ എന്താ ചോദിക്കാൻ വന്നേ…

അതൊന്നൂല്ല… പിന്നെ ചോദിക്കാം…ഡാ…

മ്മ്…

ഒന്നും ചെയ്യൊന്നും വേണ്ട… ഒന്ന് പേടിപ്പിച്ചാൽ മതി… സ്വഭാവം അത്ര നല്ലതൊന്നുമല്ലേലും ചെറിയ ചെക്കനാ നിന്നോട് വാങ്ങിക്കൂട്ടിയാൽ ചത്തെങ്ങാനും പോവും…

ആര്… അവനോ… അവൻ എം എം എ ഫൈറ്ററാണ്…

അതെന്തേലും ആയിക്കോട്ടെ…നീ അതികം തലൊന്നും ചെയ്യരുത്…

മ്മ്…

പാട്ടൊക്കെ വെച്ച് ഇത്താന്റെ ടെൻഷൻ മാറ്റാനായി സംസാരിച്ചുകൊണ്ട് അവിടെ എത്തി വണ്ടിയിൽ നിന്നിറങ്ങിക്കൊണ്ടവന് കാൾ ചെയ്തു

ഞങ്ങളിവിടെ എത്തി…

മുകളിലേക്ക് കയറി പോര് ഞാനിവിടുണ്ട്…

മുകളിലേക്ക് കയറി ചെന്ന് അവനും കൂടെ ഇരുപതോളം പേരും മാറ്റിനു ചുറ്റിലും ഗ്യാലറി പോൽ തീർത്ത ബെഞ്ചുകളിൽ ഇരിപ്പുണ്ട് അവൻ ഞങ്ങളെ നോക്കി

തല്ലാൻ വന്നതാണോ…

ഹേയ്… നിങ്ങളൊക്കെ വലിയ ഫൈറ്റേഴ്സ് ആവേണ്ടവരല്ലേ…ഇവളെ പിറകെ നടന്നു ബുദ്ധിമുട്ടുണ്ടാക്കാതെ… നല്ല രീതിക്ക് പ്രാക്ടീസ് ഒക്കെ ചെയ്തു റിങ്ങിൽ ജയിക്കാൻ നോക്ക്…

ഓഹ് ഉപദേശമായിരുന്നോ… (ചുറ്റും ഉള്ള സുഹൃത്തുക്കളെ നോക്കി) കേട്ടില്ലേ ചേട്ടൻ പറഞ്ഞേ… പോയി പ്രാക്ടീസ് ചെയ്യെടാ… ഒരു മൂഡില്ല ചേട്ടാ… മൂടാവാൻ ഇപ്പൊ എന്താ ചെയ്യാ… ചേട്ടനൊരു കാര്യം ചെയ്യ് ഇവളെ…

അവന്റെ വായിൽ നിന്നും അടുത്ത അക്ഷരം പുറത്തേക്ക് വരും മുൻപ് വയറ്റിൽ കൈ വിരലുകളാൽ പിടിച്ചമർത്തി കറക്കികൊണ്ട് കഴുത്തിനു വശത്തായി വിരലിറക്കി വലിച്ചു അവൻ വെട്ടിയിട്ട വായ കണക്കെ നിലത്തേക്ക് വീണുപിടഞ്ഞു സംഭവിച്ചതെന്തെന്നു മനസിലാവാതെ അവന്റെ സുഹൃത്തുക്കൾ വായിലൂടെ വെള്ളം ഒഴുകി എക്കിളെടുത്തുകൊണ്ട് നിലത്ത് കിടക്കുന്ന അവനെയും എന്നെയും പകപ്പോടെ നോക്കി

എന്താടാ ഇനി ആർക്കേലും മൂടാക്കണോ…

ഇത്ത : മോനേ… വേണ്ടെടാ…

ഇല്ലിത്താ ഒന്നൂല്ല… (സംഭവിച്ചതെന്തെന്നറിയാത്ത പകപ്പിൽ നിൽക്കുന്ന അവരെ നോക്കി) ആരാടാ നിങ്ങളെ പഠിപ്പിക്കുന്നെ…

ഞെട്ടൽ മാറാത്തതിനാൽ മിണ്ടാത്തെ നിൽക്കുന്ന അവരെ നോക്കി

എടോ ആരാ നിങ്ങളെ ട്രൈനർ

തൻസീറലി…

നമ്പർ പറഞ്ഞേ…

80********1

ഹലോ…തൻസീറല്ലേ…

അതെ ആരാ…

തിരക്കിലാണോ…

കുറച്ച് തിരക്കിലാണ്… നിങ്ങളാരാണെന്നു പറഞ്ഞില്ല…

ഞാൻ തന്റെ അക്കാധമിയിലുണ്ട്… അത്ര വലിയ തലപോണ തിരക്കൊന്നുമല്ലേൽ നീയൊന്നിവിടേക്ക് വന്നേ…

ഇതാരാന്ന് പറഞ്ഞില്ലല്ലോ…

നിനക്കിപ്പോ ഇങ്ങോട്ട് വരാൻ പറ്റുമോ ഇല്ലേൽ ഇവിടെ ചാവാൻ കിടക്കുന്ന നിന്റെ ചെക്കനെ ഇങ്ങനെ ഇവിടിട്ട് ഞാൻ പോണോ…

ഹേ… എന്ത്…

നിന്റെ അകാദമിയിലൊരുത്തൻ എന്നെ ഇങ്ങോട്ട് വിളിച്ചുവരുത്തി അവനിപ്പോ ചാവാൻ കിടപ്പുണ്ട് അവന് രണ്ട് മണിക്കൂർ ബാക്കിയുണ്ട് അതിനുള്ളിൽ നീ വന്നാൽ അവനെ നമുക്ക് ശെരിയാക്കാം…

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ട്

പെട്ടന്ന് വരാൻ നോക്ക്…

നിന്നെ ഞാൻ…

ഹാ… പറയാൻ മറന്നു…ആൾക്കാരെ ഒന്നും കൂട്ടിവരണ്ട ആൾക്കാരെ വേണോങ്കിൽ നമുക്കിവിടെവന്നിട്ടു വിളികാം…

ബുള്ളറ്റിന്റെ കുതിപ്പ് ശബ്ദത്തിൽ നിന്നും മനസിലാക്കി

പതിയെ വന്നാ മതി ഞാനിവിടെ തന്നെ ഉണ്ട്

ഫോൺ വെച്ചു ചെക്കന്മാരെ നോക്കി

ഓഫിസ് എവിടെയാ…

ഒരു ചെക്കൻ ചൂണ്ടിയഭാഗത്തേക്ക് നോക്കി തൻസീർ വന്നാൽ പറഞ്ഞേക്ക് ഞങ്ങളവിടുണ്ടാവും അവളെയും കൂട്ടി ഓഫീസിൽ ചെന്നിരുന്നു

ഇത്ത : നിനക്കറിയുന്ന ആളാണോ…

മ്മ്… ഞങ്ങള് പണ്ട് ആദീടെ ഫ്രണ്ടിന്റെ ഒപ്പം ചാമ്പ്യൻഷിപ്പിന് പോയതോർമ്മയുണ്ടോ…

എവിടുന്ന് നീയൊക്കെ എന്തേലും പറഞ്ഞിട്ടാണോ പോകുന്നെ

Leave a Reply

Your email address will not be published. Required fields are marked *