വഴി തെറ്റിയ കാമുകൻ – 9 5

മുറിയിൽ തിങ്ങി നിറഞ്ഞ അവളുടെ ഗന്ധത്താൽ ഞെട്ടിയുണർന്നു ചുറ്റും നോക്കി തീൻ മേശയിലെ കസേരയിലിരുന്നവളെന്നെ നോക്കുന്നു അല്പം അകലെയാണെങ്കിലും അവളുടെ ഗന്ധം എന്റെ മൂക്കിൽ തുളഞ്ഞു കയറുന്നുണ്ട് ഞാൻ എഴുന്നേറ്റ് പുതപ്പ് മടക്കാൻ കൈയ്യിലെടുത്തതും അവൾ അടുത്ത് വന്നു ഒന്നും പറയാതെ അത് വാങ്ങി മടക്കി വെച്ചു തലയിണയും ബെഡ് ഷീറ്റും ഒക്കെ നേരെയാക്കി അവിടെനിന്നും അകത്തേക്ക് പോയി അവളുടെ കണ്ണിനു ചുറ്റും കറുപ്പ് രാശി പടർന്നിരിക്കുന്നു അവളുടെ സുന്ദരമായ മുഖം കരഞ്ഞു തളർന്നു പ്രകാശം നഷ്ടപ്പെട്ടിരിക്കുന്നു ഉമ്മറത്ത് റാഷിയും മൂസിയും ഉപ്പയും സംസാരിച്ചിരിക്കുന്നു അവരോട് ചിരിച്ചു പല്ലുതേച്ചു മുഖം കഴുകി വന്നതും ചായയുമായി അവൾ മുന്നിലുണ്ട് അവളോട് ചായവാങ്ങുമ്പോഴും അവളെന്തെങ്കിലും പറയുകയോ മുഖത്ത് നോക്കുകയാ ചെയ്തില്ല ആറ്മണി ആവാറാവുമ്പോയേക്കും ഉപ്പയുടെയും ഉമ്മയുടെയും വീട്ടുകാരും ചെക്കന്മാരും അവരുടെ വീട്ടുകാരും നൂറയും ഖാലിതും സഹോദരിമാരും അഫിയും റിയയും ഷെബിത്തയും അവളുടെ വീട്ടുകാരും ആശാനും ടീമും അടക്കം വേണ്ടപ്പെട്ടവരെല്ലാമെത്തി ലെച്ചു സെറ്റ് സാരിയൊക്കെ ഉടുത്ത് അമ്പലത്തിലൊക്കെ പോയിട്ടാണ് വരവ് കൈയിൽ പ്രസാധമൊക്കെ ഉണ്ട് എന്നത്തേയും പോലെ അവൾ അവർക്കെല്ലാം ചന്ദനം നെറ്റിയിൽ തൊട്ടുകൊടുത്തു (അവൾ അമ്പലത്തിൽ പോവുന്ന ദിവസം അവൾ ഞങ്ങൾ ആറുപേർക്കും ചെറുതായി ചന്ദനം തൊട്ടുതരും) എന്റെ അരികിൽ വന്ന്

കുളിച്ചോ…

മ്മ്…

അവൾ ചന്ദനം നെറ്റിയിൽ ഇട്ടു തന്നു

അഫിയുടെ ഫ്രണ്ട്‌ എന്നനിലയിൽ റിയയെ വീട്ടിൽ എല്ലാർക്കും പരിചിതമാണ് അവരടുക്കളയിൽ ആണുള്ളത് അഫിയോട് ഉച്ചക്ക് ഇറങ്ങണം നാലുമണിക്കാണ് ഫ്ലൈറ്റ് എന്ന് പറഞ്ഞു പാക്കിങ് ചെയ്യാൻ ഇത്തയുടെ മുറിയിലേക്ക് കയറുമ്പോ മുത്ത് കട്ടിലിലേക്ക് തിരിഞ്ഞുനിന്ന് പെട്ടിയിലേക്ക് ഡ്രെസ്സൊക്കെ മടക്കി വെക്കുന്നുണ്ട് മൂസി കലങ്ങിയ കണ്ണുമായി കട്ടിലിൽ അവളെ നോക്കിയിരിക്കുന്നു ഞാൻ കയറി ചെന്നത് കണ്ട് കണ്ണും തുടച്ച് എന്നെ തുറിപ്പിച്ചൊന്നു നോക്കി മൂസി പുറത്തേക്കിറങ്ങി പോയി

തിരിഞ്ഞു നോക്കിയ മുത്ത് എന്നെ കണ്ടതും തിരിഞ്ഞുനിന്നു മുഖത്ത് ചാലിട്ടെഴുകിയ കണ്ണുനീര് തുടച്ച്

വേറെ എന്തേലും വെക്കാനുണ്ടോ…

അവളുടെ കണ്ണീരിനു കാരണം ഞാനാണെന്ന ബോധ്യം എന്റെ മനസിനെ കീറിമുറിച്ചു ഒന്നും മിണ്ടാത്തെ തിരിഞ്ഞു നടക്കാൻ തുടങ്ങി

കാക്കൂ…

കണ്ണീര് കലർന്ന ആ വിളി എന്നെ തളർത്തി ചലനമറ്റ പോലെ ഞാനവിടെ നിന്നു

കാകൂനെ ഞാൻ ശല്ല്യം ചെയ്യുവാന്നറിയ… എന്റെ ശല്ല്യം കൊണ്ടാ കാക്കു അവിടെ വരാത്തെ എന്നുമറിയ… ഞാനെന്താ കാക്കൂ ചെയ്യ ഞാനിങ്ങനെ ആയിപോയി കാക്കൂന് പകരം ഒരാളെ ആ സ്ഥാനത് കാണാനെനിക്ക് പറ്റില്ല… ഓർമ വെച്ച കാലം മുതൽ കക്കൂനെ ചുറ്റിവരുവല്ലേ ഞാൻ… വയ്യ കാക്കൂ എനിക്ക്… ഞാനിനി ഒന്നും പറയൂല കാക്കൂനെ ശല്യോം ചെയ്യൂല എന്റെ മുനി വരാതിരിക്കല്ലേ കാക്കൂ… എന്നെ വെറുക്കല്ലേ… കാകൂന് ഞാൻ ശല്യമാവുന്നു എന്നോർക്കുമ്പോ കാക്കൂ നിങ്ങളണേ സത്യം ചത്തുപോയിരുന്നെങ്കിലെന്ന് തോന്നുവാ…

കണ്ണീരോടെ നിലത്ത് നോക്കി സംസാരിക്കുന്ന അവളും ചുവന്ന കാവി (റെഡ് ഓക്സൈഡ്) ഇട്ട നിലത്ത് വീണു ചിതറുന്ന അവളുടെ കണ്ണുനീർ തുള്ളികളും എന്റെ ഹൃദയത്തെ ആളുന്ന തീയിലെന്നപ്പോൾ പൊള്ളിച്ചു

വയ്യ കാക്കൂ എനിക്ക്… എന്നോട് ഒന്നും മിണ്ടാതെ കാക്കു ഇന്ന് പോയാൽ കാക്കു വരുമ്പോയേക്കും ഞാൻ കരഞ്ഞു കരഞ്ഞു ചത്തുപോകും കാക്കൂ… എന്നോട് ദേഷ്യമില്ലെന്നെങ്കിലും ഒന്ന് പറഞ്ഞൂടെ…ഒന്നും വേണ്ടെനിക്ക് കാക്കു സ്നേഹത്തോടെ ഒരു നിമിഷമെനെ ചേർത്തുപിടിച്ചാൽ മരിച്ചാലും എനിക്ക് സന്തോഷമാ…

അവളുടെ കണ്ണുനീര് കണ്ട് സഹിക്കാൻ പറ്റുന്നില്ല ഇനിയും അവളെ കരയിക്കാൻ തോന്നുന്നില്ല മാമൻ മാരും മുന്നിലുള്ള പ്രശ്നങ്ങളും ഒക്കെ എന്തേലുമാവട്ടെ ഞാനും അവളെ ഒത്തിരി സ്നേഹിക്കുന്നുണ്ട് ഇനിയും എന്നെ സ്നേഹിക്കുന്നതിന്റെ പേരിലവളെ കരയാൻ വിടാൻ തോന്നുന്നില്ല വരുന്നതെന്തായാലും വരട്ടെ എന്ന ചിന്തയോടെ അവളുടെ കൈയിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ചേർത്തു വിശ്വാസം വരാത്തപോലെ അവൾ തല ഉയർത്തി എന്നെ നോക്കി

ഇനി എന്റെ മോള് സങ്കടപെടരുത്…

എന്നെ ഇറുക്കെ ചുറ്റിപ്പിടിച്ചു നെഞ്ചിൽ കിടന്നു പൊട്ടിക്കരയുന്ന അവളെ ചേർത്തുപിടിച്ചുകൊണ്ട് മുതുകിൽ തലോടിഅവളുടെ കരച്ചിൽ അല്പമൊന്നടങ്ങിയതും

മുത്തേ… ആരേലും വരും പോയി മുഖമൊക്കെ കഴുകി നല്ല കുട്ടിയായെ…

അവൾ തല ഉയർത്തി എന്റെ മുഖത്ത് നോക്കി

കാക്കൂ…

മ്മ്…

ശെരിക്കും ഇഷ്ടമാണോ…

ആ.. പോന്നേ… ശെരിക്കും ഇഷ്ടമാ…

ഞാൻ കരയുന്നത് കണ്ടെനെ സമാധാനിപ്പിക്കാൻ പറയുകയാണോ

കവിളുകളെ കൈയിൽ കോരിയെടുത്ത് അല്പം കുനിഞ്ഞു കൊണ്ട് അവളുടെ മുഖം മുഴുവനും ഉമ്മ വെച്ചു ചുണ്ടിൽ ചുണ്ട് ചേർത്തു അമർത്തി ഉമ്മവെച്ചു

അതിന് മോളോടെനിക്കിപ്പോഴാ ഇഷ്ടം തോന്നിയെ എന്നാരാ പറഞ്ഞേ

പിന്നെ…

അവരൊക്കെ പോട്ടെ എന്നിട്ട് പറയാം ഇപ്പൊ പോയി മുഖമൊക്കെ കഴുകിതുടച്ച് കണ്ണൊക്കെ എഴുതി നല്ല കുട്ടിയായി വന്നേ…

പോവാൻ തിരിയും മുൻപെന്നെ പിടിച്ചൊരുമ്മ തന്ന് എന്റെ മുഖത്തു നോക്കിയ അവളുടെ കണ്ണിൽ കത്തിനിൽക്കുന്ന പ്രണയം തിരിച്ചറിയാൻ എനിക്ക്ബുദ്ധിമുട്ടുണ്ടായില്ല

അവളെ ബാത്‌റൂമിലേക്ക് പറഞ്ഞുവിട്ട് തിരിഞ്ഞ ഞാൻ അടഞ്ഞുകിടക്കുന്ന ഡോർ കണ്ട് ഇതാരടച്ചു എന്ന ചിന്ത മനസിൽ വന്നു പുറത്തിറങ്ങിയതും മുഹ്സി വാതിലിന് മുന്നിലുണ്ട് അവനെന്നെ ഇറുക്കെ കെട്ടിപിടിച്ചു

എന്താടാ…

ഒന്നൂല്ല…

ഷെബിത്ത : എന്താ രണ്ടാളുമിവിടെ കെട്ടിപിടിച്ചു നിക്കുന്നെ…

(വീട്ടുമാറികൊണ്ട്)എന്തെ ഞങ്ങക്ക് കെട്ടിപിടിച്ചൂടെ…

ഇത്ത : ഈ ചെക്കനെന്താ കരയുവാണോ…

ആണോടാ…

മൂസി : ഒന്ന് പോയേ ഇത്താ ഞാൻ കരഞ്ഞൊന്നുമില്ല…

ഇത്ത : കെട്ടിക്കാൻ പ്രയായ ചെക്കൻ കരയുന്ന കണ്ടില്ലേ… അയ്യേ… നോക്ക് ചെക്കനാകെ ചുവന്നു…

മൂസി : പോ ഇത്താ കളിയാക്കാതെ…

ഇത്ത : ചെക്കന്റെ നാണം കണ്ടോ…

പോയി മുഖം കഴുകെടാ…

അപ്പോയെക്കും മുത്ത് മുഖം കഴുകി പുറത്തേക്ക് വന്നു കരഞ്ഞു വീർത്ത മുഖത്തെ മുഖം കഴുകി മറക്കാൻ കഴിയാത്തതിനാൽ അവൾ കരഞ്ഞത് ഇത്താക്ക് മനസിലായി അവളെ ചേർത്തുപിടിച്ചു കവിളിൽ കൈവെച്ച് ഇത്ത മൂസിയെ തുറിപ്പിച്ചു നോക്കി

നീയാണോടാ ഇവളെ കരയിച്ചേ… നിനക്കിച്ചിരി കൂടുന്നുണ്ട്… (അവനെ ചീത്ത പറഞ്ഞോണ്ടിരിക്കെ അവൻ മെല്ലെ അകത്തേക്ക് വലിഞ്ഞു)

ഇത്ത അവളെയും കൂട്ടി പോവുമ്പോ അവളെന്നെ തിരിഞ്ഞുനോക്കി ചിരിച്ചു അവളുടെ ആ ചിരി മനസിൽ നിന്നും വലിയ ഭാരമിറക്കിവെച്ചൊരു ഫീലായിരുന്നെനിക്ക്

അടുക്കളയിൽ ചെന്നപ്പോ പെൺ പട മുഴുവനും അടുക്കളയിലും പുറത്തുമായി എന്തൊക്കെയോ ഉണ്ടാക്കാനുള്ള ഒരുക്കങ്ങളിലാണ് അതിനിടയിൽ നിന്നും വല്ലിത്താനെ തിരഞ്ഞു കണ്ടുപിടിച്ചു ഇന്നലെ അതിന് ശേഷമവളെന്നോട് മിണ്ടിയിട്ടില്ല അവളെ അടുത്ത് ചെന്ന് തോണ്ടി വിളിച്ചു ഞാനാണെന്ന് കണ്ടതും അവളുടെ മുഖത്ത് പിണക്കം നിറഞ്ഞു വീടിനകത്തു ആളായതിനാൽ സംസാരിക്കാൻ പറ്റില്ലെന്നറിയുന്നത്കൊണ്ട് അവളുടെ കൈ പിടിച്ചു വലിച്ചോണ്ട് പറമ്പിലേക്ക് നടന്നു

Leave a Reply

Your email address will not be published. Required fields are marked *