വഴി തെറ്റിയ കാമുകൻ – 9 5

മൂസി ഓടിച്ചെന്ന് ട്രോളിയുമായി വന്നു രണ്ടുപേരുടെയും ബാഗുകൾ ട്രോളിയിലേക്ക് വെക്കുമ്പോ മുത്ത് എന്നെ ചേർന്നു നിന്നു

എത്തിയിട്ട് വിളിക്കുമോ…

വിളിക്കാം…

അകത്തേക്ക് കയറാൻ പോവുന്ന എന്നെ കെട്ടിപിടിച്ച അവൾ കരയുന്നത് കണ്ട്

ഇതാ ഞാൻ നിന്നെ കൂട്ടാൻ മടിച്ചേ… നിന്റെ കരച്ചില് കണ്ടാൽ തോന്നും ഞാൻ രണ്ട് കൊല്ലത്തേക്ക് പോകുവാന്ന് രണ്ടാഴ്ച്ചയല്ലേ… (അവളുടെ കണ്ണ് തുടച്ചുകൊടുത്ത്)ഈ കണ്ണീരും കണ്ടാണോ പോവണ്ടേ ഒന്ന് ചിരിച്ചേ…

അവൾ കണ്ണീരിൽ കുതിർന്നൊരു ചിരി ചിരിച്ചു അഫി അവളെ ചേർത്തുപിടിച്ചു

പെട്ടന്ന് വരാം… വന്നിട്ട് നമുക്കടിച്ചുപൊളിക്കാ…

അവൾ ചിരിച്ചു

അവരോട് യാത്ര പറഞ്ഞു ഞങ്ങളകത്തേക്ക് കയറി ബോർഡിങ്‌ പാസ്സെടുത്ത് ഫുഡ്‌ കോർട്ടിലേക്ക് നടക്കുന്നതിനിടെ ബിച്ചുവിനെ വിളിച്ച് ബോർഡിങ്‌ പാസ്സ് കിട്ടിയ വിവരം പറഞ്ഞു രണ്ട് കോഫിയെടുത്ത് വെയ്റ്റിങ് ഏരിയയിലെ സോഫയിൽ ഇരുന്നു

ഇക്കാ…

മ്മ്…

അവളോടിഷ്ടമാണെന്ന് പറഞ്ഞോ…

മ്മ്… ഇന്നവളുടെ മുഖം കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല…

മ്മ്… പെണ്ണിന് നല്ല സങ്കടോണ്ട്… ഇഷ്ടാണെന്ന് പറഞ്ഞശേഷം നേരെ ഒന്ന് കാണാൻ പോലും സമയം കിട്ടിയില്ലല്ലോ അതിന്റെ ആവും…

മ്മ്…

മൂളല്ലേ മൂളിയാൽ നല്ല കടിവെച്ചുതരും ഞാൻ…

(അവളെ നോക്കി ചിരിച്ച്) തിരികെവരാൻ എന്നെ ബാക്കിവെക്കുമോ നീ…

ആലോചിക്കട്ടെ…

അവളെന്റെ തോളിലേക്ക് ചാഞ്ഞു അവളെ മടിയിലേക്ക് കിടത്തി അവൾ പതിയെ ഉറക്കത്തിലേക്ക് വീണു

എയർപോർട്ടിൽ ഇറങ്ങി ടാക്സിയിൽ കയറി വീട്ടിലേക്ക് പോവും വഴി എടിഎംഇൽ കയറി ആയിരം റിയാൽ എടുത്തു വീട്ടിലെത്തി ടാക്സിക്കാരന് പൈസ കൊടുക്കുമ്പോയേക്കും മിഷേലിനെ വിളിച്ചുപറഞ്ഞതിനാൽ അവൾ വന്ന് വാതിൽ തുറന്നു പിറകെ തന്നെ ആനും സിയയുമുണ്ട് എന്റെ മുറിയിലേക്ക് കയറി അവർക്ക് അഫിയെ പരിചയപെടുത്തി അവർക്കായി കൊണ്ടുവന്ന സാധനങ്ങൾ അവർക്ക് നൽകാൻ പറഞ്ഞു ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങുമ്പോഴും അവർ സംസാരിച്ചിരിപ്പുണ്ട് ടവ്വൽ അവൾക്ക് കൊടുത്തു കുളിച്ചുവരാൻ പറഞ്ഞു അവരോട് സംസാരിച്ചിരിക്കെ അവൾ കുളിച്ചു വന്നു അവരോട് പുറത്ത്പോയിവരാമെന്നു പറഞ്ഞിറങ്ങി അവളെയും കൂട്ടി സൂക്കിൽ ചെന്ന് ഓരോ സുലൈമാനി പറഞ്ഞു അത് കുടിക്കുന്നതിനിടെ സെയ്തും ശിഹാബും അങ്ങോട്ട് വന്നു അവർക്കും ഓരോ ചായയും വാങ്ങികൊടുത്ത് അവർ പറഞ്ഞിട്ട് കൊണ്ടുവന്ന ബേക്കറിയും ബീഫും കൊടുത്തു അവരോട് അല്പസമയം സംസാരിച്ചുകൊണ്ടിരിക്കെ ഡെലിവറി പോയ അഷറഫിക്ക തിരികെ വന്നു ഞങ്ങളെ നോക്കി

ഇക്ക : നീ എപ്പോ എത്തി…

കുറച്ച് സമയമായേ ഉള്ളൂ…

ഇക്ക : ബാബക്ക് എങ്ങനെ ഉണ്ട്…

ഇപ്പൊ കുഴപ്പമൊന്നുമില്ല…കച്ചോടം എന്താ ഇക്കാ അവസ്ഥ…

കച്ചോടമൊക്കെ ഉണ്ട്… ഞാൻ പറഞ്ഞ കാര്യം…

ജ്യൂസ് മേക്കറും സാൻവിച്ച് ഉണ്ടാക്കുന്നവനും ഡെലിവറി കാരനുമല്ലേ… ശെരിയാക്കാം…

ഇക്ക : ഇതിപ്പോ തസ്‌നിയും ഹാഷിമും ഓരോ ഷിഫ്റ്റ്‌ ആയി ഓടുന്നുണ്ടേലും ഞാനും ദിൽഷാദും വേറെയും ഓടണം ഇവിടുത്തെ കാര്യങ്ങൾക്കൊപ്പം എല്ലാം കൂടെ ആവുന്നില്ല…

അറിയാമിക്കാ… മറ്റേ പ്രശ്നങ്ങളും (കമ്പനിയിലെ പ്രശ്നങ്ങൾ)അതിനിടക്ക് ഞാനൊന്ന് നാട്ടിൽ പോയതും എല്ലാം കൂടെ ആയോണ്ടാണ്… പുതിയ ഷോപ്പിലേക്ക് ആളെ എടുക്കുന്നതിന്റെ കൂടെ നിങ്ങൾക്കുള്ള ആളും ഉണ്ടാവും…

ഇക്ക : ഒരുപാട് സമയം പിടിക്കുമോ…

ഇല്ല… ഈ മാസം തന്നെ ഇന്റർവ്യൂ വെക്കും ബാബയുടെ ഓപ്പറേഷൻ കഴിഞ്ഞോട്ടെ എന്ന് വെച്ചാണ്… ഡെലിവറിക്ക് ഒരു ബൈക്കും രണ്ട് ആളെയും പോരെ…

ഇക്ക : ഈ മാസമെന്ന് പറഞ്ഞാൽ ഇന്ന് ഇരുപത്തിയെട്ടല്ലേ…

എന്റിക്കാ… ഈ വരുന്ന മറ്റന്നാൾ തുടങ്ങുന്ന മാസത്തിന്റെ കാര്യമാ പറഞ്ഞത്…

ഇക്ക : അത് മതി… സാൻവിച്ച്ഉണ്ടാക്കുന്നവനും ജ്യൂസ് മേക്കറും നാട്ടിൽ പോയിട്ട് രണ്ട് വർഷമായി രണ്ടാളും പറഞ്ഞോണ്ടിരിക്കുന്നുണ്ട്…

നമുക്ക് പെട്ടന്ന് സെറ്റാക്കാം… ഈ മാസം ലാസ്റ്റ് പുതിയ ആള് വരും അവർക്ക് അടുത്ത മാസം ഫസ്റ്റ് പോവാം പറഞ്ഞേക്ക്

അവരിപ്പോ ഈ മാസം കൂടെ നിന്നാൽ ജ്യൂസ് മേക്കർ രണ്ട് വർഷവും മൂന്ന് മാസവും മറ്റവൻ രണ്ടു വർഷവും അഞ്ച് മാസവുമല്ലേ ആയെ…

ഇക്ക : അതേന്ന് തോന്നുന്നു…

അവര് രണ്ടാളും ഉറങ്ങിക്കാണുമോ…

ഉറങ്ങിയിട്ടൊന്നുമുണ്ടാവില്ല…

എങ്കി അവരെ ഒന്ന് വിളിക്കാമോ…

അതിനെന്താ…

ഇക്ക അവരെ വിളിച്ച അല്പം സമയത്തിനുള്ളിൽ അവർ വന്നു ഞാൻ രണ്ടുപേർക്കും കൈ കൊടുത്തു

നമുക്ക് വണ്ടിയിലിരുന്ന് സംസാരിക്കാം… ഇക്കാ വാ…

അവരെയും കൂട്ടി വണ്ടിയിൽ കയറി

എന്തൊക്കെയാ സുഖമല്ലേ…

രണ്ടാളും അതെ എന്ന് പറഞ്ഞു രണ്ടുപേരും ലീവിന്റെ കാര്യം പറഞ്ഞു

അത് പറയാനാ വിളിപ്പിച്ചേ വരുന്ന മാസം ലാസ്റ്റ് പകരം ആളെത്തും പിറ്റേത്ത മാസം നിങ്ങൾക്ക് നാട്ടിൽ പോവാം അതുവരെ നിങ്ങൾ ഒന്ന് സഹകരിക്കണം

രണ്ടാളുടെയും മുഖത്ത് ഞാൻ പറഞ്ഞതിനോടുള്ള അനിഷ്ടം ശ്രെധിച്ചുകൊണ്ട്

വെറുതെ വേണ്ട അതിന്റെ ഗുണം നിങ്ങൾക്കുമുണ്ടാവും

രണ്ടാളും മനസിലാവാത്ത പോലെ നോക്കി

നിങ്ങളിപ്പോ ഒരു മാസം കൂടെ നിന്നാൽ ജിൻഷാദ് രണ്ട് വർഷവും മൂന്ന് മാസവും മനാഫ് രണ്ടു വർഷവും അഞ്ച് മാസവുമല്ലേ ആവുക…

രണ്ടാളും അതെ എന്ന് പറഞ്ഞു

അപ്പൊ ജിൻഷാദിന് രണ്ടേ അറനൂറും മനാഫിന് രണ്ടേ തൊള്ളായിരവുമല്ലേ പിടുത്ത പൈസ ഉണ്ടാവുക കൂട്ടി നോക്കിക്കേ…

അവര് ഫോൺ എടുത്ത് കൂട്ടി അതെ എന്ന് പറഞ്ഞു

ഈ പ്രാവശ്യം നിങ്ങളെ മൊത്തം പിടുത്തത്തിന്റെ ഇരുപത്തി അഞ്ചു ശതമാനം കൂടുതൽ തരും… അതായത് ജിൻഷാദിന് രണ്ടേ അറനൂറും ആറന്നൂറ്റി അൻപത് കൂടെ കൂട്ടി മൂന്നേ ഇരുന്നൂറ്റി അൻപതും മനാഫിന് രണ്ടേ തൊള്ളായിരവും എഴുന്നൂറ്റി ഇരുപത്തി അഞ്ചും കൂട്ടി മൂന്നേ ആറന്നൂറ്റിയരുപത്തി ഇരുപത്തി അഞ്ചും തരും നിങ്ങളൊന്നു ആലോചിച്ചുനോക്ക് ഒരു മാസം നിൽക്കുന്നതിനാണ് അറന്നൂർ റിയാലിൽ അതികം നിങ്ങൾക്ക് കിട്ടുന്നത് ആലോചിച്ചിട്ട് പറഞ്ഞാൽ മതി

രണ്ടാൾക്കും ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല അവർ ഒക്കെ പറഞ്ഞു അവർ പോയതും അഷറഫ്‌ക്ക എന്നെ നോക്കി

അല്ല മോനേ ഇത് വേണമായിരുന്നോ ഈ മാസം സാലറി നൂറ് റിയാൽ കൂട്ടികൊടുത്താൽ പോരായിരുന്നോ…

അവര് നിർത്തി പോവുകയായിരുന്നേൽ അതായിരുന്നു നല്ലത് ഇപ്പൊ സാലറി കൂട്ടികൊടുത്താൽ അവർ നാട്ടിൽ നിൽക്കുന്ന രണ്ട് മാസവും തിരികെ വന്നു ജോലിചെയ്യുന്ന രണ്ട് കൊല്ലവും ആ സാലറി കൊടുക്കണം അപ്പൊ ഒരാൾക്ക് മൊത്തം രണ്ടായിരത്തി എഴുന്നൂറ് റിയാൽ നമ്മൾ കൊടുക്കണം ഇതിപ്പോ രണ്ടാൾക്കും കൂടെ ആയിരത്തി മുന്നൂറ്റി എഴുപത്തി അഞ്ച് റിയാൽ ആണ് ചിലവ് ഏതാ നല്ലത്

അങ്ങനെ ഒരു പ്രശ്നം ഞാൻ ചിന്തിച്ചില്ല…

മ്മ്…

ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി

ഇക്ക : സംസാരത്തിനിടെ ചോദിക്കാൻ മറന്നു… ഇതാരാ…

കെട്ടിയോളാ… അഫീ… ഇത് അഷറഫിക്ക ഈ ഷോപ്പിന്റെ മാനേജറാണ്…

Leave a Reply

Your email address will not be published. Required fields are marked *