വഴി തെറ്റിയ കാമുകൻ – 9 5

നീ ആയിരുന്നോ… പേടിപ്പിച്ചു കളഞ്ഞല്ലോടാ…

ഞാനല്ലേ എന്തൊക്കെയോ കണ്ട് പേടിച്ചേ…എന്തായിരുന്നത് മലയോ

പോടാ… (കയ്യിലുള്ള തോർത്തുകൊണ്ട് തല്ലി)

ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങുമ്പോ അവൾ സാരിയുടുത്തു തട്ടം കുത്തികൊണ്ടിരിക്കുന്നു

കഴിഞ്ഞില്ലേ…

കഴിഞ്ഞു…

മുണ്ടും ഷർട്ടും ഇട്ടുകൊണ്ട്

നീ ഇവിടിരി അവന്മാര് വന്നോന്നു നോക്കട്ടെ…

അച്ചായാ അവരെത്തിയോ…

ഇല്ല…

എങ്കി കുറച്ച് ഭക്ഷണം എടുത്തു ഞങ്ങൾ പോകുവാ…

അതാ നല്ലേ…

ഭക്ഷണവും വെള്ളവും തോക്കും കത്തിയും ടോർച്ചും ബ്ലാങ്കറ്റും എടുത്ത് കാട് കയറി ഏറുമാടത്തിനു കീഴെ എത്തി ചുരുട്ടി മരത്തിൽ കെട്ടിവെച്ച കയറ് കോണി അഴിച്ചു തായേക്ക് വലിച്ചു ആടാതെ നിർത്തി

താഴേക്ക് നോക്കാതെ കയറി മുകളിൽ കയറിൽ കെട്ടിവെച്ചൊരു കൊട്ടയുണ്ട് അത് താഴേക്ക് എടുത്തിട്

കോണി കയറി അവൾ മുകളിലെത്തും വരെ കോണി ഇളകാതെ പിടിച്ചു അവളെടുത്തു താഴെക്കിട്ട കൂടയിൽ സാധനങ്ങൾ എടുത്തിട്ടു കോണി കയറി മുകളിലെത്തി

അരയിൽ നിന്നും ലൈറ്ററെടുത്തു റാന്തലിനു തീ കൊളുത്തി കുഴൽ ഇട്ട് തിരി ഉയർത്തി റാന്തൽ കൊളുത്തിൽ തൂക്കി താഴെ ഉള്ള കൊട്ടയും താഴ്ത്തിയിട്ട കോണിയെയും വലിച്ചു കയറ്റി കോണി കെട്ടിവെച്ചു കുപ്പിയിൽ നിന്നും വെള്ളമെടുത്തു കൈ കഴുകി നിലത്തിരുന്നു ഭക്ഷണം കഴിക്കുമ്പോഴും അവളെന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ട് കൈ കഴുകി വെള്ളവും കുടിച്ചു വെളിച്ചം അധികമായി തോന്നിയതിനാൽ തിരി താഴ്ത്തി വെച്ചു സിഗരറ്റിനു തീ കൊളുത്തി അവളെന്റെ അരികിലേക്ക് വന്നു

എടാ തണുക്കുന്നു…

സിഗരറ്റ് വേണോ…

അയ്യേ ഞാൻ വലിക്കൂല…

ഇതുവരെ വലിച്ചില്ലേ…

ഇല്ല…

വലിക്കാൻ തോന്നിയിട്ടില്ലേ…

ഇല്ല…

അവളെ തിരിച്ചു നിർത്തി കണ്ണിലേക്കു നോക്കി

ഇപ്പൊ പറ ഒരിക്കലും വലിക്കാൻ തോന്നിയിട്ടില്ലേ…

മുഖം തിരിക്കാൻ നോക്കിയ അവളുടെ മുഖം പിടിച്ചു നിർത്തി

പറയ്…

മ്മ്…

എന്നാൽ വലിച്ചു നോക്കിക്കോ…

അവൾ ചുറ്റും നോക്കി

ഈ കാട്ടിൽ ആര് കാണാൻ… ഞാനാരോടും പറയില്ല…

ചിരിച്ചു കൊണ്ട് എന്റെ കൈയിലെ സിഗരറ്റ് വാങ്ങി ചുണ്ടിൽ വെച്ചു വലിച്ചു

ചുമച്ചുകൊണ്ടവളെനെ നോക്കി അവളുടെ തലയിൽ തട്ടി

എന്തിനാ ദൃധി കാണിക്കുന്നത് പതിയെ അല്പം എടുത്താൽ മതി

ചുമ മാറിയ അവൾ പതിയെ ഒരു പുക കൂടെ എടുത്തു പുറത്തേക്ക് ഊതികൊണ്ട് എന്നെ നോക്കി ചിരിച്ചു

ഇനി ഇതുപോലെ എന്തേലും ആഗ്രഹമുണ്ടോ….

(ചിരിച്ചുകൊണ്ട്) മ്മ്…

എന്താ വെടിവെക്കണം…

തോക്കെടുത്തു അവളുടെ കൈയിലേക്ക് കൊടുത്തു അവൾ തോക്ക് പിടിക്കുന്നത് നോക്കി അങ്ങനെ അല്ല പുറകിൽ നിന്നും അവളുടെ ഇടം കൈയിൽ പിടിച്ചു തോക്കിനെ അവളുടെ തോളിൽ അമർത്തി വെച്ചു

രണ്ടു കയ്യാലും സ്ട്രോങ് ആയി പിടിച്ച് ഇതിലെ മുന്നോട്ട് നോക്കണം വെടി കൊള്ളേണ്ടുന്ന ഭാഗം ഇവിടെ വരുമ്പോ സ്ട്രോങ്ങ്‌ ആയി പിടിച്ച് കാഞ്ചി വലിക്കണം

പറഞ്ഞു തീർന്നതും അവളുടെ ചൂണ്ടു വിരലിൽ കൈ അമർന്നു വലിയ ശബ്ദത്തോടെ വെടി പൊട്ടി അല്പം അകലെ ഉള്ള മരത്തിൽ ഉണ്ട ചെന്നു കൊണ്ടു വെടിയൊച്ച കേട്ട് ചുറ്റുമുള്ള മരങ്ങളിൽനിന്നും പക്ഷികൾ ശബ്ദമുണ്ടാക്കി പറന്നു

അവളുടെ കൈയിൽ നിന്നും തോക്ക് എടുത്തു രണ്ട് ഉണ്ടകളിട്ട് അവൾക്കു കൊടുത്തു വീണ്ടും തോളിൽ മുട്ടാതെ വെച്ച അവളെ നോക്കി

തോളിൽ മുട്ടിച്ചു വെക്കണം അല്ലെങ്കിൽ ഫയർ ആവുമ്പോ ഈ ഭാഗം വന്ന് ഷോൾഡറിൽ അടിക്കും അപ്പൊ എല്ല് പൊട്ടാൻ ചാൻസുണ്ട്

പാ വിരിച്ച് അതിലേക്ക് ബ്ലാങ്കറ്റ് വിരിച്ചു കൊണ്ടിരിക്കെ അവൾ വീണ്ടും ഫയർ ചെയ്തു

മതിയോ…

മ്മ്…

എങ്കി കിടന്നോ

അവൾ വന്നു തോക്ക് കൈയിലേക്ക് തന്നു അതിൽ ഉണ്ട ഇട്ട് മാറ്റിവെച്ചു കിടന്നു

ചിന്തയിൽ മുഴുവൻ അഫിയുടെ പ്രശ്നങ്ങളാണ് ഉറക്കം നഷ്ടമായിരിക്കുന്നു മറ്റു പ്രശ്നങ്ങൾ പോലെ ഇതിനെനിക്ക് പരിഹാരം കാണാൻ കഴിയുന്നില്ല… ഞാൻ ചെയ്ത പാപങ്ങളാണോ ഇനി ഇങ്ങനെ ഒക്കെ സംഭവിച്ചത് അതുകൊണ്ടാവുമോ ഞങ്ങളെ കുഞ്ഞ് പിറക്കും മുൻപ് കൊല്ലപ്പെട്ടത് അതോർത്ത് അവളിന്നും സങ്കടപെടുന്നത്… അതിനുമാത്രം എന്ത് പാപമാണ് ചെയ്തത്… ആരെയും കൊന്നിട്ടില്ല… എന്തിന് തിന്നാനല്ലാതെ ഒരു ജീവിയെയും കൊന്നിട്ടില്ല… സമ്മതമില്ലാതെ ഒരു പെണ്ണിനേയും തൊട്ടിട്ടില്ല… ആരെയും ചതിച്ചിട്ടില്ല… പണിതതൊക്കെയും ചതിയൻ മാരെയും പാവങ്ങളെ മേൽ അക്രമം കാണിച്ചവരെയും മാത്രം… ഗുരു പഠിപ്പിച്ച പാടങ്ങളെല്ലാം അവർക്കാറുപേർക്കും പകർന്നു കൊടുക്കുമ്പോഴും പാവങ്ങളെ ആക്രമിക്കരുതെന്ന് അവരെ ഉപദേശിച്ചിട്ടുണ്ട്… എന്ത് തെറ്റായാലും ചെയ്തത് ഞാനല്ലേ ശിക്ഷ എന്താണെങ്കിലും എനിക്ക് തന്നാൽ പോരായിരുന്നോ… പാവമെന്റെ പെണ്ണ് എന്ത് തെറ്റാ ചെയ്തേ കുട്ടികളെ പോലുള്ള അവളുടെ ചിരി മായ്ക്കാൻ മാത്രം ക്രൂരനാണോ ദൈവം ആയിരിക്കും അല്ലായിരുന്നേൽ ചോര പരുവത്തിൽ അവളുടെ വയറ്റിൽ വെച്ചുതന്നെ ഞങ്ങളെ കുഞ്ഞിനെ കൊല്ലില്ലായിരുന്നല്ലോ… കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി… (എഴുനേറ്റ് സിഗരറ്റ് കത്തിച്ചു) അവളെനെ സ്നേഹിക്കുമ്പോലെ എനിക്കവളെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ… ഇല്ല… അവളെനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഒരു പക്ഷേ എന്റെ ഉമ്മയെ കാൾ എന്നെ സ്നേഹിക്കുന്നത് അവളാവും…അവളെ കാണാൻ തോന്നുന്നു… കെട്ടിപ്പിടിക്കാൻ കൊതിയാവുന്നു…ഇനിയുമവളെ ഒറ്റയ്ക്കാക്കരുത്… ജസ്‌ന നല്ല ഉറക്കമാണ് വിളിച്ചുണർത്തിയാലോ… ഉറക്കം ശല്യപെടുത്തുന്നത് മോശമല്ലേ… എന്നാലും വേണ്ടില്ല എനിക്കവളെ കാണണം…

ജസ്‌ന… ജസ്‌നാ…

തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങിയ അവളെ വിളിച്ചുണർത്തി

മുഖം കഴുക് പോവാം…

അവൾ എണീറ്റിരുന്നു നോക്കി കുപ്പിയിലെ വെള്ളമെടുത്തു കൊടുത്ത് അവൾ മുഖം കഴുകുമ്പോയേക്കും തിരക്കുപിടിച്ചു ബെൽറ്റും കെട്ടി തോക്കും കയ്യിലെടുത്തു ബാഗുമെടുത്തു

ഞാനാദ്യമിറങ്ങി കോണി പിടിക്കാം നീ പുറകെ ഇറങ്ങിക്കോ

തായെ ഇറങ്ങി കോണി കെട്ടിവെച്ചു നടക്കാൻ തുടങ്ങിയപ്പോഴും ഉറക്കം മുറിഞ്ഞതിനാൽ അവളെടെ നടത്തത്തിനു വേഗം പോരെന്നു തോന്നി ആടി ആടി നടക്കുന്ന അവളെ എടുത്തു തോളിലിട്ടുകൊണ്ട് വേകം നടന്നു ബംഗ്ലാവിലെത്തുമ്പോ അച്ചായനും ജോയിയും ഇരുന്ന് അടിക്കുന്നുണ്ട്

അച്ചായാ ഞങ്ങളിറങ്ങുകയാ…

അച്ചായൻ : ഈ സമയത്തോ… നേരം പുലരാറായി… രാവിലെ പോയാൽ പോരെ…

പോരച്ചായാ ഇപ്പൊ പോണം…

അച്ചായൻ : ജോയീ… ചെക്ക് പോസ്റ്റടച്ചിട്ടുണ്ടാവും നീ കൂടെ ചെല്ല് ചെക്ക് പോസ്റ്റ് കടത്തിവിട്ടിട്ട് വീട്ടിലേക്ക് പൊയ്ക്കോ

ജോയി : അപ്പൊ അവരോ…

അച്ചായൻ : അവരെ ഞാൻ കൊണ്ടുവിട്ടോളാം

വേണ്ടിച്ചായാ അച്ചായൻ ഓഫീസറെ ഒന്ന് വിളിച്ചു പറഞ്ഞാ മതി ഞങ്ങള് പൊയ്ക്കോളാം

അച്ചായൻ : അത് മതിയോ…

മതിയെന്നേ…

(വണ്ടിയുടെ പിന്നിൽ കുറച്ച് കുപ്പികൾ എടുത്തു വെച്ചു)എന്നാ നീ ഇതാ ചെക്ക് പോസ്റ്റിൽ കൊടുത്തേക്ക്

Leave a Reply

Your email address will not be published. Required fields are marked *