വഴി തെറ്റിയ കാമുകൻ – 9 5

ഓരോരുത്തരെ പേരും വിവരങ്ങളും പറയാൻ തുടങ്ങി എല്ലാരും ഫോണെടുത്ത് ഇന്ന് വീട്ടിൽ വരില്ലെന്നതിന് എന്തെങ്കിലും കാരണം പറഞ്ഞേക്ക് എല്ലാരേകൊണ്ടും വീട്ടിൽ വിളിപ്പിച്ചു ഫോണ്‌ വാങ്ങി എല്ലാത്തിന്റെയും പാസ്‌വേഡ് ഒഴിവാക്കി ഫോണും എടുത്ത് ശംസിയെ കൂട്ടി വീടിനു മുന്നിലേക്ക് വന്നു പേഴ്സിൽ നിന്നും പൈസയെടുത്ത് അവന് കൊടുത്തു നാളെ ഞാൻ വിളിക്കുമ്പോ അവന്മാർക്ക് പുതിയ ഡ്രെസ്സും ഇടീച്ച് അവന്മാരെ കയ്യിൽനിന്നുകിട്ടിയ സാധനവും കൂടെ എടുത്ത് അവരെ കോളേജിൽ കൊണ്ടുവരണം

ഗോപാലേട്ടനെ വീട്ടിലാക്കി വീട്ടിൽ ചെന്നു ഇത്തായേം കൂട്ടി പുഴയിൽ ചാടി മറു കരയിൽ തൊട്ട് അവിടെ കയറാതെ തിരികെ നീന്തി പാതി ദൂരം കൊണ്ടവൾ തളർന്നു അവളെയും പിടിച്ച് കരയിൽ കയറി പുതുതായി നിർമിച്ച പടിക്കെട്ടിൽ ഇരുന്നു കിതച്ചുകൊണ്ട് എന്നെ നോക്കിച്ചിരിക്കുന്ന അവളെ നോക്കി

അവൻ പിന്നെ ശല്യത്തിന് വന്നോ…

ഹേയ്… ഇപ്പൊ ആരും കോഴിത്തരോം കൊണ്ട് വരാറില്ല… നീ അന്ന് പറഞ്ഞ കഥയൊക്കെ അവന് ആദ്യമേ അറിയാം… അത് നിങ്ങളാണെന്നാ അറിയാതിരുന്നത്… ഇപ്പൊ എന്നോടിത്തിരി ബഹുമാനത്തോടെയെ പെരുമാറാറുള്ളൂ…

മ്മ്… ജാഫർ നിന്നെ വിളിച്ചിരുന്നോ…

മ്മ്… നാളെ നാട്ടിലേക്ക് വരുന്നുണ്ട് എന്തേലും വേണോ എന്ന് ചോദിച്ചു…

നീയെന്ത് പറഞ്ഞു…

ഒന്നും വേണ്ട എല്ലാം നീ വന്നപ്പോ കൊണ്ടുവന്നിട്ടുണ്ടെന്ന്…

മ്മ്… അഷറഫ്കയും ഇത്തയും എപ്പോഴാ ടുർ കഴിഞ്ഞ് വരുന്നത്…

അറിയില്ല അവര് കുട്ടികളേം കൂട്ടിയത്കൊണ്ട് രണ്ടാളേം സ്കൂൾ മുടങ്ങി

അത് സാരോല്ല…

മ്മ്… രണ്ടാൾക്കും ഇപ്പൊ സ്കൂളിൽ പോവാൻ ഭയങ്കര ഉഷാറാ… സാധാരണ ക്ലാസിൽ പോയാലും മിണ്ടാതിരിക്കുന്ന പിള്ളാരാ ഇപ്പൊ ക്ലാസ്സ്‌ ടൈം പോലും സംസാരവും വികൃതിയും ആണെന്നാ ടീച്ചർ പറഞ്ഞത്… എന്തായാലും രണ്ടാളേം പാരൻസ് മീറ്റിങ് വരുന്നുണ്ട് നീ തന്നെ ചെല്ല് എനിക്കെങ്ങും വയ്യ ടീച്ചർമാരെ വായിന്ന് ചീത്തകേൾക്കാൻ…

കുട്ടികളാവുമ്പോ ഇച്ചിരി വികൃതി ഒക്കെ വേണം… അല്ലാതെ ഇതെന്താ മെഷീനോ…

ആയിക്കോട്ടെ… നീ തന്നെ പോയി ടീച്ചർമാരെ വായിലിരിക്കുന്നത് കേട്ടാൽ മതി…

ആയിക്കോട്ടെ ഞാൻ തന്നെ പോയിക്കൊള്ളാം… (അവളുടെ മടിയിലേക്ക് തലവെച്ച് കിടന്നു)ഡി ഇത്താ…

മ്മ്… ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയുമോ…

മ്മ്…

നീ ആഗ്രഹിച്ചിട്ടില്ലേ… അവരുടെ വികൃതികൾക്ക് ടീച്ചർമാർ നിന്നോട് പരാതി പറയുന്നത് കേൾക്കാൻ…

(അവളെനെ നോക്കി ചിരിച്ചു കൊണ്ടെന്റെ കൈയിൽ അടിച്ചു) മ്മ്… അവരെ പറ്റി സൈലന്റാണ് പാവം കുട്ടിയാ പക്ഷേ പഠിപ്പിൽ പുറകോട്ടാണ് എന്ന് ടീച്ചർമാർ പറയുമ്പോ ഞാൻ വിചാരിക്കുമായിരുന്നു അവർ നിനെപോലൊരു വികൃതി അയാൽ മതിയായിരുന്നെന്ന്… ഇപ്പൊ പഠിപ്പിൽ പുറകോട്ടാണെന്ന പരാതി മാറി ഇപ്പൊ വികൃതിയാണെന്ന പരാതിയാ… ഹഹഹ…

എന്നിട്ടാണോ പരാതി കേൾക്കാൻ നീ പോവില്ലെന്നു പറയുന്നേ…

അവരുടെ വികൃതിയും സന്തോഷവും നീ ഉണ്ടാക്കിക്കൊടുത്തതല്ലേ…അപ്പൊ അതിന്റെ പരാതിയും നിനക്ക് തന്നെ ഇരിക്കട്ടെ…

അങ്ങനെ വേണ്ട നമുക്ക് രണ്ടാൾക്കും പോയി കേൾക്കാം എന്തെ…

അത് നമുക്കാലോചിക്കാം…

ഡി ഇത്താ…

മ്മ്…

ഞാനൊരു കാര്യം പറയട്ടെ…

(എന്റെ മുടിയിൽ വിരലോടിച്ചു) പറയെടാ…

ഇത്ത എന്റെ അഫിയെ കണ്ടില്ലേ…

മ്മ്…

അവളെ കണ്ടിട്ടെന്ത് തോന്നി…

അവൾക്കെന്താ അവൾ നല്ല കുട്ടിയല്ലേ…എന്റെ മോന് പറ്റിയ നല്ല സ്വഭാവമുള്ള നല്ല സുന്ദരി കുട്ടി…

അതല്ല ഞാൻ അവളെ പറ്റിയും അവളെ കുറുമ്പിനെ പറ്റിയും ഒക്കെ ഇത്താനോട് പറഞ്ഞിട്ടില്ലേ… അതിൽ നിന്ന് എന്തേലും വെത്യാസം തോന്നിയോ…

മോനൂസേ… പെൺകുട്ടികൾ അങ്ങനെയാടാ അവര് പെട്ടന്ന് മെച്യൂട് ആവും… പിന്നെ നീ നഷ്ടപ്പെട്ടപ്പോ അവൾ പെട്ടന്ന് അങ്ങനെ ആയതാവും…

മ്മ്… ഞാനവളോട് ചെയ്തത് തെറ്റായിപോയി ഞാനവളെ കൂടെ നിൽക്കണമായിരുന്നു…

അതൊന്നും സാരമില്ലടാ… അവൾക്കും അതിൽ പരാതിയൊന്നുമില്ലല്ലോ… പിന്നെന്താ…

ഇത്ത കരുതുംപോലെ എന്നെ നഷ്ടപെട്ടത് മാത്രമല്ല അവളെ തളർത്തിയത്

പിന്നെ…

ഞാൻ ആക്സിഡന്റ് ആയില്ലേ…

മ്മ്…

അന്ന് അവൾ എന്നോട് അവൾ കൺസീവ് ആണെന്ന് പറയാൻ എന്നെ കാത്തിരുന്നതാ…

ഇത്തയുടെ മുഖത്തൊരു ഞെട്ടൽ മാത്രമായിരുന്നു

അവളെ അന്ന് അവളെ മാമൻ സ്റ്റൈറിൽ നിന്ന് തള്ളിയിട്ടു വീഴ്ചയിൽ ബ്ലീഡിങ് ആയി അവൾ പ്രഗ്നന്റ് ആണെന്നറിഞ്ഞപ്പോ അങ്ങേര് അവളെ അടിക്കുകയും വയറ്റിൽ തൊഴിക്കുകയൊക്കെ ചെയ്തു

തരിച്ചിരിക്കുന്ന ഇത്താനെ നോക്കി

പാവം കുറേ സഹിച്ചു… ഞാൻ ചെയ്ത തെറ്റിന്റെ ഫലമാവും അവളനുഭവിച്ചത് അല്ലേ ഇത്താ…

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അത് കണ്ട് അവളെനെ മടിയിൽ നിന്നും വാരിയെടുത്ത് കെട്ടിപിടിച്ചു

എന്ത് തെറ്റായാലും ഞാനല്ലേ ഇത്താ ചെയ്തേ… ഒന്നുമറിയാത്ത ഞങ്ങളെ വാവ വെറും ചോരയായി അവളെ വേദനിപ്പിച്ച് വെറും ചോരയായി ഒലിച്ചുപോയതോർക്കുമ്പോ എന്നോട് തന്നെ വെറുപ്പ് തോന്നുവാ… ഞാൻ കാരണമാ…

അവളെ കെട്ടിപിടിച്ചു പൊട്ടികരയുന്ന എന്നെ ചേർത്തുപിടിച്ചു കരഞ്ഞുകൊണ്ട്

അങ്ങനൊന്നുമില്ല… അതൊക്കെ മോന്റെ തോന്നലാ… കരയല്ലേ പൊന്നേ… നിന്റെ കരച്ചില് കാണാനെനിക്ക് വയ്യ…നമുക്കത് വിധിച്ചിട്ടില്ല അല്ലാതെ എന്റെ മോനൊരു തെറ്റും ചെയ്തിട്ടില്ല…ഇത്താന്റെ പൊന്നല്ലേ കരയല്ലെടാ…

അവള് ആശ്വസിപ്പിക്കുമ്പോഴും എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല

മോനൂ… പടച്ചോൻ നമ്മളാഗ്രഹിച്ചതെല്ലാം തരുന്നെങ്കിൽ പടച്ചോന് നമ്മളെ ഏറെ ഇഷ്ടമാണെന്നാ അതിനർത്ഥം പടച്ചോൻ നമുക്ക് പരീക്ഷണങ്ങൾ തരുന്നുണ്ടെങ്കിൽ പടച്ചോൻ നമ്മളെ വിശ്വസിക്കുന്നെന്നാ അർത്ഥം… ഉപ്പൂപ്പ മോനോട് പറഞ്ഞിട്ടില്ലേ മോന്റെ ഓരോ തോൽവികളും മോന് ശക്തി ഉണ്ടാവനാണെന്ന്… നോവറിഞ്ഞു ശക്തനായ ശേഷം മോൻ മോന്റെ നിയോഗത്തിൽ എത്തും എന്ന് ഉപ്പൂപ്പ പറഞ്ഞത് ഓർമയില്ലേ… മോന്റെ ആദ്യ ഭാര്യയുടെ വയറ്റിൽ വെച്ച് അവളുടെ മനസിന്റെയും ശരീരത്തിന്റെയും താളം തെറ്റിച്ചുകൊണ്ട് മോനറിയും മുൻപ് കുഞ്ഞില്ലാതാവും അതോടെ അവളിലെ ശൈത്താൻ ചങ്ങല പൊട്ടിക്കും നിന്റെ സ്നേഹം മാത്രം അവളെ പിടിച്ചുനിർത്തും നിന്നെചൊല്ലി ഏറെ നോവനുഭവിക്കുകയും അവളാണ് എന്ന് വലിയുസ്താദ് പറഞ്ഞിരുന്നു (ഉപ്പൂപ്പാന്റെ സുഹൃത്ത് സൂഫിയാണ് എനിക്ക് ഒരു വയസുള്ളസമയത്ത് അദ്ദേഹം മരിച്ചു എന്റെ കഴുത്തിൽ കിടക്കുന്ന മാലകളിൽ ഒന്ന് എനിക്ക് പതിമൂന്ന് വയസ്സ് തികയുന്ന അന്ന് എനിക്ക് തരാൻ ഏൽപ്പിച്ചതാണെന് പറഞ്ഞുകെട്ടിട്ടുണ്ട്)

ഞെട്ടലോടെ ഇത്ത പറഞ്ഞത് കേട്ട് ഇത്താന്റെ മുഖത്ത് നോക്കി

ഇത്താ… അവളെ ഫ്രിണ്ട് സെലിൻ സൈകാർട്ടിസ്റ്റാണ് അവളെന്റെ മുഖത്തനോക്കി പറഞ്ഞിത്താ എന്റെ പെണ്ണിന് ഭ്രാന്താണെന്ന്…

അവൾക്കൊന്നുമില്ല മോൻ അവളെ കൂടെ നിന്നാൽ മതി…

Leave a Reply

Your email address will not be published. Required fields are marked *