വഴി തെറ്റിയ കാമുകൻ – 9 5

അവളെ കൂടെ ഞാൻ നിൽക്കില്ലെന്ന് ഇത്താക്ക് തോന്നുന്നുണ്ടോ…

മറ്റുള്ളവർക്ക് മുന്നിൽ അവളൊരു പാപം ചെയ്യും വൻ പാപങ്ങളിലൊന്ന് ചുറ്റും നിൽക്കുന്നവരിൽ ഭൂരിഭാഗവും അവളെ കുറ്റപെടുത്തും എന്നാൽ ആ സമയത്ത് നീ അവളെ കുറ്റപ്പെടുത്തരുത് അവളെ തിരുത്തുകയും വേണ്ട അവളുടെ ചോരയാൽ എന്നോ അത് അവൾക്ക് പാപമല്ലാതായിരിക്കും…

എന്താ അത്…

അതെനിക്കറിയില്ല…

അവളോട് എല്ലാം പറഞ്ഞതോടെ മനസിലെ വലിയൊരു ഭാരമിറക്കിവെച്ചപോലെതോന്നി

മുഖത്ത് തണുത്ത ചുണ്ടമരുന്നതും മതിപ്പിക്കുന്ന മണവും എന്നെ വിളിച്ചുണർത്തി കണ്ണ് തുറന്ന ഞാൻ കാണുന്നത് കുനിഞ്ഞുനിന്ന് എന്നെ ഉമ്മവെക്കുന്ന അഫിയെ ആണ് അവൾ കുളിച്ചു പുതിയ ടോപ്പൊക്കെ ഇട്ടാണ് നിൽപ്പ് അവളെ വലിച്ച് മേലേക്കിട്ടു ചുണ്ടിൽ ഉമ്മവെച്ചു അവളുടെ മുഖം ഉയർത്തിപിടിച്ച് അവളെ നോക്കി

പോയി പല്ല് തേക്ക് കൊരങ്ങാ…

അവളുടെ ചുണ്ടിനെ ചപ്പി വലിച്ചു മുഖം ഉയർത്തി നോക്കിയ എന്നെ നോക്കി ചിരിയോടെ

പോവണ്ടേ…

പോണോ…

ഇക്കാക്ക് എന്തൊക്കെയോ പരിപാടിയില്ലേ… മുത്ത് കോളേജിൽ പോവാൻ കാത്ത് നിൽക്കുന്നുണ്ടാവും എനിക്കും ഹോസ്പിറ്റലിൽ പോണം…

എന്നാ പോവാ ലേ…

മ്മ്… വാ…

അവളെനെ വലിച്ച് പൊക്കി

അവളെ പിടിച്ച് മടിയിൽ ഇരുത്തി വയറിൽ തടവി

വേദന ഇല്ലല്ലോ…

ഇല്ലെന്നേ…

സമയത്ത് ഭക്ഷണം കഴിക്കണേ…

ആ… ഇക്കാ…

നീ ഇന്ന് വരുമ്പോ ഇത്താനേം കൂട്ടിക്കോ

ഓക്കെ… അതൊക്കെ നമുക്ക് സെറ്റക്കാ… വേഗം പോയികുളിച്ചേ കഴിച്ചിട്ട് വേണമെന്നിക്കിറങ്ങാൻ…

ബാത്‌റൂമിൽ കയറി പെട്ടന്ന് പണിയെല്ലാം തീർത്തു പുറത്ത് വന്നു അവൾ കണ്ണെഴുതുകയാണ് ഡ്രസ്സ്‌ ചെയ്തു കഴിയുമ്പോയേക്കും അവൾ പുറകിൽ വന്നു മുടി തന്ന് എന്നെ തിരിച്ചുനിർത്തി കവിളിൽ ഉമ്മവെച്ചു

കൈയ് പിടിച്ച് സ്റ്റെപ്പിറങ്ങെ ഉമ്മച്ചി മേശപ്പുറത്ത് ഫുഡ്‌ കൊണ്ടുവെച്ചു മൂന്നാളും ഇരുന്ന് ഭക്ഷണം കഴിച്ചു അവൾക്കൊപ്പം ഇറങ്ങാൻ തുടങ്ങിയ എന്നെ നോക്കി

ഇപ്പൊ പോണോ കുറച്ച് കഴിഞ്ഞ്…

പോയിട്ട് കുറച്ച് പണിയുണ്ട്…

അവളുടെ കൂടെ വണ്ടിയിൽ കയറി വണ്ടി ഗേറ്റ് കടന്നു

അവൾക്കൊൻപത് മണിക്കല്ലേ ക്ലാസ് ഇത്തിരി കഴിഞ്ഞ് ഇറങ്ങിയാൽ പോരായിരുന്നോ…

(അവളെ നോക്കി) എന്താടീ…

അല്ല ഉമ്മ നല്ല പൂത്ത് നിൽക്കുകയാ…

തുടങ്ങിക്കഴിഞ്ഞാ പത്തുമണിക്കും നിന്റെ ഉമ്മ വിടില്ല മോളേ…

ഹഹഹ… അല്ല അവന്മാരെ എന്താ പരിപാടി…

ഇന്നലെ പ്രിൻസിപ്പലിനെ വിളിച്ച് ഇന്ന് കാലത്ത് രക്ഷിതാക്കളെ വിളിച്ചുവരുത്താൻ പറഞ്ഞിട്ടുണ്ട് അവര് പറഞ്ഞ ആളുകളെയും അവർക്ക് മേലേ ഉള്ളവരെയും ഇന്നലെ തന്നെ ചെക്കന്മാർ പൊക്കാൻ തുടങ്ങി

മ്മ്… ശ്രദ്ധിക്കണം…

ആടീ… അവളെനെ വീടിനു മുന്നിൽ ഇറക്കി കയറിചെല്ലുമ്പോ ഇത്ത പോവാനായി ഇറങ്ങുന്നുണ്ട് ഉപ്പ ഉമ്മറത്തിരിപ്പുണ്ട്…

ഡാ ഞാൻ പറഞ്ഞ കാര്യം…

നിന്നെ കൂട്ടാൻ വൈകീട്ട് അവള് വരും…

എന്നാ ഞാൻ പോട്ടെ…

അവളെന്റെ കവിളിൽ ഉമ്മതന്നു വണ്ടിയിൽ കയറി വണ്ടി ഗേറ്റ് കടന്നു പുറത്തേക്ക് പോയി

മോളെന്താ കയറാതെ പോയേ…

അവൾ ഹോസ്പിറ്റലിൽ പോവാൻ ലേറ്റായെന്ന്… വൈകീട്ട് വരാന്ന് പറഞ്ഞു…

ഇന്നലെ വാങ്ങിയ തെങ്ങിൻ തൈകളും കവുങ്ങിൻ തൈകളും ഇന്ന് നടണം പണിക്കാര് വന്നില്ല ഞാനവരെ നോക്കി ഇരിക്കുവായിരുന്നു…

അവരെ കൂലിയൊക്കെ കൊടുത്തില്ലേ…

അതൊക്കെ കൊടുത്തു അവര് വരുന്ന സമയം ആവുന്നേ ഉള്ളൂ…

കുഴിയെടുക്കൽ കഴിഞ്ഞതല്ലേ…

ആ… ഇനി നട്ടാൽ മതി… നീ പറഞ്ഞപോലെ പുറകിലെ മൂന്ന് കണ്ടത്തിൽ ഒന്നും ചെയ്തിട്ടില്ല…

മ്മ്… അവിടേക്കുള്ള പൈപ്പ് ഷാജിയേട്ടന്റെ വീട്ടിലുണ്ട് അത് വൈകുന്നേരം കൊണ്ട് സെറ്റാക്കിയിട്ട് അവരിങ് കൊണ്ടുത്തരും ഇങ്ങളും ഉമ്മയും പോയി നല്ല കുരുമുളകിന്റെ തൈ വാങ്ങിച്ചോ…

അപ്പൊ മുനിലെന്ത് ചെയ്യാനാ…

ഒരു വരിയിൽ കുള്ളൻ തെങ്ങും ബാക്കി ഫ്രൂട്സും മറ്റും വെച്ച് ഒരു ഗാർഡൻ പോലെ ആക്കാം… അത് വീടിന്റെ പണികഴിഞ്ഞിട്ട് നോക്കാം അല്ലാതെ സാധനങ്ങൾ ഇറക്കാനും മറ്റും എന്തേലും ആവശ്യം വന്നാൽ നടക്കില്ല… സ്പിങ്ലർ ഫിറ്റ് ചെയ്തിട്ടേണ്ടനെ ഉണ്ട്…

എല്ലാത്തടും നനയുന്നുണ്ട്… പക്ഷേ മോട്ടോർ ഇങ്ങനെ ഉപയോഗിച്ചാൽ കേടാവില്ലേ…

അത് സാരോല്ല ടാങ്കിന്റെ പണി കഴിയും വരെ ഇപ്പൊ തല്ക്കാലം മോട്ടോർ തന്നെ വർകാവട്ടെ…

ആ കുളത്തിൽ മീനിനെ ഇടണമെന്ന് പറഞ്ഞോണ്ട് അത് വൃർത്തിയാക്കിച്ചിട്ടുണ്ട് (സാവിത്രി ചേച്ചിയോട് വാങ്ങിയ സ്ഥലത്ത്ഉള്ളത്)

എവിടെയാ മീൻ കുഞ്ഞുങ്ങളെ കിട്ടുകയെന്നും ഏതാ നല്ലതെന്നും നോക്ക്

മ്മ്… ഞാൻ കുറച്ചാളോടൊക്കെ ചോദിച്ചിട്ടുണ്ട്

സംസാരിച്ചുകൊണ്ടിരിക്കെ ഇബ്രായിക്കുകയും ചന്ദ്രേട്ടനും ഒക്കെ വന്നപ്പോ ഉപ്പ അവർക്കൊപ്പം പറമ്പിലെക്ക് പോവാനായി ഇറങ്ങി

റാഷി വന്നാൽ അവനോട് ബാങ്കിൽ ചെന്നു പൈസ എടുക്കാൻ പറയണം…

ആ… നീ പിനേം ഞങ്ങളെ എല്ലാം അക്കൗണ്ടിൽ പൈസ ഇട്ടല്ലേ… വണ്ടിയിൽ എണ്ണയടിക്കുന്നതും വീട്ടിലേക്ക് സാധനം വാങ്ങുന്നതും അടക്കം നീ റാഷീടെ കൈയിൽ കൊടുത്ത കാർഡിന്നാ… ഒന്നിനും ചിലവാക്കാനില്ലേൽ പിന്നെന്തിനാ പൈസ ഇടുന്നെ…

നിങ്ങക്ക് ഉമ്മാനേം കൂട്ടി ഒരു ട്രിപ്പൊക്കെ പോകരുതോ… അളിയനും ഇത്തയും പോയാകണ്ടില്ലേ…

അകത്ത് കയറി ചെല്ലുമ്പോ സൗമിനി ഏച്ചിയും അയിഷാത്തയും പണിക്കാർക്കുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്

എന്താണ് ഒക്കെ അല്ലേ മക്കളേ…

അയിഷ : ആ കെളവാ…

ഉമ്മ എവിടെ…

സൗമിനി : പശുവിനു പുല്ല് വെട്ടാൻ പോയതാ…

മ്മ്… പശൂനെ നോക്കാൻ പറ്റിയ ആരേലും പരിചയത്തിൽ ഉണ്ടേൽ പറ… വലിയ പണിയൊന്നുമില്ല തൊഴുത്ത് വർത്തിയാക്കണം പശുക്കളെ കുളിപ്പിക്കണം ഭക്ഷണംകൊടുക്കണം കറക്കാൻ മെഷീൻ സെറ്റ് ചെയ്യണം…

സൗമിനി : ആണുങ്ങൾ തന്നെ വേണോ…

ആണായാലും പെണ്ണായാലും കുഴപ്പമൊന്നുമില്ല വിശ്വസിക്കാൻ പറ്റുന്ന ആളായാൽ മതി… എന്തെ ആരേലും ഉണ്ടോ…

സൗമിനി : ഒരു പെണ്ണുണ്ട്… ഫൗസ്യ എന്നാ പേര്…

അയിഷ : ഏത്… ജോയിച്ചേട്ടന്റെ പഴയ വീട്ടിൽ വാടകക്ക് താമസിക്കുന്നവരോ…

സൗമിനി : ആ… അവളെന്നോട് എന്തേലും പണികിട്ടുമോന്ന് ചോദിച്ചിനും… ഭർത്താവ് മരിച്ചതാ…മുപ്പത് മുപ്പത്തെട്ട് വയസ് കാണും രണ്ട് ചെറിയ മക്കളുണ്ട്… ഇപ്പൊ ഒരു തുണിക്കടയിൽ പണിക്ക് നിക്കുവാ… രാവിലെ പത്ത് മണിമുതൽ രാത്രി എട്ടു മണി വരെ നിന്നാൽ മാസം ഒൻപതിനായിരം രൂപയാ കിട്ടുന്നെ അതിൽ മൂവായിരം വീടിന്റെ വാടകയും ദിവസോം പോയിവരാനുള്ള വണ്ടി പൈസേം കുട്ടികൾക്ക് സ്കൂളിൽ പോവാനുള്ളതും ചെലവും എല്ലാം കൂടെ പറ്റുന്നില്ലെന്നൊക്കെ പറഞ്ഞു…

ചേച്ചി അവരോട് പറ ഒരാഴ്ച്ച വന്ന് നോക്കട്ടെ പറ്റിയാൽ നിർത്താം താമസവും ഭക്ഷണവും ഇരുപതിനായിരം രൂപയും കൊടുക്കാം

സൗമിനി : പാവം കൊച്ചാടാ… നിങ്ങക്കിഷ്ടപെടും…

വന്നോട്ടെ ചേച്ചീ… പിന്നെ ഞാനിറങ്ങുകയാ ഉമ്മ വന്നാൽ പറഞ്ഞേക്ക്…

Leave a Reply

Your email address will not be published. Required fields are marked *