വഴി തെറ്റിയ കാമുകൻ – 9 5

ബൈക്കുമെടുത്തു അവർക്ക് കൊണ്ടുവന്ന ചോക്ലേറ്റും മാമന്മാർക്ക് വാങ്ങിയ വാച്ചും സ്പ്രെയും മാമിമാർക്കും മുത്തിനും വാവക്കുംസാരിയും അവർക്കെല്ലാം വാങ്ങിയ ഫോണുകളും ആയി നേരെ ഉമ്മാന്റെ വീട്ടിലേക്ക് വിട്ടു മാമിമാർക്കെന്തേലും സംശയം തോന്നുമോ എന്നുള്ള ടെൻഷൻ ഉണ്ടേലും അവളോട് ചെല്ലാമെന്ന് പറഞ്ഞതുകൊണ്ട് ചെല്ലാതെ പറ്റില്ല എന്നോർത്ത് അങ്ങോട്ട് വിട്ടു ചെന്നു കയറുമ്പോ വലിമാമൻ എവിടേക്കോ പോവാനായി ഇറങ്ങി ബൈക്കിൽ കയറിയിട്ടുണ്ട് മാമി അടുത്ത് നിൽക്കുന്നുണ്ട്

മാമൻ : നീ എപ്പോ എത്തി…

ഇന്നലെ കാലത്ത് വന്നു…

മാമൻ : ഞാനിറങ്ങാൻ നിൽക്കുകയാ… ഇന്ന് ഒരു സ്ഥലം നോക്കാൻ ആള് വരാന്ന് പറഞ്ഞിക്ക്…

മ്മ്… (കവറിൽ നിന്നും വാച്ചും ഒരു ഫോണും എടുത്ത് മാമന് കൊടുത്തു) ഇത് നിങ്ങൾക്ക് കൊണ്ടുവന്നതാ…

കൈയിലെ ബോക്സിലേക്ക് നോക്കി റോളക്സോ… ഇതിന് നല്ല പൈസയാവില്ലേ…

ആ… കുറച്ച്…

എത്ര…

ഇരുപത്തയ്യായിരം റിയാൽ…

(ഒന്നാലോചിച്ചു)അഞ്ച് ലക്ഷത്തിനുമേലെയോ…

ഏകദേശം…

മാമിയുടെയും മാമന്റെയും മുഖത്തെ ഞെട്ടൽ മാറിയതും മാമിയോട് തോളിൽ കനത്തിൽ തന്നെ കിട്ടിയൊന്ന് അടുത്തതായി അടിക്കാൻ ഓങ്ങിയതും ഞാനോടി മാമന് മറുവശം വന്നു നിന്നു പുറകെ അടിക്കാനായി വന്ന മാമിയെ ചുറ്റിച്ചുകൊണ്ട് ബൈക്കിന് ചുറ്റും ഓടുന്നതിനിടെ കവർ ചാരുപടിയിൽ വെച്ചു പുറകെ ഓടുന്ന മാമിയുടെ രണ്ടു കയ്യും പിടിച്ച് വെച്ചു

ബോക്സ്‌ തുറന്ന് കയ്യിലെടുത്ത വാച്ച് കെട്ടണോ വേണ്ടേ എന്ന് ആലോചിച്ചു നിൽക്കുന്ന മാമൻ എന്നെ നോക്കി

നീ എന്ത് പണിയാ ഈ കാണിച്ചുവെച്ചേ… ഇത്രേം പൈസക്കൊക്കെ വാച്ചു വാങ്ങാമോ… പൈസക്ക് തീരെ വിലയില്ലാതായോ നിനക്ക്…

അതല്ല മാമാ… അത് പിന്നെ…

ഞാനറിയാതെ വീടിന്റെ ലോൺ നീ തീർത്തപ്പോഴേ ഞാൻ നിന്നോട് ചോദിക്കാനിരുന്നതാ അളിയന്റെ (ഉപ്പാന്റെ) വണ്ടിയുടെ വില ഇവിടുന്ന് പിള്ളാര്‌ പറയുന്ന കേട്ടപ്പോ നിന്നെ ഒന്ന് കാണാനിരിക്കുവായിരുന്നു ഞാൻ… എന്താ നീ മനസിലാകിയെ… കിട്ടുന്ന പൈസയെല്ലാം എങ്ങനെ ചിലവാക്കണം എന്ന് മാത്രമാണോ നീ ഇപ്പൊ ചിന്തിക്കുന്നേ…

അത് എന്റെ ചികിത്സക്ക് എടുത്ത ലോണല്ലേ…

അയിശേരി നീ കടം വീട്ടിയതാണോ… ഞാക്ക് ആകെ ഉള്ളൊരു മരുമോനാ നീ നിന്റെ ചികിത്സക്ക് ഞങ്ങള് ചെലവാക്കിയ പൈസക്കൊക്കെ നീ കണക്ക് വെച്ചിരുന്നല്ലേ… എന്നാ നീ ഇവക്കും അകത്തൊരുത്തി ഉണ്ടല്ലോ അവൾക്കും കൊടുക്ക് നിന്നെ എടുത്തോണ്ട് നടന്നതിനും നോക്കിയതിനും കൂലി… നിനേം അളിയനേം കൊണ്ട് ഹോസ്പിറ്റലിൽ കിടന്നതിനും ഓടിനടന്നതിനും നിന്റെ മാമനും കൊടുക്ക്…

ദേഷ്യം മാറാതെ വാച്ചും ഫോണും എനിക്ക് തിരികെ തന്നത് വാങ്ങാതെ മാമിയുടെ കൈവിട്ട് മാമന്റെ അടുത്തേക്ക് നിന്നു

അങ്ങനെ അല്ല മാമാ… നിങ്ങളെ കൈയിലും ഒന്നുമില്ലാലോ ബാങ്കിലാണേൽ മാസ മാസം പലിശ കൂടിക്കൂടി വരികയല്ലേ… എന്റെ കൈയിൽ ഉള്ളോണ്ട് ഞാനടച്ചെന്നെ ഉള്ളൂ അല്ലാതെ നിങ്ങള് തന്നത് തിരിച്ചുതന്നതല്ല… പ്ലീസ് മാമാ… അങ്ങനൊന്നും കരുതല്ലേ…

ശബ്ദം കേട്ട് അകത്തുനിന്നും കുഞ്ഞയും മുത്തും മൂസിയും വാവയും അനുവുമെല്ലാം പുറത്തെത്തിയിട്ടുണ്ട്

നിങ്ങൾക്ക് രണ്ടാക്കും ഉപ്പാക്ക് വാങ്ങിയ അതേ വാച്ച് വാങ്ങി എന്നെ ഉള്ളൂ അല്ലാതെ ഇത് നിങ്ങളെ സ്നേഹത്തിന് വിലയിട്ടതൊന്നുമല്ല… മാമനിത് വാങ്ങണം പ്ലീസ്…

(മാമൻ വാച്ചൂരി ഞാൻ കൊടുത്ത വാച്ച് കൈയിൽ കെട്ടിയതും മാമനെ കെട്ടിപിടിച്ചൊരുമ്മ കൊടുത്തു) ഇങ്ങനെ ആവണം മാമനായാൽ

(ചിരിയോടെ)പോടാ… എന്നെ കാത്ത് അവിടെ ആള് നിക്കുന്നുണ്ട് ഞാൻ ഇറങ്ങട്ടെ…

അഴിച്ച വാച്ചും ഞാൻ കൊടുത്ത ഫോണും മാമിയുടെ കൈയിൽ കൊടുത്തു മാമൻ പോയ പിറകെ കോലയിലേക്ക് കയറാൻ പോയ എന്റെ മുതുകിൽ മാമിയുടെ കൈ പതിഞ്ഞു തിരിഞ്ഞു നിന്ന് മാമിയുടെ കൈ പിടിച്ചു നിങ്ങളെ കെട്ടിയോന്റെ ദേഷ്യം വരെ മാറി എന്നിട്ടും എങ്ങനെ എന്നെ തല്ലാൻ തോന്നുന്നു

മാമി : നീ കാണിച്ച പണിക്ക് നിന്നെ തല്ലുവല്ല കൊല്ലുവാ വേണ്ടേ…

കുഞ്ഞ : എന്താ…

പറയാൻ തുടങ്ങിയ മാമിയുടെ വാ പൊത്തി

(മാമിക്ക് മാത്രം കേൾക്കാൻ പാകത്തിൽ)പൊന്നു മാമീ ചതിക്കല്ലേ ഇപ്പൊ പോയ സാധനം പോലല്ല വെട്ടുപോത്തെങ്ങാനും അറിഞ്ഞാൽ എന്റെ മയ്യത്തെടുക്കും… (മാമിക്ക് കവിളിൽ ഒരുമ്മ നൽകി) പൊന്നുമാമിയല്ലേ… പറയരുതേ… (മാമി എന്നെ നോക്കി)ഞാൻ വിടുവാണേ…

(വിട്ടതും അല്പം മാറി നിന്ന് എന്നെ നോക്കി ചിരിയോടെ) നീ പറഞ്ഞ വെട്ടുപോത്തിവിടെയില്ല ഇന്നലെ രാത്രി ഓട്ടം പോയതാ…(കുഞ്ഞയോട് കിട്ടുന്നത് വാങ്ങിക്കോ എന്നതരത്തിൽ എന്നെ നോക്കി ചിരിച്ചു)

(അപ്പോയെക്കും കുഞ്ഞയോട് കിട്ടി)മാമനെ ആണൊ ഇങ്ങനെ പറയുന്നേ… മാമനെന്താ നിന്റെ കളിക്കുട്ടിയോ…

(രണ്ടാമത് തല്ലാൻ വന്നതും രണ്ടു കൈയും പിടിച്ചു) പൊന്ന് കുഞ്ഞേ വിശക്കുന്നു വന്നപ്പോ തൊട്ട് അടീം ചീത്തയും മാത്രേ കിട്ടിയുള്ളൂ… എന്തേലും തിന്നാൻ കിട്ടുമോ…

കുഞ്ഞ : കൈ കഴുകി ഇരിക്ക് ഇഡലിയും തേങ്ങാ ചട്ണിയും എടുക്കാം…

കുഞ്ഞയിൽ നിന്ന് രക്ഷപെടാൻ വിശക്കുന്നെന്ന് പറഞ്ഞതാണേലും ഇഡലിയും ചട്ണിയും എന്ന് കേട്ടപ്പോ വിശപ്പുണർന്നു ചാരുപടിയിൽ വെച്ച കവറുംഎടുത്ത് അകത്തുകയറി കവർ സോഫയിലേക്ക് വെച്ച് കൈ കഴുകി ടേബിളിൽ ഇരിക്കുമ്പോയേക്കും കുഞ്ഞയും മാമിയും ഇഡലിയും ചട്ണിയും പ്ളേറ്റും ഗ്ലാസും വെള്ളവും ഒക്കെയായി വന്നു എല്ലാരും ഒരുമിച്ച് ഇരുന്നു കഴിച്ചുതുടങ്ങി അവർ നിർത്തിയിട്ടും ഞാൻ നല്ലപോലെ തിന്നു മാമിയും കുഞ്ഞയും അതിനനുസരിച്ചു വിളമ്പി

കുഞ്ഞ : മാമൻ വരുമെന്ന് കരുതി മാമനും കൂടെ ഉണ്ടാക്കിയതാ എത്തുമ്പോ ഉച്ചയാവും പോലും…

തീറ്റ റപ്പായിക്കും കൂടെ ഉണ്ടാക്കിയത് നന്നായി അല്ലേൽ ഞാൻ പോവും വഴി ഹോട്ടലിൽ കയറേണ്ടി വന്നേനെ…

കുഞ്ഞ : (മാമനെ റപ്പായി എന്ന് വിളിച്ചതിന് കണ്ണുരുട്ടികൊണ്ട്) എന്റെ കയ്യിന്ന് കിട്ടണ്ടേൽ മിണ്ടാതിരുന്നു തിന്നോണം…

പത്തു പതിനഞ്ചു ഇഡലി എങ്ങാനും തിന്ന് മതിയെന്ന് പറഞ്ഞു എഴുനേൽക്കാൻ പോയതും മാമിയും കുഞ്ഞയും എന്നെ നോക്കി

മാമി : എന്താടാ ടേസ്റ്റില്ലേ…

എന്റെ മാമീ… ഞാൻ കാലത്ത് ഒരുപ്രാവശ്യം കഴിച്ചതാ…

മൂസി : തീറ്റി കണ്ടാൽ പറയൂല…

കുഞ്ഞയോട് അവന് തലക്കിട്ടു തട്ട് കിട്ടിയ പിറകെ

മാമി : കണ്ണ് വെക്കല്ലേ ചെക്കാ… അവനെ പോലെ നല്ലോണം തിന്ന് ഇത്തിരി കോലം വെക്കാൻ നോക്ക്…

മൂസി : അള്ളോഹ്… ഞാനൊന്നും പറയുന്നില്ല… നമ്മൾക്കീ ഉള്ള തടിതന്നെ മതി…

മുത്ത് : അതെന്നെ ഈ കോലം കൊണ്ട് തന്നെ കോളേജിലെ കോഴിയാ… ഇനി കാക്കൂനെപോലെ ആയിട്ട് വേണം പെൺപിള്ളാരിങ്ങോട്ട് കയറിവരാൻ…

കുഞ്ഞ : (അവന്റെ തോളിൽ തല്ലി കണ്ണുരുട്ടികൊണ്ട്)ആണോടാ… നീ പെൺപിള്ളേരെ പുറകെ നടക്കാറുണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *