വഴി തെറ്റിയ കാമുകൻ – 9 5

മൂസി : എന്റുമ്മാ ഇവക്ക് വട്ടാ… ഞാനാരെ പിറകേം നടക്കാറില്ല…(അവളുടെ ചെവിയോട് ചുണ്ട് ചേർത്ത് സ്വകാര്യമായി) കാണിച്ചുതരാടീ ഞാൻ ഇന്ന് നിന്നെ കൂട്ടിയെ പോവൂ…

(അവളവനെ നോക്കി ചെവിയിൽ) മുത്തല്ലേ… അങ്ങനെ പറയല്ലേ… നമ്മള് ചങ്കല്ലേ…

എങ്കി എന്നെ ഇക്കാക്കാന്ന് വിളിക്ക്…

അത് വേണോ… നമ്മളൊരേ വയസല്ലേ…

ഒരു മണിക്കൂർ വ്യത്യാസമില്ലേ…

അത് ഞാനല്ലേ മൂത്തെ…

അത് സാരോല്ല…

വേണോ…

വേണം…

(കുശുകുശുക്കൽ നിർത്തി അവൾ അനൂനെ നോക്കി) ഇക്കാക്കാ…

മൂസി : അടവ് മനസിലിരിക്കട്ടെ മോളേ… എന്നെ നോക്കി വിളിക്ക്…

(മടിച്ച് മടിച്ച്) ഇക്കാക്കാ…

ആഹാ… എന്തൊരു സുഖം…

അവളുടെ അളിഞ്ഞ മുഖവും മൂസിയുടെ പറച്ചിലും കുളിരുകോരുന്ന ആക്ഷനും ആണ് എല്ലാരേം ചിരിപ്പിച്ചതെങ്കിൽ അവരുടെ കുശുകുശുക്കൽ മുഴുവനായി കേട്ട് കൊമ്പോടിഞ്ഞു നിൽക്കുന്നത് കൂടെ കണ്ട് എനിക്കും നല്ല ചിരിവന്നു

അത് കണ്ടതോടെ മുഖം വീർപ്പിച്ചു കയ്യും കഴുകി അകത്തേക്ക് പോയ അവൾ അല്പം കഴിഞ്ഞ് വീർപ്പിച്ചു വെച്ച മുഖവുമായി തന്നെ ചായയുമായി വന്ന അവളെ കണ്ട് എനിക്ക് ചിരി പൊട്ടി ചായ ടീ പോയിൽ വെച്ച് വീർപ്പിച്ചുവെച്ച മുഖവുമായി മുകളിലേക്ക് കയറി പോവുന്ന കണ്ട് അനുവിനോട് പോവുന്ന കാര്യത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്ന ഞാൻ അവളെ ശ്രദ്ധിക്കേ അനുവിന്റെ ഫ്രണ്ട്സ് വന്നു പുറത്തേക്കിറങ്ങിയ അനു അവരോട് കയറിയിരിക്ക് ഇപ്പൊ വരാം എന്ന് പറഞ്ഞ് അകത്ത് വന്ന് എന്നെ വിളിച്ചു അവന്റെ സുഹൃത്തുക്കളെ പരിചയപെടുത്തി തരുമ്പോ എന്നെ അവർക്കും പരിചയപെടുത്തി മാമിയും കുഞ്ഞയും ചായയും പലഹാരങ്ങളുമായി വന്നു അവർ പോയതും അനു എന്നെ നോക്കി

ഇവിടെ അടുത്ത് ഒരാൾക്ക് കിഡ്നി പോയി സുഖമില്ലാതെ ഗൾഫിൽ നിന്ന് വന്നതാ പെങ്ങന്മാരെയും അനിയന്മാരെയും നോക്കുന്നതിനിടെ സ്വന്തമായി ഒന്നും ഉണ്ടാക്കിയില്ല ആരോടേലും ചോദിക്കാൻ ആണേൽ അവർക്ക് നാണക്കേടും കഴിഞ്ഞ ദിവസം അവർ വീട് പണയം വെക്കാൻ ബാങ്കിൽ പോയപ്പോ ഇവൻ കണ്ടതാ ഇവൻ നൈസ് ആയിട്ട് കാര്യം ചോദിച്ചറിഞ്ഞു മാറ്റിവെക്കാൻ ആളുടെ വൈഫിന്റെ കിഡ്നി മാച്ച് ആണ് കോഴിക്കോട് ഇക്രയിൽ അഞ്ച് ലക്ഷം ഓപേറേഷന് ചിലവ് വരും അത് കഴിഞ്ഞാൽ കുറച്ച് കാലത്തേക്ക് രണ്ടാൾക്കും ജോലിക്ക് പോവാനൊന്നും പറ്റില്ല പ്ലസ്റ്റുവിലും കോളേജിലും പഠിക്കുന്ന രണ്ട് പെൺ കുട്ടികളും ഉണ്ട് ഞങ്ങൾക്ക് അവരെ സഹായിച്ചാൽ കൊള്ളാമെന്നുണ്ട്

പ്രത്യേകിച്ചെന്തെങ്കിലും ഉദേശമുണ്ടോ…

മനസിലാവാതെ എന്നെ നോക്കിയ അവരെ നോക്കി

അല്ല രണ്ട് പെണ്മക്കൾ ഉള്ള കാര്യം ഒക്കെ പറഞ്ഞു അത്കൊണ്ട് ചോദിച്ചതാ…

(അനുവിന്റെ മുഖത്തൊരു ഞെട്ടൽ ഉണ്ടായെങ്കിലും)ഹേയ്… അങ്ങനെ ഒന്നുമില്ല…

എങ്ങനെ… പിരിവ് ആണോ…

ആദർശ് : അങ്ങനെ പിരിവല്ല ഞങ്ങളുടെ എല്ലാരെ കൈയിലും കൂടെ ഞങ്ങൾ വേറെ ഓരോ ആവശ്യത്തിന് വെച്ചതൊക്കെ കൂട്ടി ഒന്നര ലക്ഷം ഉണ്ട് ബാക്കി ഞങ്ങളെ ബന്ധത്തിൽ ഉള്ള സഹായിക്കും എന്ന് ഉറപ്പുള്ള ആളുകളോട് പറഞ്ഞു അതികം ആരും അറിയാതെ ഒപ്പിക്കാം എന്ന് കരുതുകയാ…

മ്മ്… എന്നിട്ട് എന്തെങ്കിലും ഒപ്പിച്ചോ…

ആഷിക് : ഇല്ല ഇന്ന് തുടങ്ങുന്നേ ഉള്ളൂ

മ്മ്… നിങ്ങൾ നാലാളുമല്ലാതെ വേറെ ആർക്കേലും അറിയുമോ…

അനു : ഇല്ല…

അവരോട് ഈ കാര്യം സംസാരിച്ചോ…

ഷാഫി : ഇല്ല… ഞങ്ങളെ കൊണ്ട് കഴിയും എങ്കിൽ അവരോട് പറഞ്ഞാൽ മതിയെന്ന് കരുതി…

മ്മ്…

അവർക്കരികിൽ നിന്നും എഴുനേറ്റ് അനുവിനെ വിളിച്ച് മാറി നിന്നു

അനൂ…ചോദിക്കുന്നതിനു സത്യമേ പറയാവൂ…എന്റെ സ്വഭാവം അറിയാലോ…

എന്താ ഇക്കാ…

നിങ്ങൾ പറഞ്ഞ കഥ പാതിയും ഞാൻ വിശ്വസിച്ചിട്ടില്ല… സത്യം പറ എന്താ സംഭവം…

സത്യമാ ഇക്കാ…

അനൂ എന്നെ ദേഷ്യം പിടിപ്പിക്കരുത്… നിങ്ങൾ പറഞ്ഞതിൽ പാതി കള്ളമാണ്… സത്യമെന്താ എന്നറിഞ്ഞാൽ ചിലപ്പോ അവരെ ചികിത്സാ ചിലവ് ഞാൻ തരും…

ഇക്കാ… അത് അവരെ മൂത്തമോളും ഞാനും ഇഷ്ടത്തിലാണ്… ഉപ്പാക്ക് സുഖമില്ലാതെ ആയതും വീട് പണയം വെക്കാൻ പോയതും എല്ലാം അവൾ പറഞ്ഞാ ഞാൻ അറിഞ്ഞത്… എന്ത് ചെയ്യണം എന്നറിയാതെ ഇവരോട് പറഞ്ഞപ്പോ ഇവരാ പറഞ്ഞേ കയ്യിലുള്ളതും കുടുംബക്കാരോട് ആരാണെന്ന് പറയാതെ കാര്യം പറഞ്ഞു പൈസ റെഡിയാക്കാം എന്നും…

മ്മ്… നിനക്കവളെ എങ്ങനെയാ പരിജയം… അവള് വാവേടെ കോളേജിൽ പഠിക്കുകയാ… വാവനെ ഇറക്കാൻ പോവുമ്പോ കണ്ട് പരിചയപെട്ടതാ… ഇപ്പൊ അവള് കോളേജിലും പോവാറില്ല… വീട്ടിൽ ചിലവിന് പൈസ ഇല്ലാഞ്ഞിട്ട് ഞാൻ ആരുമറിയാതെ അവളെ ഗൂഗിൾ പേയിൽ അയച്ചു കൊടുത്തതാ കഴിഞ്ഞ ദിവസം… അവള് കൂട്ടുകാരികളോട് വാങ്ങിയതാ എന്നും പറഞ്ഞു അതിന് വീട്ടിലേക്ക് സാധനം വാങ്ങി…

വാവക്കറിയുമോ അവളെ…

അറിയാം…

നിങ്ങൾ ഇഷ്ടത്തിൽ ആണെന്ന് അറിയുമോ…

ഇല്ല… ഞങ്ങൾ പരിചയമുണ്ടെന്ന് അറിയാം…

എന്താ അവളെ പേര്

ആമിറ ഹുസൈൻ…

മ്മ്… (ആമിറ എന്ന് കേട്ടതും അതുവരെ അവനോട് സംസാരിച്ച ഗൗരവം എങ്ങോ പോയൊളിച്ചു)

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ കോളേജിൽ പോവാനായി പുറത്തേക്ക് വന്ന വാവയെ കണ്ട് അവനോട് പോവാൻ പറഞ്ഞു അവളെ അടുത്തേക്ക് വിളിച്ചു

നിനക്ക് കോളേജിൽ പോവാറായോ…

ഞാനിന്ന് ലേറ്റാ…ഒൻപത് മണിക്കാ ക്ലാസ്…ഇപ്പൊ പോയാലേ പത്ത് മണിക്കെങ്കിലും അങ്ങെത്തൂ…

നീ എവിടെയാ പഠിക്കുന്നെ…

കെ എം സി ട്ടി യിൽ…

ഏതാ ഇയർ…

ഫൈനൽ…

എടീ ആമിറ എന്നൊരു കുട്ടിയെ അറിയുമോ…

ആ… എന്റെ ക്ലാസിലാ… പക്ഷേ അവളിപ്പോ വരാറില്ല… ഇക്കാക്ക് എങ്ങനെ അറിയാം…

എന്റെ ഒരു ഫ്രണ്ടിന്റെ പെങ്ങളാ…

ഇടക്ക് ഞങ്ങൾ ഒരുമിച്ചാ പോവാറ്…

മ്മ്… നിനക്ക് ഇന്ന് ക്ലാസിൽ പോക്ക് നിർബന്ധമാണോ…

പോയില്ലേൽ ഇവിടുന്ന് വിളിച്ച് പറയിക്കണം…എന്തെ…

എന്നാ മോളിന്ന് ലീവാക്ക് മാമിനോട് ഞാൻ പറയാ…

മ്മ്…

അവൾ അകത്തേക്ക് കയറിപ്പോയി അനുവിനെ വിളിച്ച് അവളുടെ അഡ്രസ് അറിയുമോ എന്ന് ചോദിച്ചതിന് അറിയില്ലെന്ന് പറഞ്ഞു അവരോട് ഈ കാര്യം വിട്ടേക്കാൻ പറഞ്ഞു അകത്തേക്ക് ചെന്നു അനു വന്ന് അവൾ കൊയിലാണ്ടി കൊല്ലം നെല്ല്യാടി അടുത്താണ് വീട്ടുപേരും കറെക്റ്റ് സ്ഥലപേരും അറിയില്ല എന്ന് പറഞ്ഞു

നീ ടെൻഷൻ ആവണ്ട പൈസേടെ കാര്യം നമുക്ക് പരിഹരിക്കാം…

അവൻ പുറത്ത് പോയി കൂട്ടുകാർക്ക് അരികിൽ ഇരുന്നു

അമ്മായിമാരോടുകത്തിവെച്ചു കിച്ചനിലിരിക്കെ മുത്ത് കണ്ണും എഴുതി സാരിയുടുത്ത് ചെറിയ ഹീലുള്ള ചെരിപ്പും ഇട്ട് അങ്ങോട്ട് വന്നു

കാക്കൂ… എന്നെ കോളേജിൽ ആക്കിത്തരാമോ… അവനാരെയോ കാണാനുണ്ട് അത് കഴിഞ്ഞേ വരൂ എന്നും പറഞ്ഞു നേരത്തെ പോയി…

അവളേം കൂട്ടി പുറത്തേക്ക് നടന്നു ബൈക്ക് തിരിച്ചു സ്റ്റാർട്ട്‌ ചെയ്തു അവൾ പുറകിൽ വന്ന് കയറി സൈഡ് ചെരിഞ്ഞിരുന്നു വലതു കൈ എടുത്ത് തോളിൽ വെച്ച് ഇടതു കൈ കൊണ്ട് സാരിയുടേ ത്തൂങ്ങികിടന്ന ഭാഗവും ബാഗും മടിയിൽ വെച്ചു

ഇരുന്നോ…

Leave a Reply

Your email address will not be published. Required fields are marked *