വഴി തെറ്റിയ കാമുകൻ – 9 5

പ്രിൻസിപ്പൽ : ഇവർ സ്ഥിരമായി ക്ലാസിൽ വരുന്നില്ല എന്ന് മാത്രമല്ല ഇപ്പോ ചെയ്ത കാര്യത്തിന് ഇവരെ ടിസി കൊടുത്ത് പറഞ്ഞുവിടുകയാണ് വേണ്ടത്

അത് വേണ്ട സാറേ അവർക്കൊരു അവസരം കൂടെ കൊടുക്കാം (രക്ഷിതാക്കളെ നോക്കി) ഇവരുടെ യൂണിഫോം കൊണ്ടുവരാൻ പറഞ്ഞത് കൊണ്ടുവന്നിട്ടുണ്ടോ

ഉണ്ടെന്ന് പറഞ്ഞു എല്ലാരും ബാഗിൽ നിന്നും കൈയിലെ കവറും ഒക്കെയായി എടുത്തു

(അവന്മാരെ നോക്കി) ചെല്ല് യൂണിഫോമും ഇട്ട് സാധാരണപോലെ ക്ലാസിൽ പോ ആരും ഒന്നും അറിയണ്ട വൈദ്യർ തന്ന മരുന്ന് കഴിക്കാൻ മറക്കണ്ട

ശെരി എന്ന് പറഞ്ഞു പേഴ്സും എടുത്ത് അവർ പുറത്തേക്ക് പോയപിറകെ രക്ഷിതാക്കളെ നോക്കി

നിങ്ങൾ കരുതും പോലെ നിങ്ങളുടെ മക്കൾ മാത്രമല്ല ഇതിലുള്ളത് കോളേജിലെ പത്ത് ശതമാനത്തിനു മേലേ കുട്ടികളും പെൺകുട്ടികൾ അടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് പിന്നെ ഇതൊന്നും അവരുടെ മാത്രം തെറ്റല്ല അവരെ ശ്രദ്ധിക്കുന്നതിൽപറ്റിയ വീഴ്ച കൂടെ ആണ് ഇനി ഇത് ആവർത്തിക്കാൻ ഉള്ള കാര്യങ്ങൾ ആണ് നമ്മൾ നോക്കേണ്ടത് അതിന് നിങ്ങളുടെ സഹകരണവും ഞങ്ങൾക്ക് ആവശ്യമാണ് ഇവരെ എന്തായാലും ഇങ്ങനെ വിടാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല

ഞങ്ങളെന്താ ചെയ്യേണ്ടേ…

ഇവിടെ ഉള്ള സ്റ്റുഡന്റ്സിനെ എല്ലാവരെയും ഇനിമുതൽ ഹോസ്റ്റലിൽ നിർത്തുവാനും പുതിയ വാർഡന്മാരുടെ എണ്ണം കൂട്ടുന്നതും നല്ലതാണെന്നാണ് എന്റെ അഭിപ്രായം

എന്ത് ചെയ്യാനും രക്ഷിതാക്കൾക്ക് എതിർപ്പില്ല എന്ന് അറിഞ്ഞതോടെ

ഇവർക്കായി കൗൺസിലിംഗ് നൽകാൻ കേരളത്തിലെ തന്നെ വൺ ഒഫ് ദി ബെസ്റ്റ് സൈകാർട്ടിസ്റ്റ് ഡോക്ടർ സെലിനും ഇരുപത് പേർ അടങ്ങുന്ന ടീമും വരാം എന്ന് സമ്മതിച്ചിട്ടുണ്ട് ഒരുമാസത്തേക്ക് അവരുടെ മൊത്തം ഫീസ് ഇരുപത്തി രണ്ട് ലക്ഷം ആണ് അതിൽ പാതി രക്ഷിതാക്കളും പാതി കോളേജും വഹിക്കണം ഇതിൽ നെഗോസിയേഷനോ എതിരഭിപ്രായമോ സാധ്യമല്ല…

ഹോസ്റ്റലിലെ നിയമങ്ങൾ അപ്പാടെ മാറ്റി എഴുതുവാൻ പോവുകയാണ് കുട്ടികളെ നല്ല രീതിയിൽ ശ്രെദ്ധിക്കാൻ കഴിയില്ലെന്ന് നിങ്ങൾ തെളിയിച്ചു അതിനാൽ ഇനി ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ തീരുമാനിക്കും. ഉച്ചക്കത്തെ മീറ്റിങ്ങിൽ നിങ്ങളും എത്തണം നിങ്ങൾ അറിഞ്ഞ കാര്യത്തെ പറ്റി അവരുടെ അച്ഛൻമാർകൂടെ അല്ലാതെ സഹോദരങ്ങൾ പോലും അറിയാതിരിക്കാൻ ശ്രദ്ധിക്കണം വേറെ എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ…

അവർ ഇല്ലെന്ന് പറഞ്ഞു

ശെരി ഞാൻ ഇറങ്ങുകയാണ്

വണ്ടിക്ക് അരികിലേക്ക് നടക്കേ ഹസീനത്ത എന്റെ പിറകെ ഓടിവന്നുകൊണ്ടേനെ വിളിച്ചു

എന്താ ഇത്താ…

എടാ… കേസ്…

ആ… ( മറ്റുള്ളവരെയും വിളിച്ചു) നിങ്ങൾ ആറുപേരും നേരെ താലൂക് ഹോസ്പിറ്റലിൽ ചെല്ല് ഗോപാലേട്ടനെ കണ്ട് അവർ ചെയ്തതിന് സോറി പറഞ്ഞേക്ക് കേസിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം…

ശെരി എന്ന് പറഞ്ഞവർ പോവാൻ തുടങ്ങുമ്പോ എന്തോപറയാൻ മടിച്ചുകൊണ്ട് പോവാൻ തുടങ്ങുന്ന ശ്യാമിന്റെ അമ്മയെ അടുത്തേക്ക് വിളിച്ചു

ചേച്ചിക്ക് എന്താ പറയാനുള്ളെ…

അത്… മോനേ…

എന്തായാലും പറഞ്ഞോ… എന്തായാലും പരിഹരിക്കാം…

അവന്റെ അച്ഛൻ അവൻ ചെറുപ്പത്തിൽ തന്നെ മരിച്ചതാ… ഞാൻ ഓരോ വീട്ടിലൊക്കെ ജോലിക്ക് പോയാ അവന്റെ ഫീസ് തന്നെ അടക്കുന്നത്… ഇതിപ്പോ ഡോക്ടറെ ഫീസും ഹോസ്റ്റൽ ഫീസും കൂടെ…

നിങ്ങളെ എല്ലാരുടെയും ഫാമിലിയെപ്പറ്റി എനിക്കറിയാം… ചേച്ചീ അതോർത്ത് ചേച്ചി വിഷമിക്കണ്ട അവന്റെ പഠിപ്പിന്റെ കാര്യത്തിന് വരുന്ന ചിലവ് ഞാൻ നോക്കിക്കൊള്ളാം… നിങ്ങളിനി ഒരു ഫീസും അടക്കേണ്ടിവരില്ല ആ കാര്യം ഞാൻ നോക്കിക്കൊള്ളാം…

അനു പറഞ്ഞ പെണ്ണിന്റെ വീട്ടിലേക്ക് പോവാൻ കരുതി പോവും വഴിയിൽ ബിച്ചുവിനെ വിളിച്ചു

നീ എവിടെയാ…

ഹലോ ആരാ…

ഇതാരാണ്…

ഇത് കോഴിക്കോട് കമ്മീഷണർ ഓഫീസ് ആണ്…

ഈ ഫോണെങ്ങനെ നിങ്ങളെ കൈയിൽ…

രാത്രി തല്ല് കേസിൽ പിടിച്ചതാ ആളെ… വേറെന്തെങ്കിലും അറിയാനുണ്ടെങ്കിൽ കമ്മീഷണർ ഓഫീസിലേക്ക് പോരെ…

അയാൾ ഫോൺ കട്ട് ചെയ്തതും റാഷിയെ വിളിച്ചു

എവിടെയാ…

ബാങ്കിലാ…

പെട്ടന്ന് പുറത്തേക്കിറങ്ങ്…

വണ്ടി ചീറി പാഞ്ഞു മുന്നോട്ട് കുതിച്ചു ബാങ്കിന് മുന്നിലെത്തുമ്പോ റാഷിയെ കണ്ടു വണ്ടിയിൽ കയറാൻ പറഞ്ഞു വണ്ടി എടുത്തു

വണ്ടി അതിവേകം മുന്നോട്ട് കുതിക്കെ ഫോൺ എടുത്ത് സൈഡിൽ വെച്ചു സിറി കാൾ ആദി…

ആദീ… എവിടെയാ…

ഹോസ്പിറ്റലിൽ ഉണ്ട്…

ബിച്ചു കമ്മീഷണർ ഓഫീസിലാണ് അടിപിടി കേസ് ആണെന്നാ പറഞ്ഞേ ഞാനങ്ങോട്ട് പോകുവാ ആരെയാന്നു വെച്ചാ വിളിക്ക്…

കാൾ കട്ട് ചെയ്തു സത്യപെരുമാളിനെ വിളിച്ചു

വണ്ടി കമ്മീഷണർ ഓഫീസിലേക്ക് കയറേ ബിച്ചുവിന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് അടിച്ചു പൊളിച്ചിട്ടുണ്ട് ഫോണുമെടുത്ത് വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് കയറി

വിഷ്ണുദത്തിനെ കാണണം…

ചോദ്യം ചെയ്യൽ നടന്നോണ്ടിരിക്കുകയാണ്…

ആരാ അറസ്റ്റ് ചെയ്ത ഓഫീസർ…

സി ഐ ആണ്…

അളെവിടെ….

അകത്തുണ്ട്…

അകത്തേക്ക് ചെന്നു

എന്താടോ അകത്തേക്ക് വരുമ്പോ മുട്ടണമെന്നറിയില്ലേ…

മുട്ടീട്ട് വരാൻ നിന്റെ ബെഡ്റൂമിലേക്കല്ലലോ വന്നേ… ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോ അയാളുമായി ബന്ധപ്പെട്ട ആളുകളെ അറിയിക്കണമെന്നറിയില്ലെടോ… എവിടെടോ വിഷ്ണുദത്…

എന്താ സ്റ്റേഷനിൽ കയറിവന്നു ഗുണ്ടായിസമാണോ…

ഗുണ്ടായിസം താൻ കണ്ടിട്ടില്ല എന്റെ ചെക്കനെന്തേലും പറ്റിയാൽ നീ അത് കാണും…

ഡ്യൂട്ടിയിൽ ഉള്ള ഓഫീസറെ ഭീഷണിപ്പെടുത്തി എന്ന ഒറ്റ കാരണം മതി നിന്നെ എടുത്തകത്തിടാൻ…

സ്റ്റേറ്റിനിലെ ഫോണുകൾ നിർത്താതെ ശബ്ധിക്കുന്നതിനൊപ്പം കദറിട്ട ഒരാൾ ഡോർ തുറന്ന് അകത്തേക്ക് വന്നു

അയാൾ : എന്താടോ ഇവിടെ നടക്കുന്നെ…

സി ഐ : സർ… ഇയാൾ…

അയാൾ : നീ എന്തിനാ വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നെ…

സി ഐ : സർ… അതിന്നലെ അടി…

അകത്തേക്ക് വന്ന കോൺസ്റ്റബിൾ എം എൽ എ യെ കണ്ട് ഒരു നിമിഷം നിന്നു എം എൽ എയെ സെല്യൂട്ട് ചെയ്ത ശേഷം

കോൺസ്റ്റബിൾ : സർ, വിഷ്ണു ദത്തിന്റെ കാര്യത്തിന് സിഎം ന്റെ ഓഫീസിൽ നിന്നും കാളുണ്ട് വേറെയും ആരൊക്കെയോ വിളിക്കുന്നുണ്ട്

എവിടെടോ എന്റെ ചെക്കൻ…

സി ഐ : സാറിരിക്ക് കമ്മീഷണർ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാ ഞാൻ ഇപ്പൊ വിളിക്കാം…

പോയി വിളിക്കെടോ…

പുറത്തേക്കിറങ്ങിയ സി ഐ ക്ക് പിറകെ അയാളും ഞാനും നടന്നു സി ഐ ഡോറിൽ മുട്ടി കോൺസ്റ്റബിൾ ഡോർ തുറന്നു

അകത്തുനിന്നും എന്താടോ എന്ന ശബ്ദം പുറത്തേക്ക് വന്നു

അകത്തേക്ക് കയറി കസേരയിൽ ഇരിക്കുന്ന ചുണ്ട് പൊട്ടിയിട്ടണ്ട് കൺ ത തടത്തിൽചോര കല്ലിച്ച പാടുണ്ട് കൈകളിൽ ലാത്തിക്ക് അടിച്ച പാടുണ്ട്

അവനരികിൽ ചെന്നു അവനെ പിടിച്ച് എഴുനേൽപ്പിക്കേ അവന് മുനിലിരിക്കുന്ന പോലീസുകാരിയെ നോക്കി കൈയിലെ വിലങ്ങ് വലിച്ച് പൊട്ടിച്ചു കൊണ്ട് അവനെന്റെ തോളിൽ കൈ ഇട്ടു

ബിച്ചു : പോട്ടെ മേഡം…

അവരാണെങ്കിൽ പ്രേതത്തെ കണ്ടപോലെ ഞങ്ങളെ നോക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *