വഴി തെറ്റിയ കാമുകൻ – 9 5

ആരാടാ നിന്നെ തല്ലിയെ…

അവൻ ചിരിയോടെ സിഐ യെ നോക്കി

സി ഐ ക്ക് നേരെ നോക്കിയ എന്റെ ദേഷ്യം ഇരച്ചു കയറി വലതുകൈ അയാളുടെ മുഖത്ത് ആഞ്ഞു പതിഞ്ഞു നിലത്തുനിന്നും കാലുകൾ വാരിയപോലെ വായുവിൽ പൊങ്ങി നിലത്തേക്ക് വീണ അയാൾ ഞരങ്ങിക്കൊണ്ട് കിടന്നു ബിച്ചു അയാൾക്കടുത്തേക്ക് പോവാൻനിന്ന എന്നെ തടഞ്ഞു പിടിച്ചു

സ്റ്റേഷനാ വേണ്ട…

അതിന്…

പിന്നെ നോക്കാ…

അവനെ തറപ്പിച്ചു നോക്കി

വാടാ അപ്പാ എനിക്ക് നിക്കാൻ വയ്യ…

അവനെ വാരിയെടുത്ത് പുറത്തേക്ക് നടക്കേ ആദിയും സുഹൈലും അൽത്തുവും അമലും ഫോറസ്റ്റ് മിനിസ്റ്റർ റഹീം, അപ്കാരി മിനിസ്റ്റർ ജോസ്, റവന്യൂ മിനിസ്റ്റർ ജോയ് അടക്കം മൂന്ന് മന്ത്രിമാരും ഏതൊക്കെയോ കദറിട്ടതും കളറിട്ടതും ആയ എം എൽ എ മാരും നിൽപ്പുണ്ട് അവരെ നോക്കി

ദേ… ഒരു കാര്യം പറഞ്ഞേക്കാം… ഇവനെ തൊട്ടത് ആരായാലും ഒരാള് കുറയാതെ അവരെ തന്നേക്കുന്നതായിരിക്കും എല്ലാർക്കും നല്ലത്…

ആദീ…സിസി ടീവി ഹാർഡ് ഡിസ്‌കും ഇവന്റെ പേരിലിട്ട എഫ് ഐ അറോ കമ്പ്ലൈന്റോ വീഡിയോയോ ഇവനും നമ്മളും ഇവിടെ വന്നതിന് എന്തൊക്കെ തെളിവുണ്ടോ എല്ലാം ഇവന്റെ വണ്ടിയും. സുഹൈലേ… വണ്ടിയെടുക്ക്…

ഫോൺ എടുത്ത് അഫിയെ വിളിച്ചു കാര്യം പറഞ്ഞു ലെച്ചുവിനോടെന്ത്‌ പറയും എന്ന ടെൻഷനിൽ അവനെ നോക്കി

നിനക്ക് പിടിച്ചപ്പോ ഒന്ന് വിളിച്ചുപറഞ്ഞാലെന്തായിരുന്നു അല്ലേൽ പിടിക്കാൻ വന്നവരെ പിടിച്ച് പൊട്ടിച്ചിട്ടങ്ങു വരണ്ടേ

എന്നെ പിടിച്ചത് ഇവരൊന്നുമല്ല ആ കോളനിയിലെ പെണ്ണുങ്ങൾ കണ്ണിൽ മുളക് പൊടി ഇട്ട് തലക്കടിച്ചതാ ഗരുഡൻ കെട്ടി മുഖത്ത് വെള്ളമൊഴിച്ചപ്പോഴാ ബോധം വരുന്നേ പിന്നെ വെളുക്കുവോളം അയാളെ വക തല്ലായിരുന്നു

ഹോസ്പിറ്റലിലേക്ക് എത്തിയതും ഞങ്ങളെ കാത്ത് അഫിയും നേഴ്സ് മാരും സ്റ്ററച്ചറും പുറത്ത്തന്നെ ഉണ്ട് അവനെ കൊണ്ടുപോയി സ്കാനിങ്ങിനു കയറ്റി അവിടെ ഇരിക്കെ ആദിയും പുറകെ തന്നെ പടപോലെ മിനിസ്റ്ററും പാർട്ടിക്കാരും ഉണ്ട് ആദി ഫോണും ചെവിയിൽ വെച്ച്

ആദി : നിങ്ങളെന്താന്ന് വെച്ചാൽ തീരുമാനിച്ചോ… സ്റ്റേറ്റ് ഇലക്ഷൻ തീരുമാനിച്ചിരിക്കുന്ന സമയമാണ് ഇതിനൊരു തീരുമാനം ആവും വരെ ഞങ്ങൾ ഇതിന്റെ പുറകെ ആയിരിക്കും അതിനിടക്ക് നിങ്ങളെ കാര്യം നോക്കാനൊന്നും സമയം കിട്ടിയെന്ന് വരില്ല… അവർ ആരൊക്കെയാണെന്ന് കണ്ടുപിടിച്ചു സസ്‌പെൻഡ് ചെയ്യൽ മാത്രമാണ് നിങ്ങൾ ചെയ്യേണ്ടൂ ബാക്കിയെന്ത് വേണമെന്ന് ഞങ്ങൾക്കറിയാം…തീരുമാനിച്ചിട്ടറിയിച്ചാൽ മതി…

ഫോൺ കട്ട് ചെയ്ത് ഞങ്ങൾക്കരികിലേക്ക് വന്ന്

ആദി : എന്തായെടാ…

സ്കാനിംഗ് എക്സറെയും എടുത്തു സ്കാനിംഗ് റിപ്പോർട്ട് കിട്ടിയില്ല… വലിയ കുഴപ്പമൊന്നുമില്ലെന്നാ ഇവള് പറയുന്നേ… ചെറിയ നീർകെട്ടുണ്ട്…

റാഷീ… നീ വീട്ടിലേക്ക് വിട്ടോ ആരോടും ഈ കാര്യം പറയണ്ട…

അവൻ പോയതും ചെക്കന്മാരെ നോക്കി നിങ്ങള് പോയകാര്യമെന്തായി

അൽതു : അതെല്ലാം ഒക്കെ… ഇതാ എഫ് ഐ ആർ… ഇവൻ അടിച്ചിട്ട് മുപ്പത്തുപേരോളം ഹോസ്പിറ്റലിലാണ്…

മ്മ്…

മാറ്റിനിർത്തി അമലേ നീയും അൽത്തുവും വിട്ടോ ഇവൻ പൊക്കാൻ പോയവൻ അവനെ എടുക്ക് പറഞ്ഞപോലെതന്നെ എടുത്തതിനെ എല്ലാത്തിനേം കൊണ്ട് മല കയറിക്കോ എത്തിയത് എവിടെയാണെന്ന് ഒരുത്തനും മനസിലാവരുത് അവരെ അച്ചായനെ ഏല്പിച്ചിട്ട് തിരികെ പോരെ… ആദീ… നീ കോളേജിലേക്ക് വിട്ടോ…സുഹൈലെ… നീ പോയി വണ്ടിയുടെ ഗ്ലാസ് മാറ്റ്…

അമൽ : അപ്പൊ ജാഫറിനെ…

അതേ… പ്ലാനിൽ ഒരു മാറ്റവുമില്ല അവനെയും എടുത്തോ…

ഓരോ പത്ത് മിനിറ്റിലും ഇംഗ്ലീഷ് അക്ഷരമാല ഓരോ ലേറ്ററായി ഇട്ടേക്ക് അത് തീർന്നാൽ ഒരക്കവും നമ്മുടെ വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട് നിങ്ങളെ ഫോണിൽ നിന്നും അവസാനം ഇട്ട അക്ഷരം മാത്രം വെച്ചു ബാക്കിയുള്ളത് ഡിലീറ്റ് ചെയ്തേക്ക്…

പാർട്ടിക്കാരെയും മറ്റും പറഞ്ഞയച്ചു സുഹൈലിന്റെ വണ്ടീടെ ചാവിയും തന്നവർ പോയി സ്കാനിംഗ് എക്സറെ എല്ലാത്തിന്റെയും റിസൾട് വന്നതിൽ ശരീരത്തിൽ കുറച്ച് ചതവുണ്ടെന്നല്ലാതെ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല

അവനെ കൂട്ടി ഞാനും അഫിയും കോട്ടക്കൽ ആര്യ വൈദ്യശാല ലക്ഷ്യമാക്കി ഇറങ്ങി

നിന്റമ്മയോട് ഞാനെന്ത് പറയുമെടാ…

അടികിട്ടിയത് അല്ലാത്ത എന്തേലും പറ…

വേറെ എന്ത് പറയാൻ…

അവൻ ഫോണെടുത്ത് ലെച്ചുവിനെ വിളിച്ചു ഫോൺ സ്പീക്കറിലിട്ടു

അമ്മാ…എവിടെയാ…

ഞാൻ വീട്ടിലല്ലാതെ എവിടെപ്പോവാൻ…

ഒരു പണിയുണ്ട് ഞാൻ കുറച്ച് ദിവസം കഴിയും വരാൻ…

എവിടെ പോകുവാ…

വന്നിട്ട് പറയാം… ഞാനില്ലെന്ന് കരുതി കുരുത്തകേടൊന്നും ഒപ്പിക്കരുത്…

പോടാ… പെട്ടന്ന് വരാൻ നോക്ക്…

ശെരി അമ്മാ…

ഫോൺ വെച്ച് ഞങ്ങളെ നോക്കി

നീ എന്തിനാ കുറച്ചുദിവസം… മാക്സിമം മൂന്ന് ദിവസം കൊണ്ട് തിരിച്ചു വരാലോ…

വന്നിട്ട് വേണ്ടേ വയനാട്ടിൽ പോവാൻ…

അഫി : അടങ്ങി ഇരുന്നോണം ചെക്കാ… ഇല്ലേ പോലീസുകാരോട് കിട്ടിയപോലാവില്ല നല്ലത്കിട്ടും എന്റേന്ന്…

അവിടെ ചെന്നു പരിശോധിച്ച് അവർ ചികിത്സ തുടങ്ങി പ്രതീക്ഷിച്ചപോലെ മൂന്നാം ദിവസം അവിടുന്ന് ഇറങ്ങി കോഴിക്കോട് എത്തും മുൻപ്തന്നെ ആദിയെ വിളിച്ചു

എന്തായി…

എല്ലാം റെഡിയാണ്…

വണ്ടി ചെന്നുനിന്നത് മന്ത്രിയുടെ എസ്റ്റേറ്റ് ബങ്ക്‌ളാവിന് മുന്നിലാണ്

മുറ്റത്തായി ബിച്ചുവിന്റെ വണ്ടിയുണ്ട്

ഞങ്ങളകത്തേക്ക് കയറി തീൻ മേശക്ക് ചുറ്റുമായി നാല് ചെക്കന്മാരെ കൂടാതെ നാലുപേരിരിപ്പുണ്ട് വണ്ടിയുടെ ശബ്ദം കേട്ടാവണം നാലുപേരും എഴുനേറ്റ് നിൽപ്പുണ്ട് ഞങ്ങളവർക്കടുത്തേക്ക് ചെന്നു ഒന്ന് സി ഐ യും മറ്റ് മൂന്നുപേർ കോൺസ്റ്റബിൾ മാരുമാണ് സി ഐ യുടെ ക്ലീൻ ഷേവ് ചെയ്ത വെളുത്ത മുഖത്ത് ചോര കല്ലിച്ചു കിടക്കുന്ന പാടും ചെവിയിൽ പഞ്ഞി വെച്ചിരിക്കുന്നു താടിഎല്ലിന് സപ്പോർട്ട് കൊടുക്കാനായി ഒരു സാധനം പിടിപ്പിച്ചിരിക്കുന്നു

എന്താ വിശേഷം… സുഖമല്ലേ…

അത് പിന്നെ ആളറിയാതെ അന്നങ്ങനെ പറ്റിപ്പോയി ക്ഷമിക്കണം നാലുപേരും ക്ഷമ പറഞ്ഞു

ഞാൻ നിങ്ങൾക്ക് സുഖമാണോ എന്നല്ലേ ചോദിച്ചുള്ളൂ…

അവർ സുഖം എന്ന് പറഞ്ഞു

ക്ഷമിക്കാൻ നിങ്ങൾ ഇവന്റെ കയ്യിന്നു പെറ്റി അടിച്ചു പൈസ വാങ്ങിയതോ അല്ലെങ്കിൽ കൈകൂലി വാങ്ങിയതോ അല്ലല്ലോ…

സംഭവം നിങ്ങള് തന്നെ പറ എന്തായിരുന്നു തുടക്കം…

അവർ പരസ്പരം നോക്കി

അതിൽ പ്രായം കുറഞ്ഞ ആളെ അടുത്തേക്ക് വിളിച്ചു ഒരു കസേര വലിച്ചിട്ടു കൊണ്ട് മേശയിൽ ഉണ്ടായിരുന്ന ഭംഗിയുള്ള വാളിട്ടുവെച്ച ഉറ കൈയിൽ എടുത്തു മറ്റൊരു കസേരയിലേക്കിരുന്നു ആദ്യം വലിച്ചിട്ട കസേര ചൂണ്ടി

ഇവിടെ ഇരുന്ന് നടന്നതെല്ലാം ഒരു കഥപോലെ പറഞ്ഞേ…

അത്…

അതും ഇതും ഒന്നുമില്ല… തുടക്കം മുതൽ ഞാൻ സ്റ്റേഷനിൽ എത്തും വരെ ഉള്ളത് പറഞ്ഞോ എനിക്കറിയുന്ന കഥയിൽ നിന്നും ഒരക്ഷരം കുറയാൻ പാടില്ല പാടില്ല…

രാത്രി പതിനൊന്ന് മണി ആയിക്കാണും സി ഐ സാറിന് കാൾ വന്നതിനാലാണ് ഞങ്ങൾ കോളനിയിലേക്ക് ചെല്ലുന്നത് ചെന്നപ്പോ കാണുന്നത് ആന കയറിയ കരിമ്പിൻ തോട്ടം പോലെ അവിടെ ഇവിടെയായി ചിതറി കിടക്കുന്ന ആളുകളെയും അവർക്കരികിലായി കിടക്കുന്ന വാളും കത്തിയും പൈപ്പും ഒക്കെയാണ് അത് കണ്ടപ്പോ അല്പം ഭയം തോന്നിയതിനാൽ സി ഐ സാർ പിസ്റ്റൾ എടുത്ത് ലോഡ് ചെയ്തു കൈ യിൽ പിടിച്ചു അല്പം പേടിയോടെ ആണെങ്കിലും സാറിന്റെ കൈയിൽ പിസ്റ്റലുള്ള ധൈര്യത്തിൽ ഞങ്ങളും മുന്നോട്ട് നടന്നു ശബ്ദങ്ങളൊക്കെ കേൾക്കുന്ന ഭാഗത്തേക്ക് എത്തുമ്പോ ഞങ്ങൾ കാണുന്നത് ഒരിടത്തും ഉറച്ചുനിൽക്കാതെ കൈയിൽ ആഴുദങ്ങളുമായി വരുന്ന എല്ലാരേയും അടിച്ചിട്ട് മുന്നോട്ട് നീങ്ങുന്ന ഇയാളെ ആണ് അത്രയും വേകത്തിൽ എല്ലാ വശങ്ങളിലേക്കും നീങ്ങുന്ന ഇയാളെ വെടിവെക്കാൻ സാറിന് കഴിഞ്ഞില്ല ഭയത്താൽ സാർ ബേക്കപ്പ് ഫോഴ്സിനെ വിളിച്ചു കഴിയുമ്പോയേക്കും അവസാനത്തെ ആളെയും അടിച്ചിട്ട് ഞങ്ങളുടെ ഭാഗത്തേക്ക് ഒന്ന് നോക്കിയ ഇയാൾ കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട് ഞങ്ങളുടെ മുന്നിലെത്തി സാറിന്റെ തോക്ക് കൈക്കലാക്കി ഞങ്ങളെ നോക്കി ചിരിച്ചിട്ട് പെട്ടന്ന് തിരികെ പോയി ഞെട്ടൽ മാറിയതും ഞങ്ങൾ പുറകെ ഓടി ചെല്ലുമ്പോ കാണുന്നത് മുഖം മുഴുവൻ മുളക് പൊടിയോടെ ബോധംക്കെട്ട് കിടക്കുന്ന ഇയാളെ ആണ് തൊട്ടടുത്തായി ഒരു സ്ത്രീ കൈയിൽ ഇരുമ്പ് പൈപ്പും പിടിച്ച് നിൽക്കുന്നതും കണ്ട് ഓടി വണ്ടിയിൽ ചെന്നു വിലങ്ങും എടുത്ത് വന്നു കൈ പുറകിലേക്ക് കെട്ടി വിലങ്ങ് വെച്ചിട്ടും പോവും വഴി എങ്ങാനും ബോധം വന്നാൽ അടിക്കാൻ ഓങ്ങിയ പൈപ്പ് കൈകൊണ്ട് പൊട്ടിച്ചപോലെ വിലങ്ങ് പൊട്ടിച്ചാലോ എന്ന് ഭയന്ന് നനഞ്ഞ തുണികൊണ്ട് കൂടെ കയ്യും കാലും കെട്ടിയശേഷം കയ്യും കാലും പുറകിൽ ചേർത്തുകെട്ടി ഇയാളെ എടുത്ത് വണ്ടിയിൽ കയറ്റുമ്പോ അവിടെ ഉള്ള ആരോ ഇയാളോടുള്ള ദേഷ്യത്തിന് ഇയാളുടെ വണ്ടിയുടെ ഗ്ലാസടിച്ചു പൊട്ടിച്ചു ഇയാളോടൊപ്പം വണ്ടിയിൽ കയറാൻ ഭയന്നതിനാൽ ഞാൻ ഇയാളെ വണ്ടി എടുക്കാൻ എന്നും പറഞ്ഞു വണ്ടിയിൽ കയറുന്നതിൽ നിന്നും ഒഴിഞ്ഞുമാറി അപ്പോഴാണ് മരുന്ന് രാജേഷ് ഞങ്ങളെ അടുത്ത് വന്ന് സാറിന് അഞ്ചു ലക്ഷവും ഞങ്ങൾക്ക് രണ്ട് ലക്ഷം വീതവും തന്ന് ഇയാളെ അവിടെ വിട്ട് പോരാൻ പറഞ്ഞത് കേട്ട് ഞങ്ങളത് ചെയ്യാൻ നോക്കുമ്പോയേക്കും ബാക്കപ്പിന് വിളിച്ച പോലീസ് എത്തിയതിനാൽ അത് പറ്റില്ലെന്ന് പറഞ്ഞ ഞങ്ങളോട് ആരാണ് ഇയാളെ അങ്ങോട്ട് അയച്ചതെന്നും എന്തിനാണ് രാജേഷിനെ തേടി ചെന്നതെന്നും ചോദിച്ച് അറിയിക്കാൻ പറഞ്ഞു ഇയാളോടുള്ള ഭയത്തിനാൽ ഞങ്ങൾ പൈസ കൂട്ടി ചോദിച്ചു അതോടെ ഞങ്ങൾക്ക് മൂന്ന് ലക്ഷം വീതവും സാറിന് അഞ്ച് ലക്ഷവും കൂടെകിട്ടി അതനുസരിച്ചു ഞങ്ങളിയാളെ സ്റ്റേഷനിൽ കൊണ്ടുവന്നു ഡ്രസ്സ്‌ അഴിച്ച് ഓരോ കൈയിലും ഇടാൻ പറ്റുന്നത്രയും വിലങ്ങിട്ട് കൈ വിടർത്തി കമ്പിയിൽ തൂക്കിയിട്ടു മുഖത്ത് വെള്ളമൊഴിച്ചതും തല കുടഞ്ഞുകൊണ്ടിയാൾ ചുറ്റും നോക്കി എന്തിനാണാവിടെ ചെന്നതെന്നും ആരാണ് അയച്ചതെന്നും ചോദിച്ചതിന് ചിരിച്ചോണ്ട് “എന്നെ വിട്ടേക്ക് അതാവും നിങ്ങൾക്ക് നല്ലത്” എന്ന് മാത്രം പറഞ്ഞു പിന്നെ ഞങ്ങൾ ചോദിചതിന് ഒരക്ഷരം മിണ്ടിയില്ല വണ്ടിയിൽ തപ്പിയപ്പോ ഫോണും പേഴ്സും കിട്ടി ഫോൺ ലോക്ക് ആയതിനാൽ തുറക്കാൻ കഴിയുന്നില്ലായിരുന്നു നല്ല വണ്ണം എത്ര ചോദിച്ചിട്ടും ഫോണിന്റെ പാസ് വേർഡോ അയച്ച ആളെയോ പറഞ്ഞില്ല ഫിഗർ അടുത്തേക്ക് പോവാൻ നോക്കുമ്പോ “സിറി കാൾ ഷെബി” എന്ന് പറഞ്ഞു ഫോണിൽ നിന്ന് കാൾ പോവാൻ നോക്കുന്നത് കണ്ടതും സാർ ഫോൺ കട്ട് ചെയ്തു പുറത്ത് കൊണ്ടുവെക്കാൻ പറഞ്ഞു സാർ ലാത്തി എടുത്ത് അടിച്ചു ചോദിച്ചപ്പോ വേദനകൊണ്ട് കരയുക പോലും ചെയ്യാതെ തൂങ്ങി കിടക്കുന്നത് കണ്ട് ഇനി വല്ല റോബോട്ടും ആണോ എന്ന് തോന്നിയതിനൊപ്പം ഞങ്ങൾക്ക് നാലുപേർക്കും ഭയവും തോന്നി അഴിച്ച് മറ്റെന്തെങ്കിലും ചെയ്തു പറയിക്കാൻ ഉള്ള ഭയത്താൽ ഞങ്ങൾ നാലുപേരും ലാത്തിയെടുത്ത് തല്ലുമ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന ഭവത്തോടെ പുള്ളപ്പ് ചെയ്തും മറ്റും ഞങ്ങളെ പരിഹസിച്ചതല്ലാതെ വാ തുറന്നില്ല നേരം വെളുക്കുമ്പോയേക്കും സ്റ്റേഷനിലെ പകുതി ലാത്തിയും പൊട്ടി എങ്കിലും ആളെ പേടിപ്പിക്കുന്ന ചിരിയോടെ ഇയാൾ ഞങ്ങളെ നോക്കികൊണ്ടിരുന്നു സീനിയേഴ്‌സ് വരും മുൻപേ എഫ് ഐ ആർ ഇടനായി തലേ ദിവസം അവിടുള്ള ഒരു സ്ത്രീയെ കൊണ്ട് ഒപ്പിടീച്ച പേപ്പറിൽ ഇയാൾ അവരെ റേപ്പ് ചെയ്യാൻ ശ്രെമിച്ചു എന്നും തടയാൻ വന്ന സഹോദരങ്ങളെയും ബന്ധുകളെയും അയൽവാസികളെയും ആക്രമിച്ചു എന്നും പരാതി എഴുതി പരാതി ശെരിവെക്കുന്ന തരത്തിൽ എഫ് ഐ ആർ തയ്യാറാക്കി എങ്കിലും രാത്രി മുഴുവൻ തള്ളിയതിനാൽ കൂടെ ഇയാളുടെ വിലങ്ങഴിക്കാൻ ഉള്ള ഭയം ഞങ്ങളിൽ ഉണ്ടായിരുന്നത് കൊണ്ട് മുൻപ് സാർ കൈകൂലി വാങ്ങിയ കാര്യം സീനിയേഴ്‌സിനോട് റിപ്പോർട് ചെയ്ത ഹെഡ് കോൺസ്റ്റബിളിനെ പറഞ്ഞയച്ചു എന്നാൽ ഞങ്ങൾ കരുതിയപോലെ ഒന്നും

Leave a Reply

Your email address will not be published. Required fields are marked *