വഴി തെറ്റിയ കാമുകൻ – 9 5

അസ്മ : അതേ… ഇനി ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം…

ഇക്ക എന്നെയും കൂട്ടി അകത്തേക്ക് കയറി കൈ കഴുകി വന്നിരുന്നപ്പോ അസ്മത്ത മാറിനിൽക്കുന്നത് കണ്ട് ഞാൻ അവരെ വിളിച്ചു എല്ലാരും നിർബന്തിച്ചതും അവർ ഇരുന്നു

മീൻ മുളകിട്ടതും വെള്ളരി കറിയും പപ്പടവും പാവയ്ക്ക മാങ്ങഇട്ട് വറ്റിച്ചതും

എല്ലാം നല്ല രുചിയുണ്ടായിരുന്നതിനാൽ ഞാൻ നന്നായിതന്നെ കഴിച്ചു അതിനാൽ തന്നെ അവർ വീണ്ടും പോയി എടുത്തുകൊണ്ടു വരേണ്ടി വന്നു മടിയെത്തുമില്ലാതെ സന്തോഷത്തോടെ അവർ വീണ്ടും വിളമ്പിതന്നുകൊണ്ടിരിക്കെ

വാവ : ഞാൻ പറഞ്ഞില്ലേ നല്ല തീറ്റിയാ… മീറ്റർ കേടാന്നാ തോന്നുന്നേ… ഇക്കാക്ക് തിന്നാനുണ്ടാക്കി അമ്മായി തളർന്നു അമ്മായിക്ക് ഒരു കൈ സഹായത്തിന് എനെയെങ്ങാനും വിളിച്ചു വീട്ടിൽ കയറ്റാൻ പറഞ്ഞാൽ അതും കേൾക്കില്ല…

എന്തിന് വാവേ നിന്നെ കൂടെ നോക്കാൻ ഉമ്മാക്ക് താങ്ങൂല… എനിക്ക് തിന്നാൻ എന്തേലും കിട്ടിയാൽ മതി നിനക്കങ്ങനാണോ… പത്തെനെ പോറ്റാൻ ഒരു നിന്നെ പോറ്റുന്ന കഷ്ടപ്പാട് കാണില്ല…

എല്ലാരും ചിരിക്കെ

ആലിയ : എന്നാലും ഇക്കാക്ക് ഇത്താനോട് സ്നേഹമൊക്കെ ഉണ്ട് അല്ലേൽ വാവേന്നൊക്കെ വിളിക്കുമോ…

അയ്യേ… അത് സ്നേഹം കൊണ്ടൊന്നുമല്ല ഇവളെ വീട്ടിൽ ഞങ്ങൾ വാവേന്നാ വിളിക്കുന്നെ… (ആമിയെ നോക്കി) നിനക്കും അറിയില്ലേ…

ആമി : ഇല്ല… എങ്കി നാളെ കോളേജിൽ പോയി എല്ലാരോടും പറഞ്ഞേക്ക്…

വാവ : (ചോറ് തിന്നുന്ന കൈ വിരൽ കാണിച്ചു) കണ്ണിൽ തേച്ചുതരും ഞാൻ… വാവേ… വാവേ… സ്കൂളില്‌ മുഴുവൻ അതും പറഞ്ഞ് കളിയാക്കലായിരുന്നു ഇനി കോളേജിലും കൂടി എന്നെ നാണം കെടുത്തഞ്ഞിട്ടാ…

അസി : കെട്ടാൻ പോണോനോട് ഇങ്ങനാണോ സംസാരിക്കുന്നെ…

വാവ : നടന്നത് തന്നെ… അങ്ങനെ വല്ലോം നടന്നാൽ അടിപൊളിയാവും…ഇക്കാനെ കെട്ടാൻ നോമ്പും നോറ്റൊരുത്തി വീട്ടിൽ കാത്തിരിപ്പുണ്ട് അവളെനെ തലക്കടിച്ചു കൊല്ലും… ഇക്കയാണേൽ വേറൊരുത്തിയായി മുടിഞ്ഞ പ്രേമം…

എല്ലാരുമെനെ നോക്കിയതിനു ഞാനൊന്ന് ചിരിച്ചുകൊണ്ട് പ്ളേറ്റിലുള്ള ചോറിലേക്ക് ശ്രെദ്ധ തിരിച്ചു

ആലിയ : എന്നിട്ട് വീട്ടുകാര് സമ്മതിക്കാതോണ്ടാണോ കെട്ടാതെ…

വാവ : അതൊന്നുമല്ല അതിച്ചിരി വലിയ വീട്ടിലെയാ… പുതിയ വീടെടുത്തിട്ടെ കെട്ടൂനും പറഞ്ഞ് നിൽക്കുവാ…

ആസിത്ത : അങ്ങനെ ഡിമാന്റ് ഒക്കെ വെക്കുന്ന പെണ്പിള്ളേരൊക്കെ ശരിയാവുമോ…

വാവ : ആർക്ക് ഡിമാന്റ്… ഇത്ത ഇപ്പൊ വേണേൽ ഇപ്പൊ റെഡിയാ… ഇക്കാക്കാ അവളെ പുതിയ വീട്ടിലേക്കെ കെട്ടികൊണ്ടുവരൂ എന്ന് നിർബന്ധം…

അതൊന്നുമല്ല… ഇപ്പൊ ഉള്ള വീട് തീരെ ചെറുതാ… കുറച്ച് സൗകര്യമുള്ളൊരു വീട് വെക്കാന് കരുതി… വീട് പണിയുടെ ഇടക്ക് കല്യാണം കൂടെ ആയാൽ ബുദ്ധിമുട്ടാവും അതാ… വീടുപണി കഴിഞ്ഞോട്ടെ എന്ന് വെച്ചത്…

ഭക്ഷണം കഴിച്ചു ഞങ്ങൾ രണ്ടുപേരും വീണ്ടും സംസാരിച്ചിരിക്കെ ബാക്കിയുള്ളവരും അങ്ങോട്ട് വന്നു ഈ കുറഞ്ഞ സമയം കൊണ്ടുതനെ അവരുമായി അറ്റാച്ച് ആയി അവരുടെ സൗമ്യമായ പെരുമാറ്റം ആവാമതിനു കാരണം അവർക്കും ഞങ്ങളോടുള്ള അപരിചിതത്വം ആ സമയം കൊണ്ട് മാറി

ആമിറ നാളെ മുതൽ ക്ലാസിൽ പോണം കേട്ടോ…നീ ലീവ് ആയ കാര്യമൊക്കെ പറഞ്ഞ് റെഡിയാക്കി നിന്റെ കോഴ്‌സിന്റെ ഫീയും അടച്ചിട്ടുണ്ട്… ഉപ്പാന്റെ ചിക്കത്സകാര്യമൊന്നും ആലോചിച്ചു ടെൻഷൻ ആവണ്ട… നന്നായി പഠിക്ക്…

അവർ പെട്ടന്ന് സൈലന്റ് ആയി

അവരെ നോക്കി വേറൊന്നും തോന്നരുത്… ഇതൊന്നും ആരും അറിയുകയും വേണ്ട… (വാവയെ നോക്കി) അതിങ്ങെടുത്തെ…നിങ്ങൾക്കിപ്പോ പൈസക്ക് ബുദ്ധിമുട്ടുണ്ടെന്നറിയാം തല്ക്കാലം (വാവ വണ്ടിയിൽ നിന്നു എടുത്തുവന്ന പൈസ അടങ്ങിയ കവർ ഇക്കാന്റെ കൈയിലേക്ക് കൊടുത്തു) ചികിത്സ നടക്കട്ടെ എന്താവശ്യമുണ്ടേലും അറിയിക്കാൻ മടിക്കണ്ട…

ഇക്ക : ഇതൊന്നും വേണ്ട പൈസയൊക്കെ ശെരിയാവും…

വീട് വെച്ച് ബാങ്കിൽ ലോണെടുക്കുന്ന കാര്യമല്ലേ… അതൊന്നും വേണ്ട… വീട് പണയംവെച്ചു ലോണടക്കാൻ കഴിയാതെ എന്ത്ചെയ്യുമെന്ന് ടെൻഷനടിച്ചു ജീവിക്കണോ… ലോൺ തിരിച്ചടക്കാൻ കഴിയാതെ വീടെങ്ങാനും ജപ്തി ആയാൽ ഇത്താനേം കെട്ടിക്കാൻ പ്രായമായ ഈ കുട്ടികളേം കൊണ്ട് ഇക്ക എങ്ങോട്ട് പോവും… ഞാൻ പറയുന്നത് കേൾക്ക്… നിങ്ങളിത് വാങ്ങ്… കുട്ടികളെയും ഇത്താന്റെയും പണയം വെച്ച സ്വർണം എടുത്ത് കൊടുക്ക് പെട്ടന്ന് തന്നെ ഒപ്പറേഷനുള്ള കാര്യങ്ങൾ നോക്ക്…

എന്ത് പറയണമെന്നറിയാതെ നോക്കുന്ന അവരെ നോക്കി

വീട്ടു ചിലവും ഇവരുടെ പഠിപ്പും കല്യാണവും ഒന്നോർത്തും ടെൻഷൻ ആവണ്ട… (വാവയെ തോളിൽ കൈ ഇട്ട് പിടിച്ച് മക്കളെ കാണിച്ച്) ഇവളെ പോലെ തന്നെ ഇവരെയും ഞങ്ങൾ നോക്കിക്കൊള്ളാം… എന്താവശ്യമുണ്ടെങ്കിലും അതിനി ആളായാലും പൈസ അയാലും എന്തായാലും അറിയിക്കാൻ മടിക്കാതിരുന്നാൽ മതി…

അല്പസമയം കൂടെ അവരോട് സംസാരിച്ചശേഷം അവിടുന്നിറങ്ങാൻ തുടങ്ങേ ആമിറയും ആലിയയും വണ്ടിക്കരികിലേക്ക് വന്നു

ആമി : താങ്ക്സ് ഇക്കാ… എങ്ങനെ നന്ദി പറയണമെന്നറിയില്ല…

പോടീ അവിടുന്ന്… നീ എന്റെ അനിയത്തി അല്ലേ… ഞങ്ങളെ വീട്ടിലെ കുട്ടിയല്ലേ… നിന്നെ ഞങ്ങൾക്ക് അങ്ങനെ വിട്ട് കളയാൻ പറ്റുമോ…

ആമി : ഞങ്ങൾ ഇഷ്ടത്തിലായസമയത്ത് സംസാരിക്കുമ്പോ അനുക്ക പറഞ്ഞിരുന്നു ഇക്കാനെ പറ്റി… പക്ഷേ ഇങ്ങനൊരവസരത്തിൽ ഞങ്ങൾക്ക് സഹായമായി വരുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല…

അത് വിട് എന്താവശ്യമുണ്ടെങ്കിലും അറിയിക്കണം…

അവിടുന്നിറങ്ങി തിരികെ വരും വഴി വാവയെ വീട്ടിൽ ഇറക്കി അനുവിനോട് ആമിയെ വിളിച്ച് ഓപ്പറേഷൻ സമയത്തിന് മുൻപ് തന്നെ ഒരാളെ വിളിച്ച് ജോലിക്ക് നിർത്തിക്കൊള്ളാൻ പറയാൻ പറഞ്ഞു വീട്ടിലേക്ക് തിരിച്ചു

കണക്കും നോക്കികൊണ്ട് പുഴക്കരയിലിരിക്കെ ഇത്ത അങ്ങോട്ടവന്നു

ഡാ… എവിടായിരുന്നു രണ്ടുദിവസായല്ലോ കണ്ടിട്ട്…

എന്ത് പറയാനാടീ നമ്മുടെ ബിച്ചൂനെ ഒരു പോലീസുകാരൻ എടുത്തിട്ട് അടിച്ചു അവനേം കൊണ്ട് കോട്ടക്കൽ വരെ പോയതാ…

അള്ളോഹ്…എന്നിട്ടെന്തേലും പറ്റിയോ…

കുഴപ്പമൊന്നുമില്ല ഇന്ന് കാലത്ത് അവിടുന്നിറങ്ങി…

പാവം…

ഹേയ്…ഇപ്പൊ കുഴപ്പമൊന്നുമില്ല…

ഞാനവന്റെ കാര്യമല്ല ആ പോലീസുകാരന്റെ കാര്യമോർത്തുപറഞ്ഞതാ… ആരെണെഞ്ചത്തോട്ടുണ്ട് കയറാൻ എന്നാലോചിക്കുന്ന നിങ്ങളെ മുന്നിലെക്കല്ലേ വന്നു പെട്ടെ…

പോടീ കുരിപ്പേ…

ഡാ… വലുതായൊന്നും ചെയ്തേക്കല്ലേ…

ഇല്ലെടീ… അവരെ ചെറുതായി ഊഞ്ഞാലാടാൻ വിട്ടിട്ടുണ്ട് രാത്രി പിള്ളാര്‌ പണിതുടങ്ങും…

എന്തിനാടാ വെറുതെ…

നീ വിചാരിക്കുന്ന പോലെ ഞങ്ങൾ ഹിംസകരല്ലിത്താ… ഞങ്ങൾ തികഞ്ഞ അഹിംസാ വാദികളും സമാധാന പ്രിയരുമാണ്…

അതെനിക്കറിയാലോ… ഒരുകരണത്തടിച്ചാൽ മറുകരണം കാണിക്കുന്ന പാവങ്ങൾ…

എന്തിന് അവിടെ കൂടെ അടിവാങ്ങാനോ… ഹിംസയെ ഹിംസിചില്ലാതാക്കുക… ഒരു കരണത്തടിച്ചാൽ അടുത്ത കാരണത്തടിക്കും മുൻപ് അടിക്കുന്ന കൈ വെട്ടിയിങ്ങെടുത്താൽ പിന്നെ അവിടെ അക്രമമില്ല സമാധാനം മാത്രം…

Leave a Reply

Your email address will not be published. Required fields are marked *