വഴി തെറ്റിയ കാമുകൻ – 9 5

പോടാ തെണ്ടീ…

എന്തെ കോളേജ് വിട്ട് നേരെ ഇങ്ങോട്ടാണോ… ഡ്രെസ്സൊന്നും മാറിയില്ലല്ലോ…

കുളീം കഴിഞ്ഞ് ഡ്രസ്സും മാറി … ഡാ… നമുക്കൊന്ന് ഷെബേടെ വീട്‌വരെ പോയാലോ…

എന്തേ…

കുട്ടികൾ ഇന്നലെ വന്നിട്ട് കാലത്ത് അവര് പോവുമ്പോ അവരെ കൂടെ തനങ്ങു പോയി… അവരെ കാണാൻ തോന്നുന്നെടാ…

പോവാലോ… റെഡിയായിക്കോ…

ഞാൻ റെഡിയാ…

എങ്കി ഇത് പിടിച്ചേ…

ലാപ്പ് അടച്ചവളുടെ കൈയിൽ കൊടുത്ത് ഐപാടും ഫോണുമെടുത്ത് തിരികെ നടന്നു…

ഫൗസ്യ എങ്ങനെ ഉണ്ട്…

കുഴപ്പമൊന്നുമില്ല വൃത്തിയും മെനയുമുണ്ട് ആള് പാവമാ… എല്ലാ ജോലിയും ഓടിനടന്നു ചെയ്യുന്നുമുണ്ട്…

മ്മ്… ഉമ്മ എന്ത് പറഞ്ഞു…

ഉമ്മാക്കും ഇഷ്ടമായി എന്നാ തോന്നുന്നേ…

ഡ്രെസ്സും മാറി ഉമ്മറതെത്തെ അവർ പോവാനായി ഇറങ്ങുന്നതിനിടെ എന്നെ കണ്ട് ഒന്ന് പരുങ്ങി

എന്താ ഇത്താ ഇവിടെ ഒക്കെ ആണോ…

മ്മ്… (തലകുനിച്ചുള്ളൊരു മൂളൽ മാത്രമാണ് മറുപടിയായി വന്നത്)

പോക്കും വരവുമൊക്കെ എങ്ങനെയാ…

റാഷി കൊണ്ടാക്കിത്തരും അവൻ തന്നെ കൂട്ടാനും വരും…

താമസം ഇവിടെ ശെരിയാവും വരെ ഇങ്ങനെ പോട്ടെ… ഇത്ര വൈകും വരെ നിൽക്കണ്ട അവർ സ്കൂൾ വിട്ട് വരും മുൻപ് എത്താൻ കണക്കാക്കി ഇറങ്ങിക്കോ… ഉമ്മ പറഞ്ഞു കാലത്ത് അഞ്ച് മണിയാവുമ്പോയേക്കും എത്തുന്നുണ്ടെന്ന് കാലത്ത് അവരെ സ്കൂളിൽ വിട്ടിട്ട് വന്നാൽ മതി… സ്കൂളിലെങ്കിൽ അവരെയും ഇങ്ങോട്ട് കൂട്ടിക്കോ… അവർ വരികയാണേൽ പുഴക്കരികിലേക്ക് പോവാതെ നോക്കണം… ചില സമയത്ത് നല്ല കുത്തൊഴുക്കാവും… കുട്ടികൾക്ക് ഭക്ഷണം പോവുമ്പോ ഇവിടുന്നെടുത്തോ… അല്ലാതെ നിങ്ങളിവിടുന്ന് പോയി ഉണ്ടാക്കാൻ നിൽക്കുമ്പോയേക്ക് അവർക്ക് വിശക്കില്ലേ…

മ്മ്…

അവരേത് സ്കൂളിലാ പഠിക്കുന്നെ…

ഇവിടുത്തെ ഗവണ്മെന്റ് സ്കൂളിൽ

രണ്ടാളും അവിടെയാണോ…

അതേ…

എങ്കി രാവിലെ വരുമ്പോ അവരേം കൂടെ കൂട്ടിക്കോ ഇത്താന്റെ മക്കളെയും അവിടെയാ ചേർത്തെ അവർക്കൊരുമിച്ചു പോവാലോ…

വീട്ടു വാടക എത്രയാ

മൂവായിരം…

കറണ്ട് ബില്ല് എത്രവരും…

നാനൂറിൽ താഴെ…

ഇതയ്യായിരമുണ്ട് ഇത് വെച്ചോ… വീട്ട് വാടകയും ചിലവും കഴിച്ചു ബാക്കിയുള്ളത് കുട്ടികൾക്കെന്തേലും വാങ്ങിച്ചോ…

കുട്ടികൾക്ക് ഡ്രസ്സ്‌ വാങ്ങാൻ ഉമ്മ ഇന്നലെ തന്നിക്ക്…

അത് സാരോല്ല ഇത് വെച്ചോ… റാഷി ബാങ്കിലേക്ക് പോവുമ്പോ ഒപ്പം പോയി ഒരു അക്കൗണ്ട് എടുത്തോ സാലറി അക്കൗണ്ടിൽ ഇട്ടുതരാം…

ശെരി…

എന്താവശ്യമുണ്ടേലും ഞങ്ങളോട് ചോദിക്കാം… കള്ളത്തരം കാണിക്കാൻ നിൽക്കരുത്… അങ്ങനെ എന്തേലുമുണ്ടായാൽ എന്റെ സ്വഭാവം മാറും…

ഇല്ല…

മ്മ്…

(ഇത്ത ഇറങ്ങിവന്നോണ്ട്)പോവാ…

ആ പോവാ…

വണ്ടിയിൽ കയറേ റാഷി വണ്ടിയെടുക്കാൻ വന്നത് കണ്ട്

ഡാ… പോവും വഴി പിള്ളേർക്കും അവർക്കും കഴിക്കാൻ വാങ്ങിച്ചിട്ട് പോ…

ആ…

ഞങ്ങൾ ചെല്ലുമ്പോ മൂന്നാളും കൂടെ അളിയനെ ഇട്ട് വട്ട് കളിപ്പിക്കുകയാണ് എന്നെ കണ്ടതും പാത്തു ഓടി അടുത്ത് വന്നു

അവളെ എടുത്തോണ്ട് അളിയനടുത്തേക്ക് ചെന്ന്

എങ്ങനുണ്ടായിരുന്നു ട്രിപ്പ്…

അതൊക്കെ ഞങ്ങളടിച്ചു പൊളിച്ചില്ലേ… (അബിയെ തോണ്ടി) അല്ലേടാ…

ആ…

വണ്ടി എങ്ങനുണ്ട്

അതൊക്കെ ഉഷാറാ… പോറ്റാനാ പാട്…

അത് സാരോല്ല…

ഞങ്ങളെ സംസാരം കേട്ടുകൊണ്ട് ഇത്ത ആമിയെയും എടുത്ത് അകത്തേക്ക് പോയി

എന്താ നിന്റെ വിശേഷം…

നമ്മക്കെന്താ അടിപൊളി… ജാഫർ വന്നിട്ടുണ്ട് അറിഞ്ഞോ…

ഷെബ പറഞ്ഞു…

മ്മ്… അതൊന്ന് തീരുമാനം ആക്കണം രണ്ട് പള്ളികമ്മറ്റിക്കാരോടും പറഞ്ഞിട്ടുണ്ട്…

വെച്ചു നീട്ടുന്നതിലും നല്ലത് അതാ… അത് കഴിഞ്ഞ് അവനെന്താന്ന് വെച്ചാ ആയിക്കോട്ടെ…

അങ്ങനെ വിടാൻ പറ്റൂലല്ലൊ…(മക്കളെ അകത്തേക്ക് പറഞ്ഞയച്ചു)അവനേതവളെ കൂടെ പോയാലും എനിക്കത് പ്രശ്നമല്ല… പക്ഷേ അവൻ അവളെ വേദനിപ്പിച്ചതും കരയിച്ചതും…എന്തിന് ഞാൻ പാത്തൂനും അഭിക്കും വാങ്ങിക്കൊടുത്ത സാധനങ്ങൾ പോലും അവൻ ആ തേവിടിച്ചിക്ക് കൊണ്ടുകൊടുത്തു…

അതെല്ലാം കഴിഞ്ഞില്ലേ…

ഇങ്ങക്കറിയാലോ…എന്റെ ഏഴു വയസ് മൂത്തതാ അവൾ ചെറുപ്പത്തിൽ ഇത്തയായിരുന്നു കുളിപ്പിക്കുന്നതും ഭക്ഷണം തരുന്നതും എടുത്തോണ്ട് നടക്കലും ഉറക്കുന്നതുമെല്ലാം അവളെ കൈ പിടിച്ചാ ഞാൻ നടക്കാൻ പഠിച്ചത് അവളാ എന്നെ നീന്താൻ പഠിപ്പിച്ചത് ശെരിക്ക്പറഞ്ഞാൽ എന്റെ ജനനത്തോടെ അവൾ ശെരിക്കും ഉമ്മയാവുകയായിരുന്നു അവളെ കയ്യും പിടിച്ചാ അങ്കൻ വാടിയിലും സ്കൂളിലുമൊക്കെ പോയിതുടങ്ങിയതും അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാ ഒരു ദിവസം സ്കൂൾ വിട്ട് പോകെ പായിപ്പാട്ടെ വയലിൽ പണിക്ക് പോയ ഉമ്മ വയലിൽ വീണതിന് നട്ട ഞാറ് പോക്കി എന്നും പറഞ്ഞ് ചീത്തയും പറഞ്ഞ് അന്നത്തെ കൂലി പോലും കൊടുക്കാതെ ഉമ്മാനെ പറഞ്ഞയക്കുന്നത് കാണുന്നത് അന്ന് രാത്രി ഞാനുറങ്ങിയിട്ടില്ല പിറ്റേന്ന് മുതൽ കുറേ ദിവസത്തെ തിരചിലിനൊടുവിൽ ഞാൻ ആശാന്റെ വർക്ക്‌ ഷോപ്പിൽ ജോലിക്ക് കയറുന്നെ അന്ന് ആശാനെനിക്ക് പത്തു രൂപ തന്നു വീട്ടിലേക്ക് പോവുമ്പോ വല്ലിത്തക്കും ഇത്താക്കും മിട്ടായിയും വാങ്ങി വീട്ടിലെത്തി വല്ലിത്തക്ക് മിട്ടായി കൊടുത്തപ്പോ എവിടുന്നാ നിനക്ക് കാശെന്ന് ചോദിച്ചു പണിക്ക് പോയ കാര്യം പറഞ്ഞപ്പോ കുറേ ചീത്തയും പറഞ്ഞെന്നോട് മിണ്ടാതെ പോയി അവളെ ഒന്ന് സമാധാനിപ്പിക്കാൻ ഞാൻ പെട്ട പാട്… പിന്നീടുള്ള ദിവസങ്ങളിൽ ദിവസോം സ്കൂൾ വിട്ടു വർക്ഷോപ്പിൽ പോയിട്ട് അവിടെനിന്നും ആണ് വീട്ടിലേക്ക് വരിക പിന്നീടുള്ള ദിവസങ്ങളിൽ കൂലി തരാതിരുന്ന ആശാൻ ഒരു മാസം തികയുന്ന അന്ന് അയരത്തി അഞ്ഞൂറ് രൂപ എന്റെ കൈയിൽ വെച്ചുതന്നു എന്റെ ആദ്യത്തെ ശമ്പളം അന്നതും കൊണ്ട് അവിടെനിന്നു തുടങ്ങിയ ഓട്ടം വീട്ടിലെത്തിയപ്പോഴാണ് നിന്നത് ഉമ്മാന്റെ കൈയിൽ അത് കൊടുത്തു അന്ന് മുതൽ ഉമ്മാനെ വയലിലെയോ വേറൊരാളെ വീട്ടിലെയോ പണിക്ക് പോവാൻ ഞാൻ സമ്മതിച്ചിട്ടില്ല…അന്ന് കടയിൽ ഏറ്റവും വില കുറവിൽ കിട്ടുന്നത് ആയോണ്ടാ ഞാനീ കറുത്ത മുണ്ടും ഷർട്ടും ഇടാൻ തുടങ്ങിയെ പക്ഷേ അന്ന് മുതൽ അവരെ പഴയതോ ഭംഗി ഇല്ലാത്തതോ ആയ ഡ്രെസ്സിടാൻ പോലും അവസരമുണ്ടാക്കിയിട്ടുമില്ല… ഞങ്ങള് തല്ലുകൂടുമ്പോ പോലും അവരെ ഞാൻ അടിക്കാറില്ല അടിച്ചാൽ അവർക്കെന്തേലും പറ്റുമോന്നുള്ള പേടിയാ എനിക്ക്… ഞാൻ അങ്ങനെ കൊണ്ടുനടക്കുന്ന ഇത്തയെയാ അവനും അവളും ചേർന്ന് ഇത്രയും കാലം കരയിച്ചത്… അവനെ ഉമ്മയാണേ ഉപ്പയാണേ ഇത്തമാരാണെ സത്യം അവനെ ഞാൻ കരയിക്കും…അവളെ കണ്ണീരിന്റെ ചൂട് അതെനിക്കത്ര പൊള്ളിയോ അതിന്റെ നൂറ് മടങ്ങവനെ വനെഞാനറിയിക്കും… അവളെ കരയിച്ച നിമിഷത്തെ ശപിച്ചു ശപിച്ചവന്റെ ജീവിതം തീരും… കൊല്ലാതെ കൊല്ലും ഞാനവനെ… അതിനിനി എന്ത് പകരം കൊടുക്കേണ്ടിവന്നാലും…

എടാ… അതല്ല…

അളിയാ അത് വിട്… നമുക്ക് വേറെന്തെലും പറയാം…

ചായയും ബേക്കറികളുമായി അങ്ങോട്ട് വന്ന

Leave a Reply

Your email address will not be published. Required fields are marked *