വഴി തെറ്റിയ കാമുകൻ – 9 5

ഉച്ചയ്ക്ക് ഒരു മീറ്റിങ് ഉണ്ട് അത് കഴിഞ്ഞാൽ ഫുള്ള് ഫ്രീ

എഴുന്നേറ്റു അവളുടെ ഡ്രെസ്സെടുത്തു കൊടുത്തത് പുതപ്പിനുള്ളിൽ വെച്ച്തന്നെ ഇട്ടുകൊണ്ട് അവളെഴുനേറ്റു തട്ടവും എടുത്തിട്ടു അഴിഞ്ഞുലഞ്ഞ മുടി ചീകി മടക്കി ക്ലിപ്പ് ഇട്ടു എന്റെ മുടിയും ചീകി തന്നു

പോവാം…

മ്മ്…

ശോഭികയിൽ ചെന്നു ഡ്രെസ്സെടുത്തു ഹോട്ടലിൽ തിരികെ വന്നു കുളിയും കഴിഞ്ഞു ഭക്ഷണം കഴിക്കവേ കൺസ്ട്രക്ഷൻ കമ്പനി ആളുകൾ വിളിച്ചു പെട്ടന്ന് തന്നെ ഫുഡും തീർത്തു അവർക്കരികിൽ ചെന്നു സംസാരിച്ചു അവർ പോയതിനു പുറകെ റൂം വെക്കേറ്റ് ചെയ്തു ഞങ്ങൾ കാപ്പാട് ബീച്ചിലേക്ക് വണ്ടിയെടുത്തു

പാർക്ക്‌ ചെയ്തു ഇറങ്ങെ തൊട്ടടുത്തു വന്നു നിർത്തിയ വെളുത്ത സിയാസ് വണ്ടിയിൽ നിന്നും മുപ്പത് വയസ്‌തോന്നിക്കുന്ന വെൽ ഡ്രസ്സ്ഡ് ആയ ചെറുക്കനും പെണ്ണും കൈ കുഞ്ഞുമായി ഇറങ്ങി അവരുടെ കൈയിലെ കുഞ്ഞിനെ കണ്ട് അവളെന്റെ കൈയിൽ മുറുകെ പിടിച്ചു അവരെ നോക്കി ചിരിച്ചുകൊണ്ട് അവളെ കൂട്ടി അകത്തേക്ക് നടന്നു കടലിനഭിമുകമായി ഇരുന്ന എന്റെ തോളിൽ തലവെച്ചുകൊണ്ടവളെന്റെ തോളിൽ തല ചായ്ച്ചിരുന്നു അവളുടെ തലയിലേക്ക് തല ചെരിച്ചു വെച്ച് ഇരുന്ന്

കുഞ്ഞൂ…

മ്മ്…

എന്ത് പറ്റി…

ഒന്നൂല്ല…

വാവയെ കണ്ടത് കൊണ്ടാണോ ഡള്ളായെ…

ഒന്നൂല്ലിക്കാ… ഇക്കാക്ക് തോന്നുന്നതാ…

മ്മ്…

ഐസ് ക്രീം കൈയിൽ പിടിച്ചു നടന്നു വരുന്ന അവരെ നോക്കി

കുഞ്ഞൂ… ഒരു മിനുറ്റ്… മോളിവിടിരി ഞാനിപ്പോ വരാം…

എഴുനേറ്റ് അവർക്കടുത്ത് ചെന്ന് ചെക്കന് നേരെ കൈ നീട്ടി

ഹലോ…

അവൻ : ഹലോ…

ഒരു ഹെല്പ് ചെയ്യുമോ…

അവനും അവളും എന്നെ നോക്കി

അവൻ : എന്തെ…

കുഞ്ഞിനെ അവൾക്കൊന്ന് എടുക്കാൻ കൊടുക്കുമോ…

അവരെന്നെയും അല്പം അകലെ ഇരിക്കുന്ന അവളെയും നോക്കി

പ്ലീസ്… പറ്റില്ലെന്ന് പറയരുത്…

അവൻ : (അവർ പരസ്പരം നോക്കി) അതിനെന്താ…

അവൾ കുഞ്ഞുമായി അഫിക്കരികിലേക്ക് നടന്നു അഫിക്ക് നേരെ കുഞ്ഞിനെ നീട്ടി അവളുടെ മുഖത്ത് നോക്കിയ അഫി പെട്ടന്ന് കുഞ്ഞിനെ കൈയിലേക്ക് വാങ്ങി മാറോട് ചേർത്തുപിടിച്ചു കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ചു അവളുടെ കണ്ണ് നിറയുന്നത് കണ്ട് അവർക്കടുത്തേക്ക് ചെന്ന വൾക്കരികിൽ ഇരുന്നു

നിനക്ക് സന്തോഷമായിക്കോട്ടെ എന്ന് കരുതിയാ അവരോട് വാവയെ ചോദിച്ചേ കരയുവാണേൽ വാവയെ തിരികെ കൊടുത്തേ…

എന്നെ നോക്കി തലകൊണ്ട് ഷോൾഡറിൽ അടിച്ച് മുഖത്തുനോക്കി ചിരിക്കുമ്പോ ഞാൻ കണ്ടത് എന്റെ പഴയ അഫിയുടെ ചിരിയാണ് അവളുടെ കണ്ണ് തുടച്ചുകൊടുത്തു

ഈ ചിരിയില്ലാതെ നീ ഭയങ്കര ബോറാണ്…

അവളെനെ നോക്കി ചിരിച്ചുകൊണ്ട് കുഞ്ഞിനെ എനിക്ക് നേരെ കാണിച്ചു

കുഞ്ഞിന്റെ കൈ പിടിച്ചു തിരിഞ്ഞവരെ നോക്കുമ്പോ അവർ ഞങ്ങളെ തന്നെ നോക്കിനിൽപ്പുണ്ട് എഴുനേറ്റ് അവനരികിൽ ചെന്ന് അവന്റെ കൈയിൽ പിടിച്ചു അവനെയും അവളെയും നോക്കി

താങ്ക്സ്…

അവൻ : താങ്ക്‌സൊന്നും വേണ്ട…

അവളെ ഇങ്ങനെ ചിരിപ്പിച്ചു തന്ന നിങ്ങൾക്ക് എന്താ തരേണ്ടത് എന്നറിയില്ല…

അവൻ : ഒന്നും വേണ്ട അത് പോട്ടെ എന്താ പേര്

ഷെബിൻ അഫീഫ നിങ്ങളോ…

റമീസ് നബീല…

അവൻ നടന്നപുറകെ ഞാനും നടക്കേ അവൾ അഫിക്കടുത്തേക്ക് ചെന്നിരുന്നു

റമീസ് : കല്യാണം കഴിഞ്ഞിട്ട് ഒത്തിരി ആയോ…

മ്മ്… നിങ്ങളുടെയോ…

റമീസ് : രണ്ടാമത്തെ വർഷമാണ്…

എന്താ ചെയ്യുന്നേ…

പുറത്തായിരുന്നു

എവിടെ…

സൗദി…

എന്താ പരിപാടി…

കൺസ്ട്രക്ഷൻ സൈറ്റിൽ കാന്റീൻ പോലൊരു സെറ്റപ് അവിടെ കൺസ്ട്രക്ഷൻ കഴിഞ്ഞതുകൊണ്ട് ഇനി വേറെ ജോലി നോക്കണം

വിസ ഉണ്ടോ…

വിസതീരാൻ ഇനിയും നാലുമാസമുണ്ട് പോയിട്ട് വേറെ എവിടേലും അടിക്കണം…

ഖത്തറിലേക്ക് നോക്കുന്നോ…

ഞാനന്വേഷിച്ചിരുന്നു വിസക്കിപ്പോ ഏഴായിരം റിയാലൊക്കെയല്ലേ പറയുന്നേ…

അതൊന്നും വിഷയമല്ല താല്പര്യമുണ്ടോ…

താല്പര്യമൊക്കെ ഉണ്ട്…

എന്തൊക്കെ ജോലി അറിയാം…

ഹോട്ടലും സൂപ്പർ മാർക്കറ്റും ജോലി ചെയ്തിട്ടുണ്ട് ബർഗർ, സാന്റ്വിച്, എണ്ണക്കടികൾ, ഒക്കെ ഉണ്ടാക്കാൻ അറിയാം…

ഞാൻ നമ്പർ തരാം പാസ്പോർട് എനിക്ക് വാട്സപ്പ് ചെയ്യ്

മ്മ്… നിങ്ങളെന്താ ചെയ്യുന്നേ…

അങ്ങനെ ചോദിച്ചാൽ… ഹൗസ് ഡ്രൈവർകം പിഎകം അൽ ആത്തിമി ഗ്രൂപ്പ് ഖത്തർ ഹെഡ്… അങ്ങനെ ഓരോന്നൊക്കെ

ആത്തിമി ഗ്രൂപ്പിലോ…

അറിയുമോ…

സൗദിയിൽ എന്റെ ഫ്രിണ്ട് വർക്ക്‌ ചെയ്യുന്ന കഫ്റ്റീരിയ ആത്തിമി ഗ്രൂപ്പിന്റെയാ…

എന്താ പേര്…

ഷെഹീർ…

കടയുടെ പേര്…

മക്ക…

മ്മ്… ഖത്തറിലുമുണ്ട്…

സൗദിയിൽ അവരുടെ ഏതേലും ഷോപ്പിൽ കയറ്റിത്തരാൻ പറ്റുമോ…

ഉറപ്പില്ല ഞാൻ നോക്കട്ടെ…

ഫോൺ എടുത്തു ഖാലിദിനെ വിളിച്ച് സംസാരിച്ചു

അവിടെ ഒഴിവുണ്ടോ എന്ന് നോക്കണം… നിങ്ങളെ നമ്പർ തന്നേക്ക് ഞാൻ നോക്കിയിട്ട് രാത്രി ആവുമ്പോയേക്ക് വിളിക്കാം… പണിയുടെ കാര്യം ടെൻഷനാവണ്ട അവിടെ ഇല്ലേൽ ഖത്തറിൽ പുതിയ ഹോട്ടലും കൂടെ തന്നെ കഫ്റ്റീരിയയും തുടങ്ങുന്നുണ്ട് അവിടേക്ക് നോക്കാം…

അവന്റെ നമ്പർ വാങ്ങി അവനൊരു മിസ്സ്‌ കാൾ കൊടുത്തു നമ്പർ സേവ് ചെയ്തപ്പോയെക്കും ഖാലിദ് സൗദി ഹെഡിന്റെ നമ്പർ അയച്ചു തന്നു

നമ്പർ കിട്ടിയിട്ടുണ്ട് വിളിച്ച് നോക്കട്ടെ… നമ്പർ ബിസി ആണ്… കുറച്ചുകഴിഞ്ഞു വിളിച്ചുനോക്കിയിട്ട് ഞാൻ വിളിക്കാം…

ശെരി…

അടുത്തതെന്ത് പറയണം എന്നറിയാതെ നിൽക്കെ മൗനം മുറിച്ചുകൊണ്ട്

ഡോക്ടറെ കാണിച്ചില്ലേ…

എന്താ…

അല്ല… കുട്ടികളുണ്ടാവാത്തത്

(സങ്കടം മറച്ചു ചിരിച്ചുകൊണ്ടവനെ നോക്കി)ഒന്നര വർഷം മുൻപ് അവൾ പ്രഗ്നന്റായിരുന്നു ആ സമയത്ത് അവൾ കോണിപടിയിൽ നിന്നും തായെ വീണു…

സോറി…

ഹേയ്… കുഴപ്പമില്ല…

ഫോൺ അടിഞ്ഞത് എടുത്തു നോക്കി

ഹലോ…

ഹലോ… ഷെബിൻ ആണോ…

അതേ…

ഖഫീൽ വിളിച്ചിരുന്നു…

കാര്യം പറഞ്ഞോ…

പറഞ്ഞു ഇവിടിപ്പോ റിയാദിലെ കഫ്റ്റീരിയയിൽ ഒഴിവുണ്ട്…

ശെരി… ആളെന്റെ അടുത്തുണ്ട് കൊടുക്കാം നിങ്ങൾ സംസാരിച്ചുനോക്ക്…

ഫോൺ അവന് കൊടുത്ത് അഫിയെ നോക്കുമ്പോ അവൾ കുഞ്ഞിനെ കളിപ്പിച്ചോണ്ട് ചിരിയോടെ നബീലയോട് എന്തൊക്കെയോ സംസാരിക്കുകയാണ് അവളുടെ ചിരിയും സംസാരവും നോക്കി നിൽക്കെ അവൻ ഫോൺ വെച്ച് എനിക്കരികിൽ വന്നു

താങ്ക്യൂ…

അതൊന്നും വേണ്ടെന്നേ…

കല്യാണം കഴിഞ്ഞു ഇരുപത്തിയെട്ടാം ദിവസം പോയതാ ഇപ്പൊ വന്നിട്ട് ഒരു ആഴ്ച ആയില്ല തിരിച്ചു ചെന്നിട്ട് ജോലി അന്വേഷിക്കണ്ടത് കൊണ്ട് ഒരു മാസം നിന്നിട്ട് പോണമെന്നു കരുതിയതാ അന്വേഷിച്ചാൽ തന്നെ ജോലി കിട്ടുമോന്നുറപ്പുമില്ല ഇതിപ്പോ വിസ കാലാവധി തീരും മുൻപ് ചെന്നാൽ മതിയെന്നാ പറഞ്ഞേ… ഒരു പരിചയവുമില്ലാത്ത എനിക്ക് നിങ്ങൾ ജോലി ആക്കി തന്നു ഇതിന് പകരം എന്താ തരേണ്ടത്…

അവളെ ചിരിപ്പിച്ചു തന്നില്ലേ… അതിന് പകരം ഞാൻ എന്ത് ചെയ്താലും അധികമാവില്ല…

(ചിരിയോടെ)നിങ്ങൾ പ്രേമിച്ചതാണോ…

മ്മ്…നിങ്ങളോ…

അറേഞ്ച്ഡ്… ഈ പ്രേമിച്ചാൽ കുറേ കഴിയുമ്പോ തമ്മിൽ പഴയ സ്നേഹമൊന്നും ഉണ്ടാവില്ലെന്ന് പറയുമല്ലോ…

Leave a Reply

Your email address will not be published. Required fields are marked *