വഴി തെറ്റിയ കാമുകൻ – 9 5

ഇയാളെ പേരെന്താ…

സൗമ്യ…

നോക്ക് സൗമ്യേ… ഞാനാകെ ചെറിയൊരു കടിയേ കടിച്ചുള്ളൂ അതിനിവളെന്റെ കൈ കടിച്ചെടുത്തു എന്നിട്ട് ഇപ്പൊ മിണ്ടാതിരിക്കുന്നകണ്ടില്ലേ…

അവൾ ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി

കൈ നീട്ടി ഇത്താനെ തോണ്ടി ഒക്കെ നോക്കിയെങ്കിലും കുരിപ്പ് മിണ്ടുന്നില്ല

ഇത്താ… മിണ്ടെടീ… പൊന്നല്ലേ…

………..

നാളെ ഞാൻ കൊണ്ടാക്കിത്തരാം അപ്പൊ അവരോട് പറയാം ഇനി കളിയാക്കരുതെന്ന്…

…………

ചെന്നിട്ട് പുഴയിൽ കൊണ്ടുപോവാലോ…

…………..

ചോറ് വാരിത്തരാം…

……………

തേൻ മിട്ടായി വാങ്ങിത്തരാം…

ഇടക്ക് ചുണ്ടിൽ വിടരാൻ തുടങ്ങുന്ന ചിരി പെട്ടന്ന് മറച്ചു കൊണ്ട് ഗൗരവം വീണ്ടെടുക്കുന്ന അവളെ ഒന്ന് നോക്കി വണ്ടി സൈഡാക്കി നിർത്തി

സൗമ്യാ നിനക്ക് കാണണോ ഇവളെനെ കടിച്ചേ

ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങിയതും ഇത്ത തിരിഞ്ഞു കൈയിൽ പിടിച്ചു

ഇത്ത : അയ്യേ…നാണമില്ലാത്തതെ പെൺ പിള്ളേരെ ഷർട്ടയിച്ചു കാണിക്കുന്നോ…

നീ പിണങ്ങിയതല്ലേ ഞാൻ കാണിക്കും

ഇത്ത : എങ്കി നീ എന്റെ കയ്യിന്നു വാങ്ങിക്കും… പിന്നെ പറഞ്ഞതൊന്നും മറക്കണ്ട…

എന്ത്…

ഇത്ത : ഇന്ന് മുതൽ ഭക്ഷണം വാരിത്തരണം പുഴയിൽ കൊണ്ടുപോണം തേൻ മിടായീം വാങ്ങിത്തരണം…

അതൊന്നും പറ്റില്ല…

ഇത്ത : നീയല്ലേ പറഞ്ഞേ…

എപ്പോ…

ഇത്ത : ദുഷ്ടാ കാല് മാറുന്നോ… ഇല്ലേൽ ഞാൻ ഇനി ഒരിക്കലും മിണ്ടൂല…

ആഹാ… നമുക്ക് നോക്കാം…

പാട്ടിന്റെ സൗണ്ട് അല്പം കൂടെ കൂട്ടി കൊണ്ട് വണ്ടിയെടുത്തു

(അല്പം കഴിഞ്ഞു എന്നെ തോണ്ടി) എന്തേലും മാറ്റമുണ്ടോ…

ഹേയ്…

തേൻ മിട്ടായി…

ഇല്ല…

പോടാ പട്ടീ…

വീണ്ടും മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു

പൂളാടികുന്ന്സിഗ്നലിൽ നിന്നും അത്തോളി റോഡിനു തിരിഞ്ഞു പാലം കടന്ന് ഒരു കടക്കരികിൽ വണ്ടി നിർത്തി തിരിഞ്ഞുനോക്കി

എടോ ഇയാൾക്ക് ചായയോ കാപ്പിയോ

ഒന്നും വേണ്ട

ഹേയ് അത് പറ്റില്ല… ചായ കുടിക്കില്ലേ…

മ്മ്…

ഇറങ്ങി ചെന്ന് അവർക്ക് ചായയും കടിയും വാങ്ങികൊടുത്ത് ഒരു കട്ടനുമായി അടുത്ത കടയിൽ ചെന്ന് ഒരുപാക്കറ്റ് തേൻ മിട്ടായി വാങ്ങി പൊതിഞ്ഞു അരയിൽ വെച്ച് തിരികെ വന്നു ചായ കുടി കഴിഞ്ഞു അവിടുന്ന് വണ്ടിയെടുത്തു

ഇത്ത കൈ നീട്ടി

എന്താ…

ഇത്ത : താ…

എന്ത്…

തിരിഞ്ഞിരുന്നെന്റെ ഷർട്ട് പൊക്കി അരയിൽ നിന്ന് പൊതി വലിച്ചെടുത്തു

ഇത്ത : ഞാൻ കണ്ടായിരുന്നു നീ വാങ്ങുന്നത്…

പാക്കറ്റ് കടിച്ചു പൊട്ടിച്ചു പുറകിൽ ഇരിക്കുന്ന സൗമ്യക്ക് നേരെ നീട്ടിയ ശേഷം ഒന്നെടുത്തു വായിലേക്ക് കൊണ്ടുപോവാൻ നോക്കിയതിനെ എന്റെ വായിൽ വെച്ചുതന്നു അവൾ തിന്നുന്നത് നോക്കി

ഇത്ത : എന്താ…

നിന്റെ കുട്ടിക്കളി എപ്പോഴാടീ മാറുന്നേ

ഇത്ത : അഫിയെ കെട്ടികൊണ്ടുവാ അപ്പൊ ചിലപ്പോ മാറിയേക്കും…

അവളുടെ തലയിൽ കൊട്ടി

ഇത്ത : എനിക്ക് വേദനായി ട്ടോ…

ആണോ… നന്നായി…

ഇത്ത : പോടാ ദുഷ്ടാ…

ചിരിയോടെ അവൾ തിന്നുന്നത് നോക്കി

ഡി ക്ലാസ്സൊക്കെ ഒകെ അല്ലേ…

മ്മ്…

വേറെന്താ വിശേഷം…

ഒരു സാറ് എന്നോട് ഡൌട്ട് എന്തേലും ഉണ്ടേൽ വിളിക്കാൻ പറഞ്ഞു നമ്പറൊക്കെ തന്നു…

ആഹാ… ആദ്യദിവസം തന്നെ സാറിന്റെ നമ്പറും ഫാൻസിനെയും ഒക്കെ ഒപ്പിച്ചോ…

പിന്നെ… നിനക്കല്ലേ എന്നെ ഒരു വിലയില്ലാതുള്ളൂ… ഇവളോട് ചോദിച്ചു നോക്ക്… സൗമ്യേ ഇന്ന് എത്ര പേരെന്റെ പുറകെ നടന്നു ശെരിയല്ലേ…

സൗമ്യ : അതേ…

അതൊക്കെ പോട്ടെ ഒരു പന്തലിടാനുള്ള യോഗമുണ്ടാവുമോ…

അതിന് പറ്റിയ ആരെയും കണ്ടില്ല കണ്ടാൽ ഞാനറിയിക്കാം ഇപ്പൊ താത്താന്റെ കുട്ടി വണ്ടിയോടിച്ചേ…

അപ്പോയെക്കും അത്തോളി ടൌൺ എത്താറായിരുന്നു

സൗമ്യെടെ വീട്ടിൽ ആരൊക്കെ ഉണ്ട്…

അമ്മയും ഒരു ചേട്ടനും അച്ഛൻ ഗൾഫിലാ…

അവളെ വീടിനു മുന്നിൽ ഇറക്കേ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു ഞങ്ങളും അവൾക്കൊപ്പം ഇറങ്ങി ഇരുന്നില്ല ഉള്ള ഒരു സാധാരണ വീട് പോർച്ചിൽ ഒരു പൾസർ ബൈക്കും ഐ റ്റൊന്റി കാറും വെച്ചിരിക്കുന്നു “അമ്മേ… ” എന്ന് വിളിച്ചോണ്ട് അവൾ ഞങ്ങളെ കൂട്ടി അകത്തേക്ക് കയറി സോഫയിൽ ഇരുന്നു ടീവി കാണുന്ന മുപ്പത് വയസ് തോന്നിക്കുന്ന ചെറുപ്പക്കാരൻ ഞങ്ങളെ നോക്കി

എന്താടീ കിടന്നു കൂവുന്നേ… (ശബ്ദത്തിനു പുറകെ നൈറ്റി ധരിച്ചൊരു സ്ത്രീ പുറത്തേക്ക് വന്നു ഞങ്ങളെ നോക്കി)

സൗമ്യ ഞങ്ങളെ അവർക്കും അവരെ ഞങ്ങൾക്കും പരിചയപെടുത്തി അവിടുന്ന് വെള്ളം കുടിച്ച് ഞങ്ങളിറങ്ങി

കോളേജിൽ എന്തേലും ബുദ്ധിമുട്ടുണ്ടോ…

ഹേയ്… കുറച്ചധികം പഠിക്കാനുണ്ട്… പിന്നെ നോട്സും റെക്കോർഡും എഴുതാനും

നോട്സ് ഒക്കെ ആരുടെയെങ്കിലും വാങ്ങി പ്രിന്റെടുക്കാം…

മ്മ്… പക്ഷേ ഇത്രേം പഠിക്കാനുള്ളപ്പോ ജോലി കൂടെ…

രണ്ടും കൂടെ ബുദ്ധിമുട്ടാണോ…

അതല്ല… എല്ലാരും അവരുടെ ഹോസ്റ്റലിൽ നിൽക്കണമെന്നാ പറയുന്നേ ഞങ്ങൾ കുറച്ചുപേരെ വീട്ടിൽ പോയിവരുന്നതുള്ളൂ ഞങ്ങൾ തോറ്റാൽ അവരുത്തരവാദി അല്ലെന്നാ പറയുന്നേ…അപ്പൊ ശെരിക്കും ഇരുന്നു പഠിച്ചില്ലേൽ…

എങ്കി ജോലി നമുക്ക് ഒഴിവാക്കാം…

അവളെനെ നോക്കി

അവരോടെന്ത് പറയും…

അതൊന്നും സാരോല്ല അതൊക്കെ ഞങ്ങള് പറഞ്ഞോളാം കാക്കാന്റെ കുട്ടി പഠിക്കാൻ നോക്ക്

ഓഹ്… വലിയ ഇക്കാക്ക വന്നിക്ക്…

കുറ്റിയാടി വഴി വടകര കയറി വീട്ടിലേക്ക് വിട്ടു വീട്ടിലെത്തി മുൻപ് തീരുമാനിച്ചപോലെ ഉപ്പയും ഉമ്മയും കുട്ടികളും റാഷിയെ കൂട്ടി ഉമ്മാന്റെ വീട്ടിൽ പോയിരിക്കുന്നു ബാഗും ബുക്കുമൊക്കെ വെച്ച് അവൾ വരുമ്പോ ടാബിൽ കുത്തികൊണ്ടിരിക്കുന്ന എന്നെ നോക്കി

വാടാ പുഴയിൽ പോവാം…

(അവളെ ഒന്ന് നോക്കി)ഈ കോലത്തിലോ… ചുരിദാറിടുന്നോണ്ടാ നിനക്ക് നീന്താൻ പറ്റാതെ പോയി ഷോർട്സോ മറ്റൊ ഇട്ട് വാ…

ഷോർട്സോ ഒന്ന് പോയേ ചെക്കാ…

അതിനെന്താ…

അതിനൊന്നൂല്ല നിന്റെ അഫിയെ ഇടീച്ചോ

മര്യാദക്ക് നീന്തണേൽ മതി

അവളകത്തുപോയി അല്പസമയം കഴിഞ്ഞു മുണ്ടും ബനിയനും ബനിയന് പുറതൂടെ കോട്ട് പോലെ എന്റെ ഷർട്ടും ഇട്ട് തോർത്തുമെടുത്തു വന്നു ഞങ്ങൾ പുഴയിലേക്ക് നടന്നു മുണ്ടും ഷർട്ടും അഴിച്ചുവെച്ചു ഷോർട്സും ബനിയനും ഇട്ടവൾ പുഴയിലേക്കിറങ്ങിയ പിറകെ ഷോർട്സും ഇട്ട് ഞാൻ പുഴയിലേക്ക് ചാടി

അക്കരക്ക് നീന്തി ചെന്നു കഴിഞ്ഞ ദിവസത്തെ പോലെ അവൾ പാതിയിൽ തളർന്നില്ല എങ്കിലും കര തൊടുമ്പോയേക്കും അല്പം തളർന്നിരുന്നു കരയിൽ കയറി ഇരുന്നു

ഡാ…

മ്മ്…

ഞാനൊരു കാര്യം പറഞ്ഞാൽ നീ പ്രശ്നമൊന്നും ഉണ്ടാക്കരുത്

നീ കാര്യം പറ

ആ… ചെറുക്കനില്ലേ…

ഏത്…

ഇന്ന് നീ വരുമ്പോ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്

ആ…

അവൻ ഇത്തിരി ഓവറാണോ എന്നൊരു സംശയം

എന്തെ… നിന്നോടെന്തേലും മോശമായിട്ട് പറഞ്ഞോ…

അതൊന്നുമില്ല… പക്ഷേ അവന്റെ മണപ്പിച്ചോണ്ടുള്ള നടപ്പും… സംസാരോം ഒന്നും എനിക്കങ്ങു പിടിക്കുന്നില്ല…

മ്മ്… ഞാൻ സംസാരിക്കണോ…

അതൊന്നും വേണ്ട… അവൻ കാൾ ചെയ്യാൻ എന്നും പറഞ്ഞേന്റെ ഫോൺ വാങ്ങി അവന്റെ ഫോണിലേക്ക് മിസ്സടിച്ചു…അതെനിക്ക് തീരെ ഇഷ്ടമായില്ല…

Leave a Reply

Your email address will not be published. Required fields are marked *