വഴി തെറ്റിയ കാമുകൻ – 9 5

എന്നിട്ട് നീ ഒന്നും പറഞ്ഞില്ലേ…

അവനോട് ഡിലീറ്റ് ആക്കാൻ പറഞ്ഞു… അപ്പൊ എന്തിനാ ഡിലീറ്റ് ആക്കുന്നെ നമ്മളൊക്കെ ഒരുമിച്ച് പഠിക്കുവല്ലേ അപ്പൊ നമ്പർ കയ്യിലുള്ളത് നല്ലതല്ലേ എന്ന്… എന്റെ നമ്പർ ഡിലീറ്റ് ആക്കിയേക്ക് അതാ നിനക്ക് നല്ലതെന്ന് പറഞ്ഞിട്ടുണ്ട്…

മ്മ്…

ശല്യമാവുന്നെങ്കിൽ പറ ഞാൻ സംസാരിക്കാം…

മ്മ്…

ഡി… പിന്നെ…അവളെ ഞാനിന്നലെ പൊക്കി…

ആരെ…

ജാഫറിനെ വെച്ചോണ്ടിരിക്കുന്ന ജാസ്മിനെ…

അവളെനെ നോക്കി

നീ ഉപേക്ഷിച്ചകാര്യമൊന്നും അവനറിയില്ലല്ലോ അതുകൊണ്ട് നമ്മളിപ്പോ നല്ല സെറ്റപ്പിൽ ആണെന്നും ഞാൻ നാട്ടിൽ ഉണ്ടെന്നും ഇപ്പൊ നിന്നെ കൊണ്ട് എന്റെകയ്യിൽ നിന്നും ബിസിനസ് തുടങ്ങാനെന്നും പറഞ്ഞ് പൈസ ചോദിപ്പിക്കാനും പറഞ്ഞു അവന് ഞാൻ അവളുടെനമ്പറിൽ നിന്നും മെസേജ് ഇട്ടിട്ടുണ്ട് അവൻ പെട്ടന്ന് വരും… വന്നാൽ എത്രയും പെട്ടന്ന് നിന്റെ മൊഴി അവന്റെ കൈയിൽ നിന്നും ഞാൻ വാങ്ങും

അവളൊന്നും മിണ്ടാത്തെ എന്റെ തോളിൽ ചാരി കിടന്നു

ഇത്താ…

മ്മ്…

സങ്കടമായോ…

ഹേയ്…

ആയെന്നറിയാം എന്നാലും ഇനി സങ്കടപെടല്ലേ… നിന്റെ സങ്കടം മാറാൻ എന്നെകൊണ്ട് പറ്റുന്ന എന്ത് ചെയ്യണമെങ്കിലും ഞാൻ ചെയ്യാം… ഇനിയും സങ്കടപെടല്ലേ…

അവൾ എന്റെ കൈയിൽ ചുറ്റിപിടിച്ചുകൊണ്ട് തോളിൽ ഉമ്മ വെച്ചു മുഖത്ത് നോക്കി ചിരിയോടെ

ഒരു സങ്കടവുമില്ല… എന്റെ മോൻ അതോർത്ത് സങ്കടപെടണ്ട… ഞാൻ ഇതുവരെ അനുഭവിച്ചത് ആലോചിച്ചതാ ഇനി അതൊന്നും അനുഭവിക്കേണ്ടല്ലോ എന്നോർത്തപ്പോ ഒരു സമാധാനം…

അവളുടെ നെറ്റിയിൽ ഒരുമ്മ നൽകി

ഇത്തൂസേ…

മ്മ്…

ശെരിക്കും സങ്കടമില്ലല്ലോ…

ഇല്ലെന്നേ…

എന്നാ തിരിച്ചു പോവാം…

മ്മ്…

ഞങ്ങൾ തിരികെ നീന്തി കയറി ഡ്രെസ്സുമിട്ടു നടക്കാതെ നിൽക്കുന്ന അവളെനെ നോക്കി രണ്ടു കയ്യും പൊക്കി കാണിച്ചു ചിരിയോടെ അവളെ എടുത്തു വീട്ടിലേക്ക് നടന്നു കുളിയും കഴിഞ്ഞു ഫോൺ എടുത്തു നോക്കുമ്പോ മിസ്സ്‌ കാളുകൾ കണ്ട്

അഫിയെ വിളിച്ചുനോക്കി

ഇക്കാ…ഒരാത്ത്യാവശ്യമുണ്ടായിരുന്നു… കുറച്ച് പൈസ എന്റെ കൈയിൽ ഉണ്ട് ഇങ്ങളെ കൈയിൽ കുറച്ച് എടുക്കാൻ ഉണ്ടാവുമോ…

ഉണ്ട് എത്രയാ വേണ്ടേ…

ഒരു പതിനഞ്ച്…

മൊത്തം എത്രയാ വേണ്ടേ…

അൻപത്…

നിന്റെ കയ്യിലുള്ളത് അവിടെ നിന്നോട്ടെ അൻപത് ഞാൻ അയച്ചുതരാം… നിന്റെ അക്കൗണ്ടിലേക്കല്ലേ…

അല്ല ഞാൻ വേറൊരു അക്കൗണ്ട് തരാം

ശെരി… നിന്റെ ഡ്യൂട്ടി എപ്പോഴാ കഴിയുന്നെ…

ഞാനിപ്പോ തിയേറ്ററിൽ നിന്ന് ഇറങ്ങിയേ ഉള്ളൂ ചേച്ചിയും റിയയുമിവിടെ ഉണ്ട് ഞങ്ങളിപ്പോ തിരിക്കും

അവരെന്തോ വാങ്ങാൻ പോകുന്നെന്ന് പറഞ്ഞിരുന്നു നീയുമുണ്ടോ കൂടെ…

എന്തെ…

ഒന്നൂല്ല കുട്ടീ… വരുമ്പോ ഒരു ഫോൺ വാങ്ങിയിട്ടുവാ…

ഏതാ വേണ്ടത്…

ആൻഡ്രോയിട് ഏതേലും എ ട്ടൻ എസ്സോ അതിന് മുകളിലോ ഉള്ളത്…

ആ വാങ്ങാം…

നീ എത്താറാവുമ്പോ വിളിക്ക്…

ഇത്താനെ കൂട്ടി മാമൻ മാർക്കും മാമിമാർക്കും വാങ്ങി ഉമ്മാന്റെ വീട്ടിലേക്ക് തിരിച്ചു മാമന്മാരും മാമ്മിമാരും വിശേഷങ്ങളും വന്നിട്ട് അങ്ങോട്ട് ചെല്ലാത്തതിന് പരിഭവവും പറഞ്ഞു അവർക്കായി കൊണ്ടുവന്ന സാധനങ്ങൾ കൊടുത്തു

അല്ല എല്ലാരുമെവിടെ…

വലിയമ്മായി : അൻഷുവും മോമിയും വന്നിനും അവര് വണ്ടി ഓടിച്ചുനോക്കാൻ പോകുമ്പോ ബാക്കിയുള്ളോരും കൂടെ പോയി

വെള്ളം കുടിക്കുമ്പോ വണ്ടി വന്നു എല്ലാരും ഹാപ്പിയാണ് (അവരെ പരിചയപെടുത്താം) വലിയ മാമന്റെ മോൻ എന്റെ ഒരു വയസ് മൂത്തതാണ് അൻഷാദ് (അൻഷു)അവനാണ് വണ്ടി ഓടിച്ചത് അവന് തായെ അൻവർ(അനു) എന്റെ മൂന്ന് വയസ്സിനിളയത് അവനു തായെ അൻഷിത(വാവ) അവൾ എന്റെ എട്ടു വയസ്സിനിളയത്. കുഞ്ഞമാവന്റെ മോൻ മുഹമ്മദ് (മോമി) എന്റെ ആറുമാസം ഇളയത് അവന് തായെ മുഹ്‌സിനും(മൂസി) മുഹ്‌സിനയും(മുത്ത്) ഇരട്ടകൾ എന്റെ എഴുവയസിളയത് അൻഷുവും മോമിയും ബാംഗ്ലൂരിൽ ഏതോ കമ്പനിയിൽ എഞ്ചിനിയർ മാരാണ് അനു ഹോട്ടൽ മാനേജ്‍മെന്റ് കഴിഞ്ഞു തിരുവനന്തപുരം ഹോട്ടലിൽ വർക്ക് ചെയ്യുകയാണ് അവനെ ഞാൻ ഖത്തറിൽ തുടങ്ങുന്ന പുതിയ ഹോട്ടലിലേക്ക് കൊണ്ടുപോകുവാൻ പേപ്പറെല്ലാം ശെരിയാക്കിയിട്ടുണ്ട് വാവ ബിഎസ്സി നേഴ്സിങ് പഠിക്കുന്നു മൂസിയും മുത്തും ബി എഡിന് പഠിക്കുന്നു

മുത്തിന് എന്നോട് പ്രണയമാണ് വാവക്ക് എന്നോട് ചെറിയൊരിഷ്ട കൂടുതൽ ഉണ്ടെന്നും തോന്നിയിട്ടുണ്ട് മുത്തിന്റെ ചിരിയും സംസാരവും മണവും എന്നെ അവളിലേക്കടുപ്പിക്കാൻ പോന്നതാണെങ്കിലും മാമന്റെ മകൾ എന്ന തോന്നലിന്നാൽ അവൾക്ക് ആശ കൊടുക്കുന്ന ഒന്നും എന്നിൽ നിന്നുണ്ടാവാതിരിക്കാൻ ഞാൻ ശ്രെദ്ധിക്കാറുണ്ട് മുത്തിന്റെ പ്രവർത്തികളും നോട്ടവും കണ്ടില്ലെന്നു നടിക്കാറാണ് പതിവ്

വണ്ടിയിൽ നിന്നിറങ്ങിയ അഭിയും പാത്തുവും ഓടി എനിക്കരികിൽ വന്നു ചാടി മടിയിൽ കയറിയ പാത്തുവിനെ ശെരിക്കിരുത്തി എന്റെ മേൽ ചാരി നിന്ന അബിയെ ചെറിയ മാമൻ വലിച്ചു മടിയിലിരുത്തി അവരോട് വിശേഷങ്ങളൊക്കെ ചോദിച്ചു സംസാരിച്ചു കൊണ്ടിരിക്കെ ഉപ്പയും മാമൻമാരും ചർച്ച രാഷ്ട്രീയവും അന്താരാഷ്ട്ര കാര്യങ്ങളുമായതും ഞങ്ങൾ അകത്തേക്ക് വലിഞ്ഞു അനു ഇപ്പൊ വരാമെന്നു പറഞ്ഞ് കിച്ചനിലേക്ക് പോയി ഞങ്ങൾ എട്ടുപേരും അഭിയും പാത്തുവും ആമിയും മുകളിലെ റൂമിൽ ചെന്നിരുന്നു

അൻഷു : എടാ പജിറോയും നീ എടുത്തതാണോ…

മ്മ്… സെക്കൻ ഹാൻഡാ…

മോമി : അടിപൊളി മൊതലാ…

മുത്ത് : ഗൾഫിൽ പോയപ്പോ കാക്കു ഒന്നൂടെ ലുക്കായല്ലൊ…

മൂസി : തുടങ്ങി അവളുടെ കോഴിത്തരം…നിന്റെ കോഴിത്തരമൊന്നു നിർത്ത്… കോളേജിൽ ചെന്നാൽ അവിടെയും കോഴിത്തരം വീട്ടിൽ വന്നാൽ ഇവിടേം കോഴിത്തരം… എന്റെ പടച്ചോനെ ഇതുപോലൊന്നാണല്ലോ എന്റെ കൂടെ പിറന്നത്

എല്ലാരും ചിരിച്ചു

മുത്ത് : നീയല്ലേ തെണ്ടീ എല്ലാരേം വായിനോക്കാറ് ഞാനാരെയാ വായിനോക്കിയേ തോന്നിവാസം പറഞ്ഞാലുണ്ടല്ലോ (പാതി കളിയായും പാതി കാര്യമായും) എന്റെ ഫ്രണ്ട്സിനെ അടക്കം വെറുതെ വിടാറുണ്ടോ നീ… ഞാൻ പറയണോ…

മൂസി : എന്ത്… (പറയരുതെന്ന് അവളെ കണ്ണുകാണിച്ചുകൊണ്ട്) പറ…

മുത്ത് : എന്നെ കോഴീന്ന് വിളിച്ചതിനു സോറി പറഞ്ഞോ ഇല്ലേൽ ഞാനിപ്പോ പറയും

മൂസി : നീ പറഞ്ഞാൽ ഞാനും പറയും…

മുത്ത് : എന്ത്…

മൂസി : “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയേ അയ്യോ”… കളിയാക്കി പാടിയത് കേട്ടതും…

മുത്ത് : (അതുവരെ തമാശ പോലെ തല്ലു കൂടിയ അവളുടെ മുഖം ദേഷ്യത്തിൽ ചുവന്നു ഉച്ചത്തിൽ അവനെ നോക്കി) അതെങ്ങാനും പറഞ്ഞാൽ പിന്നെ ജന്മത്തിൽ നിന്നോട് ഞാൻ മിണ്ടില്ല…

വല്ലിത്ത : നിർത്തിക്കെ രണ്ടും… ഏതു സമയോം തല്ലും കൂടി…എന്നാലോ അടേം ചക്കരയും പോലാണ് താനും…

ശെരിയാണ് രണ്ടും എപ്പോഴും തല്ലാണേലും അവർ കിടയിൽ രഹസ്യങ്ങൾ ഇല്ല എത്ര തല്ലുകൂടിയാലും അവർ അത് പറയുകയുമില്ല രണ്ടാളും പിരിഞ്ഞിരിക്കുകയോ ഒരാൾക്ക് കൊടുക്കാതെ എന്തേലും തിന്നുകയോ ഇല്ല എന്തിന് ഒരാൾക്ക് പനി വന്നാൽ മറ്റേ ആൾക്കും പനിക്കും

Leave a Reply

Your email address will not be published. Required fields are marked *